വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.6 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വായുമലിനീകരണം 0 6788 19067 2026-06-15T06:01:09Z ~2026-35095-55 4662 'വായുമലിനീകരണം നാം ശ്വസിക്കുന്ന വായു ക്രമാതീതമായി മലിനമായാൽ അത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ജീവന് തന്നെയും അപകടകരമാണ് . മനുഷ്യരെ എന്ന പോലെ സമസ്ത ജീവജാലങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 19067 wikitext text/x-wiki വായുമലിനീകരണം നാം ശ്വസിക്കുന്ന വായു ക്രമാതീതമായി മലിനമായാൽ അത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ജീവന് തന്നെയും അപകടകരമാണ് . മനുഷ്യരെ എന്ന പോലെ സമസ്ത ജീവജാലങ്ങളെയും ഇത് ബാധിക്കും . കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ജീവനെ പരിപോഷിപ്പിക്കുന്ന ഭൂമിയിലെ അന്തരീക്ഷം മേൽക്കു മേൽ മാലിന്യ പൂരിതമായിക്കൊണ്ടിരിക്കുകയാണ് . വ്യവസായവൽക്കരണത്തെ തുടർന്നുള്ള ആഗോള പ്രവൃത്തികളാണ് വായുമലിനീകരണം മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ ഗുരുതരമായി ഭവിച്ചത് . ലോകമൊട്ടാകെ പരിസ്ഥിതി മലിനീകരണം മൂലം വർഷം തോറും 20 ലക്ഷം പേര് മരിക്കുന്നു . പെരുകിക്കൊണ്ടിരിക്കുന്ന ജനസംഖ്യ ഇതിൽ ഒരു പങ്കു വഹിക്കുന്നു .അതിനോടൊപ്പം വിവിധ വ്യവസായങ്ങളുടെ വളർച്ച വായുമലിനീകരണത്തിന് ആക്കം കൂട്ടി .അന്തരീക്ഷത്തിൽ CO 2 വിന്റെ അളവ് അനിതരസാധാരണമാം വിധം വർധിക്കുന്നതും ആഗോള താപനില ഉയരുന്നതുമാണ് ഇന്ന് ലോകമെമ്പാടും മുഖ്യ ചർച്ചാവിഷയം .വരൾച്ചയും പേമാരിയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഉരുൾപൊട്ടലും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വർധിച്ച സംഹാര ശേഷിയോടും കൂടെക്കൂടെയും ഉണ്ടാകുന്നതാണ് ലോകജനതയെ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത് . നമ്മുടെ ശ്വസന വ്യൂഹം തന്നെ വായുവിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു .