വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.45.0-wmf.7 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം സൂചിക:Kathakali-1957.pdf 104 76803 237652 226835 2025-06-30T09:10:46Z Manojk 804 237652 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=[[കഥകളി]] |Subtitle= |Volume= |Issue= |Edition= |Author=ജി. രാമകൃഷ്ണപിള്ള |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=തിരുവിതാംകൂർ സർവ്വകലാശാല |Address= |Printer= |Year=1957 |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks=കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. കഥകളി എന്ന കല, അതിൻ്റെ ഉല്പത്തി, സ്വരൂപം തുടങ്ങി കുറച്ചധികം സംഗതികൾ ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ച്യെതിരിക്കുന്നു. https://gpura.org/item/kadhakali-1957 |Notes= |Header= |Footer=<references/> }} [[വർഗ്ഗം:പാഠപുസ്തകം]] i3jib1g1mihwvwsrzjv1ualk800lyo6 237653 237652 2025-06-30T09:11:27Z Manojk 804 237653 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=[[കഥകളി]] |Subtitle= |Volume= |Issue= |Edition= |Author=ജി. രാമകൃഷ്ണപിള്ള |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=തിരുവിതാംകൂർ സർവ്വകലാശാല |Address= |Printer= |Year=1957 |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks=കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. കഥകളി എന്ന കല, അതിൻ്റെ ഉല്പത്തി, സ്വരൂപം തുടങ്ങി കുറച്ചധികം സംഗതികൾ ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ച്യെതിരിക്കുന്നു. https://gpura.org/item/kadhakali-1957 |Notes= |Header= |Footer=<references/> }} lo8y0nlambhz5vsx4i5jd36esitnihx താൾ:Kathakali-1957.pdf/100 106 77041 237638 237155 2025-06-30T06:30:43Z Peemurali 12614 237638 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>86 വേഷവിഭാഗത്തിലുൾപ്പെടുന്നു. കണ്ണുകൾക്കു താഴെയായി നാസികയോടുചേ‌‍ൎത്തും, പുരികങ്ങൾക്കു മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ചു ചുവപ്പു ചായം (ചായില്യം) തേച്ച് ചുട്ടിമാവുകൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കിടേശുകൊണ്ടുള്ള ചുട്ടിപ്പൂവ് മൂക്കിലും നെറ്റിയിലും അരിമാവുകൊണ്ട് ഒട്ടിച്ചുപിടിപ്പിക്കേണ്ടതു കത്തിവേഷങ്ങൾക്കു ആവശ്യമാണ്. ചുട്ടിയും കടലാസും കത്തിവേഷത്തിനു വയ്ക്കുന്നതു പച്ചയുടേതിനെക്കാൾ കുറെക്കൂടെ വലിപ്പത്തിലായിരിക്കും. കണ്ണെഴുതുക, മഞ്ഞ പ്പൊടി ഒതുക്കുക, മനയോല തേക്കുക, ഇവയെല്ലാം യഥാക്രമം കത്തിവേഷത്തിനും വേണം. ചുവപ്പുചായ ത്തിനു കഥകളിക്കാർ ഉപയോഗിക്കുന്നതു ചായില്യമാണു്; കറുപ്പിനു കൺമഷിയും. കൺമഷി തന്നെ വെളിച്ചെണ്ണ യിലും, വെള്ളത്തിലും രണ്ടുപ്രകാരത്തിൽ ചാലിച്ചു ണ്ടാക്കുന്നു. കത്തിവേഷത്തെ കുറുംകത്തിയെന്നും, നെടുംകുത്തി യെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കൺതടങ്ങൾക്കു താഴെയായി വരയ്ക്കുന്ന കത്തിയുടെ അഗ്രഭാഗം വളച്ചു വയ്ക്കുന്നതു കുറുംകത്തിയും, അപ്രകാരം വളയ്ക്കാതെ ദീർഘിപ്പിച്ചു് കൺപോളകളുടെ അഗ്രങ്ങൾവരെ എത്തിച്ചു വരയ്ക്കുന്നതു നെടുംകത്തിയും ആകുന്നു. വേഷ സൗന്ദര്യം കൂടുതൽ കുറുംകത്തിക്കാണ്. പ്രായേണ ക്രൗൎയ്യശാലികളായവർക്കാണു നെടുംകത്തി. ശൃംഗാര രസം അഭിനയിക്കുന്നവർക്കു വേഷം കുറുംകത്തിതന്നെ ആയിരിക്കണമെന്നു നിർബ്ബന്ധമുണ്ട്. ദുശ്ശാസനൻ,<noinclude><references/></noinclude> sjzpceqfvomstqko4vvrtoqwkmpuaz0 താൾ:Kathakali-1957.pdf/99 106 78004 237637 237154 2025-06-30T06:29:19Z Peemurali 12614 237637 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>85 ദ്ധനായ ഒരു ചുട്ടിക്കാരൻെറ ഹസ്തങ്ങളിൽ ചിലപ്പോൾ രൂപസൗഭാഗ്യമുള്ള മുഖത്തു തയാറാക്കപ്പെടുന്ന വേഷം പോലും വികൃതമായി ഭവിച്ചേക്കും. ചുട്ടി, മനയോലതേപ്പ്, ഇവകൂടാതെ ചുവപ്പുചായം കൊണ്ടു ചുണ്ടു മിനുക്കുക (ഇതിനു മഞ്ഞപ്പൊടി ഒതുക്കുക എന്നും പറയും), മഷികൊണ്ട് കണ്ണുകളും പുരികങ്ങളും എഴുതുക, ഇതൊക്കെ മിനുക്കിനെന്നപോലെ പച്ച കത്തി വേഷങ്ങൾക്കും ആവശ്യമാണു; വേഷങ്ങളുടെ പ്രകൃതഭേദ മനുസരിച്ച് എഴുതുന്ന പ്രകാരത്തിനു വ്യത്യാസമുണ്ടായി രിക്കുമെന്നുമാത്രം. നെററിയുടെ മദ്ധ്യത്തിലായി *വെള്ള മനയോലയും ചായില്യവും ഉപയോഗിച്ചു ഗോപിയെഴു തുന്നതിനു് 'നാമം വെയ്ക്കുക' എന്നു പറയുന്നു. പച്ച വേഷങ്ങൾക്കാണ് ഇപ്രകാരമുള നാമംവെയ്ക്കുന്നത്; മറ്റുവേഷങ്ങൾക്കു പൊട്ടുതൊടുക, നാമം വെയ്ക്കുക മുതലായവ ചെയ്യുന്നതു് അതാതു വേഷങ്ങളുടെ പ്രകൃതമനു സരിച്ചിരിക്കും. ബലഭദ്രൻ, ശിവൻ മുതലായ‍ൎക്കു നാമം വെയ്ക്കുന്നിനു വെള്ള മനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു. വീരഗംഭീരന്മാരും, ഉന്നതരും, ദർപ്പാമർഷശാലി കളും അസുരാംശജാതരുമായ ദുഷ്ടപാത്രങ്ങളെ പ്രതിനി ധാനം ചെയ്യുന്നതാണു കത്തിവേഷം. കത്തി ദുൎയ്യോധനൻ, കീചകൻ, ശിശുപാലൻ, രാവണൻ, നരകാസുരൻ മുതലായവർ ഈ ---------------------------------------------------------------------------------- *വെള്ളമനയോലയെന്നാണു് ഇതിനു പറയുന്നതെങ്കിലും നിറം മഞ്ഞയാണ്. ചേരുവയില്ലാത്ത വെറും മനയോല എന്നേ അർത്ഥമാക്കേണ്ടതുള്ളു.<noinclude><references/></noinclude> i3m6js7sfbdmu8fsxcymqh1jmc7zt6p താൾ:Kathakali-1957.pdf/98 106 78005 237635 237147 2025-06-30T06:10:06Z Peemurali 12614 237635 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>84 സമ്പ്രദായവുമുണ്ട്. മുഖത്തുതേപ്പു് നടൻതന്നെ ചെയ്യേണ്ടതാണ്. വിദഗ്ദ്ധമായി വേഷം തയാറാക്കുന്ന തിനു്, നടൻ ചിത്രകലയിലും സമൎത്ഥനായിരിക്കണമെന്നു പറയേണ്ടതില്ലല്ലോ. മുഖത്തു്, കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച് അരിമാവും ചുണ്ണാമ്പും ചേ‍‍ൎത്തു കുഴച്ചു ചുട്ടിയിട്ട്, കടലാസുകൾ അർദ്ധചന്ദ്രാ കൃതിയിൽ വെട്ടി അതിന്റെ മീതെ വച്ചു പിടിപ്പിക്കുന്നു. വേഷഭംഗിക്കു മാറ്റു വർദ്ധിപ്പിക്കുമെന്നതിനു പുറമേ മുഖത്തു പ്രകടമാകുന്ന ഭാവങ്ങളെ നല്ലപോലെ പ്രസ്പഷ്ട മാക്കുന്നതിനും ഇത്തരത്തിലുള്ള ചുട്ടി സഹായകമാകുന്നു. ചുട്ടിയിൽ കടലാസു വച്ചുപിടിപ്പിക്കുന്ന പതിവും ആധുനിക കാലത്തു നടപ്പായതാണ്. മുൻകാലങ്ങളിൽ അരിമാവു കൊണ്ടുതന്നെയാണു ചുട്ടിയുടെ മുഴുവൻ പണിയും ചെയ്തു പോന്നത്. നല്ല ഒരു ചുട്ടിക്കാരനില്ലെങ്കിൽ യഥാൎത്ഥത്തിൽ പച്ച, കത്തി, താടി, വേഷങ്ങളുടെയെല്ലാം ഭംഗി നന്നേ കുറഞ്ഞു പോകും. സാധാരണമായി കഥകളി മഹാമഹ ങ്ങൾ നടത്തുന്ന പലരും വൻകിട വേഷക്കാരെയും മേളക്കാരെയും ഒക്കെ ക്ഷണിക്കാറുണ്ടെങ്കിലും അണിയറ യ്ക്കുള്ളിൽ പ്രവൎത്തിക്കുന്ന ചുട്ടിക്കാരൻെറ കാൎയ്യത്തിൽ അത്രതന്നെ ശ്രദ്ധിക്കാറില്ല. വേഷം ഭംഗിയായി തീൎത്തു് അരങ്ങത്തുവരാൻ സാധിക്കുന്നപക്ഷം നടനു് അഭിനയി ക്കുന്നതിനുള്ള പ്രചോദനം സ്വാഭാവികമായി വ‍‍ൎദ്ധിക്കു മെന്നു സ്പഷ്ടമാണ്. ചുട്ടിക്കാരൻ സമ‍‌‍ൎത്ഥനാണെങ്കിൽ പച്ച, കത്തിവേഷങ്ങൾ വിശേഷിച്ചും