വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.4
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
സ്വാനുഭവഗീതി
0
6510
237194
18357
2025-06-05T04:58:47Z
117.244.46.77
പദ്യം 22 ൽ മൂന്നാം ലൈനിൽ അരുളിടുകകൊറിയാതരുളിടുന്നേ എന്നത് അരുളിക കൊണ്ടറിയാതരുളീടുന്നേ എന്ന മാറ്റം വരുത്തി. ഒരു ണ്ട കൂട്ടിചേർത്തു.
237194
wikitext
text/x-wiki
{{header
| title = സ്വാനുഭവഗീതി (അമൃതതരംഗിണി)
| genre =
| author = ശ്രീനാരായണഗുരു
| year = 1894
| translator =
| section =
| previous =
| next =
| notes = അനുഭൂതിദശകം, പ്രപഞ്ചശുദ്ധിദശകം, അമൃതതരംഗിണി, വിഭുദർശനം എന്നെല്ലാം അറിയപ്പെടുന്നു. 40 മുതൽ 80 വരെയുള്ള പദ്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. അന്താദിപ്രാസം ദീക്ഷിച്ചിരിക്കുന്നു.
}}
<poem>
::മംഗളമെന്മേലരുളും
::തങ്ങളിലൊന്നിച്ചിടുന്ന സർവജ്ഞൻ,
::സംഗമമൊന്നിലുമില്ലാ-
::തംഗജരിപുവിൽ തെളിഞ്ഞു കൺകാണും.{{ശ്ലോ|1}}
::കാണും കണ്ണിലടങ്ങി-
::ക്കാണുന്നില്ലീ നിരന്തരം സകലം,
::ക്വാണം ചെവിയിലടങ്ങു-
::ന്നോണം ത്വക്കിൽ തുലഞ്ഞു മറ്റതു പോം.{{ശ്ലോ|2}}
::പോമിതുപോലെ തുടങ്ങി-
::പ്പോമറുരസമപ്പുറത്തു നാവതിലും,
::പോമിതുപോലെ തുടങ്ങി-
::പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം.{{ശ്ലോ|3}}
::ഇന്ദ്രിയമായിടുമന്നാ-
::ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം,
::മന്നിലുരുണ്ടുവിഴുമ്പോൽ
::തന്നില കൈവിട്ടു തെറ്റി വടമറ്റാൽ.{{ശ്ലോ|4}}
::അറ്റാലിരുളിലിരിക്കു-
::ന്നുറ്റോനിവനെന്നുരയ്ക്കിലല്ലലറും,
::ചുറ്റും കതിരിടുവോൻ തൻ
::ചുറ്റായ് മറ്റോരിരുട്ടു വിലസിടുമോ?{{ശ്ലോ|5}}
::വിലസിടുവോനിവനെന്നാ-
::ലലസത താനേ കടന്നു പിടികൂടും,
::നിലയിതു തന്നെ നമുക്കീ
::നിലയനമേറുമ്പൊഴാണൊരാനന്ദം.{{ശ്ലോ|6}}
::ആനന്ദക്കടൽ പൊങ്ങി-
::ത്താനേ പായുന്നിതാ പരന്നൊരു പോൽ,
::ജ്ഞാനം കൊണ്ടിതിലേറി-
::പ്പാനം ചെയ്യുന്നു പരമഹംസജനം.{{ശ്ലോ|7}}
::ജനമിതു കണ്ടുതെളിഞ്ഞാൽ
::ജനിമൃതി കൈവിട്ടിരിക്കുമന്നിലയിൽ,
::മനതളിരൊന്നു കലർന്നാ-
::ലനവരതം സൗഖ്യമന്നു തന്നെ വരും.{{ശ്ലോ|8}}