മനുഷ്യനും ജന്തുജാലവും അന്തരീക്ഷ വായുവിലെ ഓക്സിജൻ സ്വീകരിച്ച ശേഷം കാർബൺ ഡയോക്‌സൈഡ് ഉച്ഛവസിക്കുന്നു . ചെടികൾ അത് പ്രകാശ സംശ്ലേഷണം വഴി ഭക്ഷ്യോത്പാദനത്തിനു ഉപയോഗപ്പെടുത്തുന്ന കാര്യം സുവിദിതമാണ് . അന്തരീക്ഷത്തില് സാധാരണ നിലയിലുള്ള വാതകങ്ങളുടെ അനുപാതവും അവയ്ക്കു മലിനീകരണഫലമായി ഉണ്ടാകുന്ന വർധനയും അതിന്റെ ഭവിഷ്യത്തും സംക്ഷിപ്തമായി വിശകലനം ചെയ്യാം . എന്താണ് വായു മലിനീകരണം കാരപ്രദേശം , ജലാശയങ്ങൾ , സമുദ്രങ്ങൾ ഇവയ്ക്കു മീതെ വിവിധ വാതകങ്ങളുടെ ഒരു ആവരണമുണ്ട് . ഇതിനു മൊത്തത്തിൽ പറയുന്ന പേരാണ് അന്തരീക്ഷം. അന്തരീക്ഷത്തിലുള്ള മുഖ്യ വാതകളുടെ ചേരുവ ഇപ്രകാരമാണ് : നൈട്രജൻ 78.09%, ഓക്സിജൻ 20.09% , ആർഗോൺ 00.93% , ഹൈഡ്രജൻ 00.05% , കാർബൺഡയോക്‌സൈഡ് 00.03% , മറ്റു വാതകങ്ങൾ നേരിയ തോതിലും ഉണ്ട് .ഉന്നതാന്തരീക്ഷത്തിലേക്കു ചെല്ലുന്തോറും ഇവയുടെ അളവിൽ നേരിയ വ്യത്യാസം വരും . ജീവന്റെ സുസ്ഥിതിക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും സഹായകമായ മേല്പറഞ്ഞ സന്തുലിത വാതകചേരുവയിൽ ഗണ്യമായ ഏറ്റക്കുറച്ചിൽ ഉണ്ടാക്കുന്ന പക്ഷം അത് പരിസ്ഥിതിയെ ആകമാനം ബാധിക്കും .നൈട്രജൻ , സൾഫർ എന്നിവയുടെ ഓക്സയിഡുകളും അന്തരീക്ഷ വാതകങ്ങളുടെ ഭാഗമാണ് . കാർബൺഡയോക്‌സൈഡ് , നൈട്രജന്റെ ഓക്സയിഡുകൾ എന്നീ വാതകങ്ങൾ അധിക തോതിൽ അന്തരീക്ഷത്തിൽ ചേർക്കപ്പെടുന്ന പ്രവൃത്തികൾ ആണ് മലിനീകരണം കൊണ്ട് അർത്ഥമാക്കുന്നത് . എങ്ങനെ, ഏതൊക്കെ ഉറവിടങ്ങളിൽ നിന്ന് ഉണ്ടാകുന്നു ? കാർബൺഡയോക്‌സൈഡ്, നീരാവി ,മീഥേൻ , സൾഫർ ഡയോക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡ്,കാർബൺമോണോക്‌സൈഡ് , അമോണിയ ഓസോൺ , ഹൈഡ്രജൻ സൾഫയിഡ് , ക്ളോറോഫ്ളൂറോ കാർബണുകൾ ഇവയൊക്കെ വായു മലിനീകാരികളാണ് . അന്തരീക്ഷത്തിലെ സിംഹഭാഗവും വരുന്ന നൈട്രജനും ഓക്സിജനും സൂര്യനിൽ നിന്ന് വരുന്ന ഇൻഫ്രാ റെഡ് കിരണങ്ങൾ ആഗിരണം ചെയ്യുന്നില്ല .അതിനാൽ അവ അന്തരീക്ഷ താപം വർധിപ്പിക്കുന്നുമില്ല . എന്നാൽ കാർബൺഡയോക്‌സൈഡ് ,മീഥേൻ , ഓസോൺ ,നീരാവി എന്നിവയുടെ അളവാണ് അന്തരീക്ഷ താപത്തെ സാരമായ തോതിൽ ഉയർത്തുന്നത് . താപനില വർധിപ്പിക്കുന്ന ഈദൃശ വാതകങ്ങളെ ഹരിതഗൃഹ വാതകങ്ങൾ എന്നാണു പൊതുവെ പറയുന്നത് .ധൂളികൾ ,ഉപ്പിന്റെയും കാരിയുടെയും കണികകളുടെ സാന്ദ്രത , പുക , കണികാരൂപത്തിലുള്ള മറ്റു പദാർത്ഥങ്ങൾ എന്നിവയും താപത്തിന്റെ ഏറ്റക്കുറച്ചിലിനെ സ്വാധീനിക്കുന്നവയാണ് .