നന്നാവും. അവി<noinclude><references/></noinclude> esgn68puoi5joaxsdoeo8uxhrd76yaa 237636 237635 2025-06-30T06:12:01Z Peemurali 12614 237636 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>84 സമ്പ്രദായവുമുണ്ട്. മുഖത്തുതേപ്പു് നടൻതന്നെ ചെയ്യേണ്ടതാണ്. വിദഗ്ദ്ധമായി വേഷം തയാറാക്കുന്ന തിനു്, നടൻ ചിത്രകലയിലും സമൎത്ഥനായിരിക്കണമെന്നു പറയേണ്ടതില്ലല്ലോ. മുഖത്തു്, കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച് അരിമാവും ചുണ്ണാമ്പും ചേ‍‍ൎത്തു കുഴച്ചു ചുട്ടിയിട്ട്, കടലാസുകൾ അർദ്ധചന്ദ്രാ കൃതിയിൽ വെട്ടി അതിൻെറ മീതെ വച്ചു പിടിപ്പിക്കുന്നു. വേഷഭംഗിക്കു മാറ്റു വർദ്ധിപ്പിക്കുമെന്നതിനു പുറമേ മുഖത്തു പ്രകടമാകുന്ന ഭാവങ്ങളെ നല്ലപോലെ പ്രസ്പഷ്ട മാക്കുന്നതിനും ഇത്തരത്തിലുള്ള ചുട്ടി സഹായകമാകുന്നു. ചുട്ടിയിൽ കടലാസു വച്ചുപിടിപ്പിക്കുന്ന പതിവും ആധുനിക കാലത്തു നടപ്പായതാണ്. മുൻകാലങ്ങളിൽ അരിമാവു കൊണ്ടുതന്നെയാണു ചുട്ടിയുടെ മുഴുവൻ പണിയും ചെയ്തു പോന്നത്. നല്ല ഒരു ചുട്ടിക്കാരനില്ലെങ്കിൽ യഥാൎത്ഥത്തിൽ പച്ച, കത്തി, താടി, വേഷങ്ങളുടെയെല്ലാം ഭംഗി നന്നേ കുറഞ്ഞു പോകും. സാധാരണമായി കഥകളി മഹാമഹ ങ്ങൾ നടത്തുന്ന പലരും വൻകിട വേഷക്കാരെയും മേളക്കാരെയും ഒക്കെ ക്ഷണിക്കാറുണ്ടെങ്കിലും അണിയറ യ്ക്കുള്ളിൽ പ്രവൎത്തിക്കുന്ന ചുട്ടിക്കാരൻെറ കാൎയ്യത്തിൽ അത്രതന്നെ ശ്രദ്ധിക്കാറില്ല. വേഷം ഭംഗിയായി തീൎത്തു് അരങ്ങത്തുവരാൻ സാധിക്കുന്നപക്ഷം നടനു് അഭിനയി ക്കുന്നതിനുള്ള പ്രചോദനം സ്വാഭാവികമായി വ‍‍ൎദ്ധിക്കു മെന്നു സ്പഷ്ടമാണ്. ചുട്ടിക്കാരൻ സമ‍‌‍ൎത്ഥനാണെങ്കിൽ പച്ച, കത്തിവേഷങ്ങൾ വിശേഷിച്ചും നന്നാവും. അവി<noinclude><references/></noinclude> o99hwiitpr3hshcacgjxfw9v30qzdnu താൾ:Kathakali-1957.pdf/97 106 78006 237634 237146 2025-06-30T06:07:58Z Peemurali 12614 237634 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>83 ചായില്യം ചേൎക്കണമെന്നില്ല. മിനുക്കിക്കഴിഞ്ഞാൽ വേഷത്തിൻെറ പ്രത്യേകതയനുസരിച്ച് കണ്ണുകളും, പുരി കങ്ങളും, കറുത്ത കൺമഷികൊണ്ട് എഴുതുകയും യുക്തം പോലെ മറ്റുവിധ എഴുത്തുപണികളൊക്കെ നടത്തുകയും ചെയ്യും. കഥകളിയിൽ ഏതു വേഷത്തിനായാലും ചുണ്ട പൂവു് ഇട്ട് കണ്ണു ചുവപ്പിക്കുന്ന പതിവുണ്ടു്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കണ്ണിനു പ്രത്യേകം പ്രഭയുണ്ടാകുന്നു. ധൎമ്മപുത്രർ, നളൻ, ശ്രീകൃഷ്ണൻ, അക്രൂരൻ, ദക്ഷൻ, ഭീമൻ മുതലായവരുടെ വേഷമാണു പച്ച. വീരന്മാരും, ധീരോദാത്തന്മാരും, കുലീനന്മാരുമായ സൽപ്പാ പച്ച ത്രങ്ങൾക്കു മാത്രമേ പച്ചവേഷം പാടുള്ളൂ. മനയോലയും, നീലവും, ചെഞ്ചല്യവും വെളി ച്ചെണ്ണയിൽ ചാലിച്ച്, പച്ചച്ചായമുണ്ടാക്കി മുഖത്തു തേയ്ക്കുന്നതുകൊണ്ടാണ് 'പച്ച' വേഷമെന്നു പറയുന്നത്. പച്ചയിൽ തന്നെ ഇളംപച്ചയും കടുംപച്ചയുമുണ്ടു്. മനയോലയിൽ ചേർക്കുന്ന നീലത്തിൻെറ അളവനു സരിച്ചു് പച്ചയുടെ കടുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ബാഹുകൻെറ വേഷം കടുംപച്ചയാണ്. പച്ചയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതായ മറ്റൊരു വിഭാഗമാണു 'വെറും മനയോല' (വെള്ളമനയോലയെന്നും പറയും) മുഖത്തു തേയ്ക്കുന്ന മാതൃക സാധാരണ വേഷത്തിനുള്ള പോലെ തന്നെ; എന്നാൽ ഇതിനു മനയോലയിൽ നീലം ചേൎക്കുന്നില്ല. ബലഭദ്രൻ, ശിവൻ, ബ്രഹ്മാവു മുതലായവരുടെ വേഷത്തിന്റെ മാതൃക ഇതാകുന്നു. പച്ചയ്ക്ക് തേപ്പുകൂടാതെ മുഖത്തു ചുട്ടിയിടുന്ന<noinclude><references/></noinclude> p16f7bvx94claazqdoyd70dfurwsr6s താൾ:Kathakali-1957.pdf/96 106 78007 237633 237145 2025-06-30T06:05:45Z Peemurali 12614 237633 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>82 ഈ പ്രാരംഭ ചടങ്ങുകളെല്ലാം കഴിഞ്ഞിട്ടുമാത്രമേ കഥാഭിനയം ആരംഭിക്കുന്നുള്ളൂ. ഇക്കാലത്തു് ദേവാലയ കഥാരംഭം ങ്ങളിലും, മററ് അപൂൎവ്വം ചില സ്ഥലങ്ങ ളിലും മാത്രമേ മേൽപ്പറഞ്ഞ ചടങ്ങുകളെല്ലാം യഥാവിധി നടത്താറുള്ളൂ. മഞ്ജുതരയ്ക്കു ശേഷം കഥ ആരംഭിക്കുകയും, കളിയുടെ അവസാനത്തിൽ ധനാശി പാടി പിരിയുകയും ചെയ്യുന്നു. കഥകളിയിലെ കഥകളെല്ലാം പുരാണത്തിലുള്ള താകയാൽ ദേവന്മാരും ഋഷിമാരും, അസുരന്മാരും രാജാ ക്കന്മാരും മററുമാണ് കഥാപാത്രങ്ങൾ. വേഷവിധാനം കഥാപാത്രങ്ങളുടെ പ്രകൃതമനുസരിച്ച് അവൎക്ക് ഓരോ തരത്തിലുള്ള വേഷ ങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വേഷത്തെ സാമാന്യ മായി അഞ്ചുതരത്തിൽ വിഭജിക്കാം. മിനുക്ക്, പച്ച, കത്തി, കരി, താടി, എന്നിവയത്രേ ആ വിഭാഗങ്ങൾ. ചിലതിനു് അവാന്തരവിഭാഗങ്ങളുമുണ്ട്. മുനിമാർ, ദൂതൻ, സ്ത്രീവേഷം, ബ്രാഹ്മണർ, മുതലായ വർക്കു മിനുക്കുവേഷമാണു്. മനയോല വെള്ളം ചേർത്തു മിനുക്കു് രച്ചു തേയ്ക്കുന്നതിനാണ് മിനുക്കുക' എന്നു പറയുന്നത്. ഇതിൽ അല്പം ചായില്യം കൂടെ ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. ഇതിനു് വെറും മനയോലകൊണ്ടുമാത്രം മിനുക്കുന്നതിനേ ക്കാൾ ആകർഷകത്വം കൂടും. എന്നാൽ നല്ല വെളുത്ത ശരീരത്തിലാണെങ്കിൽ മനയോലയിൽ അത്ര അധികം<noinclude><references/></noinclude> apd83b7x2lx9sb0qgld0cjjv4b9i591 താൾ:Kathakali-1957.pdf/95 106 78008 237632 225982 2025-06-30T06:03:33Z Peemurali 12614 237632 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>81 കുസുമചയരചിതശുചിവാസഗേഹേ വിലസകുസുമസുകുമാരദേഹേ മൃദുചലമലയപവന സുരഭിശീതേ വിലസമദനശരനികരഭീതേ! വിതതബഹുവല്ലിനവപല്ലവഘനേ വിലസചിരമലസപീന ജഘനേ മധുമുദിതമധുപകുലകലിതരാവേ! വിലസമദനരസരഭ സഭാവേ! മധുരതര പികനികര നിനദമുഖരേ! വിലസദശനരുചിവിജിതശിഖരേ! വിഹിത പത്മാവതീ സുഖസമാജേ ഭണതി ജയദേവ കവി രാജ രാജേ കുരു മുരാരേ! മംഗള ശതാനി'' അണിഞ്ഞൊരുങ്ങി ശ്രീകൃഷ്ണൻെറ പ്രത്യാഗമനത്തെ കാംക്ഷിച്ചിരിക്കുന്ന രാധയോട് സഖി പറയുന്ന പ്രസ്തുത ഭാഗമാണു ഗീത ഗോവിന്ദത്തിൽനിന്നും കഥകളിയിലേ ക്കെടുത്തിട്ടുള്ളത്. ഇതിലെ എട്ടു ചരണങ്ങളും എട്ടു പ്രത്യേകരാഗങ്ങളിലായി പാടുന്നു. അതിൽ ആദ്യത്തെ പദം മോഹനത്തിലും ഒടുവിലത്തേത് മദ്ധ്യമാവതിയിലു മായിരിക്കണമെന്നു നിർബ്ബന്ധമുണ്ട്. താളങ്ങളുടെ കാര്യ ത്തിലും ഇതുപോലെ വ്യത്യാസമുണ്ട്. ഭാഗവതർ ഓരോ പദവും ചൊല്ലി അവസാനിപ്പിക്കുന്നതോടെ മേള ക്കാരുടെ സാമ‍ൎത്ഥ്യപ്രകടനങ്ങൾ നടക്കുന്നു. നല്ല ഗായകന്മാരും മേളക്കാരും ഒത്തുചേൎന്നാൽ മഞ്ജുതര അതികേമമാവുമെന്നു പ്രത്യേകം പറയേണ്ടതില്ല.<noinclude><references/></noinclude> 32eprvwtdgpfs8bfbej2i8empg9biw6 താൾ:Kathakali-1957.pdf/94 106 78009 237631 225978 2025-06-30T06:01:48Z Peemurali 12614 237631 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>80 അഥവാ എണ്ണങ്ങൾ (വായ്ത്താരി എന്നും പറയും) അതിദീൎഘങ്ങളാകയാൽ ഇവിടെ വിസ്തരിക്കുന്നില്ല. നില പ്പദത്തിനുദാഹരണം താഴെ ക്കുന്നു:- “ദേവ ദേവ ഹരേ കൃപാലയ ദേവ ദേവ ഹരേ ദേവരിപുവനദാവ ജയ വസുദേവനന്ദന പാഹി സതതം വാരിജദളനിഭലോചന ശൗരേ വാരണതാപവിമോചന രണദാരിത ഘോരദശാനന" ധർമ്മരാജാവിൻെറ കൃതിയാണിത്. ഇതുപോലെ വേറെയും നിലപ്പദങ്ങളുണ്ടു്. പുറപ്പാടു വേഷക്കാരൻ കലാശിപ്പിച്ചു കഴിഞ്ഞു രംഗത്തുനിന്നു മറയുന്നതോടെ അടുത്ത ചടങ്ങായ മഞ്ജു തര ആരംഭിക്കുന്നു. ഈ ചടങ്ങിനു മേള മഞ്ജുതര പ്പദമെന്നും പേരുണ്ട്. ജയദേവകൃതി യായ സുപ്രസിദ്ധ ഗീതഗോവിന്ദത്തിൽ നിന്നും ഉദ്ധരിച്ചുചേ‍ത്തിട്ടുള്ള 17-ാമത്തെ അഷ്ടപദിയാണു ഈ സന്ദർഭത്തിൽ ഗായകന്മാർ പാടുന്നത്. ''മഞ്ജുതര കുഞ്ജതല കേളിസദനേ'' എന്നാണു പ്രസ്തുത ഖണ്ഡിക ആരംഭിക്കുന്നത്. അതുകൊണ്ടു 'മഞ്ജുതര' എന്ന സാങ്കേതികനാമത്താൽ ഈ സന്ദർഭം പ്രസിദ്ധമായി. പദങ്ങൾ മഞ്ജുതര കുഞ്ജതല കേളിസദനേ വിലസ രതിരഭസ ഹസിത വദനേ! പ്രവിശ രാധേ, മാധവസമീപമിഹ നവഭവദശോകദളശയന സാരേ വിലസ കുചകലശതരളഹാരേ!