::വരുമിതിലൊന്നു നിനയ്ക്കിൽ
::കരളിലഴിഞ്ഞൊഴുകീടുമിമ്പമറും
::കരുതരുതൊന്നുമിതെന്നാ-
::ലൊരു പൊരുളായിടുമന്നു തന്നെയവൻ.{{ശ്ലോ|9}}
::അവനിവനെന്നു നിനയ്ക്കു-
::ന്നവനൊരു പതിയെന്നിരിക്കിലും പശുവാം
::അവികലമാഗ്രഹമറ്റാ-
::ലവകലിതാനന്ദവെള്ളമോടിവരും.{{ശ്ലോ|10}}
::ഓടിവരുന്നൊരു കൂട്ടം
::പേടികളൊളികണ്ടൊഴിഞ്ഞുപോമുടനേ,
::മൂടുമൊരിരുൾ വന്നതു പി-
::ന്നീടും വെളിവായ് വരുന്നു തേൻവെള്ളം.{{ശ്ലോ|11}}
::വെള്ളം, തീ മുതലായ് നി-
::ന്നുള്ളും വെളിയും നിറഞ്ഞു വിലസീടും
::കള്ളം കണ്ടുപിടിച്ചാ-
::ലുള്ളം കൈകണ്ട നെല്ലിതൻ കനിയാം.{{ശ്ലോ|12}}
::കനിയാമൊന്നിലിരുന്നി-
::ക്കനകാഡംബരമതിങ്ങു കാണുന്നൂ,
::പനിമതി ചൂടുമതിൻ മുൻ-
::പനികതിരൊളി കണ്ടിടുന്നപോൽ വെളിയാം.{{ശ്ലോ|13}}
::വെളിയാമതു വന്നെൻ മുൻ-
::വെളിവായെല്ലാം വിഴുങ്ങി വെറുവെളിയായ്
::വെളി മുതലഞ്ചിലുമൊന്നായ്
::വിളയാടീടുന്നതാണു തിരുനടനം.{{ശ്ലോ|14}}
::നടനം ദർശനമായാ-
::ലുടനേതാനങ്ങിരുന്നു നടുനിലയാം,
::നടുനില തന്നിലിരിക്കും
::നെടുനാളൊന്നായവന്നു സൗഖ്യം താൻ.{{ശ്ലോ|15}}
::സൗഖ്യം തന്നെയിതെല്ലാ-
::മോർക്കുന്തോറും നിറഞ്ഞ സൗന്ദര്യം
::പാർക്കിൽ പാരടിപറ്റി-
::പ്പാർക്കുന്നോനിൽ പകർന്ന പഞ്ജരമാം.{{ശ്ലോ|16}}
::പഞ്ജരമാമുടൽ മുതലാം
::പഞ്ഞിയിലറിവായിടുന്ന തീയിതിലും
::മഞ്ഞുകണങ്ങൾ കണക്കി-
::മ്മഞ്ജുളവെയിൽകൊണ്ടപായമടയുന്നൂ.{{ശ്ലോ|17}}
::അടയുന്നിന്ദ്രിയവായീ-
::ന്നടിപെടുമിതു കണ്ടൊഴിഞ്ഞു മറ്റെല്ലാം,
::അടിയറ്റീടും തടിവ-
::ന്നടിയിൽ തനിയേ മറിഞ്ഞു വീഴുമ്പോൽ.{{ശ്ലോ|18}}
::വീഴുമ്പോഴിവയെല്ലാം
::പാഴിൽ തനിയേ പരന്ന തൂവെളിയാം
::ആഴിക്കെട്ടിലവൻതാൻ
::വീഴുന്നോനല്ലിതാണു കൈവല്യം.{{ശ്ലോ|19}}
::കൈവല്യക്കടലൊന്നായ്
::വൈമല്യം പൂണ്ടീടുന്നതൊരു വഴിയാം
::ജീവിത്വം കെടുമന്നേ
::ശൈവലമകലുന്നിതന്നു പരഗതിയാം.{{ശ്ലോ|20}}
::പരഗതിയരുളീടുക നീ
::പുരഹര! ഭഗവാനിതാണു കർത്തവ്യം
::ഹര! ഹര! ശിവപെരുമാനേ!
::ഹര ഹര വെളിയും നിറഞ്ഞ കൂരിരുളും.{{ശ്ലോ|21}}
::ഇരുളും വെളിയുമിതൊന്നും
::പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ,
::അരുളീടുകകൊണ്ടറിയാ-
::തരുളീടുന്നേ,നിതിന്നു വരമരുളേ!
