വിക്കിചൊല്ലുകൾ mlwikiquote https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.22 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിചൊല്ലുകൾ വിക്കിചൊല്ലുകൾ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk പഴഞ്ചൊല്ലുകൾ/ക 0 5835 25705 25703 2026-04-01T07:57:36Z Ranjithsiji 2476 [[Special:Contributions/~2026-19492-52|~2026-19492-52]] ([[User talk:~2026-19492-52|സന്ദേശങ്ങൾ]]) ചെയ്ത തിരുത്തൽ 25703 നീക്കം ചെയ്യുന്നു 25705 wikitext text/x-wiki 'ക'-ൽ തുടങ്ങുന്ന [[പഴഞ്ചൊല്ലുകൾ]]. # കക്കാൻ പഠിച്ചാൽ പോരാ, നിൽക്കാൻ പഠിക്കണം. # കക്കാൻ പോകുമ്പോൾ ചിരിക്കരുത് (കൂക്കരുത്). # കക്കുന്തോറും മുടിയും മുടിയുംതോറം കക്കും. # കക്കുന്നവന് ഒരു നരക, കള്ളം കൂറുന്നവന് ഒമ്പതു നരകം. # കക്ഷത്തിലുള്ളത് പോകുകയുമരുത് ഉത്തരത്തിലുള്ളതെടുക്കുകയും വേണം. # കങ്കണമണിഞ്ഞെന്നുവച്ച് കൈപ്പുണ്യമേറുമോ? # കങ്കാണി കതിരുകട്ടാൽ കാവൽക്കാരൻ കറ്റകക്കും. # കച്ചവടത്തിനു കണ്ണുണ്ട് കരളില്ല. # കച്ചികെട്ടാനുള്ള കയർ കച്ചിയിൽ തന്നെ. # കഞ്ഞി കഞ്ഞിയാണെങ്കിൽ ചോറ് പിണ്ണാക്ക്. # കഞ്ഞി കണ്ടിടം കൈലാസം, ചോറ് കണ്ടിടം വൈകുണ്ഠം. # കഞ്ഞികുടിക്കഞ്ചുകടി, മൂന്ന് സംശയം. # കഞ്ഞികുടിച്ച് കിടന്നാലും മീശ തുടയ്ക്കാനാളുവേണം. # കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പായസം തലയിലൊഴിച്ച് കൊടുക്കുക. # കഞ്ഞിക്ക് കാണം കൊണ്ടാട്ടം കാതറ്റ മൂളിക്ക് കോപം കൊണ്ടാട്ടം. # കഞ്ഞിക്കും കാറ്റിനും അരികുവഴി. # കഞ്ഞിക്കും ചോറിനും കരയില്ലെങ്കിൽ പറയുംപോലെ വളർത്തിക്കോളാം. # കഞ്ഞിയിലിട്ട തേങ്ങപോലെ. # കഞ്ഞിയേകാനാളില്ലെങ്കിലും പട്ടിടാനാളുണ്ടാകും. # കടച്ചിച്ചാണകം വളത്തിന്നാകാ. # കടച്ചിയെ കെട്ടിയേടം പശു ചെല്ലും. # കടഞ്ഞാൽ കിട്ടാത്ത വെണ്ണ കുടഞ്ഞാൽ കിട്ടുമോ? # കടത്തിന് തുല്യം രോഗമില്ല. # കടത്തോട് കടം, കമ്മാളനാന രണ്ട്. # കടത്തോട് കടം ഗന്ധകപ്പൊടി കാപ്പണം. # കടന്നിൽകൂട്ടിൽ കല്ലിടരുത്. # കടന്നു കാൺമോൻ കവി. # കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ? # കടമപകടം, സ്നേഹത്തിന് വികടം. # കടമാണെങ്കിൽ കമ്മാളനാന രണ്ട്. # കടമില്ലാത്ത കഞ്ഞി ഉത്തമം. # കടമൊരു ധനമല്ല. # കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു. # കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്. # കടമ്പ് ഉടമ്പോടുചേരണം. # കടമ്പ് പൂത്തത് പോലെ. # കടം കാതറുക്കും. # കടം കാലന് തുല്യം. # കടം കൊടുത്താലിടയും കൊടുക്കണം. # കടം കൊടുത്ത് പട്ടിണി കിടക്കരുത്. # കടംകൊണ്ട് കടം കൊടുക്കരുത്. # കടംകൊണ്ട് കളിച്ചാൽ കുളിക്കും. # കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല. # കടംകൊള്ളുന്നത് പത്തായക്കാരനോട്. # കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും. # കടംവാങ്ങി നെയ്യുകൂട്ടരുത്. # കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം. # കടം വീടിയാൽ ധനം. # കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ. # കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും. # കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി? # കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല. # കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ? # കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക. # കടലിലെ മീനിന് മുക്കോനിട്ട പേര്. # കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല. # കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ. # കടലിൽ പോയ സൂചി കിട്ടുമോ? # കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ. # കടലിൽ കൊണ്ടുപോയി കായം കലക്കരുത്. # കടലും കടലാടിയും പോലെ. # കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു. # കടല് കുന്നാകും കുന്ന് കടലാകും. # കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല. # കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ? # കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും. # കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ # കടൽ പെരുകിയാൽ കര പെരുകുമോ? # കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട. # കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം. # കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്. # കടിക്കാനുമില്ല കാരാനുമില്ല. # കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത? # കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം. # കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്. # കടിച്ചത് കാഞ്ഞിരക്കായ, പിടിച്ചത് മുരിക്കിൻകൊമ്പ്. # കടിച്ചതുമില്ല പിടിച്ചതുമില്ല. # കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കിക്കുക. # കടിച്ചുതുപ്പിയ കരിമ്പിൻചണ്ടി പോലെ. # കടിഞ്ഞാണില്ലാത്ത കുതിര ഏതിലെയും പായും. # കടിഞ്ഞിക്കുട്ടൻ കടുംപൊട്ടൻ. # കടി പറ്റിയുമില്ല, പിടി വിട്ടുംപോയി. # കടിയൻ തൊട്ടതേ കൊങ്ങിണി ഉണ്ണുകയുള്ളൂ. # കടുകടുത്തത് കടുകടുത്തും പോയി, മണുമണുത്തത് മണുമണുത്തും പോയി. # കടുകുകീറി കണക്ക് ആനകീറി ആതിഥ്യം. # കടുകുചിന്നിയാൽ കലഹം. # കടുക് ചെറുതാണെന്നുവച്ച് കാരം കുറയുമോ. # കടുക് ചോരുന്നതേ കാണൂ ആന ചോരുന്നത് കാണില്ല. # കടുക് ചോരുന്നത് തടിയെടുത്ത് തടുക്കും, കനകം ചോരുന്നത് നോക്കി നിൽക്കും. # കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നു. # കടുംപിരി കയററുക്കും. # കടുംശുദ്ധം കണ്ണുകളയും. # കടുവയ്ക്കിറകാട്ടിയതുപോലെ. # കടുവക്കൂട്ടിൽ തലയിട്ടാൽ തലയും താനും ഒരുപോലെ. # കടുവയുടെ കൈയിൽ കുടൽ കഴുകാൻ കൊടുക്കുക. # [[കടുവയെ കിടുവ പിടിക്കും]]. # കട്ടകൊണ്ട് കട്ടതല്ലുക. # കട്ടയ്ക്ക് കാലുനീട്ടിയവനിനിയെന്തുവേണം? # കട്ടകൊണ്ട് കട്ടതല്ലുക. # കട്ടത് കട്ടാൽ കാരായ്മ. # കട്ടത് കട്ടാൽ കേസ്സില്ല. # കട്ടത് ചുട്ടുപോകും. # കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ ദഹിക്കുമോ? # കട്ടയുടച്ചാൽ കുട്ടയോളം. # കട്ടവനും കേട്ടവനുമടങ്ങില്ല. # കട്ടവനെ കിട്ടാഞ്ഞാൽ കണ്ടവനെ പിടിക്കരുത്. # കട്ടവനോട് കട്ടാൽ മൂന്ന് മൂളൽ. # കട്ടവൻ നിൽക്കുമ്പോൾ ഒളിച്ചവന്റെ തലപോയി. # കട്ടിട്ടും കള്ളൻ മുന്നോട്ട്. # കട്ടിലുകണ്ട് പനിച്ചാൽ കണക്കല്ല, കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ. # കട്ടിലും വിടില്ല കയറും വിടില്ല. # കട്ടിൽകാലുകൊണ്ട് കൊടിയിട്ടുകൊടുക്കുക. # കട്ടിലിൽ നിന്നെഴുന്നേൽക്കുകയും വേണ്ട, കൈ നനയ്ക്കുകയും വേണ്ട. # കട്ടിൽ കണ്ട് പനിക്കരുത്. # കട്ടിൽ കാണുമ്പോൾ കഴലപ്പനി വരിക. # കട്ടിൽ ചെറുതെങ്കിലും കാല് നാല് വേണം. # കട്ടുകൊണ്ടുവന്ന പെണ്ണും തട്ടിപ്പറിച്ച പൊന്നും. # കട്ടുതിന്നവനും ചുട്ടുതിന്നവനും അടങ്ങില്ല. # കട്ടുറുമ്പിനെ പിടിച്ച് കക്ഷത്തുവച്ചപോലെ. # കട്ടോനെ കിട്ടാഞ്ഞാൽ കണ്ടോനെ കഴുവേറ്റുകയോ? # കട്ടുറുമ്പിനെ പിടിച്ച് കക്ഷത്തുവച്ചപോലെ. # കണക്കന്റെ കഞ്ഞി കുടിക്കാതെപോയി. # കണക്കന്റെ കല്യാണം കണക്കിന്. # കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും കണക്കെടുത്ത് നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും. # കണക്ക് കള്ളംപറയില്ല. # കണക്കുണ്ടെങ്കിൽ പിണക്കില്ല. # കണക്കുപറഞ്ഞാൽ കഞ്ഞിയില്ല. # കണക്കുപറഞ്ഞാൽ കഞ്ഞിക്ക് വറ്റില്ല. # കണക്കുമുക്കാൽ കാലേയരയ്ക്കാൽ. # കണക്കുവിട്ടാൽ പിണക്കം വരും. # കണികണ്ടു വിത്തിറക്കുക. # കണിച്ചുകുളങ്ങര ദേവി കുളിച്ചുവന്നു. # കണിയാർക്കുമുണ്ടെല്ലൊ കാലക്കേട്. # കണിയാരെക്കേറ്റി കള്ളനെ പിടിക്കുക. # കണ്ടകശ്ശനി കൊണ്ടേപോകൂ. # കണ്ടതയിത്തം, കേട്ടത് പുല. # കണ്ടതിലിരട്ടി കാണാൻ. # കണ്ടതിലോഹരിയെടുത്താൽ വെന്തതിലോഹരി തിന്നാം. # കണ്ടതും കേട്ടതും മിണ്ടരുത്. # കണ്ടത് കൈയളവ്, കാണാനുള്ളത് കാലളവ്. # കണ്ടത് കൈലാസം, കാണാനുള്ളത് കാഞ്ചനശൃംഗം. # കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല, കോങ്കണ്ണിയമ്മേ പിച്ചതായോ. # കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം. # കണ്ടത്തിലെ പണിക്ക് വരമ്പത്ത് കൂലി. # കണ്ടത്തിൽകൂടിയും മേല, വരമ്പത്തുകൂടിയും മേലാ. # കണ്ട നീയവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടെ. # കണ്ടന്തടിക്ക് മുണ്ടൻതടി. # കണ്ടപ്പോളെടുത്തു, എടുത്തപ്പോൾ കനത്തു, കനത്തപ്പോളിട്ടു. # കണ്ടപ്പോൾ കരിമ്പ്, കടിച്ചപ്പോളിരുമ്പ്. # കണ്ട മീനെല്ലാം കറിക്കാകാ. # കണ്ടമുണ്ടെങ്കിൽ കടംകൊണ്ടും കന്നിനെ വാങ്ങണം. # കണ്ട മുള്ളെടുത്ത് കളഞ്ഞാൽ കാണാത്ത മുള്ള് ചവിട്ടില്ല. # കണ്ടം കണ്ടോണ്ടിരുന്നാൽ ഉണ്ടോണ്ടിരിക്കാം. # കണ്ടം കൊടുത്താലും വരമ്പ് കൊടുക്കില്ല. # കണ്ടം കൊണ്ടവനേ പിണ്ഡം വയ്ക്കൂ. # കണ്ടം നന്നല്ലാത്തേന് കന്നിനെ തല്ലീട്ടെന്താ? # കണ്ടം വിറ്റ് കന്നിനെ വാങ്ങീട്ടെന്താ. # കണ്ടയിലയെല്ലാം കടിക്കരുത്, കണ്ട പഴമെല്ലാം തിന്നരുത്. # കണ്ടവനോട് കടംകൊള്ളരുത്. # കണ്ടവൻ കോടിയുടുക്കില്ല. # കണ്ടവൻ നിൽക്കട്ടെ കേട്ടവൻ പറയട്ടെ. # കണ്ടവൻ മിണ്ടാഞ്ഞാൽ മിണ്ടിയവൻ പറഞ്ഞതെടുക്കും. # കണ്ടവൻ മിണ്ടിയില്ല, മിണ്ടിയവൻ കണ്ടുമില്ല. # കണ്ടവരുടെ വാക്കും പഴഞ്ചാക്കും. # കണ്ടവരെല്ലാം ചെണ്ടക്കാരോ. # കണ്ടറിയാത്തവൻ കൊണ്ടറിയും. # കണ്ടറിവ് കേട്ടറിവ് കൊണ്ടറിവ്. # കണ്ടാലറിയാം കൊണ്ടാൽ കൊടുക്കുന്നത്. # കണ്ടാലും കൊണ്ടാലുമറിയില്ല കമ്മാളക്കൈയന്. # കണ്ടാലും നന്ന്, ചോറും ചെല്ലും. # കണ്ടാൽ കരിമ്പ്, കാര്യത്തിനിരുമ്പ്. # കണ്ടാൽ കളി, കാണാഞ്ഞാൽ കാര്യം. # കണ്ടാൽ കള്ളൻ, കണ്ടില്ലെങ്കിൽ വെള്ളൻ. # കണ്ടാൽ ചന്തം വായിൽ പോവില്ല. # കണ്ടാൽ നല്ലത് കാര്യത്തിനാകാ. # കണ്ടാൽ മുണ്ടൻ, കാര്യത്തിന് വമ്പൻ. # കണ്ടിക്കണക്കിന് വാക്കിനേക്കാൾ കഴഞ്ചിന് കർമ്മം നന്ന്. # കണ്ടിട്ടിരിക്കണം, കാണാതിരിക്കണം. # കണ്ടിട്ടിരക്കരുത് കേറിമറിയരുത്. # കണ്ടില്ല, കൊണ്ടില്ല, ലാഭമില്ല, ചേതമില്ല. # കണ്ടുംകൊണ്ട് കുണ്ടിൽ ചാടരുത്. # കണ്ടുകൊണ്ട് ചോദിച്ചാൽ തൊണ്ടുകോണ്ടേറ്. # കണ്ടുമടുത്തവനോട് കടംകൊള്ളുക. # കണ്ടുവായിച്ചാൽ കാണാതെ പറയാം. # കണ്ടെങ്കിൽ പിള്ളച്ചക്ക, അല്ലെങ്കിൽ തള്ളച്ചക്ക. # കണ്ടേടംകൊണ്ട് കാര്യംകാണുക. # കണ്ടേലിരട്ടി കാണാൻ. # കണ്ണഞ്ചേരി വെള്ള്യാഴ്ച എന്താഴ്ച്യാ ചങ്ങായ്യേ. # കണ്ണടച്ചിരുട്ടാക്കരുത്. # കണ്ണൻ പൊണ്ണൻ കരുതല വിരുതൻ. # കണ്ണൻവാഴയുടെ ചുവട്ടിൽ കദളിവാഴയുണ്ടാകുമോ? # കണ്ണല്ലാത്തതെല്ലാം