ഫോസിൽ ഇന്ധനങ്ങളായ കൽക്കരിയും ക്രൂഡോയിലും ആണ് ഈ ഹരിതഗൃഹ വാതകങ്ങളുടെ ഉറവിടങ്ങളിൽ മുഖ്യം .കാർബണും ഹൈഡ്രജനും അടങ്ങിയ ഇന്ധനം കത്തിക്കുമ്പോൾ ഓക്സീകരണഫലമായി ഹൈഡ്രജൻ ജലമായി തീരുകയും കാർബൺ കാർബൺഡയോക്‌സൈഡ് ആയി മാറുകയും ചെയ്യും .വ്യവസായശാലകൾ ആണ് നൈട്രസ് ഓക്‌സയിഡിന്റെ മുഖ്യ ഉറവിടം .കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോഴും സൾഫറിന്റെ യൗഗികങ്ങൾ അന്തരീക്ഷത്തിലെത്തുന്നു .ഇത് അമ്ല മഴ പെയ്യിക്കും . അഗ്നിപർവത സ്ഫോടന ഫലമായും വൻതോതിൽ മലിനീകരണം ഉണ്ടാകുന്നുണ്ട് .ധൂളീകണികകൾ കുട്ടികളിലും മുതിർന്നവരിലും ആസ്തമയും മറ്റു ശ്വാസകോശ രോഗങ്ങളും സൃഷ്ടിക്കും . സൾഫർ ,നൈട്രജൻ ഓക്സയിഡുകളുടെ ഉറവിടം പ്രകൃതിയിൽ ക്രൂഡ്ഓയിൽ , കൽക്കരി എന്നിവയിലും ചെമ്പു , സിങ്ക് ,ഇരുമ്പ് , ഈയം എന്നീ ലോഹങ്ങളുടെ അയിരുകളിലുമാണ് സൾഫർ ഉള്ളത് .നൈട്രസ് ഓക്സയിഡും സൾഫർ ഡയോക്‌സൈഡും അന്തരീക്ഷത്തിൽ എത്തുന്നത് വ്യവസായശാലകളിൽ നിന്നും .സൾഫർ ഡയോക്‌സൈഡു അന്തരീക്ഷത്തിലെ ഗണ്യമായ തോതിൽ ഉള്ള പക്ഷം ശ്വസന വിഷമം ഉണ്ടാക്കും .ഹൃദ്രോഗം മൂർച്‌ഛിക്കാനും ഇത് മതി .അന്തരീക്ഷത്തിലെ ജലാംശവുമായി ചേർന്ന് അമ്ലം രൂപപ്പെടുന്നതിനും അമ്ല മഴ ഉണ്ടാകാനും കാരണമാകും .വായുവിൽ സൾഫറിന്റെ അംശം നാട്ടിൻപുറത്തെ അപേക്ഷിച്ചു നഗരങ്ങളിൽ വളരെ കൂടുതലാനിന്നു 18ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ കണ്ടെത്തിയിരുന്നു .എന്നാൽ ഇത് അമ്ലമഴ സൃഷ്ടിക്കും എന്ന് 1872ൽ നിരീക്ഷിച്ച ബ്രിട്ടനിലെ ആദ്യകാല ആൽക്കലി ഇൻസ്‌പെക്ടർ ആണ് അമ്ലമഴ എന്ന പ്രയോഗം ഇദംപ്രഥമം ആയി നടത്തിയത് . Air and Rain എന്ന തന്റെ ഗ്രന്ഥത്തിലാണ് ഈ പരാമർശം ഉള്ളത് .മൂടൽ മഞ്ജു , മഞ്ഞുവീഴ്ച , അന്തരീക്ഷത്തിലെ കണികാ പദാർത്ഥങ്ങളുടെ ഈർപ്പനഷ്ടം എന്നിവയ്ക്കും ഇത് വഴിവയ്ക്കും . നൈട്രസ് ഓക്സയിഡ് അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത് ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോഴും രാസവളത്തിനു വിഘടനം സംഭവിക്കുമ്പോഴും സൂക്ഷ്മ ജീവികളുടെ പ്രവർത്തന ഫലമായും ആണ് . താപവർധനയുടെ 