{{ശ്ലോ|22}}
::അരുളേ! നിൻകളിയരുളാ-
::ലരുളീടുന്നീയെനിക്കൊരരുമറയേ!
::ഇരുളേ! വെളിയേ! നടുവാ-
::മരുളേ! കരളിൽ കളിക്കുമൊരു പൊരുളേ!{{ശ്ലോ|23}}
::പൊരുളേ! പരിമളമിയലും
::പൊരുളേതാണാ നിറഞ്ഞ നിറപൊരുളേ!
::അരുളേ! അരുളീടുക തേ-
::രുരുളേറായ്‌വാനെനിക്കിതിഹ പരനേ!{{ശ്ലോ|24}}
::പരനേ! പരയാം തിരയിൽ-
::പ്പരനേതാവായിടുന്ന പശുപതിയേ!
::ഹരനേയരികിൽ വിളിച്ചീ-
::ടൊരുനേരവുമിങ്ങിരുത്തുകരുതരുതേ!{{ശ്ലോ|25}}
::അരുതേ പറവാനുയിരോ-
::ടൊരു പെരുവെളിയായ നിന്റെ മാഹാത്മ്യം;
::ചെറുതും നിൻകൃപയെന്ന്യേ
::വെറുതേ ഞാനിങ്ങിരിക്കുമോ ശിവനേ!{{ശ്ലോ|26}}
::ശിവനേ! നിന്നിലിരുന്നി-
::ച്ചെവി മിഴി മുതലായിറങ്ങി മേയുന്നു,
::ഇവയൊടുകൂടി വരുമ്മ-
::റ്റവകളുമെല്ലാ,മിതെന്തു മറിമായം?{{ശ്ലോ|27}}
::മറിമായപ്പൊടിയറുമ-
::മ്മറവാൽ മൂടപ്പെടുന്ന പരവെളിയേ!
::ചെറുതൊന്നൊന്നുമതൊന്നാ-
::മ്മറവൊത്തിളകിപ്പുകഞ്ഞ പുകയും നീ.{{ശ്ലോ|28}}
::പുകയേ! പൊടിയേ! പുറമേ!
::യകമേ! വെളിയേ! നിറഞ്ഞ പുതുമഴയേ!
::ഇഹമേ! പരമേ! ഇടയേ!
::സുഖമേകണമേ കനിഞ്ഞു നീയകമേ.{{ശ്ലോ|29}}
::അകവും പുറവുമൊഴിഞ്ഞെൻ-
::ഭഗവാനേ! നീ നിറഞ്ഞു വാഴുന്നു;
::പുകൾ പൊങ്ങിന നിൻ മിഴിയിൽ
::പുകയേ, ഇക്കതൊക്കെയും പകയേ.{{ശ്ലോ|30}}
::പകയാമിതു നെയ്യുരുകും
::നികരായ് നീരാക്കിടുന്ന നരഹരിയേ!
::പക ചെയ്വതുമിങ്ങിനിമേൽ
::പുകയായ് വാനിൽ ചുഴറ്റി വിടുമെരിയേ!{{ശ്ലോ|31}}
::എരിനീരൊടു നിലമുരുകി
::പ്പെരുകിപ്പുകയായ് മുഴങ്ങി വരുമൊലിയേ!
::അരുമറ തിരയുന്നൊരു നി-
::ന്തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ!{{ശ്ലോ|32}}
::വിളിയേ! വിലപെറുമൊരു മണി-
::യൊളിയേ! വിളിയേ പറന്നു വരുമളിയേ!
::ഇളകും പരിമളമൊടു ചുവ-
::യൊളിയും പൊടിയായ് വരുത്തിയൊരു നിലയേ!{{ശ്ലോ|33}}
::നിലയില്ലാതെ കൊടുങ്കാ-
::റ്റലയുന്നതു പോൽ നിവർന്നു വരുമിരുളോ?