പൊന്നാക്കിത്തരാം. # കണ്ണറിയാതെ കണ്ണിന്റെ കൃഷ്ണമണി കൊണ്ടുപോകുക. # കണ്ണളക്കാത്തത് കൈയളക്കുമോ? # കണ്ണളവുള്ള കുട്ടി കഞ്ഞി കുടിക്കില്ല. # കണ്ണാടിവീട്ടിൽ കല്ലെറിയരുത്. # കണ്ണാടിയിൽ കണ്ട പണം കാര്യത്തിനുതകില്ല. # കണ്ണാൽ കണ്ടതിന് സാക്ഷിയെന്തിന്. # കണ്ണാൽ കണ്ടതും പോയി, കാതാൽ കേട്ടതും പോയി. # കണ്ണാമ്പാള കെട്ടിയ പതിയനെ പോലെ. # കണ്ണിയൊന്ന് പൊട്ടിയാൽ ചങ്ങല രണ്ടായി. # കണ്ണിക്കുപ്പ കടലിക്കുപ്പ. # കണ്ണിനുകണ്ണും പുല്ലിനുപുല്ലും. # കണ്ണിനുകണ്ണ് മനസ്സ്. # കണ്ണിനുനേരേ കണ്ടത് സത്യം, കാതിനുനേരേ കേട്ടത് സത്യം. # കണ്ണിന് വന്നത് പുരികത്തോടായി. # കണ്ണിനിമ കാതം ദൂരമോ? # കണ്ണിന്റെ കുറ്റം കണ്ണറിയില്ല. # കണ്ണിരിക്കെ കൃഷ്ണമണി കാണാനില്ല. # കണ്ണിലെണ്ണ കലിക്കും പുരികത്തിൽ കലിക്കില്ല. # കണ്ണിലെ മരുന്നിന് കാശില്ല. # കണ്ണില്ലാത്തൊരു പൊണ്ണൻ കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ. # കണ്ണില്ലാത്തോനെ കണ്ണാടി കാണിച്ചിട്ടെന്താ? # കണ്ണില്ലാത്തോനെന്തിനാ കണ്ണാടി. # കണ്ണില്ലെങ്കിൽ കാഴ്ചയില്ല. # കണ്ണില്ലെന്ന് കരുതി മുള്ളിക്കുടിപ്പിക്കരുത്. # കണ്ണില്ലെങ്കിലും ഉറക്കത്തിന് കുറവില്ല. # കണ്ണിൽ കണ്ടത് കക്ഷത്തിലാക്കുക. # കണ്ണിൽ കുത്താനെണ്ണയില്ല ആലിൻചോട്ടിൽ വിളക്കുവയ്ക്കുന്നു. # കണ്ണിൽ കുത്തിയിട്ട് കണ്ണീരിന്റെ കാരണം ചോദിക്കുന്നു. # കണ്ണിൽ കുരുവിന് കൈവിരൽ മരുന്ന്. # കണ്ണിൽ കൊണ്ട കൈ മുറിച്ചുകളയുമോ? # കണ്ണിൽ നിന്നകറ്റാം കരളിൽ നിന്നകറ്റാമോ? # കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ വിളയും. # കണ്ണും കൈയും കല്പനയും. # കണ്ണുകണ്ടത് കൈ ചെയ്യും. # കണ്ണുകാണാത്ത പോത്ത് കണ്ടുനിൽക്കണം. # കണ്ണുകാണാത്തമ്മൂമ്മയ്ക്കപ്പം ചെറുത്. # കണ്ണുകാണാത്തവന് പൊന്നും ചെമ്പും ഒരുപോലെ. # കണ്ണുകീറിയവൻ തന്നെ വായും കീറിയത്. # കണ്ണുകെട്ടി കയത്തിലിടുക. # കണ്ണുകൊടുത്ത ദൈവം കരളും കൊടുത്തു. # കണ്ണുചിമ്മി പൂച്ച പാലുകുടിക്കുന്നതുപോലെ. # കണ്ണുചിമ്മിയാലിരുട്ട്. # കണ്ണുണ്ടായാൽ പോരാ കാണണം. # കണ്ണുപൊട്ടിച്ചിട്ട് ആദിത്യനമസ്കാരമെന്തിന്? # കണ്ണുപോയാലറിയാം കണ്ണിന്റെ വില. # കണ്ണുരണ്ട് കാഴ്ചയൊന്ന്. # കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല. # കണ്ണുള്ളപ്പോൾ കാണണം, കൈയുള്ളപ്പോൾ തിന്നണം. # കണ്ണുള്ളവനും കാലിടറും. # കണ്ണുള്ളവനേ കാണുള്ളൂ. # കണ്ണെത്താ കുളവുമാകാ ചെന്നെത്താ വയലുമാകാ. # കണ്ണെത്താത്തിടത്തോളം കരളെത്തും. # കണ്ണെത്തുന്നിടത്തെല്ലാം കാലെത്തിയെന്നുവരില്ല. # കണ്ണെത്തുന്നിടത്തോളം കാതെത്തുമോ? # കണ്ണെത്തുന്നിടത്തോളം കൈയെത്തുമോ? # കണ്ണേ പേടിക്കൂ, കൈ പേടിക്കില്ല. # കണ്ണോളം സ്ഫുരിക്കുമോ പുരികം. # കതകാലേ അങ്ങോട്ടു പോയ്ക്കൂട, കട്ട്ളയാലേ ഇങ്ങോട്ടു പോന്നുകൂടാ. # കതകിനുചേർന്ന ജനല്. # കതിരിൽ കൊണ്ടുപോയി വളംവച്ചിട്ടെന്താ? # കതിരില്ലാതെ നിറച്ചൂടല്ലോ. # കതിരുകണ്ട വറുതി. # കത്തലടക്കാനാണ് കട്ടതെങ്കിൽ കരണ്ടുതിന്നും. # കത്തിയും കല്ലുമുണ്ടെങ്കിൽ ഒപ്പമിരിക്കാനവസ്ഥയുണ്ട്. # കത്തിരിക്കയെന്ന് പറഞ്ഞാൽ പഥ്യം പോകുമോ? # കത്തിവാളോട് ചോദിച്ചിട്ടാണോ കാതറുക്കുന്നത്? # കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം. # കഥകഥനായരേ കസ്തൂരിനായരേ കാഞ്ഞിരംകോട്ടമ്പലത്തിൽ തേങ്ങമൂത്തിളനീരായി. # കഥയ്ക്ക് കാലുമില്ല തലയുമില്ല. # കഥയറിയാതെ കഥകളി കണ്ടിട്ടെന്താ. # കഥയിൽ ചോദ്യമില്ല. # കദളിപ്പഴോം കല്ലും തേവര് മറക്കില്ല. # കനം വയ്ക്കുന്നതുവരെ കടലാസ് പറക്കും. # കനൽപുറത്തെ ചൂടും ചെനപ്പുറത്തെ വെടിയും. # കനലിന് കരിയും തീയ്ക്ക് വിറകും. # കനിയായാൽ താനേ വീഴും. # കനംതിരിഞ്ഞ വാക്കിന് കനംതിരിയുന്ന പോട്. # കന്നാലിയുടെ കഞ്ഞി കർഷകന് ചോറ്. # കന്നിക്കറിയുമോ കാമരസം. # കന്നിക്കാറ് പൊന്നുരുക്കും. # കന്നിക്കോഴി കളംനിറച്ചും. # കന്നിക്കോഴി കൈയിൽ കുംഭക്കോഴി കൊമ്പത്ത്. # കന്നിഞായറ് കാതല് ചിങ്ങഞായറ് ചീതല്. # കന്നിനും കാളയ്ക്കും കലപ്പയൊന്നല്ല. # കന്നിനു കയറും പെണ്ണിനു നയവും. # കന്നിനു കാഞ്ഞിരവടി വേണം. # കന്നിനെ കക്കുന്നവന് കാച്ചില് കക്കുമ്പോൾ കൈവിറയ്ക്കുമോ. # കന്നിനെ കയം കാണിക്കരുത്. # കന്നിപറിക്കലും കടലാട്ടവും ഒരുമിച്ചോ. # കന്നിപ്പേറിൽ തന്നെ കുറുക്കൊടിച്ചാലോ. # കന്നിമാസത്തിലെ കാര്യവും കൈയിലൊഴിച്ച മോരും ഒരുപോലെ. # കന്നിമാസത്തിലെ വെയിലും കന്യകയുടെ മനവും. # കന്നിമാസത്തിലെ വെയിലും കയ്യരുടെ അടിയും. # കന്നില്ലാകൃഷിയുമാകാ കണ്ണില്ലാ പെണ്ണുമാകാ. # കന്നിവെയിലിൽ കടലും വറ്റും. # കന്നിവെയിൽ കരിമ്പാറ പൊളിക്കും. # കന്നിവെയിൽ കള്ളനും കൊള്ളില്ല. # കന്നും കമ്മളടെ നെല്ലും കമ്മളടെ തിന്നട്ടങ്ങനെ തിന്നട്ടെ. # കന്നുകൂത്താടിയാൽ കാണാൻ കൊള്ളാം, കാള കൂത്താടിയാലോ? # കന്നുചെന്നാൽ കന്നിൻപറ്റത്തിൽ. # കന്നുള്ളവനേ കണ്ണുള്ളൂ. # കപ്പച്ചീനിക്ക് വേരിറങ്ങുമ്പോൾ സുന്ദരിമത്തിക്ക് പരിഞ്ഞിൽവയ്ക്കും. # കപ്പച്ചീര കൊഴുത്താൽ കപ്പൽപാമരമാകുമോ? # കപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം. # കപ്പല് പണിതത് ചിമിഴായി. # കപ്പലിൽ കള്ളൻ കടന്നതുപോലെ. # കപ്പലിൽ സ്വാതന്ത്ര്യം പോരാഞ്ഞിട്ട് കടലിൽ ചാടി. # കപ്പലുടഞ്ഞാലും കവിളിൽ കൈവയ്ക്കരുത്. # കപ്പൽകയറി കടലൊക്കെ പാഞ്ഞാലും കല്പിച്ചതേ കിട്ടൂ. # കപ്പൽക്കാരന്റെ ജീവിതം കാറ്റടിച്ചാൽ പോകും. # കപ്പൽ പോകും തുറ കിടക്കും. # കപ്പാളത്തീയന് മുപ്പാളത്തണ്ണീർ. # കമഴ്ന്ന പ്ലാവില മലർത്തിയിടില്ല. # കമഴ്ന്നുവീണാലും മീശയിൽ മണ്ണുപറ്റിയില്ലെന്നാശ്വാസം. # കമഴ്ന്നുവീണാൽ കാപ്പണം കൂലി. # കമുക് കാട്ടിൽ കിടക്കണം. # കമുക് നട്ട് കാടാക്കുകയും തെങ്ങ് നട്ട് നാടാക്കുകയും. # കമ്പത്തിൽ കയറി കസർത്തുകാണിച്ചാലും സമ്മാനം വാങ്ങാൻ താഴെ വരണം. # കമ്പിളിക്കുണ്ടോ കറ? # കമ്പിളിക്കെട്ടെന്ൻ കരുതി കരടിയെ പിടിച്ചു. # കമ്പിളി വിറ്റ പണത്തിൽ രോമമുണ്ടാവില്ല. # കമ്മാളനിരുന്നിടവും കഴുതയിരുന്നിടവും. # കമ്മാളൻ കണ്ടത് കണ്ണല്ലെങ്കിൽ ചുമ്മാടുകെട്ടി ചുമക്കും. # കമ്മാളന്റെ കാശ് കരിയും പൊടിയുമായി പോയി. # കയം കണ്ട കന്നുപോലെ. # കയംവിട്ട് കയത്തിലെത്തുക. # കയററ്റാൽ പാള കിണറ്റിൽ. # കയറിമറിഞ്ഞാൽ ഞാലി. # കയറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്. # കയറില്ലാത്ത പമ്പരം കറങ്ങുമോ. # കയറുന്ന കുരങ്ങിനേണിചാരുക. # കയറു പിണങ്ങിയാൽ ബുദ്ധി, നൂല് പിണങ്ങിയാൽ കത്തി. # കയറുപോയിട്ടുണ്ടോ അറ്റത്തൊരു കാളയും. # കയറെത്തുന്നില്ലെന്നുവച്ച് കിണറ് തൂർക്കാറുണ്ടോ? # കയർവിട്ട കാളയും കൈവിട്ട കുട്ടിയും. # കയിലിന് തക്ക കണ. # കയിലെത്ര കലം കണ്ടോക്കുണു, കലമെത്ര കയിൽ കണ്ടേക്കുണു. # കയിലിൽ നിന്ന് പോയാൽ കലത്തിൽ. # കയ്ക്കെത്തിയത് വായ്ക്കെത്താതെ വരിക. # കയ്പ നനയ്ക്കാൻ കള്ളനെ നിർത്തണം. # കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ. # കയ്ച്ചുകയ്ച്ചു മധുരിക്കും. # കയ്യരുടെ അടിയും കാർത്തികച്ചൂട്ടും. # കയ്യാലപ്പുറത്തെ തേങ്ങപോലെ. # കയ്യിൽ കൊടുത്താൽ കക്കാത്ത കള്ളനുണ്ടോ? # കയ്യിൽനിന്ന് വീണാലെടുക്കാം, വായിൽനിന്ന് വീണാലോ? # കയ്യിൽ വെണ്ണയിരിക്കെ നെയ്യിനിരക്കുകയോ? # കയ്യിലിരുന്നാൽ കാലത്തിനുതകും. # കയ്യിലെ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക. # കയ്യുംകാട്ടി പറയരുതെന്ന് രണ്ടുകയ്യുംകാട്ടി പറഞ്ഞാലോ? # കയ്യൂക്കുള്ളവൻ കാര്യക്കാരൻ. # കരംവന്നാലവൻ കെട്ടും തരാംവന്നാലവൻ ഞാൻ കെട്ടും. # കരകവിഞ്ഞു വരുന്ന കടലിനെ കൈകൊണ്ടു തടുക്കാമോ? # കരയ്ക്കിട്ട മീനിനെ പോലെ. # കരയ്ക്ക്‌ കുത്തിയത് കണ്ടത്തിലേക്ക്‌ ചെരിഞ്ഞു. # കരയ്ക്കും പോവില്ല, വെള്ളത്തിലും പോവില്ല, കയ്യേപിടിച്ചാൽ കരയുകയും ചെയ്യും. # കരടിക്കെട്ടിൽ പെട്ടവന് കമ്പിളിക്കെട്ട് ഭയം. # കരണം പിഴച്ചാൽ മരണം. # കരണത്തിന് ചേർന്ന കൈമുറി. # കരയുന്ന കണ്ണിന് ചീറ്റുന്ന മൂക്ക്. # കരയുന്ന കുഞ്ഞിനേ പാലുള്ളൂ. # കരയുന്ന പെണ്ണിനേയും ചിരിക്കുന്ന ആണിനേയും നമ്പരുത്. # കരയടുക്കുന്നിടത്ത് ചാടുകയും വീടടുക്കുന്നിടത്തിറങ്ങുകയും. # കരയടുത്തെന്ൻ കരുതി തുഴ കളയരുത്. # കരയരിഞ്ഞ് മുറികൊടുക്കണം. # കരയിൽ മിടുക്കുണ്ടെങ്കിൽ കടവയേയും ഇണക്കാം. # കരയുകയും വേണം ചിറി കോടുകയുമരുത്. # കരയുകയും വേണം ചിരിക്കുകയും വേണം. # കരയുന്നവൻ കച്ചവടം തുടങ്ങരുത്. # കരലളിഞ്ഞാലും കയ്യയയുകയില്ല. # കരികലക്കിയ കുളവും കളഭംകലക്കിയ കുളവും. # കരിക്കട്ട കഴുകുംതോറും കറുക്കും. # കരിക്കിലാണോ പൊങ്ങ്. # കരിക്കും കൊള്ളില്ല, ഭസ്മത്തിനും കൊള്ളില്ല. # കരിങ്കല്ലിടുപ്പിന്നാകാ കാഞ്ഞിരം വിറകിനാകാ. # കരിങ്കാറിന്നിടയിലും തൂമിന്നൽ കാണാം. # കരിഞ്ചന്തക്കാരനെയും കരിങ്കാലിക്കാരനെയും കണ്ടാൽ കുളിക്കണം. # കരിന്തകാളി അകത്തായാൽ കരിമ്പിത്തം പുറത്ത്. # കരിന്തുട മുറിഞ്ഞാൽ കബറടക്കാം. # കരിമംഗല്യം കണ്ടാൽ കണവന് കുറ്റം. # കരമലകയറ്റം കഠിനമെന്റയ്യപ്പാ. # കരിമ്പടക്കാരനിരിക്കാനിടം കൊടുക്കരുത്. # കരിമ്പടക്കെട്ടിനെ ഞാൻ വിട്ടാലും കരിമ്പടക്കെട്ട് എന്നെ വിടില്ല. # കരിമ്പടത്തിനുണ്ടോ കറപറ്റുന്നു? # കരിമ്പിൻതോട്ടത്തിൽ കുറുക്കൻ കിടന്നിട്ടെന്താ? # കരിമ്പിന് കമ്പുകേട്. # കരിമ്പെന്നുവച്ച് വേരോളം ചവയ്ക്കരുത്. # കരിമ്പിലും തേളിരിക്കും കള്ളിയിലും പാലിരിക്കും. # കരിമ്പിൽ തേൻ തേച്ചപോലെ. # കരിമ്പുകൊണ്ടടികൊണ്ട കഴുത കരിമ്പിന്റെ രുചിയറിയുമോ? # കരിമ്പ്‌ തിന്നാൻ കൈക്കൂലിയോ? # കരിമ്പ്‌ തിന്നുന്നത് ചണ്ടിതുപ്പാനോ? # കരിമ്പ് വളഞ്ഞാലും മധുരിക്കും. # കരിയിലയായാലും കാതം ചെയ്യുമ്പോൾ കനക്കും. # കരിയുന്നതിനുമുമ്പിളക്കാനാണ് കയ്യിൽ ചട്ടുകം. # കരിയുമ്പോൾ വെരകാൻ കയിലേ കാണൂ. # കരിവിറ്റ പണം കറുത്തിരിക്കുമോ? # കരിവേപ്പിലയും കറിവേപ്പിലയും കക്കാനാകാ. # കരുതിനടന്നാൽ കരയേണ്ട. # കരുത്തനിരക്കില്ല. # കരുവാന്റെ മൂരി പൂട്ടാതെ തന്തയാവും. # കരുവാന്റെ മൂരി പോയാൽ എന്റെ മൂരിയെ കിട്ടിയപോലെ. # കരുവാന്റെ തൊടിയിലെ മുയലിനെ പോലെ. # കർക്കിടകത്തിലെ കുശവനെ പോലെ. # കർക്കിടകത്തിൽ ഇടിവെട്ടിയാൽ കരിങ്കലിന് കേട്. # കർക്കിടകത്തിൽ കട്ടുമാന്തുക. # കർക്കിടകത്തിൽ കാക്കപോലും കൂടുകെട്ടില്ല. # കർക്കിടകത്തിൽ കാതുകുത്തുന്നതിന് ഇപ്പോഴേ കരുവളയ്ക്കണോ? # കർക്കിടകത്തിൽ ചത്തവന്റെ പ്രേതംപോലെ. # കർക്കിടകത്തിൽ ചേന കട്ടും കൂട്ടണം. # കർക്കിടകത്തിൽ പത്തുണക്ക്. # കർക്കിടകത്തിലെ കറുത്തവാവിന് കരിമ്പോത്തിന്റെ തുടവിറയ്ക്കും. # കർക്കിടകത്തിലെ വെയിൽ കരിമ്പന ഒണക്കും. # കർക്കിടകത്തിൽ വാവുകഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മകളെ കെട്ടാനും ആരോടും ചോദിക്കണ്ട. # കർക്കിടകം ഒന്നാംതീയതി കുന്നിയോളം