വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.8
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
പുത്തൻ പാന
0
18467
237696
134592
2025-07-06T20:10:05Z
Jose Arukatty
3054
237696
wikitext
text/x-wiki
{{header
| title =പുത്തൻ പാന
| genre = പാന
| author = അർണ്ണോസ് പാതിരി
| year =
| translator =
| section =
| previous =
| next =
| notes = മിശിഹായുടെ പാന എന്നും, [[പുത്തൻ പാന]] എന്നും 'രക്ഷാചരിത കീർത്തനം' എന്നും പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി, ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ [http://ml.wikipedia.org/wiki/%E0%B4%85%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF അർണ്ണോസ് പാതിരി](Johann Ernst Hanxleden) രചിച്ചത്.
}}
{{ml:wikipedia}}
*[[പുത്തൻ പാന/ഒന്നാം പാദം|ഒന്നാം പാദം]]
*[[പുത്തൻ പാന/രണ്ടാം പാദം|രണ്ടാം പാദം]]
*[[പുത്തൻ പാന/മൂന്നാം പാദം|മൂന്നാം പാദം]]
*[[പുത്തൻ പാന/നാലാം പാദം|നാലാം പാദം]]
*[[പുത്തൻ പാന/അഞ്ചാം പാദം|അഞ്ചാം പാദം]]
*[[പുത്തൻ പാന/ആറാം പാദം|ആറാം പാദം]]
<div class=" novel">
<pages index="Puthenpaana.djvu" from=7 to=116 />
</div>
[[വർഗ്ഗം:കവിത]]
[[വർഗ്ഗം:അർണ്ണോസ് പാതിരിയുടെ കൃതികൾ]]
[[വർഗ്ഗം:ക്രൈസ്തവം]]
[[വർഗ്ഗം:അപൂർണ്ണകൃതികൾ]]
fnnnzcid9p5bsvwzk1wp4sjcv3zws9r
പുത്തൻ പാന/മൂന്നാം പാദം
0
80438
237700
237550
2025-07-06T20:36:14Z
Jose Arukatty
3054
237700
wikitext
text/x-wiki
<big>'''മൂന്നാംപാദം'''</big>
ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും, നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും, ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്താൽ യൗസേപ്പുപുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസ്രസ്സിൽ പോയതും.
<poem>
പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും, {{line|1}}
സൂര്യാഗ്രേസര പ്രത്യുഷഃനക്ഷത്രം
വരും നേരമഹസ്സടുക്കും ദ്രുതം{{line|2}}
കാലത്തിന്നുടെ മദ്ധ്യമടുത്തപ്പോൾ
ഭൂലോകത്തിനു രക്ഷയുദിപ്പാനായ് {{line|3}}
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ചു കന്യാമണി {{line|4}}
വെന്തഭൂമിക്കു ശീതവർഷത്തിനായ്
അത്യന്തഗുണവാഹമേഘമിത് {{line|5}}
ഉത്തമഫലം പൂവിനുണ്ടാകുവാൻ
ചിത്താപഹാരരൂപ പുഷ്പമീതേ {{line|6}}
ദേവസൂര്യനുദിപ്പാനവനിയിൽ
ദേവാനുഗ്രഹതാരമുദിച്ചത് {{line|7}}
രാജരാജൻ ധരേ എഴുന്നെള്ളുവാൻ
രാജസിംഹാസനം പണിയിച്ചത് {{line|8}}
രാജമുഷ്കരത്വത്തിന്നടുത്തൊരു
രാജധാനി പണിചെയ്തു ശോഭയിൽ {{line|9}
സർവ്വദോഷത്താൽ വലയും മർത്ത്യരെ
സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ {{line|10}}
സർവ്വേശൻ നരനാവാൻ ജനനീയായ്
സർവ്വനിർമ്മല കന്നി പിറന്നത്. {{line|11}}
</poem>
[ [[താൾ:Puthenpaana.djvu/20|20]] ]
<poem>
മാനുഷകുലശ്രേഷ്ഠ രത്നമിത്
തിന്മയറ്റ ഗുണഗണശാലിനി {{line|121}}
ദുർലോകത്തിന്നപജയകാരണം
സ്വർലോകത്തിനു മാന്യമാം സ്ത്രീവര, {{line|13}}
കറയറ്റ നൈർമ്മല്യം ധരിച്ചവൾ
നിറവുള്ള ധർമ്മങ്ങടെ ഭോജനം {{line|14}}
ജനിച്ചന്നേ സമ്പൂർണ്ണ ചന്ദ്രൻ പോലെ
മനോജ്ഞപ്രഭ വീശിത്തുടങ്ങിയാൾ {{line|15}}
പാപത്തിന്നുടെ നിഴലും തൊട്ടില്ല
തമ്പുരാനിഷ്ടപുണ്യമെല്ലാമുണ്ട് {{line|16}}
ജന്മദോഷ നിഴൽപോലും തീണ്ടാതെ
നന്മയിൽ മുളച്ചുണ്ടായ നിർമ്മല {{line|17}}
റൂഹാദക്കുദശയവളെയുടൻ
മഹാസ്നേഹത്താലലങ്കരിച്ചത്. {{line|18}}
ആത്മാവിന്നുടെ സാമർത്ഥ്യമായവ
സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ {{line|19}}
മാലാഖമാർക്കും മാനുഷർക്കുമുള്ള
ആത്മപുഷ്ടിയിതിനോടൊത്തുവരാ {{line|20}}
പുത്രൻ തമ്പുരാൻ ജനനിയാകുവാൻ
മർത്ത്യരത്നത്തെവരിച്ചുകൈക്കൊണ്ടു{{line|21}}
ബാവാ പുത്രിയിവളെന്നതുപോലെ
സർവ്വത്തേക്കാളുമേറെ സ്നേഹിച്ചിതു{{line|22}}
മാലാഖമാരിൽ പ്രധാനികളവർ
വേലയ്ക്കു നില്‌പാനേറെയാഗ്രഹിച്ചു{{line|23}}
ഗൗറിയേലിന്റെ തമ്പുരാൻ കൽപ്പിച്ചു
സ്വർന്നിധിയാമ്മറിയത്തെ കാപ്പാനായ്!{{line|24}}
സർവ്വഭൂതരുമാദരിപ്പാനായി;
മറിയമെന്ന നാമധേയമിത്{{line|25}}
ത്രിലോകത്തിലും പുജ്യമാം നാമത്തെ
കല്പിച്ചു പേരുമിട്ടു സർവേശ്വരൻ{{line|26}}
ജനിച്ചന്നേ തികഞ്ഞു ബുദ്ധിപ്രഭ
മാനസത്തെ നടത്തും യഥോചിതം{{line|27}}
അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ
അങ്ങേയ്ക്കിഷ്ടമിതങ്ങേ പ്രമാണമാം{{line|28}}
</poem>
[ [[താൾ:Puthenpaana.djvu/21|21]] ]
<poem>
ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാനഗുണമിഛിക്കും സന്തതം{{line|29}}
ഭൂലോകം പ്രതിയിച്ഛ ഒരിക്കലും
ഉള്ളിൽ പൂകാതെ വാണു തപസ്വിനി.{{line|30}}
മൂന്നുവയസ്സിൻ കാലം കഴിഞ്ഞപ്പോൾ
അന്നോറശലം പള്ളിയിൽ പാർത്തവൾ{{line|31}}
പിതാക്കന്മാരെ ചിന്തിക്കാതെ സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം{{line|32}}
അല്പഭക്ഷണം ദേവജപം തപ-
സ്തെപ്പോഴുമിവ വൃത്തികളയാതെ{{line|33}}
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിന്റെ സുഖമറിയാതെ {{line|34}}
ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും
ജീവിതം കഴിച്ചീടുമാറായതു{{line|35}}
പുണ്യവാസത്തിൽ മാലാഖമാരുടെ
ശ്രേണി നിയതം കന്നിയെ സേവിക്കും; {{line|36}}
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചിടും
ഉത്തരലോകേ വാർത്തയറിയിക്കും{{line|37}}
ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ{{line|38}}
മുമ്പിൽ ദിവ്യന്മാരോടരുൾ ചെയ്തപോൽ
കല്പിച്ചു കാലമൊട്ടു തികഞ്ഞത് {{line|39}}
തമ്പുരാനെ ഈ ഭൂമിയിൽ കാൺമതി
ന്നുപായമത്രേ വന്നിവയെന്നതും{{line|40}}
സത്യവാർത്തകളറിയിക്കും വിധൌ
ചേതസി ദാഹമുജ്ജ്വലിക്കും സദാ{{line|4}1}
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ{{line|42}}
വന്നരുളുക ദൈവമേ! താമസം
നീങ്ങുവാനാനുഗ്രഹിക്ക സത്വരം{{line|43}}
ഗുണമൊന്നും നീയല്ലാതെയില്ലല്ലോ.