<noinclude><references/></noinclude> odf5j7xlqz6l8ve2jxtjwvym706esmy താൾ:Kathakali-1957.pdf/93 106 78010 237630 225972 2025-06-30T06:00:02Z Peemurali 12614 237630 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>79 ആരംഭിക്കുന്നു. ചെണ്ട ഈ സന്ദർഭത്തിൽ മാത്രമാണ് ഉപയോഗിച്ചു തുടങ്ങുന്നതെന്നും ഓർക്കേണ്ടതുണ്ട്. താള ഗതിക്കനുസരണമായി തിരശ്ശീലയ്ക്കകത്തു തൊഴുതു കഴി ഞ്ഞിട്ട്, തിരശ്ശീല താഴ്ത്തുകയും മേലാപ്പ്, ആലവട്ടം, ശംഖുവിളി എന്നിവയുടെ അനുകരണങ്ങളോടെ നടൻ രംഗവാസികൾക്കു പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. താള ലയത്തിനനുസരണമായ നയന ചലനത്തിനുശേഷം തിര ശ്ശീല ഉയർത്തി രംഗവാസികളിൽനിന്നും നടൻ വേർ തിരിച്ചു മറയ്ക്കപ്പെടുന്നു. ഇതിനു പുറപ്പാടിൻെറ ഒന്നാ മത്തെ നോട്ടമെന്നു പേർ. ഇങ്ങനെ ആകെ നാലുനോട്ട മുണ്ടു്. തുടർന്നുവരുന്ന ഓരോ നോട്ടത്തിൻെറയും ഒടുവിൽ പുറപ്പാടു വേഷക്കാരൻ മെയ്യും, കയ്യും, കണ്ണും യോജി പ്പിച്ചു താളമേള സമന്വിതമായ നൃത്തം ചെയ്യുന്നു. അടുത്തതു നിലപ്പദമാണു്. ഇതു പുറപ്പാടിൻെറ രണ്ടാമത്തെ ഘട്ടമത്രെ. നാലാമത്തെ നോട്ടം അവസാനി ക്കുന്നതോടെ ഭാഗവതർ നിലപ്പദങ്ങൾ പാടി നിലപദം ക്കലാശിപ്പിക്കുകയും അടന്തതാളത്തിൽ ചേങ്കി ലയിൽ വട്ടം പിടിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ അടന്തവട്ടത്തിൽ പുറപ്പാടു വേഷക്കാരൻ താണ്ഡവ പ്രകാരമായ നൃത്തം ചവിട്ടിത്തുടങ്ങും. ഈ പുറപ്പാടുവട്ട ത്തിൽ കഥകളിയിലെ മൎമ്മപ്രധാനങ്ങളായ നിരവധി 'എണ്ണങ്ങൾ' ഉൾക്കൊള്ളുന്നു. നല്ല മെയ് ലാഘവത്തോടും താളദൃഢതയോടും പുറപ്പാടു ചവിട്ടുന്ന പക്ഷം അതിനു സമാനമായ ഒരു നൃത്ത വിശേഷം മറ്റെങ്ങും ദൎശിക്കാൻ സാധ്യമല്ല. പുറപ്പാടിൻെറ നൃത്തത്തിനുള്ള ചൊല്ലുകൾ<noinclude><references/></noinclude> 7oboufcv3x6nbtdk2uai2q4zdl6fqic താൾ:Kathakali-1957.pdf/92 106 78011 237629 225648 2025-06-30T05:57:51Z Peemurali 12614 237629 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{c|78}}</noinclude> <poem> 'ആനന്ദാസ്പദമബ്ജനേത്രമത സീമാലാമലശ്യാമളം കാഞ്ചീകങ്കണഹാരകുണ്ഡലതുലാകോടി കിരീടാഞ്ചിതം ആധിവ്യാധിഹരം പരം ചരണയോരാപാതുകാനാം നൃണാം ആസേവേ ഗുരുവായുമന്ദിരഗതം തേജോമനോമോഹനം' </poem> എന്ന ശ്ലോകം കാണുക. ഇതുപോലെ വില്വാദ്രിനാഥനെയും മറ്റും കീൎത്തി ച്ചുള്ള പദ്യങ്ങളും ചൊല്ലുക പതിവാണ്. വന്ദനശ്ലോകങ്ങൾ കഴിഞ്ഞു കഥയിലെ പ്രാരംഭ ശ്ലോകം ഭാഗവതർ ആലപിക്കുന്നതോടെ <br> പുറപ്പാട് <br> എന്ന ചടങ്ങ് ആരംഭിക്കുന്നു. കഥയുടെ പ്രഥമ പദ്യത്തിലെ താല്പൎയ്യമനുസരിച്ചു പുറപ്പാടിന് ഒന്നോ, രണ്ടോ അതിലധികമോവേഷക്കാർ ഉണ്ടായി എന്നുവരാം. മിക്ക കഥകളിലും നായികാനായകന്മാരുടെ പുറപ്പാടാണു കാണുന്നത്. പുറപ്പാടിലെ പ്രധാനവേഷം എപ്പോഴും ഒരു സൽപ്പാത്രം തന്നെയായിരിക്കും. കഥാഭിനയവുമായി ഈ സന്ദർഭ ത്തിനു പറയത്തക്ക ബന്ധമൊന്നുമില്ലാത്തതിനാൽ പ്രധാന വേഷക്കാരാരും തന്നെ പുറപ്പാടു കെട്ടാറില്ല. എന്നാൽ പുറപ്പാടിനു വേഷം കെട്ടിവരുന്ന നടൻ നല്ല താള നിശ്ചയവും അഭ്യാസബലവും ഉള്ളവനായിരിക്കണം. ഭാഗ വതർ ശ്ലോകം ചൊല്ലി അവസാനിപ്പിക്കുന്നതോടെ ചെണ്ട, മദ്ദളം, ചേങ്കില, ഇലത്താളം ഇവ ചേർത്തുള്ള മേളവും<noinclude><references/></noinclude> 6a6fpledvrh236h0ky66bzm6z96baic താൾ:Kathakali-1957.pdf/91 106 78012 237628 225644 2025-06-30T05:52:05Z Peemurali 12614 237628 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>77 ങ്ങളിൽ ചൊല്ലുകയും നടൻ തദനുസരണമായി നൃത്തം വെയ്ക്കുകയും ചെയ്യും. തോടയം പൎയ്യവസാനിക്കുന്നതോടെ ഗായകൻ വിഘ്നേശ്വരനായ ഗണപതിയേയും, ഭഗവതി, ശിവൻ, വിഷ്ണു, തുടങ്ങിയ ഇതര ദൈവങ്ങളെയും സ്തുതിച്ചു വന്ദന ശ്ലോകങ്ങൾ ചൊല്ലുന്നു. മേളക്കാരുടെയോ നടന്മാരുടെയോ ആവശ്യം ഈ സന്ദർഭത്തിലില്ല. സാധാരണയായി നടപ്പി ലിരിക്കുന്നത്: 'മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനിഗൎഗ്ഗനാരദ കണാ- ദാദ്യാൻ മുനീന്ദ്രാൻ ബുധാൻ ദുൎഗ്ഗാഞ്ചാപി മൃദംഗശൈലനിലയാം ശ്രീപോർക്കലീമിഷ്ടദാം ഭക്ത്യാ നിത്യമുപാസ്മഹേ സപദിനഃ കുർവ്വന്ത്വമീ മംഗളം' എന്ന കോട്ടയത്തു തമ്പുരാൻെറയും, 'ഭോഗിന്ദ്രഭോഗശയനം ഭുവനൈകനാഥം യോഗീന്ദ്രമാനസസരോജവിഹാരി ഹംസം വാഗീശമുഖ്യവിബുധേന്ദ്രനതാംഘ്രിപദ് മം വന്ദേ മഹാപുരുഷമംബുജനാഭമീശം' എന്ന കാൎത്തികതിരുനാൾ തിരുമനസ്സിലെയും വന്ദന ശ്ലോകങ്ങളാകുന്നു. ഇതിനു പുറമേ കേരളത്തിലെ പല പ്രധാനക്ഷേത്രങ്ങളിലെയും ദേവന്മാരെ സ്തുതിച്ചു മഹാകവി കൾ രചിച്ചിട്ടുള്ള ശ്ലോകങ്ങളും ചില ഗായകന്മാർ ചൊല്ലാറുണ്ട്. ഉദാഹരണത്തിന്:-<noinclude><references/></noinclude> apm8n144x9nshw30co11gp66v8e66uf താൾ:Kathakali-1957.pdf/103 106 78048 237641 237158 2025-06-30T06:36:19Z Peemurali 12614 237641 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>89 എന്നാൽ കാട്ടാളൻെറ മുഖത്തുതേപ്പ് ഭൂരിഭാഗവും കരികൊണ്ടുതന്നെയാകുന്നു; കലിക്കാണെങ്കിൽ പച്ച, വെള്ള മനയോലയും, ചായില്യവുമാണു പ്രധാനമായി ഉപയോഗിക്കുന്നതു്. ചുവന്ന താടിക്കും, കലിക്കും ശകുനിക്കും മൂക്കിൻെറ അററത്തും, നെററിയിലും വലി പ്പമുള്ള ചുട്ടിപ്പൂവുകൾ വച്ചിരിക്കും. കാട്ടാളനു നാസികാ ഗ്രത്തിൽ കടലാസുകൊണ്ടുള്ള ചെറിയ ചുട്ടിപ്പുവാണു വച്ചു പിടിപ്പിക്കുക പതിവു്. മുഖത്തു കറുപ്പുനിറത്തിനാണു പ്രാധാന്യം. ചായില്യം കൊണ്ടു കവിൾത്തടങ്ങളിൽ ഇരു ഭാഗത്തും അൎദ്ധവൃത്ത കരി ത്തിൽ തേച്ചു് അരിമാവുപയോഗിച്ചു് അതിരു കൾ ശരിപ്പെടുത്തും. ഇതുപോലെ പുരിക ങ്ങളുടെ മുകൾഭാഗത്തും നിറഭേദം വരുത്തും. രാക്ഷസിമാരുടെ വേഷമാണിത്. നക്രതുണ്ഡി, ശൂൎപ്പണഖ, പൂതന, സിംഹിക, ആദിയായവരുടെ വേഷം കരിയാകുന്നു. ഈ പാത്രങ്ങൾ ലളിതാവേഷധാരിണികളായി മാറുമ്പോൾ മിനുക്കാണു വേഷവിഭാഗം. സൗമ്യപ്രകൃതികളുടെ വേഷ മാണു മിനുക്കു്. സ്ത്രീവേഷം മിനുക്കിലുൾപ്പെട്ടതാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. വേഷങ്ങളുടെ മുഖത്തു തേപ്പിലെ സാമാന്യരീതിഭേദ ങ്ങൾ മാത്രമേ ഇവിടെ പറഞ്ഞു കഴിഞ്ഞിട്ടുള്ളൂ. കിരീടം കിരീടം, കുപ്പായം, ഉടുത്തുകെട്ട് ആദിയായവ വസ്ത്രധാരണം മുതലായവയിലും കഥ കളിയിലെ വേഷവിഭാഗങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. കത്തിക്കും, പച്ചയ്ക്കും, വൃത്താകൃതിയിലുള്ള 'കേശ ഭാരക്കിരീട'മാണുപയോഗിക്കുക. ശ്രീ കൃഷ്ണൻ, ശ്രീരാമൻ, മുതലായവൎക്കുപയോഗിക്കുന്ന ശിരസ്ത്രം കിരീടം മാത്രമാണ്. ഇതിനെ മുടിയെന്നു സാധാരണ<noinclude><references/></noinclude> g5l3n5up122pxpppa9bt7gxasrev7cd താൾ:Kathakali-1957.pdf/102 106 78049 237640 237157 2025-06-30T06:34:35Z Peemurali 12614 237640 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>88 താടിയാകുന്നു. 