തിന്നാൽ പന്നിപോലെ വളരും. # കർക്കിടകം തീർന്നാൽ ദുർഘടം തീർന്നു. # കർക്കിടകം ഞാറ്റിൽ പട്ടിണികിടന്നത് പുത്തരിയുണ്ടാൽ മറക്കരുത്. # കർണ്ണൻ വീണാൽ പടയില്ല. # കർത്താവിനേക്കാൾ മൂത്ത കർമ്മമോ. # കർമ്മവ്യാധിക്ക് കഷായമില്ല. # കർമ്മത്തിന് മൂലം കാമം. # കർമ്മമുണ്ടെങ്കിലേ കാശുകിട്ടൂ. # കർമ്മി പ്രസാദിച്ചാലേ കർമ്മം ഫലിക്കൂ. # കർഷകന് കച്ചേരിപ്പണിയരുത്. # കലക്കിയാലും കടൽ ചേറാവില്ല. # കലക്കിയെടുത്ത വെണ്ണ തൈരിൽ തന്നെ കലക്കുകയോ? # കലങ്ങിത്തെളിയുമ്പോൾ കരട് പൊന്തും. # കലങ്ങിയ വെള്ളത്തിൽ നിന്ന് മീൻപിടിക്കുക. # കലത്തിനറിയാമോ കർപ്പൂരത്തിന്റെ മണം? # കലത്തിലുണ്ടെങ്കിലല്ലേ കയിലിൽ കിട്ടൂ. # കലത്തിലെ ചോറ് കുറയുകയുമരുത്, മക്കളുടെ മുഖം വാടുകയുമരുത്. # കലമില്ലാത്ത നായർക്ക് ഉറിയില്ലാത്ത പെണ്ണ്. # കലവറയിൽ കയറിയ കോഴിയെ പോലെ. # കലഹത്തിന് കാരണം കനകമോ കാമിനിയോ. # കലി മൂക്കുമ്പോൾ എലി നിന്ന് പെടുക്കും. # കലിയിൽ കൊല തന്നെ. # കലിയെടുത്തുതുള്ളി കൊലനടത്തരുത്. # കൽക്കണ്ടത്തിന് കടമുറിയും തലമുറിയുമുണ്ടോ? # കൽക്കണ്ടക്കുന്നിലായാലും കാഞ്ഞിരം കയ്ക്കും. # കൽക്കത്തിനും ചേരില്ല കഷായത്തിനും ചേരില്ല. # കൽക്കിണറിന് ഇരുമ്പുകുടം. # കൽത്തൂണ് മുറിക്കാം, വളച്ചുകൂടാ. # കല്പന കല്ലേ പിളർക്കും. # കല്പന തന്നെ പോരാ, കരളിൽ കനിവും വേണം. # കല്പന നമുക്കില്ല, കല്പിച്ചാലല്ലെന്നില്ല. # കല്യാണം പോയി കണ്ണൂക്കായി. # കല്യാണം വേറെ കുറിക്കല്യാണം വേറെ. # കല്യാണത്തിരക്കിൽ താലികെട്ടാൻ മറന്നു. # കല്യാണമാല കനകമാല കാണുന്നോർക്കിമ്പമാല, കെട്ടുന്നോർക്ക് കണ്ഠമാല. # കല്ലാടുംമുറ്റത്ത് നെല്ലാടില്ല. # കല്ലായാലും കണവൻ പുല്ലായാലും പുരുഷൻ. # കല്ലിക്കോതയ്ക്ക് നെല്ലുകൊടുത്തെന്റെ പല്ലുപോയി. # കല്ലിനുണ്ടോ കൈയും കാതും. # കല്ലിനെ കാറ്റെടുക്കുമ്പോൾ കരിയില കിടക്കുമോ? # കല്ലിനെ വെള്ളംതാങ്ങുമോ? # കല്ലിന്മേലിട്ട കലംപോലെ. # കല്ലിന്മേൽനിന്ന് തൊലിയുരിക്കുമോ? # കല്ലിന്മേൽ നുള്ളിയാൽ കൈ നോവും. # കല്ലിലടിച്ചിട്ട് കൈ നോവുന്നെന്ന് പറഞ്ഞിട്ടെന്താ? # കല്ലിൽ കടിച്ച് പല്ല് കളയരുത്. # കല്ലിൽ തട്ടിയാൽ കാല് നോവും. # കല്ലും നെല്ലും കളഞ്ഞ് ശാന്തിചെയ്യണം. # കല്ലുപറക്കുമ്പോൾ കരിയില കനംവയ്ക്കുകയോ? # കല്ലുവച്ചിടത്തൊക്കെ വഴിപാടുനേരുക. # കല്ലെട പൊന്നെട. # കല്ലെന്നാലും കണവൻ പുല്ലെന്നാലും പുരുഷൻ. # കല്ലേൽ പെടുത്താൽ കണ്ണേൽ തെറിക്കും. # കല്ലേറിൽനിന്ൻ രക്ഷപ്പെടാം കണ്ണേറിൽനിന്നോ? # കല്ലേറ് കണ്ണുപൊട്ടിക്കും. # കവടി സഞ്ചിയിലും കണിയാൻ തെരുവിലും. # കവിഞ്ഞുകാണ്മോൻ കവി. # കവുങ്ങിൽകേറി പട്ട പറിച്ചു താഴെയിറങ്ങി അടയ്ക്കയെറിഞ്ഞു. # കഷണ്ടിക്കാരന്റെ പെണ്ണിന് കണ്ണാടി വേണ്ട. # കഷണ്ടിക്കുമുൻപേ കല്യാണം. # കഷായം കണ്ട രോഗിയെ പോലെ. # കഷ്ടം കൂടാതിഷ്ടമില്ല. # കഷ്ടിപിഷ്ടി അഷ്ടിക്ക് മുട്ടില്ല. # കസ്തൂരിയും കാമവും ഒളിച്ചുവച്ചാലും പുറത്തറിയും. # കളംകണ്ട പ്രാക്കളെ പോലെ. # കളംകൂലി കടമിടരുത്. # കളഞ്ഞുകിട്ടിയാൽ കണ്ടിയൂരപ്പനുപാതി. # കളക്ടർക്ക് ടിക്കറ്റെഴുതുക. # കള പറിക്കാഞ്ഞാൽ വിളകാണാ. # കളമുള്ളവനേ ഇല്ലംനിറയ്ക്കേണ്ടൂ. # കളയില്ലാത്ത വിളയില്ല. # കളരി കാണാതെ കുരുക്കളായി. # കളരിയും കുറുപ്പും ഒന്നുതന്നെ. # കളവിന് കാലില്ല. # കളവിൽ പഠിച്ചതിന് വിളവില്ല. # കളവുപറഞ്ഞാലും ഒപ്പിച്ചുപറയണം. # കളി കാതറുക്കും. # കളിയിന്മേൽ കളി കൊള്ളരുത്. # കളിചിരി കാര്യത്തിനാകാ, കാഞ്ഞിരം വിറകിനാകാ, കരിങ്കല്ലടുപ്പിനാകാ. # കളിചിരി പുഞ്ചിരികാര്യം പെണ്ണേ, ഇതൊക്കെ ചിലകാലം പോകും പെണ്ണേ. # കളിച്ചിട്ടും നോക്കരുത് കാമശാസ്ത്രം. # കളിച്ചുകളിച്ച് കാര്യമായി. # കളിച്ചുകളിച്ച് ഗുരുനാഥന്റെ താടിപിടിച്ചായി കളി. # കളിച്ചുടച്ച തേങ്ങയ്ക്ക് നിറച്ചുനാഴി നെയ്യ്. # കളിച്ചുനേടിയത് കളഞ്ഞുകുളിക്കും. # കളിനന്നായാലളിയൻ അല്ലെങ്കിൽ തെക്കുന്നുവന്ന കമ്മാളൻ. # കളിമീൻ കറിക്കാകാ. # കളിമുകളിൽ നിന്നായാലും താഴത്തുവന്നേ സമ്മാനം കിട്ടൂ. # കളിയിലളിയൻ പെങ്ങളെപ്പിടിയൻ. # കളിയിലും കാര്യം കാണണം. # കളിയായാലും പൊളിപറയരുത്. # കളിയിലായാലും കളവരുത്. # കളിയിൽ തുടങ്ങിയത് കാര്യത്തിലവസാനിച്ചു. # കളിയിൽ ബാപ്പ മകൻ. # കളിയും കഴിഞ്ഞ് വിളക്കെടുത്തപ്പ്ളാ പായയും കൊണ്ട് വരവ്. # കളിയും ചിരിയും ഒന്നിച്ച്, കഞ്ഞീം ചോറും വെവ്വേറെ. # കള്ളം പറയുന്നവന് മറവിയില്ല. # കള്ളം പറന്നുവരും, നേര് നിരങ്ങിവരും. # കള്ളച്ചിപ്പശുവിനൊരു മുട്ടി തുള്ളിച്ചിപ്പെണ്ണിനൊരു കുട്ടി. # കള്ളഞ്ച് മദംകാട്ടും കഞ്ചാവഞ്ച് നിറംകാട്ടും. # കള്ളന് കഞ്ഞിവയ്ക്കരുത്. # കള്ളന് കന്നക്കോൽ തുണ. # കള്ളന് കാണുന്നവരെയൊക്കെ പേടി. # കള്ളന് കഴുവേറി സാക്ഷി. # കള്ളന് ചൂട്ടുപിടിക്കരുത്. # കള്ളന് പകുതി കറക്കാരന് പകുതി. # കള്ളന് പകുതി കാവൽക്കാരന് പകുതി. # കള്ളന് പത്തെങ്കിൽ ചൂട്ടുപിടിച്ചവന് പതിനഞ്ച്. # കള്ളന് പുലയാടി സാക്ഷി. # കള്ളനും കാവൽക്കാരനും ഒന്നാണെങ്കിൽ കൊമ്പത്തെ ചക്ക കടയ്ക്കൽ. # കള്ളനും കാവൽക്കാരനും ചേർന്നാൽ വെളുക്കുവോളം കക്കാം. # കള്ളനും വെള്ളനും എടുത്തേന്റെ ബാക്കി. # കള്ളനും തോന്നാം കള്ളബുദ്ധി. # കള്ളനുള്ളേടത്ത് തുരങ്കവുമുണ്ട്. # കള്ളനു വഴി പള്ളേ. # കള്ളനു സമ്മാനം വെള്ളനു തടവ്. # കള്ളനെ കട്ടാലോ. # കള്ളനെ കണ്ടാലറിയാം. # കള്ളനെ കാവലാക്കിയപോലെ. # കള്ളനെങ്കിലും വെള്ളനെങ്കിലും ഒരാൺപിറന്നോനല്ലേ. # കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്. # കള്ളനെ പേടിച്ച് കലവും കൈയിൽ പിടിച്ച് കഞ്ഞി കുടിക്കുക. # കള്ളനെ വിരട്ടാൽ പിള്ള മതി. # കള്ളനേ കളവറിയൂ. # കള്ളനേ കള്ളന്റെ കാലറിയൂ. # കള്ളനോ വലുത് കാപ്പോനോ വലുത്. # കള്ളൻ കക്കുന്നതും നരി നക്കുന്നതും ഇഷ്ടംകൊണ്ടല്ല. # കള്ളൻ കട്ടതിന് കോമട്ടിയെ കഴുവേറ്റി. # കള്ളൻ കട്ടു വെള്ളൻ കഴുവേറി. # കള്ളൻ കട്ടേന്റെട്ടാംപക്കം പട്ടി കുരയ്ക്കുക. # കള്ളൻ കപ്പലിൽ തന്നെ. # കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുക. # കള്ളന്മാരുടെ കല്യാണത്തിന് കരവിരുതുള്ളോൻ കാര്യക്കാരൻ. # കള്ളന്റെ കൈയിൽ കിട്ടിയ പണവും കാലന്റെ കൈയിൽ കിട്ടിയ പ്രാണനും. # കള്ളന്റെ കൈയിൽ താക്കോലേൽപ്പിക്കുക. # കള്ളപണം കിട്ടിയാൽ കുഴിച്ചുമൂടുക. # കള്ളപ്പണം വെള്ളപ്പണത്തെക്കാൾ വെലപ്പോകുക. # കള്ളപ്പോരിന് കണ്ണില്ല. # കള്ളമനസ്സ് കുറുകുറുക്കും. # കള്ളമനം തുള്ളും. # കള്ളർക്കായിരം വെള്ളർക്കായിരം ഉടയോന് പന്തീരായിരം. # കള്ളവും കാട്ടുതീയും വേഗം പരക്കും. # കള്ളാ നേരെ നിൽക്ക്, അമ്പൊന്നേയുള്ളൂ. # കള്ളിക്ക് കണ്ണീർ മുൻപേ. # കള്ളിക്ക് വെള്ളം കണ്ണിൽ. # കള്ളിക്ക് വേലി വേണ്ട, ചുള്ളിക്ക് കോടാലി വേണ്ട. # കള്ളിൻകുടം കടലിനെക്കാൾ വലുത്. # കള്ളിനഞ്ച് ലഹരി, കഞ്ചാവിന് പത്ത് ലഹരി. # കള്ളിന്റെ മത്തുമുണ്ട്, മൂത്താരുടെ പിട്ടുമുണ്ട്. # കള്ളിപറഞ്ഞാലുള്ളിയിൽ ചുളയില്ല. # കള്ളിയിൽ കുത്തി കൈയെടുത്ത പോലെ. # കള്ളിലഴുകിയത് കറി. # കള്ളുകടയിൽ ചുണ്ണാമ്പ് വാങ്ങാൻ കയറുക. # കള്ളുകണ്ട ഈച്ചയെ പോലെ. # കള്ളുകുടിച്ചവന് കള്ളേമ്പക്കം, പാലുകുടിച്ചവന് പാലേമ്പക്കം. # കള്ളുകുടിച്ചവന് പള്ള തടിക്കും. # കള്ളുകുടിച്ചാൽ ഉള്ളത് പറയും. # കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം. # കള്ളുവിറ്റ് തൊള്ളായിരം നേടുന്നതിനെക്കാൾ കസ്തൂരി വിറ്റ് തൊണ്ണൂറ് നേടുക. # കള്ളുഷാപ്പിൽ നിന്ന് വെള്ളം കുടിച്ചാലും കള്ളുകുടിച്ചെന്നേ പറയൂ. # കള്ളൊരുതുള്ളി പള്ളേൽ ചെന്നാൽ തള്ളേം തന്തേം തല്ലാൻ തോന്നും. # കഴകം മൂത്ത് ഊരായ്മയായി. # കഴമുഖത്ത് കുരുത്തി പോലെ. # കഴമുഖത്ത് മീനടുത്ത പോലെ. # കഴമ്പെടുത്താൽ തൊണ്ട്. # കഴിഞ്ഞകാര്യത്തിൽ നുഴഞ്ഞുനോക്കരുത്. # കഴിഞ്ഞാൽ നിലവിളി കേൾക്കാം. # കഴിവില്ലാത്തോൻ കല്യാണം കഴിക്കരുത്. # കഴുകൻ ചെല്ലുമ്പോൾ കാക്ക ചേക്ക മാറും. # കഴുകന്റെ കൂട്ടിൽ ഇറച്ചിയിരിക്കുമോ? # കഴുകിയിട്ടും കാള ചേറ്റിൽ. # കഴുക്കോലിന് നിലയില്ലാത്തിടത്ത് കട്ട തടഞ്ഞിട്ട് നടന്നുകൂടാ. # കഴുക്കോൽ നാട്ടി പുറത്തെങ്കിൽ കള്ളനകത്ത്. # കഴുങ്ങിന് കുഴി മൂന്ന്. # കഴുത കണ്ടാലുമങ്ങനെ കരഞ്ഞാലുമങ്ങനെ. # കഴുത കുങ്കുമം ചുമക്കും പോലെ. # കഴുതക്കാട്ടമാണെങ്കിലും കൈനിറയെ കിട്ടണം. # കഴുതക്കാമം കരഞ്ഞു കളയുക. # കഴുതയ്ക്കറിയുമോ കർപ്പൂരഗന്ധം. # കഴുതയ്ക്ക് കെട്ട് കാലിൽ. # കഴുതയ്ക്ക് ജീനി കെട്ടിയാലും കുതിരയാവില്ല. # കഴുതയ്ക്ക് ഉപദേശം കാതിൽ കയറില്ല. # കഴുതയ്ക്ക് പൊണ്ടാട്ടിയായിട്ട് തൊഴിക്കുന്നെന്ന് പറഞ്ഞാലോ. # കഴുതയ്ക്കെന്തിന് കടിവാളം. # കഴുതപ്പുണ്ണിന് തെരുവിൽ പൂഴി. # കഴുത മക്കത്തുപോയാൽ ഹാജിയാകുമോ? # കഴുതയെ കുളിപ്പിച്ചാൽ കുതിരയാകുമോ? # കഴുത്തറുത്തുകാണിച്ചാലും കൺകെട്ടെന്ന് പറയുക. # കഴുത്തിന് മേല്പോട്ടായാൽ മുഴമായാലും കോലായാലും സമം (വെള്ളം). # കഴുത്തിലെ താലിയും പോയി മനസ്സിന് വെളിവും വന്നു. # കഴുത്തിൽ കിടക്കുന്നത് രുദ്രാക്ഷം, കൈയിലിരിക്കുന്നത് കാമസൂത്രം. # കഴുത്തിൽ താവടം, മനസ്സിൽ അപകടം. # കഴുത്തുചുറ്റി മൂക്കുപിടിക്കുന്നതുപോലെ. # കഴുത്തും കത്തിയും ഒരുമിച്ചുകൊടുക്കുക. # കഴുത്തു വലിയവന് നോവും വലുത്. # കഴുത്ത് വെളുത്തിട്ടാണെന്നുവച്ച് കാക്ക ഗരുഡനാകുമോ? # കഴുമരത്തിൽ നിന്നിറക്കി കനകപ്പല്ലക്കിൽ കയറ്റുക. # കഴുവേറിയാലും നെറിവിടരുത്. # കഴുവേറ്റ് കഴിഞ്ഞാണോ കൊടിയേറ്റ്? # കറക്കം വന്നാൽ വീണേടം കിടക്ക. # കറക്കാത്ത പാലിൽ കളവില്ല. # കറക്കാൻകൊള്ളാത്ത മാടിനെ അറക്കാം. # കറക്കി വെടിവച്ചാൽ കാക്കയ്ക്ക് കൊള്ളില്ല. # കറന്ന പാലകിട്ടിൽ ചെല്ലില്ല, കടഞ്ഞ വെണ്ണ മോരിൽ ചെല്ലില്ല. # കറന്ന പാലും എച്ചിൽ, പിറന്ന പിള്ളയും എച്ചിൽ. # കറന്നുവിട്ട് അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ കാൽക്കീഴിൽ വരും. # കറവ ദൈവത്തിന് കൊടുക്കുന്നതുപോലെ. # കറിക്കുചേരാത്ത കഷ്ണം നുറുക്കരുത്. # കറിയിലെ കറിവേപ്പിലയാക്കുക. # കറിയുടെ സ്വാദ് കയിലറിയില്ല. # കറുകപ്പുല്ലിന് കാറ്റുപിടിക്കില്ല. # കറുകപ്പുഴയിലെ വെള്ളം കുടിക്കാൻ സാമൂതിരിയുടെ ശീട്ടുവേണോ. # കറുക്കുമ്പോൾ പോയാൽ വെളുക്കുമ്പോൾ, വെളുക്കുമ്പോൾ പോയാൽ കറുക്കുമ്പോൾ. # കറുത്തകോഴിക്കും വെളുത്തമുട്ട. # കറുത്തത് കസ്തൂരി, വെളുത്തത് വെണ്ണീറ്. # കറുത്ത മോന്തയ്ക്ക് കരടിച്ഛായ. # കറുത്ത മോറും വെളുത്ത ചോറും. # കറുത്തവന്റെ ചോരയും ചോന്നിട്ട്. # കറുപ്പിന്നേഴഴക്. # കറുപ്പും ചെരിപ്പും അടുപ്പിക്കരുത്. # കറുപ്പുണ്ടെങ്കിലേ വെളുപ്പറിയൂ. # കറ്റയ്ക്ക് താൾപ്പിടി പണയമോ? # കറ്റയും തലയിൽവച്ച് കളം ചെത്തുക. # കാകകോലാഹലത്തിൽ കുയിൽനാദം വിളങ്ങുമോ? # കാക്ക അരയന്നത്തിന്റെ നടപഠിക്കുക. # കാക്ക ഓട്ടക്കലത്തിൽ നോക്കുന്നപോലെ. # കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും. # കാക്ക കരഞ്ഞാൽ കന്നാലി ചാവില്ല. # കാക്ക കുറുക്കിയാൽ വിരുന്നുവരും. # കാക്ക കുറുക്കുന്നത് കേട്ടാൽ പേടിക്കുന്നവൻ അർദ്ധരാത്രി പുഴ നീന്തിക്കടന്നു. # കാക്ക കുളിച്ചാൽ കൊക്കാകുമോ? # കാക്ക കൂടുകൂട്ടും, കുയിൽ മുട്ടയിടും. # കാക്കക്കൂട്ടിൽ കല്ലിട്ടപോലെ. # കാക്ക ചേക്കേറിയാൽ മരംകെടുത്തും. # കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ, കോഴി തിന്നുന്നത് കാക്കയ്ക്ക് കണ്ടുകൂടാ. # കാക്കത്തൂവൽ കൊണ്ട് അമ്പുകെട്ടിയാൽ കാട്ടത്തിലേ കൊള്ളൂ. # കാക്ക നോക്കിയാലും കാട്ടി ആളറിയും. # കാക്ക പൊങ്ങിപ്പറന്നാൽ ഗരുഡനാകുമോ? # കാക്ക പ്രാകിയാൽ പോത്ത് ചാകുമോ? # കാക്കയിൽ പൂവനില്ല. # കാക്കയുടെ കഴുത്തിൽ മണികെട്ടിയപോലെ. # കാക്കയുടെ പല്ലുപോലെ. # കാക്കയുടെ വിശപ്പും മാറും കന്നാലിയുടെ കടിയും മാറും. # കാക്കയും കുയിലും പോലെ. # കാക്കയും വന്നു, പനമ്പഴവും വീണു. # കാക്കയെ എറിഞ്ഞാൽ പ്രാവും പോകും. # കാക്കയെ ഓടിക്കാൻ കൈകൊട്ടിയിട്ടെന്താ? # കാക്കയെ ഓടിച്ച് മാടപ്രാവിനെ വരുത്തി. # കാക്കയ്ക്കായുസ്സ്, കോഴിക്കഴക്. # കാക്കയ്ക്കിരിക്കാനിടം കൊടുത്താൽ കാലാന്തരത്തിൽ കേട്. # കാക്കയ്ക്കിരുട്ടത്ത് കണ്ണുകാണില്ല. # കാക്കയ്ക്ക് ചേക്കിടംകൊടുത്താൽ ചെകിടുകേട്ടു പൊറുത്തുകൂടാ. # കാക്കയ്ക്കും തൻപിള്ള പൊൻപിള്ള. # കാക്കയ്ക്കെന്തിന് കറുത്തകുപ്പായം? # കാക്കലെ തലയിണ തലയ്ക്കുവയ്ക്കാറുണ്ടോ? # കാക്ക വഴികാട്ടിയാൽ കാട്ടക്കുഴിയിലേക്ക്. # കാക്കവായിലും പൊന്നിരിക്കും. # കാക്കവായിലെ അട്ടയ്ക്ക് ആയുസ്സിന് നീളമില്ല. # കാക്കഴിവും മുക്കാത്തട്ടിപ്പും. # കാക്കഴിവും മുക്കാച്ചമയവും. # കാചമായാലും കനിവോടെ കൊടുക്കണം. # കാചവും കാഞ്ചനവും തിരിച്ചറിയണം. # കാച്ചിത്തിളപ്പിച്ച പാലിൽ കഴുകിയാൽ കാഞ്ഞിരക്കായിന്റെ കയ്പ് ശമിച്ചീടുമോ? # കാഞ്ചീപുരത്തായാലും മഞ്ചത്തിന് കാലുനാല്. # കാഞ്ഞ ഓടെ പൊട്ടുകയുള്ളൂ. # കാഞ്ഞ ഓട്ടിൽ വെള്ളമുറ്റിച്ച പോലെ. # കാഞ്ഞ വിത്തിന് ചേതമില്ല. # കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. # കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പ് തീരില്ല. # കാഞ്ഞിരം കയ്ക്കും കരിങ്ങോട്ട കയ്ക്കും കാണരുതാത്തോരെ കാണുമ്പോൾ കയ്ക്കും. # കാഞ്ഞിരത്തിൽ പടർന്ന വള്ളിക്ക് കാഞ്ഞിരം കല്പകം. # കാഞ്ഞുപൊടിച്ചാൽ കാര്യം നന്ന്. # കാഞ്ഞുവളർന്നേ കരുത്തനാകൂ. # കാടടച്ചു വലയിടാനാകുമോ? # കാടരികെ വീടരികെ തോടരികെ. # കാടാണുവീടെങ്കിലാശാരിവേണ്ട. # കാടായാലൊരു കടുവ, വീടായാലൊരു കാർന്നോർ. # കാടാറുമാസം, നാടാറുമാസം. # കാടിക്കഞ്ഞിയാണെങ്കിലും ഊതിക്കുടിക്കണം. # കാടുകണ്ട വാല്മീകീ നാടുകണ്ട വ്യാസൻ. # കാടുകാട്ടിയാൽ പോടുകിട്ടും. # കാടുകാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടുകാണില്ല. # കാട് നശിച്ചാൽ നാട് നശിച്ചു. # കാടുപോയി ചൂടുകിട്ടി. # കാടുവെട്ടാൻ കോടാലിയുടെ സമ്മതം ചോദിക്കാറുണ്ടോ? # കാട്ടാനയെ തളയ്ക്കാൻ താപ്പാന. # കാട്ടാളരിൽ കാപ്പിരി കാമദേവൻ. # കാട്ടിക്കൊട് കൂട്ടിക്കൊട് കാട്ടിക്കള. # കാട്ടിത്തന്നവന് വീട്ടിൽ തന്നാലെന്താ? # കാട്ടിയതുകാട്ടി കഴുവേറുക. # കാട്ടിയത് കാട്ടിയാൽ കുരങ്ങനാകും. # കാട്ടിയത് കാട്ടിയില്ലെങ്കിൽ നാട്ടിലിരിക്കാനൊക്കില്ല. # കാട്ടിയേടത്തയ്ക്കല്ല നീട്ടിയത്. # കാട്ടിലുള്ള ആയിരത്തെക്കാൾ വീട്ടിലുള്ള ഒന്ന് നല്ലത്. # കാട്ടിലെ പയ്യിനെ പിടിച്ച പുലിക്ക് കാട്ടിലുമിരുന്നുകൂടാ, നാട്ടിലുമിരുന്നുകൂടാ. # കാട്ടിലെ പുലി പിടിച്ചതിന് വീട്ടിലെ പട്ടിക്ക് തല്ല്. # കാട്ടിലെ മരം, തേവരടാന, വലിയെടാവലി. # കാട്ടിൽ കരടിയും വീട്ടിൽ രണ്ടാനക്കുട്ടിയും. # കാട്ടിൽ കിടക്കുന്ന അനന്തരവൻ മരിച്ചതിന് വീട്ടിൽ കിടക്കുന്ന കാരണവർക്ക് പഴി. # കാട്ടുകോഴിക്കെന്ത് സംക്രാന്തി. # കാട്ടുക്കോഴിക്കെന്തിന് സങ്കാന്തിപ്പേടി. # കാട്ടുകോഴി നാട്ടുകോഴിയുടെ മുട്ടയിടില്ല. # കാട്ടുകോഴി വീട്ടുകോഴിയാകുമോ? # കാട്ടുജാതിക്കുണ്ടോ പാട്ടും പൂട്ടം? # കാട്ടുജാതിക്കുണ്ടോ മാസപ്പിറവിയും സംക്രാന്തിയും. # കാട്ടുരാജാവിന് കരടകമന്ത്രി. # കാണമെന്നാൽ വാതുറക്കും കടിവാളെന്നാൽ വായടയ്ക്കും. # കാണം നോക്കാഞ്ഞവന് കഴിഞ്ചില്ല. # കാണം വിറ്റാലും മാനം വിൽക്കരുത്. # കാണം വിറ്റും ഓണം ഉണ്ണണ്ണം. # കാണാതെ കണ്ട കൂശവത്തി താളെല്ലാം വാരിത്തൂവി. # കാണം വിറ്റും ഓണം ഉണ്ണണ്ണം. # കാണാത്തതിൽ കാംക്ഷയില്ല. # കാണാത്ത ദുഃഖം കാണുമ്പോൾ തീരും. # കാണാത്ത പണ്ടം തേവർക്കിരിക്കട്ടെ. # കാണാത്തവർ കാണുമ്പോൾ കണ്ടതെല്ലാം കൈലാസം. # കാണാൻ കണ്ണുള്ളവൻ കാണും. # കാണാൻ കൊള്ളാം തിന്നാനാകാ. # കാണാൻ പോകുന്ന പൂരം ചോദിച്ചറിയണോ? # കാണാൻവന്നോൻ കഴുവേറി. # കാണാൻവന്നോനെ കഴുവേറ്റി. # കാണാനാളില്ലെങ്കിൽ കളി കേമം. # കാതം നടന്നാൽ കാലു മടക്കണം. # കാതലുറച്ച തടിയോട് വെള്ളംകൊണ്ട് തടിച്ച കൊമ്പുരുന്നിയാൽ കേട് കൊമ്പിനുതന്നെ. # കാതറ്റ പട്ടിക്ക് ഏതിലേയും നൂളാം. # കാതറ്റ സൂചി കൂടെവരാത്. # കാതറ്റുകിടക്കുന്നു തുണി നൂലറ്റ് കിടക്കുന്നു പിന്നെയെന്തന്തസ്സ്. # കാതിലോല പൊന്നോല കാണാൻ ചെന്നപ്പോൾ തെങ്ങോല. # കാതുകുത്താൻ കട്ടപ്പാര വേണോ? # കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് ചെന്നാലോ. # കാതുള്ളവർക്ക് പൊന്നില്ല, പൊന്നുള്ളവർക്ക് കാതില്ല. # കാത്തിരുന്നവൻ കാത്തിരുന്നു കാലേവന്നവൻ പെണ്ണിനെ കെട്ടി. # കാത്തുകാത്തിരുന്നു പോത്തുപോലെ. # കാന്താരിമുളകെന്തിനാ അധികം. # കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാൽ കുടിച്ചു. # കാപ്പണത്തിൽ കുറഞ്ഞു കുഴലൂതില്ല. # കാമം കാലനു തുല്യം. # കാമക്കണ്ണിന് കാക്കക്കുരുവിയും കനകസുന്ദരി. # കാമത്തിന് കണ്ണില്ല. # കാമധേനുവിന്റെ വയറ്റി. കഴുത ജനിച്ചു. # കാമവും കായവും ഒളിക്കാൻമേല. # കാമിക്കു നാണമില്ല. # കാമിക്കു മൂപ്പും മുറയുമില്ല. # കാമ്പ് നന്നെങ്കിലും കരിമ്പുപോലെയല്ല. # കായംകുളത്തെ വാളുപോലെ. # കായലിൽ മീനുണ്ട്, കൈയിൽ വലയില്ല. # കായലു കായ്ച്ചാൽ കാലക്കേട്. # കായൽ വറ്റിയിട്ട് കക്ക വാരാനൊക്കുമോ. # കായ വലുതാവുന്നതും കാര്യം വലുതാവുന്നതുമറിയില്ല. # കായുള്ള മരത്തിലേ കല്ലെറിയൂ. # കായ്കറി പറിക്കാൻ കാട്ടിലെ കള്ളനോ? # കായ്ച്ച മരമേ കല്ലേറുകൊള്ളൂ. # കാരണമില്ലാതെ കാര്യമില്ല. # കാരണമില്ലാതെ ചാരൻ വരുമോ? # കാരണമൊത്താൽ കാര്യമൊത്തു. # കാരണവൻ കാലം ഒരു കണ്ടി, ഞാൻ കാലം ഒരു കിണ്ടി. # കാരണവർക്കടുപ്പിലുമാകാം, മരുമക്കൾക്ക് വളപ്പിലും വയ്യ. # കാരണവർ മുറ്റത്തിരുന്നാൽ കോലായത്തിന്മേലാരിരിക്കും. # കാരമൂട്ടിൽ ചീര മുളയ്ക്കില്ല, ചീരമുട്ടിൽ കാര മുളയ്ക്കില്ല. # കാരാടൻ ചാത്തൻ നടു പറഞ്ഞപോലെ. # കാരിക്കൂട്ടത്തിൽ കൂരി ചേരില്ല. # കാർക്കോടകന് വിഷം ഭയമോ? # കാർത്തിക കൈവട്ടക പോലെ. # കാർത്തികക്കൈയൻ വാഴയുണക്കും. # കാർത്തികയ്ക്ക് കാക്ക നിലത്തിറങ്ങും മുൻപ് കുളിക്കണം. # കാർത്തിക കഴിഞ്ഞാൽ കുട വേണ്ട. # കാർത്തികവിളക്കുകണ്ടാൽ മഴ കിഴക്ക്. # കാർപ്പിച്ചു തുപ്പിയത് കൈകൊണ്ടെടുക്കരുത്. # കാര്യംകാണാൻ കഴുതക്കാലും പിടിക്കും. # കാര്യം പറഞ്ഞാൽ കമ്മാളൻ പുറത്ത്. # കാര്യത്തിൽ കളി പാടില്ല. # കാര്യമറിഞ്ഞാൽ മൂരി കിടക്കരുത്. # കാര്യമറിയുന്നവൻ കാരണവൻ. # കാര്യമാണെങ്കിൽ കാരണവരോടും പറയാം. # കാര്യസ്ഥനായാൽ കളിച്ചുകൂടാ. # കാലതുപെരുകിയാലും കരിശന തേരട്ടയ്ക്കില്ല. # കാലത്തിനു കാലനില്ല. # കാലത്തിനു കാലില്ല. # കാലത്തിനു ചിറകുണ്ട്. # കാലത്തിനൊത്ത കോലം. # കാലത്തു വന്ന മഴയും അന്തിക്കു വന്ന വിരുന്നും. # കാലത്തുവിതച്ചേ കതിർ വിളയൂ. # കാലത്തേ തോണി കടവടുക്കും. # കാലത്തേ പോയാൽ നേരത്തിനു പോരാം. # കാലത്തേ വിതച്ചാൽ നേരത്തിനു കൊയ്യാം. # കാലത്തൊരു മടിമടിച്ചാൽ അന്തിക്കൊരു പശി പശിക്കും. # കാലനറിയാതെ മരണമില്ല. # കാലന് കാതില്ല, കരഞ്ഞാൽ കേൾക്കില്ല. # കാലനും വരും കാലക്കേട്‌. # കാളൻ പ്രാണനെടുക്കും, വൈദ്യൻ പ്രാണനും പണവുമെടുക്കും. # കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല. # കാലമടുത്തേ കാലനടുക്കൂ. # കാലം കാണുന്നവൻ കാര്യംനേടും. # കാലംകെട്ടാൽ കോലംകെട്ടു. # കാലം നന്നെങ്കിൽ കാളിപ്പയ്യ് കുതിരപെറും. # കാലം നീളെച്ചെന്നാൽ നേർ വെളിച്ചത്താകും. # കാലംനോക്കി കൃഷിചെയ്യണം. # കാലംനോക്കി കോലംകെട്ടണം. # കാലംനോക്കിയേ വേല തുടങ്ങാവൂ. # കാലം പിഴച്ചാലെല്ലാം പിഴച്ചു. # കാലം പോകും വാർത്ത നിൽക്കും; കപ്പൽ പോകും തുറ നിൽക്കും. # കാലം പോലെ വേല. # കാലം പോലൊരു ഗുരുവില്ല. # കാലം പോലൊരു വൈദ്യനില്ല. # കാലവർഷം കണ്ടോടിയോനും തുലാവർഷം കണ്ട് നിന്നവനും വെറുതെ. # കാലവിളംബനം മൂലവിനാശനം. # കാലവും കഴിഞ്ഞു, കോഴിയും കൂവി. # കാലവും കടലും ആളേ നോക്കില്ല. # കാലാച്ചിയോട് കടംകൊണ്ടാൽ കോലാച്ചിയിൽ വച്ച് തടുക്കും. # കാലാലെ വന്നവൻ കാരണവർ, വീട്ടിൽ പിറന്നവൻ പുലവൻ. # കാലിക്ക് കൊടുക്കുന്നത് വേലിക്ക് കൊടുത്തുകൂടേ? # കാലിനുചേർന്ന ചെരിപ്പോ ചെരിപ്പിനുചേർന്ന കാലോ? # കാലിക്ക് കൊടുക്കുന്നത് വേലിക്ക് കൊടുത്തുകൂടേ? # കാലിന്മേൽ ചവിട്ടല്ലേ കോരപ്പാ, കളികാണണ്ടങ്കിൽ കാണണ്ട. # കാലിപൂട്ടുമ്പോൾ കോലുവേണം. # കാലിയെ കൊടുക്കുന്നവന് കോലും കൊടുത്തുകൂടെ? # കാലിൽ ചുറ്റിയ പാമ്പ് കടിച്ചേ പോകൂ. # കാലിൽ മുറിവിന് കണ്ണിൽ ധാരയോ? # കാലിൽ പിടിച്ചവന്റെ വാലിൽ പിടിക്കുകയോ? # കാലു നനച്ചുണ്ണണം, കാലു തുടച്ചുറങ്ങണം. # കാലുപിടിച്ചവനെ കെട്ടിപ്പിടിക്കുക. # കാലുപിടിച്ചാലും വാക്ക് മാറരുത്. # കാലുപിടിച്ചാൽ കുടഞ്ഞുചവിട്ടരുത്. # കാലുപിടിച്ചെന്നുവച്ച് തോളിൽ കയറരുത്. # കാലുപിടിച്ചും കാച്ചിക്കുളിച്ചും കഴിയരുത്‌. # കാലെടുത്താൽ കാപ്പണം കൂലി. # കാലേ തുഴഞ്ഞാൽ കരയ്ക്കണയാ. # കാൽക്കൽ കിടക്കയും ചവിട്ടുകൊണ്ടെന്ന് പറയുകയും. # കാൽ കൂത്ത്‌ മുക്കാൽ ചമയം. # കാൽ വിദ്യയും മുക്കാൽ തട്ടിപ്പും. # കാൽത്തളയ്ക്ക് കൊടുത്താൽ ചതകത്തിന് കിട്ടും. # കാവിനുചുറ്റും കാതംതീണ്ടൽ. # കാവിയുടുത്താൽ കാമം പോകുമോ? # കാവിലെ കാളിയിലും കൂടും വീട്ടിലെ കാളി. # കാവിൽകയറി കാർപ്പിക്കരുത്. # കാശനാവശ്യമായി ചെലവാക്കാതെ ചീനപ്പടക്കം വാങ്ങി കത്തിച്ചുകള. # കാശഴിച്ചേ കറി നന്നാകൂ. # കാശഴിയുകയുമരുത് കറി നന്നാവുകയും വേണം. # കാശി കാണാത്തവൻ കഴുത. # കാശിക്കുപോയാലും കർമ്മം തുലയില്ല. # കാശിക്കുപോയാലും തൻപാപം തൻകൂടെ. # കാശിയിൽ ചെന്നാലും തൂശിക്ക് കാശൊന്ന്. # കാശിയിൽ പാതി കല്പാത്തി. # കാശില്ലാത്തവൻ കാശിക്കു പോയാലും ഗതിയില്ല. # കാശില്ലാത്തവന് മീശയെന്തിന്? # കാശില്ലാത്തവനെന്തിന് കീശ? # കാശില്ലാത്തവൻ കല്ലിനുസമം. # കാശുകൊടുത്താൽ കുരുത്തം കിട്ടില്ല. # കാശുകൊടുത്തേ ഈശനും പ്രസാദിക്കൂ. # കാശ് മോഹിച്ച് കാശിക്കു പോകരുത്. # കാള കളവുപോയിട്ട് കയലെടുത്തിട്ടെന്താ? # കാളയ്ക്ക് കാമവേദന, പയ്യിന് പ്രാണവേദന. # കാളയ്ക്ക് കാലനിൽ ഭയമില്ലെങ്കിൽ ചെട്ടിയാർ പണത്തിന് കൊതിച്ചിട്ടെന്താ. # കാള നടക്കുന്നില്ലെങ്കിൽ മേലേക്കണ്ടം കൂടി പൂട്ടുക. # കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു. # കാള പോയതും പോയി, കൂടെ ഒൻപതുമുഴം കയറും പോയി. # കാളയില്ലാത്ത നാട്ടിൽ പയ്യിന്റെ പാതിവ്രത്യം. # കാളയും വണ്ടിയും ഒത്താൽ മേടും വെള്ളവും ഉണ്ടോ? # കാളയെ വിട്ടാലും കയറ് വിടില്ല. # കാള വാലുപൊക്കുന്നത് കണ്ടാലറിയാം ചാണകമിടാനാണെന്ന്. # കാള വിള തിന്നതിന് കഴുതയ്ക്ക് ശിക്ഷ. # കാളി കനിഞ്ഞാലും കോമരം കനിയില്ല. # കാളി വിട്ടാലും പൂജാരി വിടില്ല. # കാഴ്ചയ്ക്ക് കൊള്ളാവുന്നത് വേഴ്ചയ്ക്ക് കൊള്ളില്ല. # കാഴ്ചവിട്ടാലോർമ്മവിട്ടു. # കാറിൻ പുറത്തെ വെയിൽപോലെ. # കാറുകണ്ട കർഷകനെ പോലെ. # കാറെടുത്ത് വടക്കോട്ടെങ്കിൽ കൂടെടുത്ത് കുന്നത്ത്, കാറെടുത്ത് തെക്കോട്ടെങ്കിൽ കൂടെടുത്ത് കുണ്ടില്. # കാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും. # കാറ്റിനെപ്പിടിച്ചു കെട്ടാനൊക്കുമോ? # കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കില്ല. # കാറ്റില്ലാതെ ഇലയനങ്ങില്ല. # കാറ്റില്ലാതെ പഞ്ഞിയും പറക്കില്ല. # കാറ്റിൽപെട്ട കരിയിലപോലെ. # കാറ്റിൽപെട്ട പഞ്ഞിപോലെ. # കാറ്റ് നന്നെങ്കിൽ കല്ലും പറക്കും. # കാറ്റ് നോക്കി തൂറ്റണം. # കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തു. # കാറ്റുള്ളപ്പോൾ തൂറ്റണം. # കിടക്കയുടെ നീളം കിടക്കുന്നവനുണ്ടാകണമെന്നുണ്ടോ. # കിടക്കാൻ കൊടുക്കാം, ഉറക്കാനൊക്കുമോ? # കിടക്കുന്നത് കാവച്ചാളയിൽ, കിനാക്കാണുന്നത്‌ മണിമാളിക. # കിടക്കുന്ന പിള്ളയ്ക്ക് നടക്കുന്ന പിള്ള. # കിടച്ചത്‌ കല്യാണം. # കിടന്നകിടക്കേന്ന് നടന്ന നടകൊള്ളാം. # കിടന്നുറങ്ങണം കിടന്നുറങ്ങരുത്. # കിടാവും കിടാവും ഇടികൂടുമ്പോൾ ഉണ്ണി ചതഞ്ഞുപോകും. # കിടാവ് പിൻവാങ്ങുന്നത് പാച്ചലിന്. # കിട്ടാത്ത പൊന്നിന് കുറ്റം പലത്. # കിട്ടാത്തെണ്ണം കൊട്ടിക്കാട്ടാൻ പുറപ്പെട്ടാൽ ആ വഴി പെരുവഴി. # കിട്ടാൻപോകുന്ന തങ്കത്തിനേക്കാൾ കിട്ടിയ ചെമ്പ് നല്ലൂ. # കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാൻ പോകരുത്. # കിട്ടിയാൽ കുടുമ ഇല്ലെങ്കിൽ കാല്. # കിട്ടേണ്ടതുകിട്ടിയാൽ തോന്നേണ്ടത് തോന്നും. # കിട്ട്യാൽ കോള് പോയാൽ കോള്. # കിണറ്റിൽ വീണപന്നിക്ക ക കിണറ്റിൽ വീണപന്നിക്ക കല്ലും പാറയും തുണ # കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പൊലെ # കീരിയും മൂൎഖനും പൊലെ സ്നെഹം # കീരിയെ കണ്ട പാമ്പു പൊലെ # കിണ്ണം വീണു ഒശയും കെട്ടു # കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പൊലെ # കീരിയും മൂൎഖനും പൊലെ സ്നെഹം # കീരിയെ കണ്ട പാമ്പു പൊലെ # കിണറുകുഴിക്കേ ഭൂതം പുറപ്പെട്ടു. # കിണറ്റിൻകരയിൽനിന്ന് ആനയെ കുളിപ്പിച്ചപോലെ. # കിണറ്റിനാഴം നോക്കാൻ അയൽപക്കത്തെ അയ്യപ്പനെയിറക്കി. # കിണറ്റിലിറക്കി ഏണിയെടുക്കുക. # കിണറ്റിലെ തവളയ്ക്കതുതന്നെ ലോകം. # കിണറ്റിലെ തവള കുടിച്ചു കിടക്കുന്നുവോ കുടിക്കാതെ കിടക്കുന്നുവോ? # കിണറ്റിൽ ചാടാൻ പോകുന്നവൻ കുളിരിന് തീ കായുമോ? # കിണറ്റിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങും. # കിണറ്റിൽ വീണ പന്നിക്ക് കല്ലും പാറയും തുണ. # കിണറ്റിൽ വീണവന്റെമേലെ കല്ലും വീണു. # കിണ്ടിയും കിണ്ണവും എണ്ണത്തിൽപെടില്ല. # കിണ്ണത്തിന്റെ വക്കത്തെ കടുമണി പോലെ. # കിണ്ണം കൊടുത്ത് തളിക വാങ്ങുക. # കിണ്ണം വീണു ഒച്ചയും കേട്ടു. # കിണ്ണവും കട്ടിലും ഒഴിവുണ്ടെന്നുവച്ച് കണ്ടോരെയെല്ലാം കേറ്റുകയോ. # കിനാവിൽ കണ്ട ചോറ് ഉണ്ണാൻ കിട്ടുമോ? # കിനാവിൽ കണ്ടത് കാര്യമാക്കരുത്. # കിനാവിൽ കണ്ടത് കൈയിൽ കാണുമോ? # കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ? # കിഴക്കുനിന്ന് വന്നതുമില്ല, ഒറ്റലിൽ കടന്നതുമില്ല. # കിഴങ്ങകണ്ട പണിയൻ ചിരിക്കുന്നതുപോലെ. # കിഴവനായാലും കിഴക്കത്തുകാരനാണ്. # കിഴവന് ചോറും മുറത്തിന് ചാണകവും. # കിഴിയിൽ (നവരക്കിഴി) പിഴച്ചാൽ കുഴിയിൽ # കീചകന് തക്ക ഭീമൻ. # കീയെന്ന് കരയാൻ കഴിയാത്തവൾ കഴുത കരയുംപോലെ കരയുന്നു. # കീരത്തണ്ട് പറിക്കാൻ ഏലേലപ്പാട്ടെന്തിനാ? # കീരിയും പാമ്പും പോലെ. # കീരിയെ കണ്ട പാമ്പുപോലെ. # കീർത്തി മൂർത്തിയേക്കാളുത്തമം. # കീറവട്ടിയിൽ അരണ പെട്ടപോലെ. # കീറി നനഞ്ഞ വിറകും ചീറി അകന്ന ബന്ധുവും. # കീറി നനഞ്ഞ വിറകും ഉണ്ണുമ്പോൾ വയ്ക്കുന്ന കറിയും മൂത്തിട്ടുകെട്ടിയ പെണ്ണും. # കീറിയ തുണിയും പാടിയ വായും. # കീറുംകാലം തുന്നിയാൽ നിൽക്കില്ല. # കീറുന്നതും നാറുന്നതും ചുരുക്കണം. # കീഴത്തച്ചന് മെത്തപ്പായ കൂടെവന്നവനോലക്കീറ്. # കീഴ്മേൽ മറിഞ്ഞാലും കിട്ടാനുള്ളതേ കിട്ടൂ. # കുംഭത്തിൽ കുടയുരുകും. # കുംഭത്തിൽ വച്ചാൽ കുന്നോളം, മീനത്തിൽ വച്ചാൽ മീൻകണ്ണിനോളം (തെങ്ങ്). # കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം, മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല. # കുംഭത്തിൽ മഴ പെയ്താൽ കുപ്പേലും നെല്ല്. # കുംഭമടുത്താൽ കുടമെടുത്തു. # കുംഭവെയിൽ കൊള്ളരുത്. # കുഞ്ഞൻ വന്നാൽ പഞ്ഞം പോയി (മത്സ്യം). # കുഞ്ഞാങ്ങളെ കൊന്നാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകാണണം. # കുഞ്ഞിനെ എടുക്കുമ്പോൾ കൈനോവും, നിലത്തുവയ്ക്കുമ്പോൾ മനം നോവും. # കുഞ്ഞിനേം നുള്ളും, തൊട്ടിലുമാട്ടും. # കുഞ്ഞിപ്പക്ഷിക്ക് കുഞ്ഞിക്കൂട്. # കുഞ്ഞിയിൽ പഠിച്ചത് മാഞ്ഞുപോവില്ല. # കുഞ്ഞുകരയണ്ട, പുലിപ്പാലുകൊണ്ടത്തരാം. # കുഞ്ഞ് ചിരിച്ചാൽ അമ്മ ചിരിക്കും. # കുഞ്ഞെലിയും നെല്ല് കൊറിക്കും. # കുടത്തിനകത്ത്‌ വിളക്കുവച്ചിട്ട് ഗോപുരത്തിൽ കേറ്റിവച്ചിട്ടെന്താ? # കുടത്തിൽ വച്ച വിളക്കുപോലെ. # കുടപിടിച്ചവന്റെ ഇറപിടിക്കുക. # കുടപ്പന കുലച്ചപോലെ. # കുടം കമഴ്ത്തി വെള്ളമൊഴിച്ചിട്ടെന്താ. # കുടയ്ക്കടങ്ങിയ വടി. # കുടയ്ക്കുമീതെ വടിപിടിക്കരുത്. # കുടലറ്റ കുറുനരി എത്ര ദൂരമോടും. # കുടൽ കഞ്ഞിക്ക് കരയുമ്പോൾ കൊണ്ട പൂവിന് കരയുന്നു. # കുടൽ കാഞ്ഞ കുതിര വൈക്കോലും തിന്നും. # കുടൽ കീറിയെടുത്തുകാണിച്ചാലും വാഴനാരെന്ന് പറയുക. # കുടൽ വലിയവന് കപ്പയും കഞ്ഞിയും. # കുടവയറന്റെ വിശപ്പും കോന്ത്രമ്പല്ലന്റെ ചിരിയും. # കുടവയ്ക്കുന്നിടത്ത് വടിയും വയ്ക്കരുതോ? # കുടവച്ച ദിക്കിൽ വടിവയ്ക്കില്ല. # കുടി കുടികെടുത്തും. # കുടിക്കാത്തവൻ കുടിക്കുമ്പോൾ കുടത്തോടെ. # കുടിക്കാൻ കാടി കിടക്കാൻ കിടക്ക. # കുടിക്കാനറിയാത്ത പൂച്ചയ്ക്കും കമിഴ്ത്താനറിയാം. # കുടിക്കുന്ന കഞ്ഞിയിൽ മണ്ണുവാരിയിടരുത്. # കുടിക്കുന്നത് ഗോമൂത്രം കൂട്ടുന്നതിഞ്ചിപ്പച്ചടി. # കുടിക്കുന്നത് പഴങ്കഞ്ഞി, കുലുക്കുഴിയുന്നത് പനിനീര്. # കുടിക്കുന്ന മുലയും പിടിക്കുന്ന മുലയും ശരിയോ? # കുടിക്കുന്നവൻ നോക്കില്ലെങ്കിൽ കൊടുക്കുന്നവൻ നോക്കണം. # കുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്. # കുടിച്ച മരുന്ന് കുടിച്ചപോലെയെടുത്താൽ കുടിച്ചവന്റെ വായിൽ മണ്ണ്. # കുടിച്ചമുല കടിക്കരുത്. # കുടിമൂലം കുലം കെടും. # കുടിയനും വെറിയനും ശരി. # കുടിയറിഞ്ഞേ പെണ്ണിനെ കൊടുക്കാവൂ. # കുടിയറിഞ്ഞു പെണ്ണും മടിയറിഞ്ഞു പണവും. # കുടിയിരുന്ന വീടിന് കൊള്ളിവയ്ക്കരുത്. # കുടിയിൽ പിറന്നത്‌ കൂഴയായിപ്പോവില്ല. # കുടിയിൽ പിറന്നിട്ട് കൂടിയാട്ടം. # കുടിയില്ലാ നാട്ടിൽ കുറുക്കൻ രാജാവ്‌. # കുടുംബം പുലർത്തുന്നവൻ കാശിക്കു പോകേണ്ട. # കുടുംബം വിറ്റ്‌ കുഴലൂതാൻ പഠിച്ചവന് നിന്നൂതാനിടമില്ല. # കുടുമയ്ക്കുമീതെ മർമ്മമില്ല. # കുടുമയുണ്ടെങ്കിൽ ചാച്ചും ചെരിച്ചും കെട്ടാം. # കുട്ടനാടൻ പാടത്തെ നെല്ലെല്ലാം കൂടിയാൽ കോൾപ്പാടത്ത് വിത്തിനില്ല. # കുട്ടി കരഞ്ഞുകരഞ്ഞ് ഒരു കെട്ട്യോനുള്ളതും പോയി, പട്ടി കുരച്ചുകുരച്ച് ഒരു പീടികയുള്ളതും പോയി. # കുട്ടികളോടും നായ്ക്കളോടും തീയിനോടും കളിക്കരുത്. # കുട്ടിക്ക് അരി കൂട്ടിവയ്ക്കണ്ട. # കുട്ടിക്കും മുട്ടിക്കും തണുപ്പില്ല. # കുട്ടിക്കും വിഡ്ഢിക്കും കളവില്ല. # കുട്ടിക്കുരങ്ങനെക്കൊണ്ട് കുഴിമാന്തിക്കുക. # കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക. # കുട്ടിച്ചുമരിൽ മുട്ടാനും വെള്ളെഴുത്തുണ്ടോ? # കുട്ടിനര കുടി കെടുത്തും. # കുട്ടിയും പട്ടിയും നടക്കില്ല. # കുട്ടിവാശി കുറച്ചുനേരത്തേക്ക്. # കുട്ടീ കുട്ടീ കുട്ടിടെകുട്ടീ ഞാനാ കുട്ടി. # കുണ്ട ഒന്നിച്ചു കുലയ്ക്കില്ല. # കുണ്ടണി കുടി കെടുത്തും. # കുണ്ടയിൽ നിന്ന് കൂമ്പും വിത്തുമുണ്ടാകും. # കുണ്ടാമണ്ടി കുടുക്കിൽപെടും. # കുണ്ടിയെത്ര കുളം കണ്ടു, കുളമെത്ര കുണ്ടി കണ്ടു. # കുണ്ടിലയ്യപ്പൻ നടുപറഞ്ഞപോലെ. # കുണ്ടി പകുത്തവൻ കോണകം പകുക്കാതിരിക്കുമോ? # കുതികുതിച്ചു മാവിടിച്ചാലും കൂന്താണിക്കൊരു കൊഴുക്കട്ട കിട്ടില്ല. # കുതിരയെത്ര തിരിഞ്ഞിട്ടെന്താ വാൽ പിന്നിൽത്തന്നെ. # കുതിരയെത്ര പാഞ്ഞാലും വാൽ കൂടെനിൽക്കും. # കുതിര കുരുടായാലും കൊള്ളൂ തിന്നുന്നതിന് കുറവില്ല. # കുതിരയ്ക്ക് കൊമ്പ് കൊടുത്തുകൂടാ. # കുതിരപ്പുറത്തുനിന്ന് വീണവന് മരുന്ന്, ഒട്ടകപ്പുറത്തുനിന്ന് വീണവന് മൺവെട്ടി. # കുതിരയില്ലാത്ത നാട്ടിൽ കഴുത കുതിര. # കുതിരയുടെ കടിവാളം കുറുനരിക്കിട്ടാലോ? # കുതിരയെ കൊടുക്കാം കടിവാളം കൊടുക്കില്ല. # കുതിരയെ വെള്ളംകാട്ടാം കുടിപ്പിക്കാനൊക്കുമോ? # കുതിരയെയും കഴുതയെയും ഒരേ വണ്ടിയിൽ കെട്ടുക. # കുത്താൻ വരുന്ന പോത്തിനോട് വേദമോതരുത്. # കുത്തിയിരുന്ന് തിന്നാൽ കുന്നും കുഴിയും. # കുത്തുകൊണ്ട പന്നി ഞരങ്ങുംപോലെ. # കുത്തുകൊള്ളേണ്ടും പുറം കുത്തുകൊള്ളാഞ്ഞാൽ പിത്തംകേറി ചത്തുപോകും. # കുത്തും തല്ലും ചെണ്ടയ്ക്ക്, അപ്പവും ചോറും മാരാന്. # കുത്തും വെട്ടും സഹിച്ചാലും കുറവയറ് സഹിക്കില്ല. # കുത്തുമ്പോൾ വയ്ക്കില്ല, വയ്ക്കുമ്പോൾ ഉണ്ണില്ല, ഉണ്ണുമ്പോൾ ഉറങ്ങില്ല. # കുത്തുസഹിക്കാം, കുത്തുവാക്ക് സഹിക്കില്ല. # കുനിഞ്ഞ് കയറുക, ഞെളിഞ്ഞിറങ്ങുക. # കുനിഞ്ഞ് കാലുപിടിച്ചാൽ കുടഞ്ഞ്‌ ചവിട്ടരുത്. # കുനിയൻ മദിച്ചാൽ ഗോപുരം കുത്തുമോ? # കുനിയൻ മദിച്ചാലും മുട്ടോളം. # കുന്തക്കാരന്റെ വരവും കുരുത്തംകെട്ടവന്റെ ചെലവും. # കുന്തൊട്ട് കൊടുക്കൂല്ല്യ താനൊട്ട്‌ കുത്തൂല്ല്യ. # കുന്തമൊട്ട് കൊടുക്കുകയുമില്ല, താനൊട്ട് കുത്തുകയുമില്ല. # കുന്തം കൊടുത്ത് കുത്തുവാങ്ങരുത്. # കുന്തംകൊണ്ട മുറി പൊറുക്കും, നാക്കുകൊണ്ട മുറി പൊറുക്കില്ല. # കുന്തം പോയാൽ കുടത്തിലും തപ്പണം. # കുന്തം