::അലയും തലയിലണിഞ്ഞ-
::ങ്ങലയുന്നിതു, താൻ പുതയ്ക്കുമൊരു തൊലിയോ?{{ശ്ലോ|34}}
::തൊലിയുമെടുത്തു പുതച്ചാ-
::ക്കലിയെക്കഴലാലഴിക്കുമൊരു കലിയേ!
::കലിയും കാലാൽ തുലയും
::നിലയേയെല്ലാ നിലയ്ക്കുമൊരു തലയേ!{{ശ്ലോ|35}}
::ഒരു തലയിരുളും വെളിയും
::വരവുമൊരരുമക്കൊടിക്കു സുരതരുവേ!
::അരുതരുതരിമകളറിവതി-
::നരിവരരറുമീ പ്രസംഗമൊരു ശരിയേ!{{ശ്ലോ|36}}
::ശരി പറവതിനും മതി നിൻ-
::ചരിതമൊടതുകൊണ്ടിതിന്നു നികരിതുവേ,
::അരുളപ്പെടുമൊരു പൊരുളേ-
::തറിവാലറിയപ്പെടാത്ത നിറപൊരുളേ!{{ശ്ലോ|37}}
::പൊരുളും പദവുമൊഴിഞ്ഞ-
::ങ്ങരുളും പരയും കടന്നു വരുമലയേ!
::വരളും നാവു നനച്ചാ-
::ലരുൾ പൊങ്ങും വാരിധിക്കതൊരു കുറയോ?{{ശ്ലോ|38}}
::കുറയെന്നൊന്നു കുറിക്കും
::മറയോ തേടുന്നതിന്നു മറുകരയേ!
::നിറവില്ലയ്യോ! ഭഗവാ-
::നറിയുന്നില്ലീ രഹസ്യമിതു സകലം?{{ശ്ലോ|39}}
::സകലം കേവലമൊടു പോ-
::യകലുമ്പോഴങ്ങുദിക്കുമൊരു വഴിയേ!
::സഹസനകാദികളൊടു പോയ്-
::ത്തികവായീടും വിളിക്കുമൊരു മൊഴിയേ!{{ശ്ലോ|40}}
(ഇവിടം മുതൽ 40 പദ്യം കാൺമാനില്ല.)
::ഒന്നുമറിഞ്ഞീലയ്യോ!
::നിന്നുടെ ലീലാവിശേഷമിതു വലുതേ.
::പൊന്നിൻകൊടിയൊരു ഭാഗം
::തന്നിൽ ചുറ്റിപ്പടർന്ന തനിമരമേ!{{ശ്ലോ|81}}
::തനിമരമേ തണലിനിയീ
::നിൻകനി, കഴലിണയെൻ തലയ്ക്കു പൂവണിയേ;
::കനകക്കൊടി കൊണ്ടാടും
::തനിമാമലയോ,യിതെന്തു കൺമായം?{{ശ്ലോ|82}}
::കൺമായങ്ങളിതെല്ലാം
::കൺമൂന്നുണ്ടായിരുന്നു കീലേ!
::വെണ്മതി ചൂടി വിളങ്ങും
::കണ്മണിയേ! പൂംകഴല്ക്കു കൈതൊഴുതേൻ.{{ശ്ലോ|83}}
::കൈതൊഴുമടിയനെ നീയി-
::ക്കൈതവനിലയീന്നെടുത്തു നിന്നടിയിൽ
::കൈതഴവിച്ചേർക്കണമേ, നിൻ-
::പൈതലിതെന്നോർത്തു നിൻഭരമേ.{{ശ്ലോ|84}}
::നിൻഭരമല്ലാതൊന്നി-
::ല്ലമ്പിളി ചൂടും നിലിമ്പനായകമേ!
::വൻപെഴുമിമ്മലമായ-
::ക്കൊമ്പതിനൊന്നായ് വിലയ്ക്കു നല്കരുതേ!{{ശ്ലോ|85}}
::നല്കണമടിയനു നിൻപൂ-
::പ്പൈങ്കഴലിണ നീരണിഞ്ഞ വെണ്മലയേ!