10% നൈട്രസ് ഓക്‌സായിദിന്റെ വിഹിതം ആകയാൽ യുഎസിലെ പരിസ്ഥിതിസംരക്ഷണ ഏജൻസിയുടെ നിർദേശമനുസരിച്ചും സയന്റിഫിക് അമെരിക്കൻ മാസികയിലെ 2009 ലെ റിപ്പോർട്ട് പ്രകാരവും ബില്യൺ അന്തരീക്ഷ കണികകളിൽ നൈട്രസ് ഒക്സയിഡ് കണികാ 50 കവിയരുത് എന്നാണു നിബന്ധന. ഈ പരിധി കടന്നിരിക്കുന്നു എന്നാണു നിരീക്ഷണം . മോട്ടോർ വാഹനവ്യൂഹങ്ങളുടെ വർദ്ധമായ പെരുപ്പം ആണിതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ആപൽക്കരമായ മറ്റു മലിനീകാരികൾ ഈയം , മെർക്കുറി എന്നിവയും ഏറെ ഗുരുതരമായ ഭവിഷ്യത്തു ഉണ്ടാക്കുന്നവയാണ് . പെട്രോളും പെട്രോളിയം ഉൽപ്പന്നങ്ങളും ബാഷ്പമായി അന്തരീക്ഷത്തിൽ എത്തുന്നത് മോട്ടോർ വാഹനങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങൾ മുഖേനയാണ് .പെട്രോളിയം ഉൽപ്പന്നങ്ങളിൽ , വിശേഷിച്ചു പെട്രോളിൽ ,ടെട്രാ മീതൈൽ ലെഡ് , ടെട്രാ ഈതൈൽ ലെഡ് എന്നീ രാസവസ്തുക്കളുടെ രൂപത്തിലാണ് ഈയം അടങ്ങിയിരിക്കുന്നത് .1-4% വരെ kantennu വരാം .പെട്രോളിന് ജ്വലനം സംഭവിക്കുമ്പോൾ ഈയത്തിന്റെ അംശം അകാർബണിക ഹാലയിഡുകൾ അടങ്ങിയ സൂക്ഷ്മ കണികകളായിട്ടാണ് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് .ലോഹങ്ങളുടെ സംസ്ക്കാരനാവേളയിലും വ്യവസായശാലകളിൽ നിന്ന് ഈയം അന്തരീക്ഷത്തിലേക്ക് വ്യാപിക്കും . പാഴ്‌വസ്തുക്കൾ കത്തിച്ചു കളയുന്നതിനുള്ള ഇൻസിനെറേറ്ററുകളും ഈയം തുപ്പുന്നവയാണ് .ബാറ്ററികൾ, പെയിന്റ് എന്നിവയുടെ നിർമാണത്തിന് ഈയം ഒരു ഘടക പദാർത്ഥമാണ് .ഈ ഉത്പന്നങ്ങളിൽ നിന്നും ഈയം വായുവിലേക്ക് ലയിച്ചു ചേരുന്നു .കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പെയിന്റിന്റെ ശേഷിപ്പുകളിൽ നിന്നോ പുകവലി മുഖേനയോ ഒക്കെ ശരീരത്തിൽ എത്തിച്ചേരുന്ന ഈയത്തിന്റെ അളവ് അനുസരിച്ചു വൃക്ക ,രോഗപ്രതിരോധവ്യവസ്ഥ , പ്രത്യുത്പാദന വ്യൂഹം , വളർച്ചയുടെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ആന്തരിക വ്യൂഹങ്ങൾ ,ഹൃദയ സംവഹന വ്യൂഹം എന്നിവയുടെ നേരാം വണ്ണമുള്ള പ്രവർത്തനത്തെ ഈയം ബാധിക്കും .കുട്ടികളിലാണ് ഈയത്തിന്റെ ദോഷ ഫലങ്ങൾ കൂടുതലും പ്രകടമാകുന്നത് . കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾ ,പഠന വൈകല്യങ്ങൾ , ബൗദ്ധിക നിലവാരത്തകർച്ച എന്നിവയ്ക്കൊക്കെ ഇത് കാരണമായി തീരുന്നു .