മുറിച്ച് ഈട്ടിയാക്കരുത്. # കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലോ? # കുന്തം വിഴുങ്ങുകയും വേണം, വിലങ്ങത്തിലാവുകയും വേണം. # കുന്നത്തുവച്ച വിളക്കുപോലെ. # കുന്നത്തെ വിളക്കിന് വെളിച്ചം കൂടും. # കുന്നത്തെ വെയിൽ കുളക്കടവിലല്ല. # കുന്നലക്കോനാതിരിയുടെ പദവിയും കുപ്പമാടത്തിലെ പൊറുതിയും. # കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും. # കുന്നിക്കുരു കുപ്പയിൽ വിളങ്ങും. # കുന്നിക്കുരുവോളം അരിമാവ് തിന്നാൽ പന്നിക്കുട്ടിയോളം തടിക്കും. # കുന്നിന് കന്നും കുഴിക്ക് കുലയും. # കുന്നി മുഴച്ചാൽ മഞ്ചാടി. # കുന്നില്ലാത്ത കുഴിയില്ല, പണിയില്ലാത്ത പണിയില്ല. # കുന്നു കുലുങ്ങിയാലും കുഞ്ഞാപ്പു കുലുങ്ങില്ല. # കുന്നുതരാം ഇന്നുതരാം, കുന്നിതരാം എന്നും തരാം. # കുന്നോളം പൊന്നുകൊടുത്താലും കുന്നിയോളം സ്ഥാനം കിട്ടില്ല. # കുപ്പ ചിനക്കിയാൽ ചട്ടിപ്പൊട്ട്. # കുപ്പയിലെ മാണിക്യം പോലെ. # കുപ്പയിൽ കിടന്നാലും കനകം കനകം തന്നെ. # കുപ്പയിൽ കിടന്നാലും മാണിക്യത്തിന്റെ വില കുറയില്ല. # കുപ്പയിൽ കിടന്ന് കൂച്ചുമാടം കിനാവുകാണുക. # കുപ്പയിൽ തൂക്കുന്നത്‌ കുമ്പിളിൽ ആവരുതോ. # കുപ്പയിൽ നിന്ന് കനകം. # കുപ്പയിൽ നിന്ന് ഓട്ടക്കലത്തിലേക്ക്. # കുപ്പയിൽ മുളച്ചത് പുരമേൽ കയറുന്നു. # കുപ്പായക്കാരന് കസേര കൊടുക്കരുത്. # കുഞ്ചുവിന് ഉപ്പുവഞ്ചി മുങ്ങിയിട്ട്, തുപ്പന് തൊപ്പിപ്പാള പോയിട്ട്. # കുമ്പ കാടിക്കഞ്ഞിക്ക് കരയുന്നു, കൊണ്ട പൂവിന് കരയുന്നു. # കുമ്പളങ്ങ കട്ട കള്ളാ, തോള് തുടയ്ക്ക്. # കുമ്പളങ്ങ കട്ടവന്റെ ചുമലിൽ ചാരവും, നൂത്ത നൂണ്ടവന്റെ തോളിൽ ചോരും. # കുമ്പളത്തിലയിലെഴുതി അമ്മിക്കീഴിൽ വച്ചപോലെ. # കുമ്പളം കായണം. # കുമ്പളം കുത്തിയാൽ മത്ത മുളയ്ക്കുമോ? # കുമ്പളം നട്ടാൽ കുമ്മട്ടി കായ്ക്കുമോ? # കുമ്പിടാൻപോയ ദൈവം കുറുകേ വന്നു. # കുമ്പിടുകയും വേണ്ട, തല കുലുക്കുകയും വേണ്ട. # കുമ്പിട്ട് കുഴിയിറങ്ങുക. # കുയിൽ പാടുന്നതുകണ്ട് കാക്ക കരഞ്ഞിട്ടെന്താ? # കുയിൽ പാടുന്നുണ്ടെന്നുവച്ച് കാക്ക കുറുക്കാതിരിക്കുമോ? # കുയിലിന് സൗന്ദര്യം സ്വരം. # കുരയ്ക്കാത്ത പട്ടിയേയും കുരുത്തോലച്ചൂട്ടിനേയും നമ്പരുത്. # കുരയ്ക്കുന്ന നായയ്ക്കൊരുപൂളു തേങ്ങ. # കുരയ്ക്കും പട്ടി കടിക്കില്ല. # കുരങ്ങനപ്പം പങ്കുവച്ചപോലെ. # കുരങ്ങൻ പാമ്പിനെ പിടിച്ചപോലെ. # കുരങ്ങൻ വീടുകെട്ടാൻ വിചാരിക്കുന്നപോലെ. # കുരങ്ങനായാലും കുലത്തിൽകൊള്ളണം. # കുരങ്ങനായിട്ടും കൊപ്രയായിട്ടും താമരശ്ശേരിക്ക് തേങ്ങയില്ല. # കുരങ്ങൻകുഞ്ഞിന് ഏണിചാരണ്ട. # കുരങ്ങന്റെ കല്യാണത്തിന് കഴുതയുടെ കച്ചേരി. # കുരങ്ങന്റെ കൈയിൽ തീക്കൊള്ളി കൊടുത്തപോലെ. # കുരങ്ങന്റെ കൈയിൽ പൂമാല കൊടുത്തപോലെ. # കുരങ്ങന്റെ പുണ്ണ് ഉണങ്ങില്ല. # കുരങ്ങന്റെ രോമം മരുന്നിന് ചോദിച്ചാൽ മരത്തിൽനിന്ന് മരത്തിലേക്ക് ചാടും. # കുരങ്ങൻ ചത്ത കുറവനെ പോലെ. # കുരങ്ങിന് കോണി വച്ചുകൊടുത്തപോലെ. # കുരങ്ങിനെ കോണമുടുപ്പിക്കാൻ ശ്രമിക്കും പോലെ. # കുരങ്ങിനെന്തിനാ പൂമാല. # കുരങ്ങിൻവയറ്റിൽ കുഞ്ജരം പിറക്കുമോ? # കുരങ്ങുകയറാത്ത കൊമ്പുണ്ടോ? # കുരങ്ങു കൊല്ലനെ കാണുമ്പോൾ പറയും ചുറ്റുകെട്ടണം ചുറ്റുകെട്ടണമെന്ന്. # കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുക. # കുരണ്ടിയും കൊണ്ടാടിയാൽ ദൈവം. # കുരലെത്തുംമുൻപേ തളപ്പറ്റു. # കുരള പറഞ്ഞിട്ടമ്മി പരത്തി. # കുരിശില്ലാതെ കിരീടമില്ല. # കുരിശുകണ്ട പിശാചിനെ പോലെ. # കുരിശുകൊണ്ടാവാത്തത് കൊന്തകൊണ്ടോ? # കുരുക്കൾക്ക് ഉറുക്കെഴുതുകയോ? # കുരുടനുണ്ടോ കണ്ണുമിഴിക്കുന്നു. # കുരുടനും കാണും കിനാവ്. # കുരുടനുണ്ടോ രാവും പകലും? # കുരുടന് കൊടുക്കേണ്ടത് കോല്. # കുരുടന് കുരുടൻ വഴികാണിച്ചാൽ രണ്ടുംകൂടെ കുഴിയിൽ. # കുരുടന് ചെകിടൻ വഴികാണിക്കുക. # കുരുടൻ ആടുമേയ്ക്കാൻപോയാൽ നാട്ടുകാർക്കൊക്കെ മിനക്കേട്. # കുരുടൻ കൊക്കിനെ കണ്ടപോലെ. # കുരുടന്മാർ ആനയെ കണ്ടപോലെ. # കുരുടൻ രാജ്യത്ത് കോങ്കണ്ണൻ രാജാവ്. # കുരുടന്റെ മുൻപിൽ കണ്ണീരൊഴുക്കിയിട്ടെന്ത്? # കുരുടിക്ക് തവിട് തിന്നണമെങ്കിൽ ഉലക്കപിടിക്കാനൊരാൾ, വിളക്കുപിടിക്കാനൊരാൾ. # കുരുടിക്ക് മിഴിപോലെ മലടിക്ക് മകൻപോലെ. # കുരുട്ടുകണ്ണിന് മഷിയെഴുതുന്നതെന്തിന്? # കുരുട്ടുകണ്ണിന് വൈദ്യം പിഴയ്ക്കില്ല. # കുരുട്ടുദൈവം പുളുത്തിക്കാട്ടും. # കുരുത്തക്കേട് കുന്നിക്കുരുവോളം മതി. # കുരുത്തക്കേട്‌ കുറച്ചുമതി. # കുരുത്തംകെട്ടവൻ കാട്ടം ചവിട്ടിയാൽ മൂന്നിടത്ത്. # കുരുത്തംകെട്ടാലും കുമ്പളങ്ങകെട്ടാലും ഒരുപോലെ. # കുരുന്നിലേ നുള്ളിയാൽ കോടാലി കൂടാതെ കഴിക്കാം. # കുരുന്നിലേ നുള്ളിയില്ലെങ്കിൽ കോടാലിക്കും മുറയില്ല. # കുരുവറുത്ത ഓടല്ല, ചക്കവച്ച കലം. # കുരുവിക്കുതക്ക കൂവല്. # കുരുവിയുടെ കഴുത്തിൽ തേങ്ങ കെട്ടിത്തൂക്കരുത്. # കുരുവിരന്ന കുറവന് ചുളകൊടുത്താലേറെയായി. # കുരുവുള്ളന്നേ പോരുള്ളൂ. # കുലതൊടാറായപ്പോൾ തളപ്പറ്റു. # കുലത്തിൽ കിഴിഞ്ഞാലും തരത്തിൽ കിഴിയില്ല. # കുല പഴുക്കുമ്പോഴാണ് സംക്രാന്തി. # കുലംകെട്ടോനെ കൂട്ടത്തിൽ കൂട്ടരുത്. # കുലംകെട്ടോന്റെ ചങ്ങാത്തംകെട്ടിയാൽ ഊരുമില്ല, ഉടലുമില്ല. # കുലംനോക്കിയേ താലി കെട്ടാവൂ. # കുലംമറന്ന് പുറംതിരിയരുത്. # കുലമില്ലാത്തവനെക്കൊണ്ട് താലികെട്ടിക്കരുത്. # കുലമില്ലാത്തവന്റെ കൂട്ടുകെട്ടരുത്. # കുലമിളപ്പെട്ടാൽ മനമിളപ്പെട്ടു. # കുലയറ്റാൽ മടലിന് താങ്ങാനാവില്ല. # കുലയറ്റാൽ മടലിൽ തങ്ങാ. # കുലയാനയിരിക്കെ കുഴിയാന മദിക്കയോ? # കുല വെട്ടിയാലും ഇല്ലെങ്കിലും നാളെ പുകയിടുകയായി. # കുലയായിട്ടും കൊപ്രയായിട്ടും താമരശ്ശേരിക്ക് കരിക്കില്ല. # കുലയോടെ പേടായി. # കുലവിദ്യ പഠിച്ച് പകുതി, പഠിക്കാതെ പകുതി. # കുശവൻ കല്ലുകൊണ്ട് കളിക്കരുത്. # കുശവനുടച്ച കലത്തിന് കേസില്ല. # കുശവനുണ്ടോ നല്ല കലത്തിൽ വച്ചുകുടിക്കുന്നു? # കുശവനു പലനാളത്തെ വേല, വടിയനു അരനിമിഷത്തെ വേല. # കുശവനുമുണ്ട് പൂണൂല്. # കുശപ്പുരയ്ക്കൽ ചെന്ന ഭീമസേനന്റെ അടവ്. # കുശുമ്പിന് കൂമ്പില്ല. # കുഷ്ഠരോഗിയെന്നും കുഷ്ഠരോഗി തന്നെ. # കുളത്തിലിട്ട് കിണറ്റിൽ തപ്പുക. # കുളത്തിലുണ്ടെങ്കിലേ മാളത്തിൽ പോകൂ. # കുളത്തിൽകണ്ട മീൻ കറിക്കാകാ. # കുളത്തിൽ കിടക്കുന്ന തവള കുടിച്ചു ചത്തോ കുടിക്കാതെ ചത്തോ? # കുളത്തിൽ കിടക്കുന്ന തവള ദാഹമറിയില്ല. # കുളത്തിൽ കിടക്കുന്ന തവള മുങ്ങിച്ചാവുമോ? # കുളത്തിൽനിന്ന് പോയാൽ വലയിൽ, വലയിൽനിന്ന് പോയാൽ കുളത്തിൽ. # കുളത്തിൽ മുക്കിയാലും കടലിൽ മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കൊള്ളൂ. # കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങും. # കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക? # കുളത്തോട് ചോദിച്ചിട്ടാണോ കുളിക്കുന്നത്? # കുളംകലക്കി പരുന്തിനുകൊടുക്കുക. # കുളംകുത്തിയോൻ കുളിക്കും. # കുളംകുഴിക്കും മുൻപേ മുതല കുടിയിരുന്നു. # കുളംകുഴിച്ചാൽ തവളയെ ക്ഷണിക്കണോ? # കുളംമാറികുളിച്ചാൽ തലമറന്ന് തുമ്മും. # കുളികുറി ഓഹോ, ആഹാരം ഏങ്ഹേ? # കുളിക്കാതെ ഈറൻ ചുമക്കണോ? # കുളിക്കാതെ കുറിയിട്ടാൽ കൊള്ളാതെ കൊടുക്കേണ്ടിവരും. # കുളിക്കാൻ ചെന്നിട്ട് ചെളിയണിഞ്ഞു പോന്നു. # കുളിക്കാൻ പോകുമ്പോൾ കുടയും വേണ്ട, മരിക്കാൻ പോകുമ്പോൾ വടിയും വേണ്ട. # കുളിച്ചകുളം മറക്കരുത്. # കുളിച്ചാലും പന്നി ചേറ്റിൽ. # കുളിച്ചാൽ കുളിരും നശിച്ചാൽ നാണവും പോയി. # കുളിച്ചാൽ തൊടാത്തവനെ കണ്ടാൽ കുളിക്കണം. # കുളിച്ചില്ലെങ്കിലും തോർത്ത്‌ പുരപ്പുറത്തിടണം. # കുളിച്ചുനന്നാവുകയാണെങ്കിൽ തവള നന്നാവണം. # കുളിനീർ പനിനീർ മലനീർ വളനീർ. # കുളിപ്പിച്ച ആനക്കുട്ടിക്ക് ചന്തം കൂടും. # കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതായി. # കുളിരിനരുസരിച്ചേ കുപ്പായമിടാവൂ. # കുളിരിനാകാത്ത കുപ്പായമെന്തിനാ? # കുളിരുള്ളവനേ കുപ്പായത്തിൻ വിലയറിയൂ. # കുഴച്ചകുലമല്ലേ കുറച്ചെങ്കിലും കാണും. # കുഴഞ്ഞവഴി ഒഴിഞ്ഞുപോണം. # കുഴിച്ചിട്ടതിനുറപ്പുണ്ടെങ്കിലേ കൊണ്ടച്ചാരിയതിന് താങ്ങാവൂ. # കുഴിമാന്തുന്നവന്റെ പുറകിൽ ദൈവം കുഴിമാന്തും. # കുഴിയാനയ്ക്ക് കൂട്ടുനിൽക്കാതെ താപ്പാനയ്ക്ക് താങ്ങുനിൽക്കണം. # കുഴിയാന പായുംതോറും പിന്നോട്ട്. # കുഴിയാന മദിച്ചാൽ കൊലയാനയാകുമോ? # കുഴിയിലേക്ക് നീട്ടിയ കാലിൽ തൈലം പുരട്ടണോ? # കുഴിയിൽപിള്ള മടിയിൽ. # കുഴിയിൽ വീണവന്റെ തലയിൽ കല്ലിടരുത്‌. # കുഴിയും കുന്നും തിരിച്ചറിയണം. # കുറകുടം കൂത്താടും. # കുറച്ചുചൊല്ലി നിറച്ചു കൊടുക്കുക. # കുറച്ചുണ്ട് നിറച്ചുറങ്ങണം. # കുറച്ചുപറഞ്ഞ് അധികം പ്രവർത്തിക്കുക. # കുറച്ചുള്ളതും കുടത്തോടെ പോയി. # കുറപ്പണി ഗുരുവിനേയും കാണിക്കരുത്. # കുറവൻ ചത്ത കുറത്തിയെ പോലെ. # കുറവൻ പുല്പായയ്ക്ക് വിലപറയുന്നപോലെ. # കുറവുതീരാത്തത് കോവിലിൽ കൊണ്ടുവരരുത്. # കുറവുള്ളത് എണ്ണിനികത്താനൊക്കുമോ? # കുറവേലചെയ്താൽ കുറപ്പിള്ളയെ പെറും. # കുറിക്ക് കുറിയില്ല. # കുറിക്കുവച്ചത് മതിലിനെങ്കിലും കൊള്ളണം. # കുറിച്ചി വളർന്നാൽ ആവോലിയോളം. # കുറിഞ്ഞിപ്പാൽ കറന്നാലും കൂരിയെ തിന്നുന്ന പശു ആകാ. # കുറിയവന് നെടിയ ബുദ്ധി. # കുറുക്കനാമയെ കിട്ടിയപോലെ. # കുറുക്കൻ കരഞ്ഞാൽ നേരംപുലരില്ല. # കുറുക്കൻ ചത്താലും കോഴിക്കൂട്ടിൽ നിന്ന് കണ്ണുപോവില്ല. # കുറുക്കൻ പാറ്റപിടിക്കാൻ പോകുംപോലെ. # കുറുക്കന്റെ ഓലികേട്ട് ആന വിരളുമോ? # കുറുക്കന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിൽ. # കുറുക്കന്റെ കൈയിൽ കുടൽ സൂക്ഷിക്കാൻ കൊടുക്കുക. # കുറുക്കന്റെ കൈയിൽ കോഴിക്കുഞ്ഞിനെ പോറ്റാൻ കൊടുക്കുക. # കുറുക്കന്റെ കല്യാണത്തിന് കഴുതയുടെ പാട്ടുകച്ചേരി. # കുറുക്കുഞെരിയെ വേല, വയറുനിറയെ ചോറ്. # കുറുക്കിൽ പുണ്ണുണ്ടെങ്കിലേ വേലി നൂഴാൻ ഭയമുള്ളൂ. # കുറുന്തോട്ടിക്കുണ്ടോ വാതംപിടിക്കുന്നു? # കുറുന്തോട്ടി കീറാൻ കോടാലി വേണ്ട. # കുറുപ്പിനും കൂത്ത്‌ പിഴയ്ക്കും. # കുറുപ്പിന്റെ ഉറപ്പാണുറപ്പ്. # കുറുപ്പിന്റെ മീശയും ചിരച്ചു തൂക്കം കുറഞ്ഞുമില്ല (തുലാഭാരം ചെയ്യുമ്പോൾ). # കുറുപ്പില്ലാത്ത കളരി പോലെ. # കുറുമ്പരുടെ മുതൽ ഉറുമ്പുകൊണ്ടുപോകും. # കുറുമ്പാട് ചൂട്ട് ചുടുകുടലോടെ തിന്നാൽ അഹംഭാവങ്ങളെല്ലാം അതിനോടെ തീരും. # കുറ്റംകൊണ്ട് കൂലികൊടുക്കുക. # കുറ്റംപറഞ്ഞാൽ ഇഷ്ടം മുറിയും. # കുറ്റംപറയാൻ പലരുണ്ട്, ഞാണിൽ കയറാൻ ഞാനേള്ളൂ. # കുറ്റംപറയാൻ പൊട്ടനും പറ്റും. # കുറ്റംപറയുന്നവൻ കുറ്റിപോലെ. # കുറ്റംമറയ്ക്കാൻ മറ്റൊരു കുറ്റം. # കുറ്റമുള്ള നെഞ്ച് കുറുകുറുക്കും. # കുറ്റിക്കാട്ടിലും കാണും പുലി. # കൂഞ്ഞോളം ചെത്തിയാലും ചുളയൊന്ന് കാണില്ല. # കൂഞ്ഞോളം മുറിയുകയും വേണം, കുരുവൊട്ടറുക്കുകയുമരുത്. # കൂടപ്പലങ്കാരുടെ വാളെണ്ണൽ പോലെ. # കൂടംകൊണ്ടൊന്നെങ്കിൽ കൊട്ടികൊണ്ട് രണ്ട്. # കൂടംചുട്ട് കുടത്തിലിടുക. # കൂടം ചുട്ടെറിഞ്ഞാൽ കുളത്തിന് തീപിടിക്കുമോ? # കൂടാന്റെ കല്യാണം കൂടുമ്പൊ. # കൂടിയാൽ കോടരുത്. # കൂടുവിട്ടുഴലുന്ന പക്ഷിയും നാടുവിട്ടലയുന്ന രാജാവും. # കൂടെക്കിടന്നോനേ രാപ്പനിയറിയൂ. # കൂടെച്ചാണകപൊണ്ടാണ്ട്യേ, കോടിക്കോണം തന്നേച്ചുപോ. # കൂടെ നടക്കുകയും കാലിൽ ചവിട്ടുകയും. # കൂടെ നടന്ന് കഴുത്തറുക്കരുത്. # കൂടെ നടന്ന് കുതികാൽ വെട്ടരുത്. # കൂടെയെടുത്താൽ കൂടലെടുക്കാം. # കൂടെനിന്നാൽ കോടിഗുണം. # കൂടെപിറന്നത്‌ കുടിക്കുപഴി. # കൂട്ടത്തിൽ കൂടിയാൽ കോന്നനും കേമൻ. # കൂട്ടത്തിൽ നിന്ന് കാലിൽ ചവിട്ടരുത്. # കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തത്. # കൂട്ടം കുത്തിയാൽ കുലം വാടും. # കൂട്ടാനിലിട്ട വേപ്പില പോലെ. # കൂട്ടിയുണ്ടത് മത്തങ്ങ, തേട്ടിവരുന്നത് കുമ്പളങ്ങ. # കൂട്ടിലെ കിളിയെ പോലെ. # കൂട്ടിൽ കിടക്കുന്ന കോഴിയെ കെട്ടിയിടണോ? # കൂട്ടുകാരുണ്ടെങ്കിൽ കോട്ടയും പിടിക്കാം. # കൂട്ടുകൂടിയാൽ കൂടുതൽ കിട്ടും. # കൂട്ടുദോഷം വീട്ടുനാശത്തിന്. # കൂതികുലുക്കിപ്പക്ഷിയുടെ വാലിളകിയെന്നുവച്ച് ലോകമിളകുമോ? # കൂത്താട്ടം കണ്ട കണ്ണുകൊണ്ട് കുരങ്ങാട്ടം കാണേണ്ടിവന്നു. # കൂത്തിച്ചി വാഴുന്നിടം കുളംതോണ്ടും. # കൂത്തിനൊത്ത പന്തം. # കൂത്തിലെ അടവുകൾ പടയ്ക്ക് പറ്റില്ല. # കൂത്തിന്റെ വിധം കുരങ്ങനറിയുമോ? # കൂത്തു പാതി, ചാക്യാർ പാതി. # കൂത്തുമാടത്തിൽ കുറവരുടെ കളി. # കൂത്തും പിണ്ണാക്കും നേർക്കുനേരെ. # കൂനൻചക്കയ്ക്ക് മൊരിയൻ കൂട. # കൂനൻ നിവർന്നാൽ ഞെളിയും. # കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ? # കൂനന്റെ നിഴലും കൂന്നിരിക്കും. # കൂനറിയാതെ ഞെളിയരുത്. # കൂനിന്റെ പുറത്തൊരു കുരു കൂടി (കൂനുമ്മെക്കുരു). # കൂരകയറി കോഴിയെ പിടിക്കാത്ത കുരുക്കൾ ആകാശത്തുകയറി വൈകുണ്ഠം കാണിക്കുമോ? # കൂരപ്പുറത്ത് ചോറിട്ടാലത്രയും കാക്ക. # കൂര വിതച്ചാൽ പൊക്കാളി കൊയ്യുമോ. # കൂർത്തുവന്നാൽ കൂന്താലി, പരന്നുവന്നാൽ കോടാലി. # കൂലി കിട്ടുവോളം വേലിനിൽക്കണം. # കൂലി കുറച്ചാൽ വേല കെടും. # കൂലിക്കാരൻ വേലയ്ക്കാകാ. # കൂലിക്കാള കിതയ്ക്കില്ല. # കൂലിക്കൊത്ത വേല. # കൂലിപ്പണിയിലേ കള്ളപ്പണിയുള്ളൂ. # കൂവത്തെക്കാളും കുത്തുകൂലിയേറെയായി. # കൂറ കപ്പലിൽ പോയപോലെ. # കൂറയ്ക്ക് തക്ക കുളിര്. # കൂറപ്പേൻ കടിച്ചാൽ കോലന്തുള്ളലുമതിയോ. # കൂറപ്പേൻ തടിച്ചാൽ കുതിരക്കുട്ടിയാകുമോ. # കൂറയെ തിന്ന പൂച്ചയെ പോലെ. # കൂറുകൂടിയ കാള വെള്ളം കുടിക്കില്ല. # കൂറുള്ളിടത്തേ കുറവുള്ളൂ. # കൂറ്റൻ മരവും കാറ്റത്തിളകും. # കൂറ്റുകാരൻ വെട്ടിയത് കുതികാലിൽ. # കൃതഘ്നനില്ല നിഷ്കൃതി. # കൊടേലും കെട അതിലും കെട ശുദ്ധകെട. # കെടാറാകുമ്പോൾ പടുതിരി കത്തും. # കെട്ടകാലത്ത് കെട്ടബുദ്ധി. # കെട്ട കുടിക്കൊരു കേട്ട. # കെട്ട നായയ്ക്ക് കൊണ്ടത് കണക്ക്. # കെട്ട പട്ടന് ചത്ത പശു. # കെട്ട പുണ്ണിന് അട്ട. # കെട്ടവന് കൂട്ടുകാരില്ല. # കെട്ടവൻ കേടേ നിനയ്ക്കൂ. # കെട്ടവിളക്കിൽ എണ്ണ പകർന്നാൽ കത്തുമോ? # കെട്ടാത്ത പെണ്ണിന് കുറ്റമില്ല. # കെട്ടാത്ത പെണ്ണും വാഴാത്ത ഭൂമിയും. # കെട്ടാത്തവന് കെട്ടാത്തതുകൊണ്ട്, കെട്ടിയവന് കെട്ടിയതുകൊണ്ട്. # കെട്ടാൻ ചെറുക്കനെ കിട്ടുംമുൻപ് ചെക്കന് (മകൻ) ചന്തുവെന്ന് പേരിട്ടു. # കെട്ടാൻ നേരത്താണോ മൂക്കെടുക്കുന്നത്? # കെട്ടാൻ പെണ്ണില്ലെന്നുവച്ച് പെങ്ങളെ കെട്ടാറുണ്ടോ? # കെട്ടാലും ചെട്ടി ചെട്ടിതന്നെ, കീറിയാലും പട്ട് പട്ടുതന്നെ. # കെട്ടിക്കൊടുക്കൂല്യ, പുലയാടാൻ വിടൂല്യ. # കെട്ടിഞാന്ന് ചത്തവന്റെ കാലിൽ കടിച്ചുഞാന്ന് ചാവുക. # കെട്ടിക്കാതെ അകത്തൊരുത്തിയുണ്ടായാൽ കെട്ടിടാതെയകത്തൊരു തീയാണ്. # കെട്ടിമേയാത്ത വീടും വിട്ടുമേയാത്ത മാടും. # കെട്ടിയ മരത്തെ കുത്തരുത്. # കെട്ടിയവന് ഒരു വീട്, കെട്ടാത്തവന് പല വീട്. # കെട്ടിയ വീടിനെട്ടുകുറ്റം. # കെട്ടിയിട്ടടിക്കരുത്. # കെട്ടിയിട്ട പട്ടിക്ക് കുപ്പ തന്നെ ചോറ്. # കെട്ടുകെട്ടായി തന്നെ, പിട്ട് നായ കൊണ്ടുപോയി. # കെട്ടുപാടിന് കൊടുത്താൽ മുട്ടുപാടിന് കിട്ടും. # കെട്ടുപോയ ബ്രാഹ്മണന് ചത്തുപോയ പശു. # കെല്പുള്ളവനും കൈപ്പിഴ വരാം. # കേട്ടപാതി, കേൾക്കാത്തപാതി. # കേട്ട മൂട്ട ചൊവ്വാഴ്ച. # കേട്ടയും മൂട്ടയും വീടിനാകാ. # കേട്ട വീട്ടിനയ്യം. # കേട്ടാലറിയില്ല, പെട്ടാലറിയും. # കേട്ടുകഴിച്ചുപാഠം. # കേട്ടുകെട്ടനായേ നാടുവിട്ടുപൊയ്ക്കോ. # കേതു ഖേദിക്കും ഖേദിപ്പിക്കും. # കേതുവിന് ഹേതു വേണ്ട. # കേമത്തം കാട്ടിയാൽ ഭീമനാവില്ല. # കേമത്തിന് കേടില്ല. # കേസില്ല, ഫീസുണ്ട്. # കേളൻ മുങ്ങിയതിന് കോരന് ചീരാപ്പ്. # കേളിക്ക് പൊന്നോല, കാഴ്ചയ്ക്ക് തെങ്ങോല. # കേളിപാരം വീട്ടിൽതാള്. # കേൾക്കാത്തവനെക്കാൾ വലിയ പൊട്ടനില്ല. # കേൾക്കാൻ വേഗത, പറയാൻ സൗമ്യത. # കേൾക്കുമ്പോൾ കേളുനമ്പ്യാർ, കാണുമ്പോൾ നൊട്ടക്കേളു. # കേൾക്കേണ്ടവൻ പൊട്ടനെങ്കിൽ പറയേണ്ടവന് പതിനായിരം നാവുണ്ടായിട്ടെന്താ? # കേൾവിക്ക് ചാണ്ടിമാപ്പിള, ഉള്ളിയും ജീരകവും കച്ചവടം. # കേറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്. # കേറ്റിയെഴുന്നള്ളിച്ച കൊമ്പനെപ്പോലെ. # കൈകണ്ടമാത്ര വൈകുണ്ഠയാത്ര. # കൈകളയാനും പാടില്ല, വളയൂരാനും പാടില്ല. # കൈകാട്ടി വിളിച്ചുവരുത്തിയിട്ട് കാലുകൊണ്ട് ചവിട്ടുക. # കൈകാണിച്ചാൽ വരാത്തവൻ ദൂരത്തുനിന്ന് കുടകാണിച്ചാൽ വരുമോ? # കൈകൊട്ടി പറയരുതെന്ന് രണ്ടുകൈയുംകൊട്ടി പറയുക. # കൈ കൊക്കര, വാക്ക് ചക്കര. # കൈകൊണ്ട് നുള്ളേണ്ടതിന് കോടാലി വേണോ? # കൈകൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടാരുത്. # കൈക്കലെത്തിയത് കളഞ്ഞാൽ കണ്ടവർ കളിയാക്കും. # കൈക്കുന്നതെല്ലാം കയ്പയ്ക്കയല്ല. # കൈക്കുന്നതെല്ലാം കാഞ്ഞിരമാവണമെന്നില്ല. # കൈക്കോട്ടിന്റെ ജീവൻ പോലെ. # കൈച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. # കൈച്ചു കൈച്ചു മധുരിക്കും. # കൈച്ചോറ് കളഞ്ഞിട്ട് എച്ചിച്ചോറിന് വാ തുറക്കുന്നു. # കൈതമേലുണ്ടാകുന്ന കായ്ക്കും മുള്ളുണ്ട്. # കൈ നനയാതെ മീൻപിടിക്കാനൊക്കുമോ? # കൈ നെടിയവന് കായലിൽ നേട്ടം. # കൈപ്പത്തടത്തിൽ കപ്പലോടണം. # കൈപ്പിഴകൊണ്ട് വന്ന ഗ്രഹപ്പിഴ. # കൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ട. # കൈപ്പുണ്യത്തിന് മേയ്പുണ്യം വേണോ? # കൈമൾ വെറുതെ കരിക്കുകുത്തുമോ? # കൈമെയ് മറന്നു കളിക്കരുത്. # കൈയറുത്താലും കയിൽകെട്ടി മോഷ്ടിക്കും. # കൈയാടിയാലേ വായാടൂ. # കൈയാൽ തൊട്ടത്‌ കരി. # കൈയിനലങ്കാരം കർമ്മം. # കൈയിലിരിക്കുന്ന കനകം കൊടുത്ത് കാക്കപ്പൊന്ന് വാങ്ങരുത്. # കൈയിലിരിക്കുന്ന കാശുകൊടുത്ത് കേറികടിക്കുന്ന പട്ടിയെ വാങ്ങുക. # കൈയിലിരിക്കുന്നത് ജപമാല, കക്ഷത്തിലിരിക്കുന്നത് കന്നക്കോൽ. # കൈയിലിരിക്കുന്നതുമില്ല, മനസ്സിൽ കണ്ടതുമില്ല. # കൈയിലിരുന്നാൽ കാലത്തിനുതകും. # കൈയിലില്ലാത്തവനും കക്കാം. # കൈയിലുണ്ടെങ്കിൽ കാത്തിരിക്കാനാളുണ്ട്. # കൈയിലുള്ളതുകളഞ്ഞ് കാണാത്തതിനലയരുത്. # കൈയിലെ കാശ്, വായിലെ ദോശ. # കൈയിലൊരു കാശുമില്ല, കടംകൊടുക്കാനാളുമില്ല. # കൈയിൽ കാശുണ്ടെങ്കിൽ അറിയാത്തമ്മയും വച്ചുതരും. # കൈയിൽ കാശുള്ളവന്റെ വായിൽ ന്യായമുണ്ട്. # കൈയിൽ കിട്ടിയാൽ കക്കാത്തവനും കക്കും. # കൈയിൽ കൊടുത്താൽ കള്ളനും കക്കില്ല. # കൈയിൽ തഴമ്പുള്ളവൻ കട്ടുതിന്നുമോ? # കൈയിൽ തുട്ട്, വായിൽ പിട്ട്. # കൈയിൽനിന്ന് വീണാലെടുക്കാം, വായിൽനിന്ന് വീണാലോ? # കൈയില്ലാത്തവന് കരണംമറിയാമോ? # കൈയിൽ വെണ്ണയിരിക്കെ നെയ്യിനലയണോ? # കൈയിറുക്കമുള്ളവൻ കരകയറുകയില്ല. # കൈയ് നോവുകയുമരുത്, വള ഉടയുകയുമരുത്. # കൈയെടുത്ത് കണ്ണിൽ കുത്തരുത്. # കൈയെത്താപൂവ് തേവർക്ക് നഞ്ഞ്‌. # കൈയ്ക്കെത്തി വായ്ക്കെത്തിയില്ല. # കൈരണ്ടും അമ്മായിതലമേലെ, കണ്ണുരണ്ടും മാരാത്തെ പുളിമേലെ. # കൈലാസം നന്നാകാനാണോ പ്രദോഷം നോൽക്കുന്നത്. # കൈവിട്ട കല്ലും വാവിട്ട വാക്കും. # കൈവെള്ളയിലെ രോമം പറിക്കുക. # കൊക്കറ്റം തിന്നാലും കോഴി കൊത്തിക്കൊത്തി. # കൊക്കിനറിയാമോ കുളക്കോഴിയെ പിടിക്കാൻ? # കൊക്കിലൊതുങ്ങാത്തത്‌ കാണുമ്പോൾ കൊക്ക് കണ്ണടയ്ക്കും. # കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ. # കൊക്ക് മീൻപിടിക്കുന്നത്‌ കണ്ടിട്ട് കുളക്കോഴിക്ക് നെഞ്ചെരിഞ്ഞിട്ടെന്ത്‌? # കൊങ്കയില്ലാത്ത മങ്കയ്ക്ക് റൗക്കയെന്തിനാ? # കൊങ്ങമ്പട കഴിഞ്ഞ് ഉലക്കയ്ക്കിട്ടപോലെ. # കൊച്ചമ്മടെ കറി ഏറെ നല്ലതാ, എന്റെ കിണ്ണത്തിൽ വിളമ്പണ്ട. # കൊക്കിനുവച്ചത് ചക്കിനുകൊണ്ടു. # കൊച്ചികണ്ടവനച്ചിവേണ്ട. # കൊച്ചിന്റെ കൈകൊണ്ട് കൊള്ളിയുടെ ചൂടറിയുക. # കൊച്ചിയിൽ നിന്ന് കൊയ്‌ലാണ്ടിയിലേക്ക്. # കൊച്ചിയിൽ പാതി പാലിയം. # കൊച്ചുകുട്ടിക്കച്ചിവേണ്ട. # കൊച്ചുപാമ്പായാലും വലിയവടികൊണ്ടടിക്കണം. # കൊച്ചുപാമ്പ് കൊത്തിയാലും വിഷമുണ്ടാകും. # കൊഞ്ചഞ്ചുവില, കോട്ടയത്താറുവില. # കൊഞ്ചൻ കോർത്തു കുളവൻ വിറ്റു. # കൊഞ്ചൻ തുള്ളിയാൽ മുട്ടോളം, ഏറെത്തുള്ളിയാൽ ചട്ടിയിൽ. # കൊഞ്ചുന്ന ആറും അഞ്ചുന്ന പതിനാറും. # കൊടാക്കണ്ടന് വിടാക്കണ്ടൻ. # കൊടാത്ത നായരോട് വിടാതിരക്കുക. # കൊടിക്ക് കായ കനമോ? # കൊടുക്കരുത് കടം, കൊള്ളരുത് കടം. # കൊടുക്കുന്നത് ഉഴക്കുപാൽ, തൊഴിക്കുന്നത് പല്ലുപോകെ. # കൊടുക്കുന്ന ദൈവം ചെകിട്ടത്തടിച്ചും കൊടുക്കും. # കൊടുക്കുന്നവൻ കൊള്ളാനും കരുതിക്കൊള്ളണ്ണം. # കൊടുക്കന്നവൻ വാഴപ്പഴവും കൊടുക്കും, കൊടുക്കാത്തവൻ വാഴപ്പിണ്ടിയും കൊടുക്കില്ല. # കൊടുക്കുന്നവനെ തടുക്കരുത്. # കൊടുക്കന്നവന്റെ കൈകൊത്തരുത്. # കൊടുക്കന്നവന്റെ കൈയ്ക്കും പാമ്പ് കൊത്തും. # കൊടുക്കന്നവന്റെ കൈ മീതെ നിൽക്കും. # കൊടുക്കുന്നേടത്ത് പൂതി, കൊല്ലുന്നേടത്ത് ഭീതി. # കൊടുക്കേണ്ട കൂട്ടം കേൾക്കുമ്പോൾ ബോധക്കേട്. # കൊടുക്ക്വോ കോങ്കണ്ണിക്ക് തേങ്ങാമുറി. # കൊടുത്ത കാശിന്റെ ചോറും കറിയും വിളമ്പട്ടെ. # കൊടുത്ത കൈ എടുക്കരുത്. # കൊടുത്ത കൈയ്ക്കാശ, കൊണ്ട കൈയ്ക്ക് പേടി. # കൊടുത്തതേ കിട്ടൂ. # കൊടുത്തതേ ശേഷിക്കൂ. # കൊടുത്തത് കൊട്ടിഘോഷിക്കരുത്. # കൊടുത്തത് കൊണ്ടേതീരൂ. # കൊടുത്തത് ചോദിച്ചാലടുത്തത് പക. # കൊടുത്തത് പറയരുത്. # കൊടുത്താൽ കിട്ടും. # കൊടുത്താൽ കൊല്ലത്തും കിട്ടും. # കൊടുത്താൽ കൊള്ളാം. # കൊടുത്താൽ നേട്ടം. # കൊടുത്തുകൊള്ളണം വിദ്യ, കോർത്തുകെട്ടണം മാല. # കൊടുത്തേടത്ത് കൊള്ളരുത്, കൊണ്ടേടത്ത് കൊടുക്കരുത്. # കൊടുത്ത് നശിക്കരുത്. # കൊട്ടച്ചന് കുട നാളെ. # കൊട്ടണം പാക്കിന്, തമ്പ്രാക്കന്മാരെ പേടി. # കൊട്ട നട്ടാൽ കൊട്ട പറിക്കാം. # കൊട്ടനുറുമ്പ് കുരങ്ങ്, തെങ്ങ് കവുങ്ങ് പിലാവ്. # കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ. # കൊട്ടാൻ പോണോ ഞാൻ, തുള്ളാൻ പോണോ ഞാൻ, പിണിയാളെ പിടിക്കാൻ പോണോ? # കൊട്ടികൊണ്ടല്ലെങ്കിൽ കൂടംകൊണ്ട്. # കൊട്ടിക്കൽ പഠിച്ചതേ കോയിക്കൽ പാടൂ. # കൊട്ടിനിണങ്ങിയ പാട്ടോ, പാട്ടിനിണങ്ങിയ കൊട്ടോ? # കൊട്ടിയില്ലെങ്കിലും പറ തോളിൽ കിടക്കട്ടെ. # കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനും കേറും. # കൊട്ടുകൊള്ളുംപുറം കൊട്ടുകൊള്ളാഞ്ഞാൽ ആ പുറം വച്ച് കിടന്നുകൂടാ. # കൊട്ടുന്നകോലിനൊക്കെ തുള്ളാൻ നിൽക്കരുത്. # കൊട്ടുന്ന താളത്തിനനുസരിച്ച് തുള്ളുക. # കൊട്ടൊക്കെ കൊട്ടാം, വെളുക്ക്വോളം കൊട്ടാം, കിറുകിറുവരില്ലാന്നേയുള്ളൂ. # കൊട്ടൊരിടത്തും പാട്ടൊരിടത്തും. # കൊണ്ടകാളയെ കണ്ടില്ലെങ്കിൽ കണ്ടപട്ടരെ പിടിക്കുക. # കൊണ്ടതിലിരട്ടി കടം. # കൊണ്ടവനഞ്ചും. # കൊണ്ടവനോട് കൊഴുപ്പില്ലെന്നും വിറ്റവനോട് വിലയില്ലെന്നും. # കൊണ്ടവനിരിക്കെ കണ്ടവനെ താങ്ങരുത്. # കൊണ്ടവനും കൊടുത്തവനും ഒന്ന്, കെട്ടാൻ വന്നവൻ പുറത്ത്. # കൊണ്ടവൻ കൊടുക്കണം. # കൊണ്ടവൻ തന്നെ തൊണ്ടയ്ക്ക് പിടിച്ചാലോ? # കൊണ്ടവീട്ടിൽ കുണ്ടകോരരുത്. # കൊണ്ടാടിയാൽ കുരങ്ങും ദൈവം. # കൊണ്ടാട്ടം പിഴച്ചാൽ കുണ്ടാമണ്ടി. # കൊണ്ടാട്ടം പോകുമ്പോൾ തിണ്ടാട്ടം. # കൊണ്ടാട്ടമില്ലെങ്കിൽ മിണ്ടാട്ടമില്ല. # കൊണ്ടാലുമറിയില്ല കമ്മാളക്കൈയന്. # കൊണ്ടുകൊടുത്ത് വിലപേശിയിട്ട്‌ കാര്യമില്ല. # കൊണ്ടുവന്നാൽ തന്ത, ഇല്ലെങ്കിൽ നായ. # കൊണ്ടുപഠിക്കുന്നതിനേക്കാൾ കണ്ടുപഠിക്കുന്നത് നന്ന്. # കൊണ്ടേടത്തും കൊടുത്തേടത്തുമില്ലെങ്കിൽ കണ്ടേടത്ത്. # കൊണ്ടോൻ തിന്നോൻ വീട്ടട്ടെ. # കൊതയോട് കൊത, കാര്യമൊട്ടും നടന്നതുമില്ല. # കൊതികൊണ്ട് പോകാനും വയ്യ, ഇട്ടേച്ചുപോകാനും വയ്യ. # കൊതി കൊല്ലും. # കൊതിക്കീശ്വരൻ തലയ്ക്കുമീതെ. # കൊതിക്ക് കോയ്മയില്ല. # കൊതിച്ചതാന കിടച്ചത് പൂന. # കൊതി തടുക്കാം, വിധി തടുത്തുകൂടാ. # കൊതിച്ചതുവരാ വിധിച്ചതേ വരൂ. # കൊതി തന്നെ പോരാ, മതിയും വേണം. # കൊതിയന് മതിവരാ. # കൊതികൊണ്ട് കൊടുങ്ങല്ലൂരുപോയി, അക്കൊല്ലം ഭരണി കോതപറമ്പേ. # കൊതുകിന് കൗതുകം ചോര. # കൊതുകിന് മൂത്രം. # കൊതുകെന്ന് കരുതി ഗരുഡനോടെതിർക്കരുത്. # കൊതുകൂതിയാൽ വിളക്കണയുമോ? # കൊത്തിക്കൊണ്ട്‌ പറക്കാനും വയ്യ, വച്ചുകൊണ്ടിരിക്കാനും വയ്യ. # കൊത്തിക്കൊത്തി മുറത്തിക്കേറിയായി കൊത്ത്. # കൊത്തും കോളും ഒത്താലേ കൊയ്ത്തും വിത്തും ഒക്കൂ. # കൊത്തു കഴിഞ്ഞാൽ പത്തുണക്ക്. # കൊത്തുന്ന കത്തി പണയം വയ്ക്കരുത്. # കൊത്തൊന്ൻ തുണ്ടം രണ്ട്. # കൊന്നപൂക്കുമ്പോളുറങ്ങിയാൽ മരുതുപൂക്കുമ്പോൾ പട്ടിണി. # കൊന്നാൽ പാപം തിന്നാൽ തീരും. # കൊന്നിടാമെങ്കിൽ കോർത്തുകൊടുത്തുകൂടേ? # കൊപ്പംപുഴയിലെ വെള്ളം കുടിക്കാൻ വാരണക്കോട്ടവരടെ ശീട്ടുവേണോ? # കൊപ്പരക്കളത്തിൽ കാക്ക പെട്ടപോലെ. # കൊമ്പത്തിരുന്ന് കടമുറിക്കരുത്. # കൊമ്പനെന്നുചൊല്ലി പിടിച്ചപ്പോൾ ചെവിയൻ. # കൊമ്പൻ പിഴയ്ക്കുമ്പോൾ മോഴയുടെ കാര്യം പറയണോ? # കൊമ്പൻ പോയവഴി മോഴയ്ക്കും. # കൊമ്പന്റെ കുത്തും മോഴയുടെ നക്കും. # കൊമ്പന്റെ പിൻപും വമ്പന്റെ മുൻപും നന്നല്ല. # കൊമ്പിടയകന്ന കുളമ്പിടകൂടി താടയിലൊട്ടി മണിയിലൊളിച്ചു വാലൊരു കോലെങ്കിൽ കോലതുവേണ്ട. # കൊമ്പിനുപോയ കഴുത വാലറ്റുപോന്നു. # കൊമ്പിലും കുളമ്പിലും തൊടുവിക്കുക. # കൊമ്പിൽ പിടിച്ച് കുലുക്കിയാൽ പച്ചയും വീഴും. # കൊമ്പും മുറിച്ച് ഉടയുമെടുത്തു ചന്തിക്ക് രണ്ട് ചൂടുംവച്ചു. # കൊമ്പുതോറും നനയ്ക്കേണ്ട, ചുവട്ടിൽ നനച്ചാൽ മതി. # കൊമ്പ് വെട്ടിയും തടി കാക്കണം. # കൊയ്ത്തുകഴിഞ്ഞാൽ പത്തുണക്ക്. # കൊയ്ത്തുപോലല്ല എയ്ത്ത്. # കൊയ്ത്തെട്ടായപ്പോഴേക്കും മെതി പത്തായി. # കൊയ്ത്തോളം കാത്തിരുന്നിട്ട് കൊയ്യാറാകുമ്പോൾ ഉറങ്ങരുത്. # കൊയ്യാൻ ചെന്ന ചോത്തിക്ക് ചെത്താൻ ചെന്ന ചോൻ. # കൊരലിൽ കൊണ്ട് വളംവച്ചിട്ടെന്താ? # കൊരലെത്തും മുൻപേ തളപ്പറ്റു. # കൊലകൊമ്പൻ ചത്താലും കൊമ്പില്ലേ. # കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുമോ? # കൊലയ്ക്ക് കൂലിയേൽക്കുക. # കൊലയ്ക്ക് കൊല. # കൊല്ലം കണ്ടവനില്ലം വേണ്ട. # കൊല്ലക്കുടിയിൽ ഈച്ചയ്ക്കെന്തുകാര്യം? # കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ നോക്കുക. # കൊല്ലത്തുകോമട്ടിയുടെ മുതലിന് കൊടുങ്ങല്ലൂർകൊശവനവകാശിയോ? # കൊല്ലനും കൊല്ലത്തിയും പിണങ്ങിയാൽ ഇരുമ്പുപഴുക്കുവോളം. # കൊല്ലൻ കുശവന്റെ ജോലി ചെയ്യരുത്. # കൊല്ലന്റെ മുതൽ വില്ലൻ തിന്നും. # കൊല്ലപ്പെരുവഴി തള്ളയ്ക്ക് സ്ത്രീധനമോ? # കൊല്ലാക്കൊല ചെയ്യരുത്. # കൊല്ലാനെട്ട് കൊടുത്താലും പോറ്റാനൊന്ന് കൊടുക്കില്ല. # കൊല്ലാൻ പിടിച്ചാലും പോറ്റാൻ പിടിച്ചാലും കീയോ കീയോ. # കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി. # കൊളുത്തുവായ്ക്ക് കൊടുക്കാൻ പൊന്നില്ല. # കൊള്ളരുതിളംവെയിൽ കൊള്ളണം പോക്കുവെയിൽ. # കൊള്ളരുത് കടം കൊടുക്കരുത് കടം. # കൊള്ളയിടുന്ന പന്നിക്ക് കുത്തേൽക്കാതിരിക്കുമോ? # കൊള്ളാത്തത് കൊടുക്കരുത്. # കൊള്ളാത്ത പിള്ളയ്ക്ക് കൊട്ട്, കൊള്ളുന്ന പിള്ളയ്ക്ക് പട്ട്. # കൊള്ളാത്ത പെണ്ണിന് തല്ലും തൊഴിയും. # കൊള്ളാവുന്നവനേ കൊടുക്കാവൂ. # കൊള്ളി കൊണ്ടടികൊണ്ട പൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും. # കൊള്ളിക്കെതിര് പോയാലും വെള്ളിക്കെതിര് പോകരുത്. # കൊള്ളിവാക്കുകൊണ്ട പൊള്ളൽ പൊറുക്കുകയില്ല. # കൊള്ളിവയ്ക്കാനൊരുത്തൻ മതി, തല്ലിക്കെടുത്താനോ? # കൊള്ളിവച്ചവൻ വെള്ളം കോരുമോ? # കൊള്ളുന്നതുവരെ കൊണ്ടാടും, കൊണ്ടാടിയാൽ പിന്നെ തിണ്ടാടും. # കൊള്ളുന്നതേ കൊള്ളാവൂ. # കൊള്ളുമ്പോഴും കൊടുക്കുമ്പോഴും കരുതണം. # കൊഴുക്കട്ട കൊടുത്താൽ കല്ലൂർക്കാട് പിടിക്കാം. # കൊഴുത്തവന്റെ കൈയ്ക്ക് ഇളപ്പവൻ തുരുമ്പ്. # കൊഴുപ്പേറിയാൽ കണ്ണുകാണില്ല. # കൊഴുവില്ലെങ്കിൽ മേലേപ്പാടം കൂടി ഉഴുക. # കൊറ്റിക്കുവച്ചത് കുളക്കോഴിക്ക്. # കൊറ്റുണ്ടെങ്കിൽ കുറുന്തടിയും വേലചെയ്യും. # കോങ്കണ്ണന് മൂല ചൊവ്വ്. # കോങ്കണ്ണനെ കോക്രികാട്ടുന്ന ഒറ്റക്കണ്ണൻ. # കോടാതെ കോടികൊടുത്താൽ കോടികൊടുത്ത ഫലം. # കോടാലികൊണ്ടോ കുറുന്തോട്ടി കീറുന്നത്. # കോടാലിക്ക് കുഷ്ഠം പിടിക്കുമോ? # കോടാലിക്കൊമ്പ് കുലത്തിന് കേട്. # കോടി ഒന്നലക്കുവോളം, കന്യക ഒന്ന് പെറുവോളം. # കോടി കുന്നി കുന്നാകാ. # കോടിക്കോടി കോടികൊടുത്താൽ കാണികൊടുത്ത ഫലം, കോടാതെ കാണികൊടുത്താൽ കോടികൊടുത്ത ഫലം. # കോടിയഞ്ച്, കുടഞ്ഞെഞ്ച്, തിരിച്ചഞ്ച്, മറിച്ചഞ്ച്, ഇങ്ങനെയഞ്ച്, അങ്ങനെയഞ്ച്. # കോടിയുടുത്താൽ ദാഹിക്ക്യോ നാത്തൂനേ. # കോടിയുടുത്ത് കുളങ്ങരെ ചെന്നാൽ കൊണ്ടേൽ പാതി വില. # കോട്ടം പൊളിഞ്ഞാൽ ഭഗവതി വെട്ടത്ത്. # കോട്ടമൈതാനിയിൽ കൂരെലി പാഞ്ഞപോലെ. # കോട്ടയിലുപദേശം നാട്ടിൽ പാട്ട്. # കോണകം കൊടുത്ത് പുതപ്പ് വാങ്ങുക. # കോണിയിരുന്നാൽ ഗുണത്തിന് കൊള്ളാം. # കോണിയെന്തിനാ കേറാനോ ഇറങ്ങാനോ? # കോന്തൻ കുടിച്ചു, കോരപ്പന് ലഹരി. # കോന്തലയില്ലെങ്കിൽ നാന്തല വേണം. # കോപം വരുമ്പോൾ നാമം ജപിക്കുക. # കോപത്തിന് കണ്ണില്ല. # കോപത്തിൽ തുടങ്ങിയാൽ താപത്തിൽ തീരും. # കോപമുള്ളവനേ കൂറുള്ളൂ. # കോപിക്ക്‌ കുരണപ്പൊടി. # കോപിക്ക് കോയ്മയാകാ. # കോയിക്കലെ ഇരുമ്പ് നീറ്റിൽ താഴില്ല. # കോയിക്കൽ നിന്ന് മരുന്നിന്റെ പേരുപറഞ്ഞാലോ? # കോയിക്കൽ വെടിഞ്ഞാൽ കിടക്കാം, കരവെടിഞ്ഞാൽ കിടക്കാൻമേല. # കോയിത്തമ്പുരാൻ കൂട്ടിരിക്കുമ്പോൾ കോലോത്തെ തമ്പ്രാട്ടി പാലം കടക്കും. # കോയ്മയുടച്ചാൽ കേസില്ല. # കോരപ്പൻനായർക്ക് തന്നെയല്ല ഉപസ്തരണം. # കോരപ്പുഴ കടന്നാൽ കുലംകെടും. # കോരിക്കണ്ട വാരിയാകാ ദൂരെക്കണ്ട നാരിയാകാ. # കൊറിയ കിണറ്റിലേ ഉറവുള്ളൂ. # കോരി വിതച്ചാലും വിധിച്ചതേ വിലയൂ. # കോരുന്ന കിണറ്റിലെ നീരേ നല്ലൂ. # കോർത്തുകെട്ടണം മാല. # കോലംകെട്ടിയാൽ തുള്ളണം. # കോലം തുള്ളാൻ കാലം നോക്കണം. # കോലം നന്നെന്നുവച്ച് ശീലം നന്നെന്നുവരുമോ? # കോലം പോലെ ശീലം. # കോലത്തിരി കത്തുമെങ്കിൽ സാമൂതിരി കുത്തും. # കോലമിറക്കിയ കൊമ്പനെ പോലെ. # കോലമൊത്തില്ലെങ്കിലും ശീലമൊക്കണം. # കോലാടി വളരാഞ്ഞാൽ വാളാടി വളരും. # കോലാടുമ്പോൾ കുരങ്ങാടും. # കോലായിൽ നിന്ന് പാഞ്ഞാൽ കോലോത്ത് കേൾക്കാം. # കോലിനിരയില്ലാത്ത മീനെയ്യരുത്. # കോലിവിടെ ഉറച്ചു, ഇനി ആലയും ചക്കുമേ ഉറയ്ക്കാനുള്ളൂ. # കോലുകൊണ്ട് കൊല്ലാവുന്നിടത്ത് വേലെന്തിന്. # കോല് മുറിയുകയുമരുത്, പാമ്പ്‌ ചാവുകയും വേണം. # കോലെടുത്തവരൊക്കെ മാരാന്മാരോ? # കോലൊടിഞ്ഞാലും അണ്ണാനെ കളിപ്പിക്കണം. # കോലോത്തെ എണ്ണയ്ക്ക് മടികാട്ടുക. # കോലോത്തുംപടിക്കൽ മരുന്ന് പറഞ്ഞപോലെ. # കോവയും കോഴിയുമുള്ളിടത്ത് ചാത്തമൂട്ടണ്ട. # കോവിലിടിക്കാൻ തുടങ്ങുന്നവൻ കുളംവെട്ടുമോ? # കോവിലിന്നടുത്ത് കുടിവാഴില്ല. # കോവിലിൽ നിന്ന് പോയത് തേവരുതരണം. # കോളാമ്പിക്ക് തൂക്കിയ ഓടാക്കുക. # കോളില്ലാക്കടലിലമരക്കാരനവധി. # കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും. # കോഴി കറുത്തിരുന്നാൽ മുട്ടയും കറുക്കുമോ? # കോഴി കുരുന്നാലയും കൂട്ടാൻ ചീത്തയാവില്ല. # കോഴി കൂവിയില്ലെങ്കിലും നേരംവെളുക്കും. # കോഴികൊത്തുംപോലെ കൊത്തുക. # കോഴി കോട്ടുവായിടുന്നപോലെ. # കോഴിക്കുഞ്ഞും കുറവക്കുഞ്ഞും കാക്കക്കുഞ്ഞും കണിയാക്കുഞ്ഞും. # കോഴിക്കുണ്ടോ നെല്ലും വിത്തും. # കോഴിക്കു മുത്തുവേണ്ട വിത്തുമതി. # കോഴിക്കോടൻ കാറ്റടിച്ചാൽ കൊണ്ടകാളയെ വിൽക്കാം. # കോഴി നനഞ്ഞതിന് കുറുനരിയുടെ കരച്ചിൽ. # കോഴി പൊരുന്നിരിക്കും പോലെ. # കോഴിപ്പണം കോടിപ്പണം. # കോഴിമുട്ടയ്ക്ക് തലയുമില്ല കോവിലാണ്ടിക്ക് മുറയുമില്ല. # കോഴിമുട്ടയ്ക്കും പൂട പറിക്കണമോ? # കോഴിമുട്ടയുടയ്ക്കാൻ കുറുവടി വേണോ? # കോഴിയിൽ കുറഞ്ഞതെങ്ങനെ അറക്കാനാ? # കോഴിയിൽ പിഴച്ചാൽ കുഴിയിൽ. # കോഴിയിറച്ചിയെക്കാൾ പ്രിയം മത്തൻ കറിക്കോ? # കോഴിയുടെ അന്യായത്തിൽ കുറുക്കൻ ന്യായാധിപൻ. # കോഴിയെ തല്ലാൻ കുറുന്തടി വേണോ? # കോഴിയേക്കാൾ ബുദ്ധി മുട്ടയ്ക്ക്. # കോഴിയേക്കാൾ വില മുട്ടയ്ക്കോ? # കോഴിയോട് ചോദിച്ചിട്ടാണോ കോഴിക്കറി വയ്ക്കുന്നത്? # കൗതുകമുള്ളതിന് കാതൽ കുറയും. # ക്ഷണിക്കാതെ വന്നാലുണ്ണാതെ പോകാം. # ക്ഷണിച്ചുവരുത്തി ഊണില്ലെന്ന് പറയുക. # ക്ഷമയുള്ള മാടിന് തെളിഞ്ഞവെള്ളം കുടിക്കാം. # ക്ഷമയ്ക്ക് തുണയീശ്വരൻ. # ക്ഷമിക്കുന്നവനെ ക്ഷോണിയും വണങ്ങും. # ക്ഷീണമുള്ളവൻ ചാരും. # ക്ഷീരം കൊണ്ട് നനച്ചാലും വേപ്പ് കയ്ക്കും. # ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം # ക്ഷേത്രപാലന് പാത്രത്തോടെ. # ക്ഷൗരത്തിന് തേങ്ങ കൊടുത്തയയ്ക്കണം. #കോപത്തിനു കണ്ണില്ല {{പഴഞ്ചൊല്ലുകൾ അക്ഷരമാലാക്രമത്തിൽ}} [[വർഗ്ഗം:പഴഞ്ചൊല്ലുകൾ അക്ഷരമാലാക്രമത്തിൽ]] 3h6dvvwicozcqggzogdxdu5xzq1nrs1