::കൂകും പൂങ്കുയിലേറി-
::പ്പോകും പൊന്നിൻകൊടിക്കു പുതുമരമേ!{{ശ്ലോ|86}}
::പുതുമരമേ പൂംകൊടി വ-
::ന്നതുമിതുമൊക്കെപ്പരന്ന നിൻകൃപയേ
::പദമലരിണയെൻ തലയിൽ
::പതിയണമെന്മെയ് കലർന്നുകൊള്ളണമേ!{{ശ്ലോ|87}}
::കൊള്ളണമെന്നെയടിക്കായ്-
::ത്തള്ളരുതേ നിൻ കൃപയ്ക്കു കുറയരുതേ;
::എള്ളളവും കനിവില്ലാ-
::തുള്ളവനെന്നോർത്തൊഴിഞ്ഞു പോകരുതേ!{{ശ്ലോ|88}}
::പോകരുതിനി നിന്നടിയിൽ
::ചാകണമല്ലെന്നിരിക്കിലിവനിന്നും
::വേകുമിരുൾക്കടലിൽ വീ-
::ണാകുലമുണ്ടാമതിന്നു പറയണമോ?{{ശ്ലോ|89}}
::പറയണമെന്നില്ലല്ലോ
::അറിവാമടിയെൻ മുടിക്കു ചൂടണമേ!
::അറിവറ്റൊന്നായ് വരുമെ-
::ന്നറിയാതൊന്നായിരുന്നു വേദിയനേ!{{ശ്ലോ|90}}
::വേദിയരോതും വേദം
::കാതിലടങ്ങുന്നിവണ്ണമിവ പലതും
::ആദിയൊടന്തവുമില്ലാ-
::തേതിനൊടൊന്നായ് വരുന്നതതു നീയേ!{{ശ്ലോ|91}}
::അതു നീയെന്നാലിവനോ-
::ടുദിയാതൊന്നായിരിക്കുമരുമുതലേ!
::ഗതിയില്ലയ്യോ! നിന്മെയ്
::പതിയെത്തന്നെൻ പശുത്വമറു പതിയേ!{{ശ്ലോ|92}}
::പതിയേതെന്നറിയാതെൻ-
::പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
::മതികെട്ടൊന്നിലുമില്ലാ-
::തതിവാദം കൊണ്ടൊഴിഞ്ഞു പോകുന്നൂ.{{ശ്ലോ|93}}
::പോകും മണ്ണൊടു തീ നീ-
::രോഹരിപോലെ മരുത്തിനൊടു വെളിയും
::നാകമൊടൊരു നരകം പോ-
::യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ!{{ശ്ലോ|94}}
::അടിയൊടു മുടി നടുവറ്റെൻ-
::പിടിയിലടങ്ങാതിരുന്നു പല പൊരുളും
::വടിവാക്കിക്കൊന്ന-
::ന്നടിയോടൊന്നിച്ചൊഴിഞ്ഞു വരുമൊന്നേ.{{ശ്ലോ|95}}
::ഒന്നെന്നും രണ്ടെന്നും
::നിന്നിവനെന്നും പറഞ്ഞു പതറരുതേ
::ഇന്നിക്കവയെല്ലാം
::നിന്നോടൊന്നായ് വരുന്നു കളവല്ലേ.{{ശ്ലോ|96}}
::അല്ലെന്നും പകലെന്നും
::ചൊല്ലും പൊരുളും കടന്ന സുന്ദരമേ!
::കൊല്ലെന്നോടുയിരേക്കൊ-
::ല്ലേ നീ കൈവിലയ്ക്കു താനയ്യോ!{{ശ്ലോ|97}}
::അയ്യോ! നീയെന്നുള്ളും
::പൊയ്യേ! പുറവും പൊതിഞ്ഞു മേവുന്നു;
::മെയ്യാറാനായ് വന്നേൻ,
::കൈയേന്തിക്കൊണ്ടൊഴിഞ്ഞുപോകുന്നൂ.{{ശ്ലോ|98}}
::കുന്നും മലയുമിതെല്ലാ-
::മൊന്നൊന്നായ് പൊന്നടിക്കു കൂട്ടാക്കി
::നിന്നപ്പോളടിയോടെൻ-
::പൊന്നിൻ കൊടികൊണ്ടമഴ്ന്നതെന്തയ്യോ! {{ശ്ലോ|99}}
::എന്തയ്യോ! നീയെന്നും
::ചിന്തയ്ക്കണയുന്നൊഴിഞ്ഞ ചിന്മയമേ!