പുണ്യം കൂട്ടുവാൻ വന്നരുളേണമേ!{{line|44}}
പ്രാണപ്രാണൻ നീ സർവ്വമംഗല്യമേ!
പ്രാണേശാ എന്നെവന്നാശ്വസിപ്പിക്ക{{line|45}}
</poem>
[ [[താൾ:Puthenpaana.djvu/22|22]] ]
കണ്ണിനു വെളിവെനിക്കു നീ തന്നെ
ഘൃണയാലിരുൾ പോവാനുദിക്ക നീ 46
പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ
കണ്ടു നിന്നെ ഞാൻ വന്ദിച്ചു കൊള്ളുവാൻ 47
ഭാഗ്യത്തിന്നുടെ യോഗ്യമുണ്ടാകുകിൽ
അഗതിക്കു സഹായമുണ്ടാകുമോ? 48
അന്നെനിക്കുള്ള ദാഹവിനാശമാം
അന്നു തല്പരം ഭാഗ്യം വേണ്ടുഭൂവി 49
നീയീ ഭൂമിയിൽ ജനിച്ചു കൊള്ളുകിൽ
പ്രിയത്തിലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ 50
കൂലിവേണ്ട സമ്മാനവും ചെയ്യേണ്ട
വേലയൊക്കെക്കുമാളു ഞാൻ നിശ്ചയം 51
നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും
എന്നിലേതും മടിയില്ല ദൈവമേ! 52
ഉറങ്ങുന്നേരം നിന്നെ ദയവോടെ
ഉറങ്ങാതെ ഞാൻ കാത്തുകൊണ്ടീടുവാൻ, 53
ഉറക്കത്തിനു ഭംഗം വരുത്താതെ
വെറുപ്പിക്കാതിരിക്കും തൃക്കാക്കൽ ഞാൻ 54
തൃക്കാൽമയത്താൽ പരുഭവിക്കാതെ
ഭക്തിയോടു ഞാൻ മുത്തുമതുനേരം 55
ഉയർന്നിട്ടിച്ഛയൊക്കെയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ 56
ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ
ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു ഞാൻ 57
നടപ്പാൻ കുഞ്ഞു തൃക്കാലിളക്കുമ്പോൾ
പിടിച്ചുണ്ണിയെ നടത്തിക്കൊള്ളുവാൻ 58
പ്രേമത്തിന്നുടെ കൂരിടം ദൈവമേ!
എന്മനോരസമുജ്ജ്വലിക്കുന്നത് 59
കന്യകാ രത്നമിങ്ങനെചിന്തിച്ചു
പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു 60
ഇകൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു യോഗ്യമിനിക്കുണ്ടോ? 61
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വ മുഷ്കരൻ 62
[ [[താൾ:Puthenpaana.djvu/23|23]] ]
ഒൻപതു വൃന്ദം മാലാഖമാർ നിന്റെ
മുൻപിലാദരിച്ചെപ്പോഴും നില്ക്കുന്നു 63
ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്
സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു 64
മൺപാത്രം കഴിഞ്ഞുള്ളവൾ ഞാനല്ലോ
ഇപ്രകാരം ഞാനെന്തു മോഹിക്കുന്നു. 65
കാരുണ്യത്തിന്റെ വിസ്മയത്താലെ നീ
പരിപൂർണ്ണമെനിക്കു വരുത്തുക 66
സൂര്യവേഷത്തെ നോക്കുമതുപോലെ
ദൂരെയെങ്കിലും കണ്ടാവൂ നിൻ പ്രഭ 67
ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു
ദൈവാനുഗ്രഹം പാർത്തിടും കന്യക 68
അന്യഭാവമുണ്ടാകരുതെന്നുമേ
മാനസത്തിലുറച്ചിതു നിശ്ചയം 69
മാംസമോഹങ്ങളേയറച്ചവൾ
കന്യാത്വം നേർന്നു സർവ്വേശ സാക്ഷിണി 70
പന്തീരണ്ടു വയസ്സു തികഞ്ഞപ്പോൾ
ഭർത്താവാരിവൾക്കെന്ന വിചാരമായ് 71
വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്
ദേവൻ ജനിപ്പാൻ കല്പിച്ച കാരണം 72
സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നത്
പൂർവ്വകല്പനയായതറിഞ്ഞാലും 73
ഈവണ്ണം നരജന്മത്തിലാരുമേ
ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം 74
രൂപസൗന്ദര്യം മഹാവിരക്തിയും
ഉപാക്ഷാപേക്ഷ സുക്രമ നീതിയും 75
ദേവസേവയും ശാസ്ത്രവിജ്ഞാനവും
ഇവയിങ്ങനെ കണ്ടവരാരുള്ളു 76
ഇക്കന്യയുടെ മുഖത്ത് നോക്കുമ്പോൾ
ശങ്കരാചാരങ്ങൾ പറഞ്ഞുകൂടുമോ? 77
ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ 78
ഇവൾക്കു തുണയാകുവാൻ യോഗ്യനെ
ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ? 79
[ [[താൾ:Puthenpaana.djvu/24|24]] ]
പട്ടക്കാരരിതിങ്ങനെയെണ്ണുമ്പോൾ
കൂടുന്നില്ല വിചാരത്തിൽ ചഞ്ചലം 80
ദേവഭാവമന്വേഷിക്കയെന്നത്
നിർവൈഷമ്യമുറച്ചു വെച്ചു തദാ 81
ദേവധ്യാനസ്ഥലമതിലേവരും
ദേവസേവധ്യാനം ചെയ്തപേക്ഷിച്ചു. 82
ദേവൻ താനറിയിച്ചതു വാർത്തകൾ
സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു. 83
വിവാഹം ചെയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ 84
കൈവടിയാൽ വരുവാനറിയിച്ചു.
കൈവടിയുമെടുത്തു കൊണ്ടാരവർ 85
കല്പിച്ചപോലെ വേഗം പുറപ്പെട്ടു
ശില്പമായൊക്കെ ഭൂഷണവേഷത്തിൽ 86
വന്നു പള്ളിയകം പൂക്കനന്തരം
പിന്നാലെ വന്നു ധന്യനവുസേപ്പും 87
ചിൽപുരുഷൻ കൈവടിയില്ലാഞ്ഞു
കോപിച്ചു പട്ടക്കാരനയാളോടു 88
ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ
കൈവടിയൊന്നു നൽകിയൊരു സഖി 89
മർത്ത്യരാജനാ പുണ്യവാന്റെ കയ്യിൽ
ചേർത്തദണ്ഡുവരണ്ടതറിഞ്ഞാലും 90
പുണ്യശാലയിൽ കൈവടി വച്ചുടൻ
വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ് 91
കന്യകയിനിക്കാകണം ഭാര്യയായ്
എന്നപേക്ഷിച്ചു ബാലരെല്ലാവരും 92
കന്യകാത്വക്ഷയം വരാതിരിപ്പാനായി
ധന്യനാം യൗസേപ്പുമപേക്ഷിച്ചു 93
ഒട്ടുനേരം കഴിഞ്ഞോരനന്തരം
എടുത്തു വടിനോക്കിയ നേരത്ത് 94
ആശ്ചര്യമൊരു ശുഷ്ക്കമായ വടി
പച്ചവെച്ചു കിളിർത്തു ചിത്രമഹോ, 95
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതന്മേലിറങ്ങീതു റൂഹായും 96
[ [[താൾ:Puthenpaana.djvu/25|25]] ]
ദണ്ഡെല്ലാവരും നോക്കിയ നേരത്ത്
പുണ്യനാം യവുസേപ്പെന്നറിഞ്ഞുടൻ 97
ദാവീദിന്നുടെ രാജ ജന്മമുള്ള
സുവിനീതൻ യൗസേപ്പു കന്യകയെ 98
അക്കാലം യൂദരുടെ മര്യാദയ്ക്കു
തക്കപോലെ വിവാഹവും ചെയ്തുടൻ 99
ഭാര്യസുവൃതം നേർന്നതുകേട്ടപ്പോൾ
വീര്യവാൻ യൗസേപ്പു തെളിഞ്ഞുടൻ 100
ധർമ്മത്തിനു സഹായമുണ്ടോയെന്നു
ബ്രഹ്മചാരി പ്രധാനി സ്തുതിചെയ്തു 101
ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ
സൂര്യൻപോലെ തെളിഞ്ഞു വിളങ്ങുന്നു 102
പുണ്യഭാവമുദിച്ചു ശോഭിക്കുന്നു
ഗുണത്തിനു ചെലുത്തീടും മാനസം 103
ആയതുകൊണ്ടു യൗസേപ്പു ഭാഗ്യവാൻ
ഭാര്യയും കൊണ്ടുപോയി നസറസിൽ 104
മൂന്നാം പാദം സമാപ്തം
lv0o0h1tco4ekowxvqlqb0p5a7nfq3r
237701
237700
2025-07-06T20:44:29Z
Jose Arukatty
3054
237701
wikitext
text/x-wiki
<big>'''മൂന്നാംപാദം'''</big>
ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും, നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും, ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്താൽ യൗസേപ്പുപുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസ്രസ്സിൽ പോയതും.
<poem>
പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും, {{line|1}}
സൂര്യാഗ്രേസര പ്രത്യുഷഃനക്ഷത്രം
വരും നേരമഹസ്സടുക്കും ദ്രുതം{{line|2}}
കാലത്തിന്നുടെ മദ്ധ്യമടുത്തപ്പോൾ
ഭൂലോകത്തിനു രക്ഷയുദിപ്പാനായ് {{line|3}}
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ചു കന്യാമണി {{line|4}}
വെന്തഭൂമിക്കു ശീതവർഷത്തിനായ്
അത്യന്തഗുണവാഹമേഘമിത് {{line|5}}
ഉത്തമഫലം പൂവിനുണ്ടാകുവാൻ
ചിത്താപഹാരരൂപ പുഷ്പമീതേ {{line|6}}
ദേവസൂര്യനുദിപ്പാനവനിയിൽ
ദേവാനുഗ്രഹതാരമുദിച്ചത് {{line|7}}
രാജരാജൻ ധരേ എഴുന്നെള്ളുവാൻ
രാജസിംഹാസനം പണിയിച്ചത് {{line|8}}
രാജമുഷ്കരത്വത്തിന്നടുത്തൊരു
രാജധാനി പണിചെയ്തു ശോഭയിൽ {{line|9}
സർവ്വദോഷത്താൽ വലയും മർത്ത്യരെ
സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ {{line|10}}
സർവ്വേശൻ നരനാവാൻ ജനനീയായ്
സർവ്വനിർമ്മല കന്നി പിറന്നത്. {{line|11}}
</poem>
[ [[താൾ:Puthenpaana.djvu/20|20]] ]
<poem>
മാനുഷകുലശ്രേഷ്ഠ രത്നമിത്
തിന്മയറ്റ ഗുണഗണശാലിനി {{line|12}}
ദുർലോകത്തിന്നപജയകാരണം
സ്വർലോകത്തിനു മാന്യമാം സ്ത്രീവര, {{line|13}}
കറയറ്റ നൈർമ്മല്യം ധരിച്ചവൾ
നിറവുള്ള ധർമ്മങ്ങടെ ഭോജനം {{line|14}}
ജനിച്ചന്നേ സമ്പൂർണ്ണ ചന്ദ്രൻ പോലെ
മനോജ്ഞപ്രഭ വീശിത്തുടങ്ങിയാൾ {{line|15}}
പാപത്തിന്നുടെ നിഴലും തൊട്ടില്ല
തമ്പുരാനിഷ്ടപുണ്യമെല്ലാമുണ്ട് {{line|16}}
ജന്മദോഷ നിഴൽപോലും തീണ്ടാതെ
നന്മയിൽ മുളച്ചുണ്ടായ നിർമ്മല {{line|17}}
റൂഹാദക്കുദശയവളെയുടൻ
മഹാസ്നേഹത്താലലങ്കരിച്ചത്. {{line|18}}
ആത്മാവിന്നുടെ സാമർത്ഥ്യമായവ
സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ {{line|19}}
മാലാഖമാർക്കും മാനുഷർക്കുമുള്ള
ആത്മപുഷ്ടിയിതിനോടൊത്തുവരാ {{line|20}}
പുത്രൻ തമ്പുരാൻ ജനനിയാകുവാൻ
മർത്ത്യരത്നത്തെവരിച്ചുകൈക്കൊണ്ടു{{line|21}}
ബാവാ പുത്രിയിവളെന്നതുപോലെ
സർവ്വത്തേക്കാളുമേറെ സ്നേഹിച്ചിതു{{line|22}}
മാലാഖമാരിൽ പ്രധാനികളവർ
വേലയ്ക്കു നില്‌പാനേറെയാഗ്രഹിച്ചു{{line|23}}
ഗൗറിയേലിന്റെ തമ്പുരാൻ കൽപ്പിച്ചു
സ്വർന്നിധിയാമ്മറിയത്തെ കാപ്പാനായ്!{{line|24}}
സർവ്വഭൂതരുമാദരിപ്പാനായി;
മറിയമെന്ന നാമധേയമിത്{{line|25}}
ത്രിലോകത്തിലും പുജ്യമാം നാമത്തെ
കല്പിച്ചു പേരുമിട്ടു സർവേശ്വരൻ{{line|26}}
ജനിച്ചന്നേ തികഞ്ഞു ബുദ്ധിപ്രഭ
മാനസത്തെ നടത്തും യഥോചിതം{{line|27}}
അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ
അങ്ങേയ്ക്കിഷ്ടമിതങ്ങേ പ്രമാണമാം{{line|28}}
</poem>
[ [[താൾ:Puthenpaana.djvu/21|21]] ]
<poem>
ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാനഗുണമിഛിക്കും സന്തതം{{line|29}}
ഭൂലോകം പ്രതിയിച്ഛ ഒരിക്കലും
ഉള്ളിൽ പൂകാതെ വാണു തപസ്വിനി.{{line|30}}
മൂന്നുവയസ്സിൻ കാലം കഴിഞ്ഞപ്പോൾ
അന്നോറശലം പള്ളിയിൽ പാർത്തവൾ{{line|31}}
പിതാക്കന്മാരെ ചിന്തിക്കാതെ സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം{{line|32}}
അല്പഭക്ഷണം ദേവജപം തപ-
സ്തെപ്പോഴുമിവ വൃത്തികളയാതെ{{line|33}}
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിന്റെ സുഖമറിയാതെ {{line|34}}
ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും
ജീവിതം കഴിച്ചീടുമാറായതു{{line|35}}
പുണ്യവാസത്തിൽ മാലാഖമാരുടെ
ശ്രേണി നിയതം കന്നിയെ സേവിക്കും; {{line|36}}
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചിടും
ഉത്തരലോകേ വാർത്തയറിയിക്കും{{line|37}}
ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ{{line|38}}
മുമ്പിൽ ദിവ്യന്മാരോടരുൾ ചെയ്തപോൽ
കല്പിച്ചു കാലമൊട്ടു തികഞ്ഞത് {{line|39}}
തമ്പുരാനെ ഈ ഭൂമിയിൽ കാൺമതി
ന്നുപായമത്രേ വന്നിവയെന്നതും{{line|40}}
സത്യവാർത്തകളറിയിക്കും വിധൌ
ചേതസി ദാഹമുജ്ജ്വലിക്കും സദാ{{line|4}1}
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ{{line|42}}
വന്നരുളുക ദൈവമേ! താമസം
നീങ്ങുവാനാനുഗ്രഹിക്ക സത്വരം{{line|43}}
ഗുണമൊന്നും നീയല്ലാതെയില്ലല്ലോ.
പുണ്യം കൂട്ടുവാൻ വന്നരുളേണമേ!{{line|44}}
പ്രാണപ്രാണൻ നീ സർവ്വമംഗല്യമേ!
പ്രാണേശാ എന്നെവന്നാശ്വസിപ്പിക്ക{{line|45}}
</poem>
[ [[താൾ:Puthenpaana.djvu/22|22]] ]
<poem>
കണ്ണിനു വെളിവെനിക്കു നീ തന്നെ
ഘൃണയാലിരുൾ പോവാനുദിക്ക നീ{{line|46}}
പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ
കണ്ടു നിന്നെ ഞാൻ വന്ദിച്ചു കൊള്ളുവാൻ{{line|47}}
ഭാഗ്യത്തിന്നുടെ യോഗ്യമുണ്ടാകുകിൽ
അഗതിക്കു സഹായമുണ്ടാകുമോ?{{line|48}}
അന്നെനിക്കുള്ള ദാഹവിനാശമാം
അന്നു തല്പരം ഭാഗ്യം വേണ്ടുഭൂവി{{line|49}}
നീയീ ഭൂമിയിൽ ജനിച്ചു കൊള്ളുകിൽ
പ്രിയത്തിലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ{{line|50}}
കൂലിവേണ്ട സമ്മാനവും ചെയ്യേണ്ട
വേലയൊക്കെക്കുമാളു ഞാൻ നിശ്ചയം{{line|51}}
നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും
എന്നിലേതും മടിയില്ല ദൈവമേ!{{line|52}}
ഉറങ്ങുന്നേരം നിന്നെ ദയവോടെ
ഉറങ്ങാതെ ഞാൻ കാത്തുകൊണ്ടീടുവാൻ,{{line|53}}
ഉറക്കത്തിനു ഭംഗം വരുത്താതെ
വെറുപ്പിക്കാതിരിക്കും തൃക്കാക്കൽ ഞാൻ{{line|54}}
തൃക്കാൽമയത്താൽ പരുഭവിക്കാതെ
ഭക്തിയോടു ഞാൻ മുത്തുമതുനേരം{{line|55}}
ഉയർന്നിട്ടിച്ഛയൊക്കെയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ {{line|56}}
ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ
ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു ഞാൻ {{line|57}}
നടപ്പാൻ കുഞ്ഞു തൃക്കാലിളക്കുമ്പോൾ
പിടിച്ചുണ്ണിയെ നടത്തിക്കൊള്ളുവാൻ{{line|58}}
പ്രേമത്തിന്നുടെ കൂരിടം ദൈവമേ!
എന്മനോരസമുജ്ജ്വലിക്കുന്നത്{{line|59}}
കന്യകാ രത്നമിങ്ങനെ ചിന്തിച്ചു
പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു{{line|60}}
ഇകൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു യോഗ്യമിനിക്കുണ്ടോ?{{line|61}}
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വ മുഷ്കരൻ {{line|62}}
</poem>
[ [[താൾ:Puthenpaana.djvu/23|23]] ]
ഒൻപതു വൃന്ദം മാലാഖമാർ നിന്റെ
മുൻപിലാദരിച്ചെപ്പോഴും നില്ക്കുന്നു 63
ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്
സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു 64
മൺപാത്രം കഴിഞ്ഞുള്ളവൾ ഞാനല്ലോ
ഇപ്രകാരം ഞാനെന്തു മോഹിക്കുന്നു. 65
കാരുണ്യത്തിന്റെ വിസ്മയത്താലെ നീ
പരിപൂർണ്ണമെനിക്കു വരുത്തുക 66
സൂര്യവേഷത്തെ നോക്കുമതുപോലെ
ദൂരെയെങ്കിലും കണ്ടാവൂ നിൻ പ്രഭ 67
ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു
ദൈവാനുഗ്രഹം പാർത്തിടും കന്യക 68
അന്യഭാവമുണ്ടാകരുതെന്നുമേ
മാനസത്തിലുറച്ചിതു നിശ്ചയം 69
മാംസമോഹങ്ങളേയറച്ചവൾ
കന്യാത്വം നേർന്നു സർവ്വേശ സാക്ഷിണി 70
പന്തീരണ്ടു വയസ്സു തികഞ്ഞപ്പോൾ
ഭർത്താവാരിവൾക്കെന്ന വിചാരമായ് 71
വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്
ദേവൻ ജനിപ്പാൻ കല്പിച്ച കാരണം 72
സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നത്
പൂർവ്വകല്പനയായതറിഞ്ഞാലും 73
ഈവണ്ണം നരജന്മത്തിലാരുമേ
ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം 74
രൂപസൗന്ദര്യം മഹാവിരക്തിയും
ഉപാക്ഷാപേക്ഷ സുക്രമ നീതിയും 75
ദേവസേവയും ശാസ്ത്രവിജ്ഞാനവും
ഇവയിങ്ങനെ കണ്ടവരാരുള്ളു 76
ഇക്കന്യയുടെ മുഖത്ത് നോക്കുമ്പോൾ
ശങ്കരാചാരങ്ങൾ പറഞ്ഞുകൂടുമോ? 77
ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ 78
ഇവൾക്കു തുണയാകുവാൻ യോഗ്യനെ
ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ? 79
[ [[താൾ:Puthenpaana.djvu/24|24]] ]
പട്ടക്കാരരിതിങ്ങനെയെണ്ണുമ്പോൾ
കൂടുന്നില്ല വിചാരത്തിൽ ചഞ്ചലം 80
ദേവഭാവമന്വേഷിക്കയെന്നത്
നിർവൈഷമ്യമുറച്ചു വെച്ചു തദാ 81
ദേവധ്യാനസ്ഥലമതിലേവരും
ദേവസേവധ്യാനം ചെയ്തപേക്ഷിച്ചു. 82
ദേവൻ താനറിയിച്ചതു വാർത്തകൾ
സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു. 83
വിവാഹം ചെയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ 84
കൈവടിയാൽ വരുവാനറിയിച്ചു.
കൈവടിയുമെടുത്തു കൊണ്ടാരവർ 85
കല്പിച്ചപോലെ വേഗം പുറപ്പെട്ടു
ശില്പമായൊക്കെ ഭൂഷണവേഷത്തിൽ 86
വന്നു പള്ളിയകം പൂക്കനന്തരം
പിന്നാലെ വന്നു ധന്യനവുസേപ്പും 87
ചിൽപുരുഷൻ കൈവടിയില്ലാഞ്ഞു
കോപിച്ചു പട്ടക്കാരനയാളോടു 88
ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ
കൈവടിയൊന്നു നൽകിയൊരു സഖി 89
മർത്ത്യരാജനാ പുണ്യവാന്റെ കയ്യിൽ
ചേർത്തദണ്ഡുവരണ്ടതറിഞ്ഞാലും 90
പുണ്യശാലയിൽ കൈവടി വച്ചുടൻ
വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ് 91
കന്യകയിനിക്കാകണം ഭാര്യയായ്
എന്നപേക്ഷിച്ചു ബാലരെല്ലാവരും 92
കന്യകാത്വക്ഷയം വരാതിരിപ്പാനായി
ധന്യനാം യൗസേപ്പുമപേക്ഷിച്ചു 93
ഒട്ടുനേരം കഴിഞ്ഞോരനന്തരം
എടുത്തു വടിനോക്കിയ നേരത്ത് 94
ആശ്ചര്യമൊരു ശുഷ്ക്കമായ വടി
പച്ചവെച്ചു കിളിർത്തു ചിത്രമഹോ, 95
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതന്മേലിറങ്ങീതു റൂഹായും 96
[ [[താൾ:Puthenpaana.djvu/25|25]] ]
ദണ്ഡെല്ലാവരും നോക്കിയ നേരത്ത്
പുണ്യനാം യവുസേപ്പെന്നറിഞ്ഞുടൻ 97
ദാവീദിന്നുടെ രാജ ജന്മമുള്ള
സുവിനീതൻ യൗസേപ്പു കന്യകയെ 98
അക്കാലം യൂദരുടെ മര്യാദയ്ക്കു
തക്കപോലെ വിവാഹവും ചെയ്തുടൻ 99
ഭാര്യസുവൃതം നേർന്നതുകേട്ടപ്പോൾ
വീര്യവാൻ യൗസേപ്പു തെളിഞ്ഞുടൻ 100
ധർമ്മത്തിനു സഹായമുണ്ടോയെന്നു
ബ്രഹ്മചാരി പ്രധാനി സ്തുതിചെയ്തു 101
ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ
സൂര്യൻപോലെ തെളിഞ്ഞു വിളങ്ങുന്നു 102
പുണ്യഭാവമുദിച്ചു ശോഭിക്കുന്നു
ഗുണത്തിനു ചെലുത്തീടും മാനസം 103
ആയതുകൊണ്ടു യൗസേപ്പു ഭാഗ്യവാൻ
ഭാര്യയും കൊണ്ടുപോയി നസറസിൽ 104
മൂന്നാം പാദം സമാപ്തം
4xq5c3hrddpo3r6huj50q6mljs9vx44
237702
237701
2025-07-06T20:56:45Z
Jose Arukatty
3054
237702
wikitext
text/x-wiki
<big>'''<u>മൂന്നാംപാദം</u>'''</big>
ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും, നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും, ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്താൽ യൗസേപ്പുപുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസ്രസ്സിൽ പോയതും.