'ചുവന്ന താടി'ക്ക് താടിവച്ചുകെട്ടുന്നതിനു പുറമേ മുഖത്തു കണ്ണിനു ചുററും കറുപ്പും അതിനു താഴെ യായി ചുവപ്പും നിറങ്ങളിൽ ചായം തേച്ചിരിക്കും. ചുവപ്പും കറുപ്പും വേർതിരിക്കുന്ന ഭാഗത്ത് ചുട്ടിയിട്ട് കടലാസു അരികു കത്രിച്ചുവച്ചു പിടിപ്പിക്കും. കടലാ സിനുപകരം മുൻകാലങ്ങളിൽ കിടേശു കൂർപ്പിച്ചു വെട്ടി നിരത്തിവയ്ക്കുകയായിരുന്നു പതിവ്. താടിയിൽ, വെള്ളത്താടിയെന്നും കറുത്ത താടിയെന്നും രണ്ടുവിഭാഗങ്ങൾകൂടിയുണ്ട്. ഹനൂമാൻ, ശകുനി മുതലായ വർക്കു വെള്ളത്താടിയാണ്. എന്നാൽ മുഖത്തു തേപ്പ്, കിരീടം മുതലായവയിൽ ഈ വേഷങ്ങൾ തമ്മിൽ വ്യത്യാ സമുണ്ടു്. ഹനൂമാൻ, വിവിദൻ മുതലായവരുടെ വേഷ ത്തിനു വട്ടമുടിയെന്നും പറയുന്നു. ഇത് കിരീടത്തിൻെറ സ്ഥാനത്തു് തലയിൽ വച്ചുകെട്ടുന്ന മുടിയുടെ ആകൃതിയെ ആസ്പദമാക്കി പറയുന്ന പേരാകുന്നു. വാനരസഹജമായ ചേഷ്ടകളെ പ്രദർശിപ്പിക്കുന്നതിനും തദനുസരണമായി രസം നടിക്കുന്നതിനും യോജിച്ചവിധത്തിലാണ് ഹനൂമദാദി വേഷങ്ങളുടെ മുഖത്തുതേപ്പ്. ഇതിൽ ഏറിയ ഭാഗവും ചായില്യം ഉപയോഗിച്ചുള്ള ചുവപ്പുതന്നെ. മഷിയും, പച്ചമനയോലയും കുറെശ്ശെ വേണ്ടിവരും. വിവിദൻ, വന പാലകൻ ആദിയായവർക്കു് മുഖത്തു തേയ്ക്കുന്ന പ്രകൃതവും ചുട്ടിയും ഹനുമാന്റേതുപോലെ തന്നെയെങ്കിലും മുഖത്തു ചുവപ്പിനുപകരം കറുപ്പുനിറം കൂടുതലായി ഉപയോഗി ക്കുന്നു. ഈ വേഷങ്ങൾ തീർക്കുന്നതിലും ചുട്ടിക്കാരനു കുറെ പങ്കുണ്ട്. കാട്ടാളന്മാരുടെ വേഷമാണു കറുത്ത താടിയിലുൾപ്പെടുന്നതു് . കലിക്കും കറുത്ത താടിയാണ്.<noinclude><references/></noinclude> jpei7ih3hstnpmfn80qm50nrtmft2ov താൾ:Kathakali-1957.pdf/101 106 78050 237639 237156 2025-06-30T06:33:21Z Peemurali 12614 237639 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>87 ഘടോൽക്കചൻ മുതലായവരുടെ വേഷം നെടുംകത്തി യാകുന്നു. ദുൎയ്യോധനവധം എഴുതി അരങ്ങേറിച്ച വയസ്കര മൂസ്സത് ദുശ്ശാസനനു നിശ്ചയിച്ചിരുന്ന വേഷം കത്തി യാണെന്നും, അരങ്ങേററം അപ്രകാരമാണു നടത്തിയ തെന്നും കേൾവിയുണ്ടു്. ഇന്നും അനേക സ്ഥലങ്ങളിൽ ദുശ്ശാസനൻെറ വേഷം കത്തിയിലാണ്. എന്നാൽ വടക്കൻ ദിക്കിലും തെക്കു് ചിലയിടത്തും മാത്രം ദുശ്ശാസനന് ചുവന്ന താടി നിശ്ചയിക്കുന്നു. ചുവന്ന താടിവേഷമാണ് ഈ വകുപ്പിൽ പ്രധാനം. ഘനത്തിലും വീതിയിലുമായി കൃത്രിമത്താടി വച്ചുകെട്ടുന്നതു കൊണ്ടാണ് താടിവേഷമെന്നു പറയുന്നത്. താടി ത്രിഗർത്തൻ, അരിഷ്ടൻ, ബാലി, സുഗ്രീവൻ, മുതലായവർ ചുവന്ന താടിക്കാരാണ്. കാൎത്തിക തിരുനാൾ മഹാരാജാവുതിരുമനസ്സിലെ ജരാസന്ധൻെറ വേഷം കത്തിയിലും ശിശുപാലൻെറ വേഷം ചുവന്ന താടി യിലുമാണു്. അഭിനയപ്രാധാന്യമുള്ള ആദ്യവസാന വേഷ മായതുകൊണ്ടും ശൃംഗാരപ്പദമുള്ളതുകൊണ്ടുമാണ് തെക്കൻ രാജസൂയത്തിൽ ജരാസന്ധൻെറ വേഷം കുറും കത്തിയിൽ നിശ്ചയിച്ചിരിക്കുന്നതു്. ഇതു യുക്തിപൂർവ്വമാണെന്നു സ്പഷ്ട മാണല്ലോ. എന്നാൽ രണ്ടാമതുവരുന്ന വേഷത്തിന് ഒരു പുതുവേണമെന്നുള്ളതിനാൽ ശിശുപാലനു് ചുവന്ന താടിയായി. അശ്വതിതിരുനാളിൻെറ രുഗ്മിണിസ്വയം വരം കഥയിൽ ശിശുപാലനു കത്തിയും, ഒടുവിൽ വരുന്ന ജരാസന്ധന് ചുവന്ന താടിയുമാണു വേഷം. വടക്കൻ രാജസൂയം കഥയിൽ ജരാസന്ധൻെറ വേഷം ചുവന്ന<noinclude><references/></noinclude> 7e376wedjlpp6lc9s3l2wu0lj31852s താൾ:Kathakali-1957.pdf/104 106 78051 237642 237608 2025-06-30T06:38:50Z Peemurali 12614 237642 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>90 പറയാറുണ്ടു്. കിരീടത്തിനു പിറകുവശത്തു വൃത്താകൃതി യിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന കേശഭാരവുംകൂടെച്ചേരു മ്പോൾ അതിനു കേശഭാരക്കിരീടമെന്നു പറയുന്നു. ശ്രീ കൃഷ്ണനും ബാഹുകനും കറുത്ത സൂൎയ്യപടക്കുപ്പായവും, മററു പച്ച, കത്തി, വേഷങ്ങളെല്ലാം ചുവന്ന വൎണ്ണത്തിലുള്ള കുപ്പായവുമാണു ധരിക്കുന്നത്. കാട്ടാളനും കരിയും കറുപ്പു നിറത്തിലുള്ള കിരീടങ്ങൾ ശിരസ്സിൽ വച്ചുകെട്ടുന്നു; മറ്റു സാധാരണ കിരീടങ്ങളുടെ മാതൃകയെ അപേക്ഷിച്ചു് ഇതിനു് അല്പം വ്യത്യാസമുണ്ട്; തലയിൽ ചേൎത്തു കെട്ടി യിരിക്കുന്ന ഭാഗം വലിപ്പം കുറഞ്ഞും ക്രമേണ മേല്പോട്ടു് വിസ്താരം വൎദ്ധിച്ചുമിരിക്കും. കരിയുടെ കിരീടത്തെക്കാൾ കുറെക്കൂടെ ഭംഗിയും പരിഷ്കാരവും കാട്ടാളൻെറ കിരീട ത്തിനാണു്. കഥകളിയിലെ കിരീടങ്ങളിൽ വച്ച് ആകൃതി വലിപ്പം കൂടുതലുള്ളതു ചുവന്ന താടിയുടെ പൊടിപ്പുവച്ച കിരീടത്തിനാണ്. ചുവന്ന താടിക്കു ചുവന്ന പൊടിപ്പു വച്ച കിരീടവും, കുപ്പായവും, ശകുനിക്കു വെള്ളപ്പൊടിപ്പും, കലിക്കു കറുത്ത പൊടിപ്പുമാണ് ഉപയോഗിക്കേണ്ടതു്. വിവിദന്റെ വട്ടമുടി, കുപ്പായം, ഉടുത്തുകെട്ട് ആദിയായവ യെല്ലാം കറുപ്പുതന്നെ. മുഖത്തുതേപ്പിനു യോജിച്ച വിധത്തിൽ തന്നെയാണു കുപ്പായം, ഉടുത്തുകെട്ട്, ഇവ യിലുള്ള രീതിഭേദങ്ങളും. പാവാടയുടെ ആകൃതിയിൽ അരയ്ക്കു ചുറ്റും വണ്ണ ത്തിൽ വസ്ത്രങ്ങൾ ഞൊറിഞ്ഞു ചേൎത്തു കച്ചകൊണ്ടു കെട്ടി യുറപ്പിക്കുന്നതിനു ഉടുത്തുകെട്ട് എന്നു പറയുന്നു. ശിരസ്സിൽ ധരിച്ചിരിക്കുന്ന മുടിയുടെയോ കിരീടത്തിൻെറയോ വലിപ്പ<noinclude><references/></noinclude> 7xmj2anr5bly5xwqe3h3i2gyconr802 താൾ:Kathakali-1957.pdf/105 106 78114 237643 237607 2025-06-30T06:41:08Z Peemurali 12614 237643 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>91 മനുസരിച്ച് ഉടുത്തുകെട്ടിനും വണ്ണം ഉണ്ടായിരിക്കണം. ചുവന്ന താടിവേഷക്കാരുടെ ഉടുത്തുകെട്ടിനു നല്ല വലിപ്പ മുണ്ടായിരുന്നാൽ മാത്രമേ വേഷം കാണുന്നതിനു ഭംഗി തോന്നുകയുള്ളു. കൃഷ്ണൻെറ കിരീടം ധരിക്കുന്നവരുടെ ഉടുത്തുകെട്ടിൻെറ വണ്ണം അല്പം കുറഞ്ഞിരിക്കുന്നതാണു ഭംഗി. പ്രായേണ പൊക്കം കൂടിയ നടന്മാൎക്ക് ഉടുത്തു കെട്ടിനു നല്ല വണ്ണമുണ്ടായിരിക്കണം. വേണ്ടപോലെ ഉടുത്തുകെട്ടില്ലാതെ ദീർഘഗാത്രന്മാരായ നടന്മാർ രംഗത്തു വന്നാൽ ശുഷ്കിച്ചിരിക്കുന്നതുപോലെയാണു തോന്നുക. ഇന്നത്തെ പല കഥകളിയോഗങ്ങളും വേണ്ടത്ര ഉടുത്തു കെട്ടുപോലുമില്ലാതെയാണു കഴിച്ചുകൂട്ടിക്കൊണ്ടുപോകു ന്നതു്. ചില കളിയോഗം മാനേജരന്മാർ കഥകളിയെ ഒരു വ്യവസായമായി കരുതാൻ തുടങ്ങിയിരിക്കുന്നതാണ് ഈ ശോച്യാവസ്ഥക്കു കാരണം. കഥകളിയോഗത്തെ ഏൎപ്പാടു ചെയ്യുമ്പോൾ ധാരാളം ഉടുത്തുകെട്ടു സംഭരിച്ചിരിക്കുന്ന തിനും നല്ല ചുട്ടിക്കാരനെക്കൊണ്ടു വരുന്നതിനും മററും നടത്തിപ്പുകാർ നിഷ്കൎഷിക്കുന്നതുകൊള്ളാം. ഈയിടെ യായി ഇത്തരത്തിലുള്ള ന്യൂനതകൾ മുറയ്ക്കു കാണുന്നതു കൊണ്ടു് ഇത്രയും ഇവിടെ പറഞ്ഞുവെന്നേയുള്ളൂ. ഉടുത്തു കെട്ടിനുമീതെ ഞൊറിഞ്ഞു ചേൎക്കുന്ന വസ്ത്രത്തിനു് കഥ കളിക്കാരുടെ ഭാഷയിൽ ”ഞൊറി” എന്നു ഒററവാക്കിൽ പേർ പറയുന്നു. ശ്രീകൃഷ്ണനു മഞ്ഞ ഞൊറിയും, ബലരാമനു് നീല ഞൊറിയുമാണു വേണ്ടത്. മററു പച്ച കത്തിവേഷ ങ്ങൾക്കെല്ലാം പൊതുവേ വെള്ള ഞൊറിയാണുത്തമം. കറുത്ത താടി, കരി ഇവൎക്ക് കറുത്ത ഞൊറി തന്നെ വേണം.