::വെന്തറ്റീടുമഹന്തയ്
::ക്കന്തിപ്പിറയേയണിഞ്ഞ കോമളമേ! {{ശ്ലോ|100}}
</poem>
[[വർഗ്ഗം:ശ്രീനാരായണഗുരുവിന്റെ കൃതികൾ]]
1yru9q660notc9dhtf7okhlbv3j5jrp
താൾ:Samrat Asokan.pdf/5
106
76515
237193
218930
2025-06-04T14:09:01Z
Sreejithk2000
57
ചെറിയ തിരുത്ത്
237193
proofread-page
text/x-wiki
<noinclude><pagequality level="1" user="Ranjithsiji" /></noinclude>പ്രസ്താവന
ഭാരതത്തിന്റെ ചരിത്രത്തിൽ മൌൎയ്യകാലചരിതം തങ്കലിപികൊണ്ടു കുറിക്കത്തക്കവണ്ണം അത്രയും മഹത്ത്വമേറിയതാകുന്നു. ആ മഹിമയേറിയ കാലത്തിലെ ചരിത്രാവശേഷങ്ങളെ ഗവേഷണം ചെയ്യുമ്പോൾ കണ്ടുകിട്ടിയ കൌടില്യന്റെ അൎത്ഥശാസ്ത്രം ഏറ്റവും പ്രശംസനീയമായ അന്നെത്തെ ഭരണവ്യവസ്ഥയെ ലോകത്തിന്റെ മുമ്പാകെ കാഴ്ച വെച്ചു. അതുകണ്ട് പാശ്ചാത്യർ അത്ഭുതപരതന്ത്രരായിച്ചമഞ്ഞു. നാഗരികതയില്ലാതെ വിദ്യാവിഹീനരായി ജീവിച്ചുപോന്നവരാണ് ഭാരതീയർ എന്നു വിശ്വസിച്ചുപോന്ന പാശ്ചാത്യലോകം ഒന്നു അമ്പരന്നുപോയി. ഭാരതത്തിനു ഒരു പ്രാചീനചരിത്രമുണ്ടെന്നു അപ്പോഴാണ് അവൎക്ക് ബോധപ്പെട്ടത്.
അനന്തരം ചരിത്രാന്വേഷികളായ പാശ്ചാത്യർ പല പ്രാചീനഗ്രന്ഥങ്ങൾ തേടിയും ചരിത്രവസ്തുക്കൾ പരിശോധിച്ചും. വിദേശികളുടെ യാത്രക്കുറിപ്പുകൾ സംഗ്രഹിച്ചും പ്രാചീനഭാരതത്തെപ്പറ്റി പഠിക്കുവാൻ പലവഴിക്കും പരിശ്രമിച്ചുതുടങ്ങി. അവക്ക് ഏതുരാജ്യത്തിലേയും ചരിത്രമറിയുന്നതിന്നും അതിൽനിന്നു സാരമായ പാഠങ്ങൾ പഠിക്കുന്നതിന്നും അത്രത്തോളം ശ്രദ്ധയുണ്ടു്. എന്നാൽ നമ്മുടെയിടയിൽ നമ്മുടെ പൂൎവ്വചരിത്രത്തെപ്പററി അറിയണമെന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്!
പാശ്ചാത്യരുടെ നാനാവിധമായ അഭിവൃദ്ധിക്കും നമ്മുടെദൈനംദിനമായ അധ:പതനത്തിന്നും ഒരു പ്രധാനകാര
ണം ഇത്തരം വിഷയങ്ങളിൽ നമുക്കുള്ള അശുദ്ധയായിരിക്കയില്ലേ!