<poem>
പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും, {{line|1}}
സൂര്യാഗ്രേസര പ്രത്യുഷഃനക്ഷത്രം
വരും നേരമഹസ്സടുക്കും ദ്രുതം{{line|2}}
കാലത്തിന്നുടെ മദ്ധ്യമടുത്തപ്പോൾ
ഭൂലോകത്തിനു രക്ഷയുദിപ്പാനായ് {{line|3}}
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ചു കന്യാമണി {{line|4}}
വെന്തഭൂമിക്കു ശീതവർഷത്തിനായ്
അത്യന്തഗുണവാഹമേഘമിത് {{line|5}}
ഉത്തമഫലം പൂവിനുണ്ടാകുവാൻ
ചിത്താപഹാരരൂപ പുഷ്പമീതേ {{line|6}}
ദേവസൂര്യനുദിപ്പാനവനിയിൽ
ദേവാനുഗ്രഹതാരമുദിച്ചത് {{line|7}}
രാജരാജൻ ധരേ എഴുന്നെള്ളുവാൻ
രാജസിംഹാസനം പണിയിച്ചത് {{line|8}}
രാജമുഷ്കരത്വത്തിന്നടുത്തൊരു
രാജധാനി പണിചെയ്തു ശോഭയിൽ {{line|9}
സർവ്വദോഷത്താൽ വലയും മർത്ത്യരെ
സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ {{line|10}}
സർവ്വേശൻ നരനാവാൻ ജനനീയായ്
സർവ്വനിർമ്മല കന്നി പിറന്നത്. {{line|11}}
</poem>
[ [[താൾ:Puthenpaana.djvu/20|20]] ]
<poem>
മാനുഷകുലശ്രേഷ്ഠ രത്നമിത്
തിന്മയറ്റ ഗുണഗണശാലിനി {{line|12}}
ദുർലോകത്തിന്നപജയകാരണം
സ്വർലോകത്തിനു മാന്യമാം സ്ത്രീവര, {{line|13}}
കറയറ്റ നൈർമ്മല്യം ധരിച്ചവൾ
നിറവുള്ള ധർമ്മങ്ങടെ ഭോജനം {{line|14}}
ജനിച്ചന്നേ സമ്പൂർണ്ണ ചന്ദ്രൻ പോലെ
മനോജ്ഞപ്രഭ വീശിത്തുടങ്ങിയാൾ {{line|15}}
പാപത്തിന്നുടെ നിഴലും തൊട്ടില്ല
തമ്പുരാനിഷ്ടപുണ്യമെല്ലാമുണ്ട് {{line|16}}
ജന്മദോഷ നിഴൽപോലും തീണ്ടാതെ
നന്മയിൽ മുളച്ചുണ്ടായ നിർമ്മല {{line|17}}
റൂഹാദക്കുദശയവളെയുടൻ
മഹാസ്നേഹത്താലലങ്കരിച്ചത്. {{line|18}}
ആത്മാവിന്നുടെ സാമർത്ഥ്യമായവ
സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ {{line|19}}
മാലാഖമാർക്കും മാനുഷർക്കുമുള്ള
ആത്മപുഷ്ടിയിതിനോടൊത്തുവരാ {{line|20}}
പുത്രൻ തമ്പുരാൻ ജനനിയാകുവാൻ
മർത്ത്യരത്നത്തെവരിച്ചുകൈക്കൊണ്ടു{{line|21}}
ബാവാ പുത്രിയിവളെന്നതുപോലെ
സർവ്വത്തേക്കാളുമേറെ സ്നേഹിച്ചിതു{{line|22}}
മാലാഖമാരിൽ പ്രധാനികളവർ
വേലയ്ക്കു നില്‌പാനേറെയാഗ്രഹിച്ചു{{line|23}}
ഗൗറിയേലിന്റെ തമ്പുരാൻ കൽപ്പിച്ചു
സ്വർന്നിധിയാമ്മറിയത്തെ കാപ്പാനായ്!{{line|24}}
സർവ്വഭൂതരുമാദരിപ്പാനായി;
മറിയമെന്ന നാമധേയമിത്{{line|25}}
ത്രിലോകത്തിലും പുജ്യമാം നാമത്തെ
കല്പിച്ചു പേരുമിട്ടു സർവേശ്വരൻ{{line|26}}
ജനിച്ചന്നേ തികഞ്ഞു ബുദ്ധിപ്രഭ
മാനസത്തെ നടത്തും യഥോചിതം{{line|27}}
അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ
അങ്ങേയ്ക്കിഷ്ടമിതങ്ങേ പ്രമാണമാം{{line|28}}
</poem>
[ [[താൾ:Puthenpaana.djvu/21|21]] ]
<poem>
ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാനഗുണമിഛിക്കും സന്തതം{{line|29}}
ഭൂലോകം പ്രതിയിച്ഛ ഒരിക്കലും
ഉള്ളിൽ പൂകാതെ വാണു തപസ്വിനി.{{line|30}}
മൂന്നുവയസ്സിൻ കാലം കഴിഞ്ഞപ്പോൾ
അന്നോറശലം പള്ളിയിൽ പാർത്തവൾ{{line|31}}
പിതാക്കന്മാരെ ചിന്തിക്കാതെ സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം{{line|32}}
അല്പഭക്ഷണം ദേവജപം തപ-
സ്തെപ്പോഴുമിവ വൃത്തികളയാതെ{{line|33}}
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിന്റെ സുഖമറിയാതെ {{line|34}}
ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും
ജീവിതം കഴിച്ചീടുമാറായതു{{line|35}}
പുണ്യവാസത്തിൽ മാലാഖമാരുടെ
ശ്രേണി നിയതം കന്നിയെ സേവിക്കും; {{line|36}}
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചിടും
ഉത്തരലോകേ വാർത്തയറിയിക്കും{{line|37}}
ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ{{line|38}}
മുമ്പിൽ ദിവ്യന്മാരോടരുൾ ചെയ്തപോൽ
കല്പിച്ചു കാലമൊട്ടു തികഞ്ഞത് {{line|39}}
തമ്പുരാനെ ഈ ഭൂമിയിൽ കാൺമതി
ന്നുപായമത്രേ വന്നിവയെന്നതും{{line|40}}
സത്യവാർത്തകളറിയിക്കും വിധൌ
ചേതസി ദാഹമുജ്ജ്വലിക്കും സദാ{{line|4}1}
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ{{line|42}}
വന്നരുളുക ദൈവമേ! താമസം
നീങ്ങുവാനാനുഗ്രഹിക്ക സത്വരം{{line|43}}
ഗുണമൊന്നും നീയല്ലാതെയില്ലല്ലോ.
പുണ്യം കൂട്ടുവാൻ വന്നരുളേണമേ!{{line|44}}
പ്രാണപ്രാണൻ നീ സർവ്വമംഗല്യമേ!
പ്രാണേശാ എന്നെവന്നാശ്വസിപ്പിക്ക{{line|45}}
</poem>
[ [[താൾ:Puthenpaana.djvu/22|22]] ]
<poem>
കണ്ണിനു വെളിവെനിക്കു നീ തന്നെ
ഘൃണയാലിരുൾ പോവാനുദിക്ക നീ{{line|46}}
പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ
കണ്ടു നിന്നെ ഞാൻ വന്ദിച്ചു കൊള്ളുവാൻ{{line|47}}
ഭാഗ്യത്തിന്നുടെ യോഗ്യമുണ്ടാകുകിൽ
അഗതിക്കു സഹായമുണ്ടാകുമോ?{{line|48}}
അന്നെനിക്കുള്ള ദാഹവിനാശമാം
അന്നു തല്പരം ഭാഗ്യം വേണ്ടുഭൂവി{{line|49}}
നീയീ ഭൂമിയിൽ ജനിച്ചു കൊള്ളുകിൽ
പ്രിയത്തിലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ{{line|50}}
കൂലിവേണ്ട സമ്മാനവും ചെയ്യേണ്ട
വേലയൊക്കെക്കുമാളു ഞാൻ നിശ്ചയം{{line|51}}
നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും
എന്നിലേതും മടിയില്ല ദൈവമേ!{{line|52}}
ഉറങ്ങുന്നേരം നിന്നെ ദയവോടെ
ഉറങ്ങാതെ ഞാൻ കാത്തുകൊണ്ടീടുവാൻ,{{line|53}}
ഉറക്കത്തിനു ഭംഗം വരുത്താതെ
വെറുപ്പിക്കാതിരിക്കും തൃക്കാക്കൽ ഞാൻ{{line|54}}
തൃക്കാൽമയത്താൽ പരുഭവിക്കാതെ
ഭക്തിയോടു ഞാൻ മുത്തുമതുനേരം{{line|55}}
ഉയർന്നിട്ടിച്ഛയൊക്കെയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ {{line|56}}
ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ
ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു ഞാൻ {{line|57}}
നടപ്പാൻ കുഞ്ഞു തൃക്കാലിളക്കുമ്പോൾ
പിടിച്ചുണ്ണിയെ നടത്തിക്കൊള്ളുവാൻ{{line|58}}
പ്രേമത്തിന്നുടെ കൂരിടം ദൈവമേ!