ഉയർന്ന രക്ത സമ്മർദം ഉള്ളവരെയും ഹൃദ്രോഗികളെയും ഇത് പ്രതികൂലമായി ബാധിക്കാം .സസ്യങ്ങളുടെയും ജന്തുക്കളുടെയും വളർച്ച മുരടിക്കുകാനും കാരമാകും . വാഹനങ്ങളുടെ പങ്ക് ഒറ്റനോട്ടത്തിൽ ലോകജനസംഖ്യയുടെ 99% ലോകാരോഗ്യ സംഘടന നിഷ്ക്കര്ഷിച്ചിട്ടുള്ളതിലും അധികം മലിനീകരണം ഉള്ള പ്രദേശങ്ങളിൽ ആണ് താമസിക്കുന്നത് . 2024 ലെ കണക്കു പ്രകാരം 81ലക്ഷം പേര് വായു മലിനീകരണം മൂലം മരിച്ചു . ആഗോള സമ്പദ് ഘടനയ്ക്ക് വരുത്തി വച്ച സാമ്പത്തിക നഷ്ടം 8.1 ലക്ഷം കോടി ഡോളർ വരും . 25 നാനോമീറ്റർ വലിപ്പമുള്ള കണികാപദാര്ഥം ശ്വസിക്കാൻ വിധിക്കപ്പെട്ടവരാണ് ലോകത്തുള്ള 36% ജനങ്ങളും . ഇന്ത്യ,ചൈന (ഓരോ വർഷവും 20 ലക്ഷം പേര് മരിക്കുന്നു ), ബംഗ്ളാദേശ് , പാകിസ്ഥാൻ , നൈജീരിയ (2ലക്ഷം വീതം മരണം ), ഇന്തോനേഷ്യ , മ്യാൻമാർ , ഈജിപ്ത് (ഒരു ലക്ഷം വീതം മരണം ) എന്നീ രാജ്യങ്ങളിലാണ് മലിനീകരണമരണ ത്തിന്റെ 90% വും സംഭവിക്കുന്നത് . വായുമലിനീകരണഫലമായി 2023ൽ ഉടലെടുത്ത മറവി രോഗത്തെ തുടർന്ന് 6.26 ലക്ഷം മരണവും 11.6 ദശലക്ഷം സുസ്ഥിതിവര്ഷ നഷ്ടവും (loss of healthy years of life) സംഭവിച്ചു . 60 വയസ്സിനു മേൽ പ്രായമുള്ളവരുടെ മരണത്തിന്റെ 95% (68 ലക്ഷം )പകരാത്ത രോഗങ്ങൾ മൂലമാണ് . 2023ലെ ആഗോള മരണത്തിന്റെ 86% വായുമലിനീകരണത്തിന്റെ സംഭാവന ആയിരുന്നു . (ഉറവിടം : State of Global Air 2025, A Report ഓൺ Air Pollution and its Role in the World's Leading Causes of Death ) ഇന്ത്യയിൽ വായുമലിനീകരണത്തിന്റെ 40%വും വാഹനങ്ങളുടെ സംഭാവനയാണ് .നൈട്രജന്റെ ഓക്സയിഡുകളാണ് ഇതിൽ 40% പങ്കു വഹിക്കുന്നത് . 2000 വർഷത്തിൽ 55 ദശലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്തു 2005 ൽ 10332,000ഉം 2020 ആയപ്പോൾ 45,687,000 വാഹനങ്ങൾ ആയി .കാറുകൾ മാത്രം ലോകത്തു 1.644ശതകോടി. പുതുതായി ഒരു വര്ഷം 89 ലക്ഷം വാഹനങ്ങൾ വിപണിയിൽ എത്തുന്നു . 2025ൽ ലോകത്തു ആയിരം പേർക്ക് 203 വാഹനങ്ങൾ.411 ദശലക്ഷം വാണിജ്യ വാഹനങ്ങളും .പ്രതിദിനം 2,41,000 കാറുകൾ ലോകത്താകമാനം നിർമിക്കുന്നു .2030 ഓഡി വാഹന സംഖ്യ 200 കോടി കടക്കും എന്നാണു നിഗമനം . ഡീസൽ വാഹനങ്ങളുടെ പങ്ക് ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്ന നൈട്രജന്റെ ഓക്സയിഡ് , കണികാപദാര്ഥം , ബാഷ്പശീല യൗഗികങ്ങൾ (VOCs)എന്നിവ ശ്വസന പ്രശ്നങ്ങൾക്കും പുകമഞ്ഞു രൂപപ്പെടുന്നതിനുമിടയാക്കും . വാഹനങ്ങൾ പുറന്തള്ളുന്ന CO 2 വും ബ്ളാക് കാർബണും സൗര താപം ആഗിരണം ചെയ്തു അന്തരീക്ഷത്തെ ചുട്ടുപഴുപ്പിക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു . കൂടാതെ കാൻസർ ഉണ്ടാക്കുന്നതിലും പങ്കു വഹിക്കുന്നു . ഡീസൽ വാഹന ബഹിർഗമന വാതകങ്ങളിൽ പകുതിയും കാർബൺ മോണോക്‌സയിഡ് ,ഹൈഡ്രോകാര്ബണുകൾ , നൈട്രജന്റെ ഓക്സയിഡുകൾ ,കണികാ പദാർത്ഥങ്ങൾ എന്നിവയാണ് . അതിൽ പകുതി നൈട്രജന്റെ ഓക്സയിഡ് ആണ് .15-40 നാനോമീറ്റർ വലിപ്പമുള്ളവയാണ് കണികാപദാർത്ഥങ്ങൾ .ആസ്ത്മ , അകാല മരണം , ശ്വാസ കോശ കാൻസർ , ഹൃദയ സംബന്ധമായ രോഗങ്ങൾ ,അമ്ല മഴ , മൂടൽ മഞ്ഞു എന്നിവ നൈട്രജന്റെ ഓക്സയിഡുകൾ ആണ് സൃഷ്ടിക്കുന്നത് . ഇന്ത്യയിൽ 2020-2025 കാലയളവിൽ 5,44,364 വ്യവസായ സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചതിൽ 4.4% (3600 എണ്ണം ) മലിനീകരണ നിയന്ത്രണാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടച്ചുപൂട്ടേണ്ടിവന്നു . ഇന്ത്യയിൽ 2019 ൽ വായുമലിനീകരണം 12 ലക്ഷം അകാല മരണങ്ങൾക്കിടവരുത്തി . അക്കൊല്ലം മലിനീകരണഫലമായുണ്ടായ സാമ്പത്തിക നഷ്ടം 28.8ശതകോടി ഡോളറിനു സമയമായിരുന്നു .2010-2025 കാലയളവിൽ ഉണ്ടായ വാഹന മലിനീകരണ മരണത്തിൽ പകുതിക്കും കാരണം ഡീസൽ വാഹനങ്ങൾ ആയിരുന്നു .ഇന്ത്യ, ഫ്രാൻസ് , ജർമനി ,ഇറ്റലി എന്നീ രാജ്യങ്ങളിൽ ഡീസൽ വാഹന മലിനീകരനമരണത്തിന്റെ മൂന്നിൽ രണ്ടുഭാഗത്തിനും പിന്നിൽ ഡീസൽ വാഹനങ്ങളായിരുന്നു .പെട്രോൾ എഞ്ചിനുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ എഞ്ജിൻ 1,15,000 അകാല മരണവും ഡീസൽ വാഹനങ്ങൾ 1,22,100 മരണവും സൃഷ്ടിക്കുന്നു . റഫറൻസ് 1.The Pollutant Emissions for Diesel -engine vehicles ആൻഡ് exhaust systems ,Springer Nature Link ,11th June ,2014,Vol 17, pages 15-27(2015). he39jyhl4pwo6ri8bcehovwfr79cy5r