അങ്ങിനെ സമ്രാട്ടശോകന്റെയും ചന്ദ്രഗുപ്ത ചക്രവൎത്തിയുടേയും കാലത്തിലെ സ്ഥിതിഗതികൾ ഇപ്പോൾ<noinclude><references/></noinclude>
dwtpxcufq0z7eu19a41s0k6lidu54k2
താൾ:Samrat Asokan.pdf/22
106
80303
237192
2025-06-04T14:04:09Z
Sreejithk2000
57
പുതിയ താൾ
237192
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|മൂന്നാം അദ്ധ്യായം}}
പ്പെട്ട തന്റെ ഉദ്യോഗസ്ഥന്മാൎക്കു് ധൎമ്മപ്രചരണത്തെ മുൻനിറുത്തി താൻ ചില നിർദ്ദേശങ്ങൾ നൽകിയതായി അശോകൻ തന്റെ തൃതീയശിലാശാസനത്തിൽ പറയുന്നു. അതിനനുസരിച്ച് ഈ ഉദ്യോഗസ്ഥന്മാർ അഞ്ചീതു കൊല്ലം കൂടുമ്പോൾ അവരുടെ അധികാരപരിധിക്കുള്ളിൽ യാത്രചെയ്യണമെന്നും ഈ സഞ്ചാരത്തിൽ അവരുടെ നിശ്ചിതകാൎയ്യനീൎവ്വഹണത്തോടൊപ്പം ചക്രവൎത്തിയുടെ സദാചാരപരമായ ധമ്മശാസനങ്ങൾക്കനുസരിച്ചു
പ്രജകൾ വൎത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും ആജ്ഞാപിച്ചിരിക്കുന്നു.
ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ധൎമ്മരക്ഷക്കും ധൎമ്മപ്രചരണത്തിന്നുമായി ധൎമ്മമഹാമാത്രന്മാർ എന്നറിയപ്പെട്ട പ്രത്യേകം ഉദ്യോഗസ്ഥന്മാരെ മഹാരാജാവു നിയമിച്ചു. ഇവരുടെ കീഴിൽ സ്ഥിതിചെയ്ത ധമ്മയുക്തന്മാർ എന്ന ചെറുതരം ഉദ്യോഗസ്ഥന്മാർ ധൎമ്മപ്രചരവിഷയത്തിൽ ഇവരെ എല്ലാവിധേനയും സഹായിച്ചു. സ്ത്രീകളും ധമ്മമഹാമാത്രവൃത്തിയിൽ നിയുക്തകളായിരുന്നു. അന്തഃപുരങ്ങളിലെ സ്ത്രീകളുടെ ഇടയിൽ ധൎമ്മപ്രചാരവും ധൎമ്മരക്ഷയും ഇവരാണു് ചെയ്തുവന്നതു്. പഞ്ചമശിലാലേഖയിൽ ഈ ധർമ്മമഹാമാത്രന്മാരുടെ നിയമനത്തെപ്പറ്റി ചക്രവർത്തിതന്നെ പറയുന്നുമുണ്ട്..
ഇങ്ങിനെയെല്ലാം പരിശ്രമിച്ചതിന്റെ ഫലമായി അക്കാലംവരെ ഹിമാലയപർവ്വതപ്രദേശങ്ങളിലും ഗയാ, പ്രയാഗാ മുതലായ ചില സ്ഥലങ്ങളിലും മാത്രം വേരുന്നിയിരുന്ന ബുദ്ധധൎമ്മം വിശ്വവ്യാപകമായ ഒരു മഹാമതമായി ഉയർന്നുവന്നു. അതിന്റെ ജന്മഭൂമിയായ ഭാരതത്തിൽ ബുദ്ധമതം ഇന്നു നിലനില്ക്കുന്നില്ലെങ്കിലും ലങ്ക, ബ്രഹ്മ, തിബെത്ത്, നേപ്പാളം, ബൂട്ടാൻ, മലയാ, ഇ<noinclude><references/></noinclude>
scqlob0v51hy0uafvzwuzm840gowrtd