<noinclude><references/></noinclude> qqcze604y3lwn82h04q2hu3ccmynlg9 താൾ:Kathakali-1957.pdf/106 106 78115 237644 237606 2025-06-30T06:42:27Z Peemurali 12614 237644 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>92 ഇവിടെ പ്രസ്താവിച്ചു കഴിഞ്ഞ അഞ്ചുവേഷവിഭാഗ ങ്ങളിലും ഉൾപ്പെടാതെ ഇനിയും പലവക വേഷങ്ങൾ കഥകളിയിലുണ്ട്. ഭീരു, നരസിംഹം, പലവക വേഷങ്ങൾ ഹംസം, വീരഭദ്രൻ, കൃത്യ, ഭദ്രകാളി, ഗരുഡൻ, മുതലായവ ഇവയിൽ ചില താണ്. ചുവന്ന താടിയേക്കാൾ ഭീകര മായ രണ്ടുവേഷങ്ങൾ കഥകളിയിലുള്ളത് നരസിംഹവും വീരഭദ്രനുമാണു്. വീരഭദ്രൻെറ എഴുത്തു ചുവന്ന താടി യിൽനിന്നും ഭിന്നമാകുന്നു. ഭയങ്കരാകൃതി തോന്നുമാറ് മുഖത്തെഴുത്തിൽ പല വിചിത്രപ്പണികളും ചെയ്യുന്നു; കിരീടം, കുപ്പായം, ഉടുത്തുകെട്ട് തുടങ്ങിയവയെല്ലാം ചുവന്ന താടിയുടേതുപോലെതന്നെ. തേപ്പും, എഴുത്തും ആണു കഥകളിയിലുള്ളത്. പച്ച കത്തി മിനുക്കുവേഷ ങ്ങൾക്കെല്ലാം മുഖത്തു തേയ്ക്കുകയാണ്. എന്നാൽ വീര ഭദ്രൻ, ഹംസം, നരസിംഹം ഇവയൊക്കെ എഴുത്താണ് . ഹംസത്തിനും ഗരുഡനും മരത്തിൽ പണിതുണ്ടാക്കിയ ചുണ്ടുകൾവച്ചു കെട്ടുന്നു. ഹംസത്തിൻെറ ചുണ്ടും ചിറകു കളും ഉടുത്തുകെട്ടും മറ്റും സുവൎണ്ണനിറമായിരിക്കും. കിരീടവും കുപ്പായവും മറ്റ് ആഭരണങ്ങളും പച്ച കത്തിവേഷങ്ങളു ടേതിൽനിന്നും വ്യത്യാസമില്ല. കഥകളിയിലെ നരസിംഹ വേഷമാണു് എത്രയും ഭയങ്കരമായിട്ടുള്ളത് . സിംഹ ത്തിന്റെ പ്രതീതി ഉളവാക്കുന്നതരത്തിൽ കിടേശു, പഞ്ഞി, പാക്കിൻതോട്, കുരുത്തോല ആദിയായ സാമ ഗ്രികൾകൊണ്ട് മുഖത്തെ പണി നിർവ്വഹിക്കുന്നു. മനോ ധൎമ്മത്തോടെ വേഷം തീർത്തു കഴിഞ്ഞ ഒരു വിദഗ്ദ്ധനടൻ<noinclude><references/></noinclude> i0xw1inwtj26ecjn4lnn8cmvmbm2ja7 താൾ:Kathakali-1957.pdf/107 106 78116 237645 237605 2025-06-30T06:44:31Z Peemurali 12614 237645 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>93 ഹിരണ്യകശിപുവിൻെറ മാറു പിളർന്നു രക്തം കുടിക്കുന്ന ഭാഗം എത്രയും ഭയജനകമായിരിക്കും. ഇതുപോലെ ഭയാ നകമായ മറെറാരു വേഷമാണു നിണം. എന്നാൽ പാത്ര സ്വഭാവവും കഥാസന്ദർഭവും നിണത്തിനുള്ളതു് തുലോം വിഭിന്നമാണു്. നരകാസുരവധം കഥയിലെ നക്രതുണ്ഡി, കിൎമ്മീരവധത്തിലെ സിംഹിക, ഖരവധത്തിൽ ശൂൎപ്പണഖ, ശൂരപത്മാസുരവധത്തിലെ അജമുഖി, ആദിയായവൎക്കാണു നിണംവച്ചിട്ടുള്ളത്. മൂക്കും മുലയും മുറിഞ്ഞു രക്തം ധാരയായി ഒഴുകുന്ന പ്രതീതിയാണ് ഈ വേഷം കൊണ്ടു ദ്ദേശിക്കുന്നതു്. അരിമാവും, മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേൎത്തു കാച്ചി കുറുക്കി എടുത്താണു നിണത്തിനുപയോ ഗിക്കുക. ഉടുത്തുകെട്ട്, ശിരസ്സ്, മാറ് മുതലായ ഭാഗങ്ങൾ നിണത്തിൽ മുക്കിയ വസ്ത്രങ്ങൾകൊണ്ടു മറച്ചിരിക്കും. കുരുത്തോലയുടെ ഈർക്കിൽ തുടലു പോലെ ചെറിയ കണ്ണികളായി വളച്ചു തുണി ചുററി നിണത്തിൽ മുക്കി യെടുത്തശേഷം മൂക്കിലും, മാറത്തും മറ്റും ധരിക്കുന്നു. ഭയാനകമാംവിധം ദീനപ്രലപനങ്ങളോടെ അരങ്ങത്തേക്കു സമീപിക്കുന്ന നിണത്തിൻെറ ഭാഗം ആടുന്ന സന്ദർഭ ത്തിനു ശൂൎപ്പണഖാങ്കം (ശൂൎപ്പണാങ്കം) എന്നു പറയുന്നു. അംബരീഷചരിതം, പൗണ്ഡ്രകവധം എന്നീ കഥ കളിലാണു കൃത്യയുടെ വേഷമുള്ളതു; ക്രൂരപ്രകൃതമാണു കൃത്യ. സൎവ്വാംഗം ചുവപ്പുനിറത്തിനാണു പ്രാധാന്യം. കിരീടം, കുപ്പായം, ഉടുത്തുകെട്ടു മുതലായവയെല്ലാം ചുവപ്പു നിറം തന്നെയായിരിക്കും. കൃത്യ അഗ്നിസ്വരൂപമാകയാ ലാണ് ഇപ്രകാരം ചുവപ്പുവൎണ്ണത്തിനു് പരിഗണന നൽകി<noinclude><references/></noinclude> dggje1au4lbce5xxyy9al01twf1yiav താൾ:Kathakali-1957.pdf/108 106 78117 237646 237604 2025-06-30T06:46:03Z Peemurali 12614 237646 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>94 യിരിക്കുന്നതു്. മുഖത്ത് ചായില്യം തേച്ചു് വെളുത്ത പുള്ളികൾ തൊടുന്നു. ഭദ്രകാളിയുടെ വേഷവും ഏതാണ്ട് കൃത്യയുടേതുപോലെയാകുന്നു. എന്നാൽ ഉടുത്തുകെട്ടിലും കിരീടത്തിലും മറ്റും ചില്ലറ വ്യത്യാസങ്ങളുണ്ട്. ചായില്യവും വെള്ള, പച്ച മനയോലയും ചേൎത്തു വിചിത്രാകൃതിയിൽ എഴുതി തീർക്കുന്ന ഭീരുവിൻെറ വേഷം കണ്ടാൽ, വേഷക്കാരൻെറ മുഖത്തിനു് എന്തോ വൈകൃതം ഭവിച്ചിട്ടുള്ളതുപോലെയാണു തോന്നുക. കുപ്പായം, ഉടുത്തുകെട്ട് എന്നിവയെല്ലാം വികൃതമായിരിക്കും. കഥകളിയിലെ മിനുക്കുവേഷങ്ങളാണു താരതമ്യേന ക്ഷണത്തിൽ തീർക്കാവുന്നതു്. സ്ത്രീവേഷങ്ങൾക്കു് മുഖത്തു മിനുക്ക്, കണ്ണെഴുത്ത്, ചുണ്ടു മഞ്ഞപ്പൊടികൊണ്ട് ഒതു ക്കുക ആദിയായവ യുക്തംപോലെ മനോധൎമ്മത്തോടെ ചെയ്യുന്നതിനുപുറമേ കുപ്പായം ഉടുത്തുകെട്ടു മുതലായവയും ധരിക്കുന്നു. മുൻഭാഗം സ്ത്രീകളുടെ പാവാടയുടെ രീതി യിൽ തോന്നത്തക്കവിധം പട്ടുവസ്ത്രങ്ങൾ ഞൊറിഞ്ഞു ചേൎത്ത് ഉടുത്തുകെട്ടുന്നു. നേൎത്ത പട്ടുകുപ്പായങ്ങൾ ധരി ക്കുകയും തലയിൽ 'കൊണ്ട' കെട്ടി പട്ടുവസ്ത്രങ്ങൾകൊണ്ടു മറയ്ക്കുകയും ചെയ്യും. എന്നാൽ ഭൂമിദേവിയുടെ വേഷ ത്തിനു് ശിരസ്സിൽ ഒരു പ്രത്യേകതരത്തിലുള്ള കിരീടമാണു ധരിക്കുന്നത്. ഉത്തരാസ്വയംവരം, കീചകവധം കഥ കളിലെ വലല (ഭീമൻ)ൻെറ വേഷവും മിനുക്കിലുൾ പ്പെടുന്നു. മിനുക്കിനുപുറമേ കറുത്ത മഷികൊണ്ടു മീശ വരയ്ക്കുകയും പട്ടുതൊപ്പിയോ, തലയിൽക്കെട്ടോ ശിര സ്സിൽ ധരിക്കുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ<noinclude><references/></noinclude> a6gqvp6vk9mi0wfdqwfhu4p0cuolc3s താൾ:Kathakali-1957.pdf/109 106 78118 237647 237603 2025-06-30T06:52:16Z Peemurali 12614 237647 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>95 വലലൻെറ ശിരസ്ത്രത്തിനു് വാഴയില തീയ്യിൽ വാട്ടി യെടുത്ത് തലയിൽ ചുററിക്കെട്ടി മുത്തുവെച്ചു പിടിപ്പിച്ച നാടവച്ചു മുറുക്കുന്നുണ്ടു്. ഉടുത്തുകെട്ടു പച്ചയുടേതുതന്നെ. വലലനു കുപ്പായം ധരിക്കേണ്ടതില്ല. ഉത്തരീയങ്ങൾ മതിയാകും. ദൂതൻെറ വേഷവും ഏകദേശം ഈ മാതൃക യിലാകുന്നു. തലയിൽക്കെട്ടിനുമാത്രം വ്യത്യാസമുണ്ട്. നാരദാദിമിനുക്കുകൾക്കു ഉടുത്തുകെട്ടുന്നില്ല. പകരം സാധാരണ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതേ ഉള്ളു. ഋഷിമാർ ചുവന്നപട്ടും, ബ്രാഹ്മണർ നേൎയ്യതുമാണു ടുക്കുന്നതു്. മുനിമാർക്കു തലയിൽ വെച്ചുകെട്ടുന്നതിനു ജടാമകുടാകൃതിയിലുള്ള ചെറിയ കിരീടമുണ്ടു്. ബ്രാഹ്മണർ നേൎയ്യതുകൊണ്ടു ശിരസ്സു മറയുന്നു. കുപ്പായത്തിനു യോജിച്ചതായ ഉത്തരീയങ്ങൾ എല്ലാ വേഷക്കാരും ധരിക്കുന്നു. കിരീടത്തോടൊന്നിച്ച് തോട, ചെവിപ്പൂ, ചാമരം (തലമുടി) ചുട്ടിത്തുണി, നാട, മുതലായവ മിക്ക പച്ച, കത്തി, കരി, താടി, വേഷങ്ങൾക്കും വച്ചു മുറുക്കുന്നു. കിരീടത്തിനു യോജിച്ച വിധത്തിൽ ചില വേഷങ്ങൾക്കു ചെവിപ്പൂമാത്രം വച്ചു മുറുക്കുന്നുണ്ട്. (തോട ഉണ്ടായിരിക്കയില്ല. എന്നാൽ നാട, ചാമരം മുതലായവ കാണും. ഇങ്ങനെയുള്ള വച്ചുമുറുക്കൊന്നും സ്ത്രീവേഷ ത്തിനില്ല. എന്നാൽ കുപ്പായം ധരിക്കുന്ന വേഷങ്ങൾ ക്കെല്ലാം തോൾപ്പുട്ട്, പരുത്തിക്കാമണി, വള, ഹസ്ത കടകം, കൊല്ലാരം, കഴുത്താരം മുതലായ ആഭരണവിശേ ഷങ്ങൾ ധരിക്കേണ്ടതുണ്ടു്. സ്ത്രീവേഷങ്ങൾ മുലക്കൊല്ലാര<noinclude><references/></noinclude> b4766zk0hmpfls3koaylnlb4kzse7me താൾ:Kathakali-1957.pdf/110 106 78119 237648 237602 2025-06-30T06:54:30Z Peemurali 12614 237648 