എന്മനോരസമുജ്ജ്വലിക്കുന്നത്{{line|59}}
കന്യകാ രത്നമിങ്ങനെ ചിന്തിച്ചു
പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു{{line|60}}
ഇകൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു യോഗ്യമിനിക്കുണ്ടോ?{{line|61}}
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വ മുഷ്കരൻ {{line|62}}
</poem>
[ [[താൾ:Puthenpaana.djvu/23|23]] ]
<poem>
ഒൻപതു വൃന്ദം മാലാഖമാർ നിന്റെ
മുൻപിലാദരിച്ചെപ്പോഴും നില്ക്കുന്നു{{line|63}}
ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്
സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു{{line|64}}
മൺപാത്രം കഴിഞ്ഞുള്ളവൾ ഞാനല്ലോ
ഇപ്രകാരം ഞാനെന്തു മോഹിക്കുന്നു.{{line|65}}
കാരുണ്യത്തിന്റെ വിസ്മയത്താലെ നീ
പരിപൂർണ്ണമെനിക്കു വരുത്തുക{{line|66}}
സൂര്യവേഷത്തെ നോക്കുമതുപോലെ
ദൂരെയെങ്കിലും കണ്ടാവൂ നിൻ പ്രഭ {{line|67}}
ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു
ദൈവാനുഗ്രഹം പാർത്തിടും കന്യക{{line|68}}
അന്യഭാവമുണ്ടാകരുതെന്നുമേ
മാനസത്തിലുറച്ചിതു നിശ്ചയം{{line|69}}
മാംസമോഹങ്ങളേയറച്ചവൾ
കന്യാത്വം നേർന്നു സർവ്വേശ സാക്ഷിണി {{line|70}}
പന്തീരണ്ടു വയസ്സു തികഞ്ഞപ്പോൾ
ഭർത്താവാരിവൾക്കെന്ന വിചാരമായ് {{line|71}}
വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്
ദേവൻ ജനിപ്പാൻ കല്പിച്ച കാരണം{{line|72}}
സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നത്
പൂർവ്വകല്പനയായതറിഞ്ഞാലും{{line|73}}
ഈവണ്ണം നരജന്മത്തിലാരുമേ
ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം{{line|74}}
രൂപസൗന്ദര്യം മഹാവിരക്തിയും
ഉപാക്ഷാപേക്ഷ സുക്രമ നീതിയും{{line|75}}
ദേവസേവയും ശാസ്ത്രവിജ്ഞാനവും
ഇവയിങ്ങനെ കണ്ടവരാരുള്ളു{{line|76}}
ഇക്കന്യയുടെ മുഖത്ത് നോക്കുമ്പോൾ
ശങ്കരാചാരങ്ങൾ പറഞ്ഞുകൂടുമോ? {{line|77}}
ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ{{line|78}}
ഇവൾക്കു തുണയാകുവാൻ യോഗ്യനെ
ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ?{{line|79}}
</poem>
[ [[താൾ:Puthenpaana.djvu/24|24]] ]
<poem>
പട്ടക്കാരരിതിങ്ങനെയെണ്ണുമ്പോൾ
കൂടുന്നില്ല വിചാരത്തിൽ ചഞ്ചലം{{line|80}}
ദേവഭാവമന്വേഷിക്കയെന്നത്
നിർവൈഷമ്യമുറച്ചു വെച്ചു തദാ{{line|81}}
ദേവധ്യാനസ്ഥലമതിലേവരും
ദേവസേവധ്യാനം ചെയ്തപേക്ഷിച്ചു.{{line|82}}
ദേവൻ താനറിയിച്ചതു വാർത്തകൾ
സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു.{{line|83}}
വിവാഹം ചെയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ{{line|84}}
കൈവടിയാൽ വരുവാനറിയിച്ചു.
കൈവടിയുമെടുത്തു കൊണ്ടാരവർ{{line|85}}
കല്പിച്ചപോലെ വേഗം പുറപ്പെട്ടു
ശില്പമായൊക്കെ ഭൂഷണവേഷത്തിൽ{{line|86}}
വന്നു പള്ളിയകം പൂക്കനന്തരം
പിന്നാലെ വന്നു ധന്യനവുസേപ്പും{{line|87}}
ചിൽപുരുഷൻ കൈവടിയില്ലാഞ്ഞു
കോപിച്ചു പട്ടക്കാരനയാളോടു{{line|88}}
ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ
കൈവടിയൊന്നു നൽകിയൊരു സഖി{{line|89}}
മർത്ത്യരാജനാ പുണ്യവാന്റെ കയ്യിൽ
ചേർത്തദണ്ഡുവരണ്ടതറിഞ്ഞാലും{{line|90}}
പുണ്യശാലയിൽ കൈവടി വച്ചുടൻ
വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ്{{line|91}}
കന്യകയിനിക്കാകണം ഭാര്യയായ്
എന്നപേക്ഷിച്ചു ബാലരെല്ലാവരും{{line|92}}
കന്യകാത്വക്ഷയം വരാതിരിപ്പാനായി
ധന്യനാം യൗസേപ്പുമപേക്ഷിച്ചു{{line|93}}
ഒട്ടുനേരം കഴിഞ്ഞോരനന്തരം
എടുത്തു വടിനോക്കിയ നേരത്ത്{{line|94}}
ആശ്ചര്യമൊരു ശുഷ്ക്കമായ വടി
പച്ചവെച്ചു കിളിർത്തു ചിത്രമഹോ,{{line|95}}
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതന്മേലിറങ്ങീതു റൂഹായും{{line|96}}
</poem>
[ [[താൾ:Puthenpaana.djvu/25|25]] ]
<poem>
ദണ്ഡെല്ലാവരും നോക്കിയ നേരത്ത്
പുണ്യനാം യവുസേപ്പെന്നറിഞ്ഞുടൻ{{line|97}}
ദാവീദിന്നുടെ രാജ ജന്മമുള്ള
സുവിനീതൻ യൗസേപ്പു കന്യകയെ{{line|98}}
അക്കാലം യൂദരുടെ മര്യാദയ്ക്കു
തക്കപോലെ വിവാഹവും ചെയ്തുടൻ{{line|99}}
ഭാര്യസുവൃതം നേർന്നതുകേട്ടപ്പോൾ
വീര്യവാൻ യൗസേപ്പു തെളിഞ്ഞുടൻ{{line|100}}
ധർമ്മത്തിനു സഹായമുണ്ടോയെന്നു
ബ്രഹ്മചാരി പ്രധാനി സ്തുതിചെയ്തു{{line|101}}
ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ
സൂര്യൻപോലെ തെളിഞ്ഞു വിളങ്ങുന്നു{{line|102}}
പുണ്യഭാവമുദിച്ചു ശോഭിക്കുന്നു
ഗുണത്തിനു ചെലുത്തീടും മാനസം{{line|103}}
ആയതുകൊണ്ടു യൗസേപ്പു ഭാഗ്യവാൻ
ഭാര്യയും കൊണ്ടുപോയി നസറസിൽ {{line|104}}
</poem>
'''മൂന്നാം പാദം സമാപ്തം'''
f3so1ykk0f3u91x7ab0jcumz7p8ga7d
പുത്തൻ പാന/നാലാം പാദം
0
80458
237697
2025-07-06T20:13:49Z
Jose Arukatty
3054
പുതിയ താൾ സൃഷ്ടിച്ചു.
237697
wikitext
text/x-wiki
<big>'''നാലാംപാദം'''</big>
മാതാവും തന്റെ ഭർത്താവുംകൂടി എത്രയും ഉന്നതപുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാഖാ മാതാവിനോടു മംഗലവാർത്ത ചൊന്നതും ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ശ്ലീലായിൽ പോയതും മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ ഏലീശ്വായിൽ റൂഹാദക്കുദിശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവ് കർത്താവിനെ പുകഴ്ത്തി പത്തുവാക്യം ചൊല്ലിയതും പിന്നെയും തിരികെ ഇരുവരും നസ്രസ്സിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിന്റെ രഹസ്യമറിയാതെ യൗസേപ്പുപുണ്യവാനുണ്ടായ ദുഃഖം മാലാഖ കാണപ്പെട്ടു തീർത്തതും ദൈവമാതാവ് തന്റെ പുത്രന്റെ ദർശനം ഏറ്റവും ആഗ്രഹിച്ചു വന്നതും.
അമ്മ കന്യക നസ്രസിൽ പോയപ്പോൾ
നന്മയ്ക്കും ഗുണവൃത്തി തപസ്സിന്നും 1
തുമ്പമേതും വരുത്താതെ നിഷ്ഠമായ്
മുമ്പിൽ പള്ളിയിൽ പാർത്തിരിക്കുംവണ്ണം 2
സ്വാമിതന്നുടെയിഷ്ടമതുപോലെ
[ [[താൾ:Puthenpaana.djvu/26|26]] ]
ശ്രമിച്ചു പുണ്യഭർത്താവും താനുമായ് 3
ഏകമനസ്സാൽ പുണ്യകാര്യത്തിനു
സങ്കല്പിച്ചു പുറപ്പെട്ടു സന്തതം 4
ഒട്ടൊഴിയാതെ ധർമ്മഗുണത്തിനും
കൂടെ ക്ലേശിച്ചു വിഘ്നം വന്നിടാതെ 5
അവർകളുടെ മംഗലവൃത്തിയെ
നാവിനാൽ പറഞ്ഞൊപ്പിച്ചു കൂടുമോ? 6
യൗസേപ്പു ശുഭപൂർണ്ണ നദിയെങ്കിൽ
ആ സ്ത്രീരത്നമബ്ധിയോടുപമിക്കാം 7
അയാൾ മുഖ്യതകൊണ്ടദ്രിയെങ്കിലോ
ആയുമ്മാ മലമുകളെന്നു നൂനം 8
മാണിക്യംകൊണ്ടയാൾ പൊന്നെന്നാകിലോ
മണിനായകക്കല്ലായുമ്മാതന്നെ 9
ഭൂതലത്തിലും സംഭുവനത്തിലും
ആ സ്ത്രീരത്നത്തോടൊപ്പമില്ലാരുമേ 10
സൃഷ്ടിചെയ്ത കർത്താവിന്റെ മുഖ്യത
സൃഷ്ടിമുഖ്യമിതേറെ സ്തുതിക്കുന്ന 11
സ്വർന്നിധികളാൽ വ്യാപ്തമലംകൃതം
തമ്പുരാന്റെയിരുപ്പിന്നു പാത്രമായ് 12
എന്നുതോന്നിയ സമയം തമ്പുരാൻ
തന്നുടെ മനിഷ്പത്തെയയച്ചിത് 13
കന്യകയുടെ സമ്മതം കേട്ടിട്ടു
കന്യകാസൂനുവാകുവാൻ തമ്പുരാൻ 14
ദുത്യത്തിന്നുടെ യോഗ്യമാകും യഥാ
ദൂതരിൽ ബഹുമാന്യനെ കല്പിച്ചു 15
രാത്രി പാതിചെന്നെത്തിയ നേരത്ത്
ഉത്തമധ്യാനയുക്തയുമ്മായുമായ് 16
രഹസ്യനമസ്കാരം ചെയ്യുന്നപ്പോൾ
മഹാഭാക്തനാം ഗൗറിയേൽ മാലാഖാ 17
സ്വനാഥയിതെന്നെത്രയും ഭക്തിയാൽ
ചെന്നു വന്ദിച്ചു കുമ്പിട്ടുണർത്തിനാൽ 18
"സ്വത്വം നിന്നിൽ സർവ്വേശതിരുവുള്ളം
ദത്തമാം ഗുണംകൊണ്ടു നിറഞ്ഞോളേ 19
നിന്നോടുകൂടി നാഥനാം തമ്പുരാൻ
[ [[താൾ:Puthenpaana.djvu/27|27]] ]
നീ വധുക്കളിലാശീർവ്വാദപ്പെട്ടു.” 20
ഇത്യാദി വാക്കു കേട്ടുടൻ കന്യക
അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു. 21
സ്തുതിരൂപമാം വാക്കിതെന്തിങ്ങനെ
ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ 22
മാനസത്തിലെ ശങ്ക കാണും വിധൌ
വന്ന ദൂതനുണർത്തിച്ചതുനേരം 23
“ചിന്ത നീക്കിൻ മറിയം, പേടിക്കേണ്ട
തമ്പുരാന്റെ പ്രസാദം നിനക്കുണ്ട് 24
നിനക്കുദരേ ഗർഭമുണ്ടായ്‌വരും
സൂനുവെ പ്രസവിക്കുമനന്തരം” 25
“അവനെ 'യീശോ' പേർ നീ വിളിക്കേണം
ഭുവനങ്ങളിൽ വലിയവനാകും 26
ഏകതപ്പെട്ടവനു പുത്രനിവൻ
സകലേശനനന്ത ദയാപരൻ 27
ജനകനാകും ദാവീദുരാജന്റെ
തനായനിയാൾ വാഴും സിംഹാസനേ" 28
അന്നേരമരുളിചെയ്ത കന്യക
"എങ്ങനെ ഭവിച്ചീടുമിതൊക്കെവേ! 29
പുരുഷസംഗമറിയുന്നില്ല ഞാൻ
നരസംമോഹവ്യത്യാശയില്ലമേ 30
നിർമ്മലനായ സർവ്വേശാ സാക്ഷിണി
നിർമ്മല കന്യാവ്രതവും നേർന്നു ഞാൻ 31
ഉത്തമമുണർത്തിച്ചിതു മാലാഖ
സത്വമായ വചനങ്ങൾ പിന്നെയും 32
റൂഹാദക്കുദാശായിറങ്ങും നിന്നിൽ
സിംഹാസനമയാൾക്കു നീയാകുമേ, 33
അഭൂതപൂർവ്വ വിസ്മയവൃത്തിയാൽ
നിൻ വയറ്റിൽ ജനിച്ചിടും സുപ്രജ 34
കന്യാത്വത്തിനും ക്ഷയമുണ്ടാകാതെ
കന്യകേ! ദൈവമാതാവാകും നീയേ 35
ആലാഹാ പുത്രൻ നിന്മകനായ് വരും
ആലസ്യം നരർക്കയാളൊഴിച്ചിടും 36
എന്നുതന്നെയുമല്ല വിശേഷിച്ച്
നിന്നുടെയിളയമ്മയാമേലീശ്വാ 37
[ [[താൾ:Puthenpaana.djvu/28|28]] ]
വൃദ്ധത പുക്കിരിപ്പതറിവല്ലോ?
വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു 38
മാസമാറായി മച്ചിപേരെങ്കിലും
അസാദ്ധ്യകാര്യം സർവ്വേശനില്ലല്ലോ 39
മാലാഖായതുണർത്തിച്ചതുനേരം
കാലം വൈകാതെ കന്യകയരുൾ ചെയ്തു 40
"ദേവനു ദാസിയാകുന്നു ഞാനിതാ!