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>96 മാണുപയോഗിക്കുന്നത്. സ്ത്രീവേഷങ്ങൾക്കുപുറമേ ബ്രഹ ന്ദളക്കും ധരിക്കേണ്ടതു മുലക്കൊല്ലാരമാകുന്നു. ഉടുത്തുകെട്ടുന്ന വേഷങ്ങളെല്ലാം ഞൊറിക്കുമീതെ പട്ടുവാൽ, പടി അരഞ്ഞാണം, മുന്തി മുതലായവ ബന്ധിച്ച് ഉടുത്തുകെട്ടിനെ മോടിപിടിപ്പിക്കുന്നു. ഉടുത്തുകെട്ടിൽ നിന്നും ഭിന്നമായ വൎണ്ണത്തിൽ ഇരുവശങ്ങളിലും ഞൊറിക്കു മീതെയായി അരയിൽ ബന്ധിച്ചിരിക്കുന്ന രണ്ടു പട്ടുകഷ ണങ്ങളാണ് 'പട്ടുവാൽ'. ഉടുത്തുകെട്ടിൻെറ മുൻഭാഗത്തു ആനയുടെ നെററിപ്പട്ടത്തിൻെറ ആകൃതിയിൽ വെള്ളി ക്കുമിളകൾ ഘടിപ്പിച്ച ഒരു ചെറിയ പട്ടിൻെറ തുണ്ടു് മനോഹരമായി കെട്ടിത്തൂക്കുന്നു. ഇതിനു മുന്തിയെന്നു പേർ പറയുന്നു. ഇതും ഉടുത്തുകെട്ടിൻെറ ഞൊറിയിൽ നിന്നും ഭിന്നവൎണ്ണമായിരുന്നാൽ ആകർഷകത്വം കൂടും. ഇതിൻെറയും പുറമേ പടി അരഞ്ഞാണം ബന്ധിക്കുന്നു. ഇതും ആഭരണത്തിൻെറ സ്ഥാനത്തുള്ളതാണു്. തലയിൽ വെച്ചുമുറുക്കുന്ന ചാമരത്തിൻെറ വൎണ്ണം എല്ലാവേഷങ്ങൾക്കും ഒരുപോലെയല്ല. പച്ച, കത്തി, വേഷങ്ങൾക്കുമാത്രമേ കറുപ്പുനിറത്തിലുള്ള ചാമരമുള്ളൂ. ചുവന്നതാടിയുടെ ചാമരം ചെമ്പിച്ച നിറമായിരിക്കും; നേൎമ്മയും കുറയും, വെള്ളത്താടിക്കു വെളുത്ത നിറത്തി ലുള്ള ചാമരമാണുപയോഗിക്കുന്നത്. ചുവടുകൾ വച്ചു് നൃത്തംചെയ്യേണ്ടതാകയാൽ വേഷക്കാരെല്ലാം കാലിൽ കെച്ചമണി അഥവാ ചിലങ്ക കെട്ടുന്നു.<noinclude><references/></noinclude> hdye64rmbwao7tfmtmcs78zarrtdc8o താൾ:Kathakali-1957.pdf/111 106 78120 237649 237609 2025-06-30T06:55:58Z Peemurali 12614 237649 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>97 അതാതു കഥാപാത്രങ്ങൾക്കു സ്ഥായിയായിട്ടുള്ള രസഭാവാദികളെ അഭിവ്യഞ്ജിപ്പിക്കുന്നതിനു സഹായകമായ തരത്തിലത്രേ കഥകളിയിൽ ഓരോ പാത്രത്തിൻെറയും വേഷരചനയെ അതിൻെറ വിധാതാക്കൾ നിൎണ്ണയിച്ചിട്ടു ള്ളത്. കഥകളിയിലെ വേഷവിഭാഗങ്ങളെപ്പററി സാമാ ന്യമായി പ്രതിപാദിക്കുകമാത്രമേ ഇവിടെ ചെയ്തിട്ടുള്ളു. സമഗ്രമായി വിശകലനം ചെയ്യുന്നപക്ഷം ഒരു പ്രത്യേക ഗ്രന്ഥത്തിനു വിഷയീഭവിക്കേണ്ട ഒന്നാണു കഥകളിയിലെ വേഷവിധാനം. അഭിനയരീതി ചതുർവിധാഭിനയങ്ങളുടെയും സമുച്ചയമാണു കഥ കളിയെങ്കിലും, ആംഗികവും സാത്വികവും ആയ അഭിനയ അഭിനയരീതി മാണു് അവയിൽ പ്രധാനമായിട്ടുള്ളത്. വാചികാഭിനയം മുഖ്യമല്ലെങ്കിലും പശ്ചാ ത്തലത്തിൽ ഭാഗവതർ പദങ്ങൾ ആലപിക്കുന്നതു നടൻെറ അഭിനയപ്രകടനത്തിനു സഹായകമായി നിലകൊള്ളുകയാണെന്ന വസ്തുത വിസ്മ രിച്ചുകൂടാ. കഥകളിയുടെ പ്രാരംഭദശയിൽ ആടുകയും പാടുകയും ചെയ്യുന്ന ജോലി നടനുതന്നെയായിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. ആകയാൽ രംഗസ്ഥിതനായ നടൻ പദാർത്ഥങ്ങളെ ഹസ്തമുദ്രകൾ കാണിച്ചും ഭാവം കൊണ്ടു സ്ഫുരിപ്പിച്ചും പ്രകടിപ്പിക്കുന്ന നൃത്യം മാത്രമല്ല കഥകളി; കഥകളിനടൻ യഥാൎത്ഥത്തിൽ നടിക്കുകയാണ്. വിവിധ കഥാപാത്രങ്ങളുടെയും വേഷങ്ങൾ കെട്ടി രംഗത്തു പ്രത്യക്ഷ മാകുന്ന നടന്മാർ വെറും ഭാവാശ്രയമായ നൃത്യപ്രകടനം നടത്തിയിട്ടു മറയുകയല്ല, പ്രത്യുത സ്ഥായിഭാവങ്ങളവലം<noinclude><references/></noinclude> l5vnoa1x4dv4acr3tw8wbyo9pwp6h3e താൾ:Kathakali-1957.pdf/117 106 78126 237621 222659 2025-06-30T05:17:02Z Peemurali 12614 237621 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>103 കൗതുകകരമായി തോന്നിയേക്കാമെന്നുള്ളതിനാൽ കൃഷ്ണ മണിയുടെ ഒൻപതു പ്രവർത്തനങ്ങളെ മാത്രം ഇതിനടിയിൽ പ്രസ്താവിക്കുന്നു. ദൃഷ്ടിവ്യാപാരം ''ഭ്രമണം വലനം പാത- ശ്ചലനം സംപ്രവേശനം നിവർത്തനം സമുദ്വൃത്തം നിഷ്ക്രാമം പ്രാകൃതം തഥാ'' കൃഷ്ണമണിയെ വൃത്താകൃതിയിൽ ഇളക്കുന്നതു ഭ്രമ ണവും, ഇരുവശത്തേക്കും പിന്നീടു മേല്പോട്ടും മുക്കോ ണായി നോക്കുന്നതു വലനവും, മുകളിൽനിന്നും കൃഷ്ണമണി കളെ കീഴ്പോട്ടു പതിപ്പിക്കുന്നതു പതനവും, ഇരുവശ ത്തോട്ടും വേഗത്തിൽ നോക്കുന്നതു ചലനവും, കൺപോള കൾക്കുള്ളിലായി കൃഷ്ണമണികളെ പ്രവേശിപ്പിച്ചിട്ടു നോക്കു ന്നതു സംപ്രവേശനവും, കടാക്ഷിക്കുന്നതു നിവർത്തനവും, കൃഷ്ണമണി ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്കു വിലങ്ങനെ ഇളക്കുന്നതു സമുദ്വൃത്തവും തുറിച്ചുനോക്കുന്നതു നിഷ്ക്രാ മവും, സ്വാഭാവികമായുള്ള കൃഷ്ണമണിയുടെ സ്ഥിതി പ്രാകൃ തവും: ഇങ്ങനെയാകുന്നു ഒൻപതു വിധത്തിലുള്ള ദൃഷ്ടി വ്യാപാരങ്ങൾ. ഇതിൽ വീരരസത്തിനു ഭ്രമണം, ചലനം, സമുദ്വൃത്തം, നിഷ്ക്രാമം എന്നിവയാണു പ്രവർത്തി ക്കേണ്ടത്. രൗദ്രത്തിനും ഇതുപോലെതന്നെ വേണം. നിഷ്ക്രാമം, ചലനം എന്നിവ ഭയാനകത്തിലും, പ്രവേശനം ഹാസ്യത്തിലും ബീഭത്സത്തിലും, പതനം കരുണത്തിലും കൎത്തവ്യമാകുന്നു. അത്ഭുതം ശൃംഗാരം എന്നിവയിൽ നിഷ്ക്രാമം, നിവർത്തനം ഇവ യഥാക്രമം പ്രവർത്തി<noinclude><references/></noinclude> kblhhxbyiva47q0blyeg04oqbiivaas 237622 237621 2025-06-30T05:17:19Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237622 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>103 കൗതുകകരമായി തോന്നിയേക്കാമെന്നുള്ളതിനാൽ കൃഷ്ണ മണിയുടെ ഒൻപതു പ്രവർത്തനങ്ങളെ മാത്രം ഇതിനടിയിൽ പ്രസ്താവിക്കുന്നു. ദൃഷ്ടിവ്യാപാരം ''ഭ്രമണം വലനം പാത- ശ്ചലനം സംപ്രവേശനം നിവർത്തനം സമുദ്വൃത്തം നിഷ്ക്രാമം പ്രാകൃതം തഥാ'' കൃഷ്ണമണിയെ വൃത്താകൃതിയിൽ ഇളക്കുന്നതു ഭ്രമ ണവും, ഇരുവശത്തേക്കും പിന്നീടു മേല്പോട്ടും മുക്കോ ണായി നോക്കുന്നതു വലനവും, മുകളിൽനിന്നും കൃഷ്ണമണി കളെ കീഴ്പോട്ടു പതിപ്പിക്കുന്നതു പതനവും, ഇരുവശ ത്തോട്ടും വേഗത്തിൽ നോക്കുന്നതു ചലനവും, കൺപോള കൾക്കുള്ളിലായി കൃഷ്ണമണികളെ പ്രവേശിപ്പിച്ചിട്ടു നോക്കു ന്നതു സംപ്രവേശനവും, കടാക്ഷിക്കുന്നതു നിവർത്തനവും, കൃഷ്ണമണി ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്കു വിലങ്ങനെ ഇളക്കുന്നതു സമുദ്വൃത്തവും തുറിച്ചുനോക്കുന്നതു നിഷ്ക്രാ മവും, സ്വാഭാവികമായുള്ള കൃഷ്ണമണിയുടെ സ്ഥിതി പ്രാകൃ തവും: ഇങ്ങനെയാകുന്നു ഒൻപതു വിധത്തിലുള്ള ദൃഷ്ടി വ്യാപാരങ്ങൾ. ഇതിൽ വീരരസത്തിനു ഭ്രമണം, ചലനം, സമുദ്വൃത്തം, നിഷ്ക്രാമം എന്നിവയാണു പ്രവർത്തി ക്കേണ്ടത്. രൗദ്രത്തിനും ഇതുപോലെതന്നെ വേണം. നിഷ്ക്രാമം, ചലനം എന്നിവ ഭയാനകത്തിലും, പ്രവേശനം ഹാസ്യത്തിലും ബീഭത്സത്തിലും, പതനം കരുണത്തിലും കൎത്തവ്യമാകുന്നു. അത്ഭുതം ശൃംഗാരം എന്നിവയിൽ നിഷ്ക്രാമം, നിവർത്തനം ഇവ യഥാക്രമം പ്രവർത്തി<noinclude><references/></noinclude> k4u27u1yhcwu3n15xgvy4xxjtm65smo താൾ:Kathakali-1957.pdf/118 106 78141 237623 222692 2025-06-30T05:32:04Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237623 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>104 ക്കേണ്ടതാകുന്നു. പ്രാകൃതം ശേഷമുള്ള ഭാവങ്ങളിലെല്ലാം ആകാം. ഇതുകൂടാതെ അംഗപ്രത്യംഗോപാംഗങ്ങളുടെ പ്രകടനരീതിയെക്കുറിച്ചും വിവിധരസദൃഷ്ടികളെയും, അവയുടെ - സ്ഥായിസഞ്ചാരിവിഭാവാനുഭാവാദിദൃഷ്ടി ഭേദങ്ങളെക്കുറിച്ചും, അവയുടെ ലക്ഷണവിനിയോഗാദി കളെപ്പററിയും നാട്യശാസ്ത്രത്തിലും ധൎമ്മരാജാവിൻെറ ബാലരാമഭരതം എന്ന ഗ്രന്ഥത്തിലും മററും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഓരോ രസങ്ങളും സ്ഫുരിപ്പിക്കുന്നതിനു സഹായക മായി ദൃഷ്ട്യാദികളെ വിന്യസിക്കേണ്ട ക്രമമെങ്ങനെയെന്നു നവരസ പ്രകടനത്തിനു് ദൃഷ്ട്യാദിപ്രവർത്തന ക്രമം താഴെപ്പറയുന്നുണ്ട്. ശാന്തരസ പ്രധാനന്മാരായ കഥാപാത്രങ്ങളുടെ ഭാഗവും ഒരു നടനു് ചിലപ്പോൾ അഭിനയിക്കേണ്ടിവരുമെന്നുള്ളതിനാൽ അതിൻെറ പ്രകാരവും പറയുന്നുണ്ട് . എന്നാൽ നടിച്ചു കാണിക്കുന്ന ശാന്ത രസത്തിനു യഥാൎത്ഥത്തിലുള്ള അനുഭൂതി തുലോം വിരള മായിരിക്കാനേ ഇടയുള്ളു . ശാന്തരസദൃഷ്ടിയെക്കുറിച്ചു നാട്യശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. സവികാസ നിമേഷാച സ്തബ്ധനിൎമ്മലതാരകാ കിഞ്ചിദാകുഞ്ചിതപുടാ സമബ്ഭ്രൂ ലളിതാകൃതിഃ ശാന്തിദൃഷ്ടിരിതിപ്രോക്താ ഭരതാഗമവേദിഭി:<noinclude><references/></noinclude> fqe54yq2pyu43ps51r3z0k6xopqc7ks 237624 237623 2025-06-30T05:32:29Z Peemurali 12614 237624 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>104 ക്കേണ്ടതാകുന്നു. പ്രാകൃതം ശേഷമുള്ള ഭാവങ്ങളിലെല്ലാം ആകാം. ഇതുകൂടാതെ അംഗപ്രത്യംഗോപാംഗങ്ങളുടെ പ്രകടനരീതിയെക്കുറിച്ചും വിവിധരസദൃഷ്ടികളെയും, അവയുടെ - സ്ഥായിസഞ്ചാരിവിഭാവാനുഭാവാദിദൃഷ്ടി ഭേദങ്ങളെക്കുറിച്ചും, അവയുടെ ലക്ഷണവിനിയോഗാദി കളെപ്പററിയും നാട്യശാസ്ത്രത്തിലും ധൎമ്മരാജാവിൻെറ ബാലരാമഭരതം എന്ന ഗ്രന്ഥത്തിലും മററും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഓരോ രസങ്ങളും സ്ഫുരിപ്പിക്കുന്നതിനു സഹായക മായി ദൃഷ്ട്യാദികളെ വിന്യസിക്കേണ്ട ക്രമമെങ്ങനെയെന്നു നവരസ പ്രകടനത്തിനു് ദൃഷ്ട്യാദിപ്രവർത്തന ക്രമം താഴെപ്പറയുന്നുണ്ട്. ശാന്തരസ പ്രധാനന്മാരായ കഥാപാത്രങ്ങളുടെ ഭാഗവും ഒരു നടനു് ചിലപ്പോൾ അഭിനയിക്കേണ്ടിവരുമെന്നുള്ളതിനാൽ അതിൻെറ പ്രകാരവും പറയുന്നുണ്ട് . എന്നാൽ നടിച്ചു കാണിക്കുന്ന ശാന്ത രസത്തിനു യഥാൎത്ഥത്തിലുള്ള അനുഭൂതി തുലോം വിരള മായിരിക്കാനേ ഇടയുള്ളു . ശാന്തരസദൃഷ്ടിയെക്കുറിച്ചു നാട്യശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. സവികാസ നിമേഷാച സ്തബ്ധനിൎമ്മലതാരകാ കിഞ്ചിദാകുഞ്ചിതപുടാ സമബ്ഭ്രൂ ലളിതാകൃതിഃ ശാന്തിദൃഷ്ടിരിതിപ്രോക്താ ഭരതാഗമവേദിഭി:<noinclude><references/></noinclude> flxv117vwqidtx2ioolj7bvi3mibs9m 237625 237624 2025-06-30T05:33:00Z Peemurali 12614 237625 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>104 ക്കേണ്ടതാകുന്നു. പ്രാകൃതം ശേഷമുള്ള ഭാവങ്ങളിലെല്ലാം ആകാം. ഇതുകൂടാതെ അംഗപ്രത്യംഗോപാംഗങ്ങളുടെ പ്രകടനരീതിയെക്കുറിച്ചും വിവിധരസദൃഷ്ടികളെയും, അവയുടെ - സ്ഥായിസഞ്ചാരിവിഭാവാനുഭാവാദിദൃഷ്ടി ഭേദങ്ങളെക്കുറിച്ചും, അവയുടെ ലക്ഷണവിനിയോഗാദി കളെപ്പററിയും നാട്യശാസ്ത്രത്തിലും ധൎമ്മരാജാവിൻെറ ബാലരാമഭരതം എന്ന ഗ്രന്ഥത്തിലും മററും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഓരോ രസങ്ങളും സ്ഫുരിപ്പിക്കുന്നതിനു സഹായക മായി ദൃഷ്ട്യാദികളെ വിന്യസിക്കേണ്ട ക്രമമെങ്ങനെയെന്നു നവരസ പ്രകടനത്തിനു് ദൃഷ്ട്യാദിപ്രവർത്തന ക്രമം താഴെപ്പറയുന്നുണ്ട്. ശാന്തരസ പ്രധാനന്മാരായ കഥാപാത്രങ്ങളുടെ ഭാഗവും ഒരു നടനു് ചിലപ്പോൾ അഭിനയിക്കേണ്ടിവരുമെന്നുള്ളതിനാൽ അതിൻെറ പ്രകാരവും പറയുന്നുണ്ട് . എന്നാൽ നടിച്ചു കാണിക്കുന്ന ശാന്ത രസത്തിനു യഥാൎത്ഥത്തിലുള്ള അനുഭൂതി തുലോം വിരള മായിരിക്കാനേ ഇടയുള്ളു . ശാന്തരസദൃഷ്ടിയെക്കുറിച്ചു നാട്യശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. സവികാസ നിമേഷാച സ്തബ്ധനിൎമ്മലതാരകാ കിഞ്ചിദാകുഞ്ചിതപുടാ സമബ്ഭ്രൂ ലളിതാകൃതിഃ ശാന്തിദൃഷ്ടിരിതിപ്രോക്താ ഭരതാഗമവേദിഭി:<noinclude><references/></noinclude> akhykxdbef4kt32y8pt4mtcdsofi5cj താൾ:Kathakali-1957.pdf/119 106 78142 237626 222693 2025-06-30T05:38:53Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237626 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>105 ശാന്തരസം തികച്ചും അനുഭവവിധേയമല്ലെങ്കിലും സന്ദർഭാനുസാരേണ അഭിനയിക്കേണ്ടിവരുമ്പോൾ ദൃഷ്ടി വിന്യാസം ചെയ്യേണ്ടതെങ്ങനെയെന്നു് മുകളിൽ പറഞ്ഞി രിക്കുന്നു. <u>1. ശൃംഗാരം</u> കടാക്ഷമായി നോക്കുകയോ കൃഷ്ണമണികൾ കണ്ണിൻെറ മദ്ധ്യേ നിറുത്തി താഴത്തെ കൺപോള അല്പം ഉയർത്തുകയോ ചെയ്യണം: അധരങ്ങളിൽ മന്ദസ്മിതം തൂകുകയും പുരികങ്ങൾ ഇളക്കുകയും വേണം. <u>2. കരുണം</u> കൃഷ്ണമണികളുടെയും കവിൾത്തടങ്ങളുടെയും ശക്തി കുറച്ചു് കൃഷ്ണമണിക്കു മുകളിലുള്ള വെള്ള നിശ്ശേഷം മറയു ന്നവിധം കൺപോളകൾ അല്പം ചുരുക്കണം. നോട്ടം മന്ദഗതിയിലായിരിക്കണം. <u>3. വീരം</u> പുരികങ്ങൾ മേല്പോട്ടു പിടിച്ചു കണ്ണുകൾ തുറന്നു കൃഷ്ണമണികൾ മുന്നോട്ടുതള്ളിക്കണം. ഭ്രമണം, ചലനം സമുദ്വൃത്തം മുതലായ ദൃഷ്ടി വിന്യാസങ്ങളും വീരത്തിൽ പ്രയോഗിക്കാം. കവിൾത്തടങ്ങൾ വീർത്തിരിക്കയും, കൃഷ്ണമണികൾ അല്പം താഴ്ത്തി അകലെ നോക്കുകയും ചെയ്യണം.<noinclude><references/></noinclude> bro5j1fr0enzda46gij1v41pwjbmlrs താൾ:Kathakali-1957.pdf/120 106 78143 237627 222694 2025-06-30T05:46:23Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237627 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>106 <u>4.രൌദ്രം</u> ദൃഷ്ടികൾ നല്ലപോലെ തുറന്നു കൃഷ്ണമണികൾ തുറിച്ചു് നേരെ മുന്നോട്ടു നോക്കണം. നാസിക വികസിപ്പിച്ചു പിടിക്കയും, കവിൾത്തടങ്ങൾ, കഴുത്തു മുതലായ ഭാഗങ്ങൾ ശക്തമാക്കുകയും, പുരികങ്ങൾ മേല്പോട്ടു കയററുകയും കൺതടങ്ങൾ ഇളക്കുകയും ചെയ്യണം. കൃഷ്ണമണികൾക്കു മീതേ വെള്ള തെളിഞ്ഞു കാണണം. <u>5. ഹാസ്യം</u> പുരികവും കൺപോളകളും മേല്പോട്ടുകയററി കൃഷ്ണ മണികളെ പോളകൾക്കുള്ളിലായി സംപ്രവേശിപ്പിച്ചു് കഴുത്ത് അല്പം ചരിച്ചുനോക്കണം. <u>6. ഭയാനകം</u> പുരികങ്ങൾ മേല്പോട്ടു പിടിച്ചു കണ്ണു തുറന്നു കൃഷ്ണ മണികൾ മുന്നോട്ടു തള്ളിച്ചു് ഇടയ്ക്കിടെ ഇരുപാർശ്വങ്ങളി ലേക്കും നോക്കണം. നാസിക അല്പം വികസിപ്പിക്കുകയും കവിൾ വിറപ്പിക്കുകയും ചെയ്യണം. <u>7. ബീഭത്സം</u> കഴുത്ത് അല്പം കുനിച്ച്, നെററി മുകൾ കീഴായി ചുളുക്കി പുരികങ്ങൾ താഴ്ത്തണം. കൃഷ്ണമണിയെ ഉള്ളി ലേയ്ക്കാകൎഷിച്ചു് കൺപോളകൾ ചുരുക്കണം. അധര ങ്ങളും കൺപോളകളും വിട്ടുവിട്ടു് തുറക്കുകയും അടയ്ക്കു കയും ചെയ്യണം.<noinclude><references/></noinclude> mdrp6bww33f70h786tgxjr4tjy4vtez താൾ:Kathakali-1957.pdf/121 106 78144 237650 222695 2025-06-30T07:22:25Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237650 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>107 <u>8. അത്ഭുതം</u> താടിയും, കഴുത്തും മുന്നോട്ടു തള്ളിച്ചു പിടിച്ച് ദൃഷ്ടി ക്രമേണ പുറത്തേക്കു തള്ളിക്കണം. പുരികം ഇളക്കുകയും കൺപോളകൾ നന്നായിട്ട് തുറന്നു നോക്കുകയും വേണം. <u>9. ശാന്തം</u> സ്തബ്ധമായിട്ടിരിക്കയും, ദൃഷ്ടികൾ തുറന്ന് അല്പം കീഴ്പോട്ടു പതിപ്പിച്ചു നിൎന്നിമേഷമായി നോക്കുകയും ചെയ്യണം. ഇത്രയും ചെയ്താൽ രസങ്ങൾ സ്ഫുരിച്ചുകൊള്ളണ മെന്ന് അൎത്ഥമാക്കേണ്ടതില്ല. രത്യാദിസ്ഥായിഭാവങ്ങ ളിൽ മനസ്സു വ്യാപരിപ്പിക്കയും മുഖരാഗം തദനുസരണം രൂപാന്തരപ്പെടുകയും ചെയ്യാതെ രസസ്‌ഫൂൎത്തി ശക്യ മല്ലെന്നുള്ളതു യുക്തിസിദ്ധമാകുന്നു. കഥകളിയിലെ ഓരോ പാത്രങ്ങളുടെയും പ്രകൃത ത്തിനുയോജിച്ച ഓരോ രസങ്ങൾ സ്ഥായിയായിട്ടു വേഷങ്ങളുടെ സ്ഥായിരസങ്ങൾ കല്പിച്ചിരിക്കുന്നു. പച്ചയ്ക്കു ശൃംഗാരം സ്ഥായിയായിരിക്കണമത്രെ. കത്തി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നവ രെല്ലാം വീരശൗൎയ്യാദി പ്രകൃതന്മാരും, ഉന്നതന്മാരായ രാജാക്കന്മാരും, അസുരാംശരും മററുമാക യാൽ അവൎക്കു വീരരസം സ്ഥായിയാണ്. ക്രൂരപ്രകൃത ന്മാരായ ചുവന്ന താടിക്കാൎക്ക് രൗദ്രമാണു സ്ഥായിരസം. മുനികളാദിയായ മിനുക്കിനു കരുണവും സ്ഥായിയായി കല്പി ച്ചിരിക്കുന്നു. ഭയാനകവും ബീഭത്സവും ഭീരുവിൻെറ രസങ്ങളാകുന്നു. കരി, വട്ടമുടി, ആദിയായ വേഷങ്ങൾക്കു പ്രത്യേക നിയമമൊന്നുമില്ലെങ്കിലും, രൗദ്രം, വീരം,<noinclude><references/></noinclude> jei4dcz4rtlciv3x97wkw85vp87b32u താൾ:Kathakali-1957.pdf/122 106 78145 237651 222696 2025-06-30T07:48:22Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237651 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>108 ഹാസ്യം തുടങ്ങിയ രസങ്ങൾ സന്ദർഭം പോലെ സ്ഥായി യായി ഭവിക്കുന്നു. പച്ച, മിനുക്കുവേഷങ്ങൾക്കു പല്ലു വെളിക്കു കാട്ടാൻ പാടില്ലെന്നാണു നിയമം. പ്രസ്തുത വേഷങ്ങൾ കെട്ടി നടിക്കുമ്പോൾ വായ് പൊളിക്കുകയും പല്ലു വെളിക്കു കാട്ടുകയും ചെയ്യുന്നതുമൂലം ബീഭത്സച്ഛായ കലരുകയും രസവിച്ഛേദം സംഭവിക്കുകയും ചെയ്യും. കത്തി, താടി, കരി മുതലായ വേഷങ്ങൾക്ക് അലറുകയും, ദംഷ്ട്രങ്ങൾ വെളിക്കു കാട്ടുകയും, ഗോഗ്വാദി ശബ്ദങ്ങൾ സന്ദർഭംപോലെ പുറപ്പെടുവിക്കുകയും ചെയ്യാം. കത്തി, താടി, കരി മുതലായ വേഷങ്ങൾ രംഗത്തു പ്രത്യക്ഷപ്പെടുന്നത് തിരനോട്ടത്തോടുകൂടിയാണു്. താള മേള സമന്വിതമായ വാദ്യഘോഷത്തോടെ തിരനോട്ടം എരിയുന്ന ദീപനാളത്തിൻെറ മുമ്പിൽ തിരശ്ശീല താഴ്ത്തി രംഗത്തേക്കു നോക്കുന്ന താണു തിരനോട്ടം. അഭിനയം തുടങ്ങുന്നതിനുമുൻപ് വേഷം രംഗത്തു പ്രദൎശിപ്പിക്കുകയെന്നുള്ളതത്രേ തിരനോട്ട ത്തിൻെറ ഉദ്ദേശ്യം. തിരനോട്ടം നടത്തുന്നത് അതാതു വേഷത്തിനു സ്ഥായിയായ രസത്തിൻെറ സ്ഫുരണത്തോടു കൂടിയാകുന്നു. കത്തിവേഷത്തിൻെറ തിരപ്പുറപ്പാടിനു ശംഖുവിളി, മേലാപ്പ്, ആലവട്ടം എന്നിവയുടെ അകമ്പടി യുണ്ടായിരിക്കും. തിരനോട്ടത്തിനു നവരസങ്ങൾ സ്ഫുരിപ്പി ക്കണമെന്നും മററും ചിലർ ധരിച്ചിരിക്കുന്നതു് അടിസ്ഥാന രഹിതമെന്നേ പറവാനുള്ളു. മിക്ക കത്തിവേഷങ്ങളും രംഗപ്രവേശത്തെ തുടൎന്നു ശൃംഗാരപ്പദം ആടുക പതി വാണ്. തിരനോട്ടം, തുടന്നുവരുന്ന കഥാസന്ദർഭവുമായി<noinclude><references/></noinclude> 4yj23ef49cnmvhmszn06lneu22mrn0p താൾ:Samrat Asokan.pdf/86 106 80402 237620 237413 2025-06-29T17:38:31Z Sreejithk2000 57 ചെറിയ തിരുത്ത് 237620 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{rh|74||എട്ടാം അദ്ധ്യായം}} ളിലും തുടൎന്നുവന്നതാണു് ഈ സാമ്യതയ്ക്കു കാരണമെന്നും തന്നിമിത്തം ഈറാനെ അനുകരിച്ചു എന്നു പറയുന്നതു യുക്തമല്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിമതം. അശോകന്റെ സ്തംഭശിഖരം ഘണ്ഡാകാരമായല്ല, അധോമുഖമായ കമലാകാരമാണെന്നും ഇവിടെ വ്യക്തമാക്കേണ്ടതായുണ്ടു്. പരിശുദ്ധകമലപുഷ്പത്തെ ശുഭസൂചകമായിട്ടാണ് ഭാരതീയർ പണ്ടേ കരുതിയിരുന്നതു്. {{text-indent|2em|ദാരിയസ്സ് വെറും പാറകളിന്മേലാണു് തന്റെ ശാസനങ്ങൾ എഴുതിയിരുന്നതു്. അശോകൻ ഒരു പടി മുന്നോട്ടുപോയി, സ്തംഭങ്ങളും ഗുഹകളും നിൎമ്മിച്ച്, അവയിന്മേലും ധൎമ്മലേഖകൾ കൊത്തിവെച്ചു. ഉയൎന്ന പാറകൾ കഴിച്ചു അവിടെ ചില സ്തംഭങ്ങൾ ആ പാരസീകചക്രവൎത്തിയും നിൎമ്മിച്ചതായി പറയുന്നുണ്ട്. പക്ഷെ ഭീമമായ പാറകൾ വെട്ടിയെടുത്തു, അവയിൽനിന്നു സ്തംഭനിൎമ്മിതി ചെയ്തു് അന്യ സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുക എന്ന വിഷമപ്രശ്നം അശോകന്നുമുമ്പ് എവിടെയും ഉണ്ടായിരുന്നതായി അറിയുന്നില്ല. അമ്പതോ അറുപതോ അടി നീളത്തിലും ഏഴെട്ടടി വണ്ണത്തിലും ഒരു പാറക്കഷണം പൊളിച്ചെടുക്കുക എന്നതു യാന്ത്രികവികാസം ഇത്രയും സിദ്ധിച്ച ഈ ഇരുപതാംനൂറ്റാണ്ടിലെ ശില്പവിദഗ്ദ്ധന്മാൎക്കുപോലും സാദ്ധ്യമല്ലാത്ത സ്ഥിതിക്കു് 22 നൂറ്റാണ്ടുകൾക്കപ്പറം അശോകന്റെ ശില്പികൾ ഈ വിഷയത്തിൽ വിജയിച്ചതു വിസ്മയജനകമാകുന്നു. ഇത്രയും ഭാരിച്ച പാറക്കല്ലുകൾ വൃത്താകാരത്തിൽ കൊത്തിമിനുക്കി സ്ഫടികസമാനം തിളങ്ങുന്നതായി എങ്ങിനെ രൂപപ്പെടുത്തി എന്ന സംഗതിയും ഇന്നും ശില്പിപ്രമുഖരെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ടു്. എന്നുതന്നെയല്ല, ചില പ്രത്യേകസ്ഥലങ്ങളിൽനിന്നു വെട്ടപ്പെട്ട ഭാരിച്ച ശിലകൾ}}<noinclude><references/></noinclude> ng288sw5tpb200qmnhob5zudibpi2c1 വിക്കിഗ്രന്ഥശാല:തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്ന സൂചികാതാളുകൾ 4 80450 237654 2025-06-30T11:36:36Z Manojk 804 'മലയാളം വിക്കിഗ്രന്ഥശാലയിൽ തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്ന സൂചികാതാളുകൾ * [[സൂചിക:പ്രപഞ്ചവും_മനുഷ്യനും.djvu]]' താൾ സൃഷ്ടിച്ചിരിക്കുന്നു 237654 wikitext text/x-wiki മലയാളം വിക്കിഗ്രന്ഥശാലയിൽ തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്ന സൂചികാതാളുകൾ * [[സൂചിക:പ്രപഞ്ചവും_മനുഷ്യനും.djvu]] 0h9p45e4cp2vm08fzpexegbhrc1yhyf 237655 237654 2025-06-30T11:36:58Z Manojk 804 added [[Category:വിക്കിഗ്രന്ഥശാല]] using [[Help:Gadget-HotCat|HotCat]] 237655 wikitext text/x-wiki മലയാളം വിക്കിഗ്രന്ഥശാലയിൽ തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്ന സൂചികാതാളുകൾ * [[സൂചിക:പ്രപഞ്ചവും_മനുഷ്യനും.djvu]] [[വർഗ്ഗം:വിക്കിഗ്രന്ഥശാല]] ntykwy4gmv6c9phs4wfc1kevjn820zd 237656 237655 2025-06-30T11:45:49Z Manojk 804 237656 wikitext text/x-wiki മലയാളം വിക്കിഗ്രന്ഥശാലയിൽ തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്ന സൂചികാതാളുകൾ * [[സൂചിക:പ്രപഞ്ചവും_മനുഷ്യനും.djvu]] * [[സൂചിക:Kathakali-1957.pdf]] * [[സൂചിക:Dharmaraja.djvu]] * [[സൂചിക:Dhakshina Indiayile Jadhikal 1915.pdf]] [[വർഗ്ഗം:വിക്കിഗ്രന്ഥശാല]] niipj77l3ek1fi72kvflnbjiekg2gep 237657 237656 2025-06-30T11:48:57Z Manojk 804 237657 wikitext text/x-wiki മലയാളം വിക്കിഗ്രന്ഥശാലയിൽ തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്ന സൂചികാതാളുകൾ * [[സൂചിക:പ്രപഞ്ചവും_മനുഷ്യനും.djvu]] * [[സൂചിക:Kathakali-1957.pdf]] * [[സൂചിക:Dharmaraja.djvu]] * [[സൂചിക:Dhakshina Indiayile Jadhikal 1915.pdf]] * [[സൂചിക:Samkshepavedartham 1772.pdf]] * [[സൂചിക:Kerala Bhasha Vyakaranam 1877.pdf]] * [[സൂചിക:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf]] * [[സൂചിക:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf]] * [[സൂചിക:Thunjathezhuthachan.djvu]] * [[സൂചിക:Mangala mala book-2 1913.pdf]] [[വർഗ്ഗം:വിക്കിഗ്രന്ഥശാല]] 8ex4laqfswjyg1ub8wwvekgewu1ohi0