ദേവനിഷ്ടം പോലെയേനിക്കാകട്ടെ" 41
അൻപോടിങ്ങനെ കന്യക ചൊന്നപ്പോൾ
തമ്പുരാൻ റൂഹാ കന്യാമണിയുടെ 42
ഉദരത്തിലതിശുദ്ധ രക്തത്താൽ
സുദേഹം നിർമ്മിച്ചുണ്ടാക്കി സത്വരം 43
സർവ്വബോധം നിറഞ്ഞൊരാത്മാവിനെ
സർവ്വേശൻ നിർമ്മിച്ചാദേഹേ പൂകിച്ചു 44
പുത്രൻ തമ്പുരാൻ കന്യാമണിയുടെ
പുത്രനായിയെടുത്തു മനുസുഖം 45
ആത്മാവു ദേഹമായുസാൽ വർദ്ധിച്ചു
ആത്മനാഥനുമിങ്ങനെ കർത്ത്യനായ് 46
പുത്രൻ തമ്പുരാൻ രണ്ടുമെടുത്തിങ്ങു
പുത്രരായ നരാദിയെ രക്ഷിപ്പാൻ 47
ദേവമർത്ത്യസ്വഭാവമെടുത്തിതു
ദേവമാനുഷനായിയാളിങ്ങനെ 48
സാദരം തന്നിളയമ്മേക്കാൺമാനായ്
സാദേവമാതൃകന്യക യാത്രയായ് 49 ഗ്ലീഗ്ലീലാപ്പർവ്വതം കടന്നെഴുന്നെള്ളി
ഗ്ലീലാചന്തയിൽ സ്കറ്യാഗൃഹംപുക്ക് 50
അമ്മകന്നി, ഇളയമ്മെയക്കണ്ടുടൻ
"ശ്ലാമ്മ" ചൊല്ലിയണഞ്ഞു തഴുകിനാൾ 51
സ്വസ്തിചൊന്നതുകേട്ടൊരേലീശുവ
സന്തോഷാൽ പരിപൂർണ്ണത പ്രാപിച്ചു 52
റൂഹാദക്കുദിശായുമതുനേരം
രഹസ്യവിധമെല്ലാമറിയിച്ചു 53
സത്യമേലീശ്വ ഗർഭത്തിലെ പ്രജ
അത്യന്തം തെളിഞ്ഞാടിച്ചാടിക്കൊണ്ട് 54
[ [[താൾ:Puthenpaana.djvu/29|29]] ]
പുത്തൻപാന
27
കന്നിതന്നുദരത്തിലെ നാഥനെ
വന്ദിച്ചേലീശ്വതൻ പ്രജ കുമ്പിട്ടു 55
ഈശോനാഥനാം കന്യുദരഫലം
ആശീർവ്വാദം കൊടുത്തു യോഹന്നാനെ 56
ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ
സ്നിഗ്ധഭൃത്യനെ സർവ്വദയാപരൻ 57
അന്നേരം കന്നിതന്നെയേലീശുവാ
വന്ദിച്ചാനന്ദത്തോടവൾ ചൊല്ലിയാൾ 58
"നീവധുക്കളിലാശീർവാദപ്പെട്ടു
നിൻ വയറ്റിലെ പ്രജയ്ക്കാശീർവ്വാദം 59
എന്റെ നാഥനു മാതാവായുള്ളവൾ
എന്നെക്കാൺമതിന്നായെഴുന്നെള്ളുവാൻ 60
എനിക്കുയോഗ്യമുണ്ടായതെങ്ങിനെ?
നിനക്കുള്ള പ്രിയമെന്നതേ വേണ്ടൂ 61
നിന്നോടു ദേവൻ കല്പിച്ചവയെല്ലാം
നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം 62
നിശ്വസിച്ച നിനക്കു ഭാഗ്യമഹോ
വിശ്വാസം നാരാജാതിക്കു പോക്കു നീ 63
നിൻ നാദമെന്റെ കർണ്ണത്തില്ക്കൊണ്ടുടൻ
എന്നുള്ളിൽ പ്രജ ചാടി സന്തോഷിച്ചു" 64
അന്നേരം ദൈവമാതാവരുൾചെയ്തു:
"എന്നുടെ ജീവൻ ദേവം സ്തുതിക്കുന്നു. 65
എന്നുടെയാത്മം സത്യം സർവ്വേശനിൽ
ആനന്ദം ധരിച്ചേറെ സ്തുതിക്കുന്നു. 66
തനിക്കുള്ള ദാസിയുടെ താഴ്ചയെ
അനുഗ്രഹമായ് തൃക്കൺപാർത്തമൂലം 67
എന്നതുകൊണ്ടു ഭാഗ്യമിനിക്കെന്നു
ജന്മം തോറും പറയുമെല്ലാവരും 68
മുഷ്കരനെന്നെ സല്കരിച്ചേറ്റവും
ശ്രേഷ്ഠത്വമങ്ങെ നാമമതുകൊണ്ടു 69
നിർമ്മലൻ തന്നെ പേടിയുള്ളോർകളെ
ജന്മന്തോറുമങ്ങേക്കുണ്ടനുഗ്രഹം 70
തൻ തൃക്കൈബലമങ്ങിങ്ങെടുത്തുടൻ
ചിതറിച്ചഹങ്കാരമുള്ളോർകളെ 71
[ [[താൾ:Puthenpaana.djvu/30|30]] ]
ദുഷ്കരന്മാരെത്താഴ്ത്തി, താണോർകളെ
സല്കരിച്ചങ്ങുയർത്തി സർവ്വേശ്വരൻ
ക്ഷുത്തുൾള്ളോകൾക്കു സംപൂർണ്ണം നൽകി താൻ
വിത്തമുള്ളോരെ ശൂന്യരായും വിട്ടു
മുൻപാറിവാളരോടരുൾചെയ്തപോൽ
തമ്പുരാൻ വിശ്വാസഭക്തനാം
താതനാകുമൗറാഹാത്തിനും തന്റെ
സന്തതി ശുഭന്മാർക്കും മനോഗുണം
ദാഹിച്ചു തൻ ദയാവിനെയോർത്തൊരു
ദാസനാമിസറായേലേപ്പാലിപ്പാൻ
അന്തമില്ലാത്ത തന്റെ ദയാവിനാൽ
സന്തതിയായി വന്നു ജനിച്ചു താൻ
ഇസ്തുതി ചൊല്ലിയേറ്റം തെളിഞ്ഞമ്മ
സത്വരമിളയമ്മയോടൊന്നിച്ചു
പലനാൾ കുടിപാർത്താളവിടത്തിൽ
ഫലമേറ്റമതിനാലുണ്ടായതു
സൂര്യനാലിരുൾ നീങ്ങി തെളിഞ്ഞുപോം
തീയടുക്കയാൽ ശീതമകന്നുപോം
എന്നതുപോലെ ജന്മദോഷത്തിരുൾ
നീങ്ങിയുമ്മായുദരവസ്ഥ സൂര്യനാൽ
യോഹന്നാനിൽ നിറച്ചിതു റൂഹായും
സ്നേഹമാതാസുതനുടെ ശക്തിയാൽ
ആ വീട്ടിലുള്ള ശീതളം നീക്കിയിട്ടു
ദേവപ്രിയ പ്രകാശമുദിപ്പിച്ചു
സ്വർന്നിധിയുമവിടത്തിരിക്കുമ്പോൾ
എന്നാലാവീട്ടിൽ ദാരിദ്ര്യമുണ്ടാമോ
മൂന്നുമാസമവിടെയിരുന്നിട്ടു
കന്യാസ്വാലയം പ്രതിയെഴുന്നെള്ളി
അർക്കൻ മേഘത്തിൽ പുരിക്കും വിധൌ
പ്രകാശമതിനിന്നുണ്ടാക്കുമെന്ന പോൽ,
സൂര്യൻ പോലെ മനോഹരശോഭയും
ഭാരംകൂടാതൊരുദുരവൃത്തിയും
ഉമ്മാ തന്നിലിക്ഷണമുണ്ടായ
ക്രമത്താലെ പ്രജ വളർന്നിങ്ങനെ
[ [[താൾ:Puthenpaana.djvu/31|31]] ]
ഭാര്യതന്നുടെ ലക്ഷണം കണ്ടിട്ടു
ഭർത്താവിനുള്ളിലുണ്ടായ ചഞ്ചലം
വൃത്തിദോഷം വിചാരിപ്പതിനൊന്നും
ഹേതു കണ്ടില്ല പുണ്യമേ കണ്ടുള്ളൂ
എന്താവകാശമിങ്ങനെ കണ്ടത്
ചിന്തയാലതിനന്തവും കണ്ടില്ല
നിർമ്മലവ്രതം ഞാനുമെൻ ഭാര്യയും
ധർമ്മദോഷമോ എന്തിതു ദൈവമേ
ഗർഭമെന്നതു നിശ്ചയമെങ്കിലോ
കീർത്തിഹാനിയെ വരുത്തിക്കൊള്ളാതെ
ഭാര്യതന്നെ ഉപേക്ഷിക്കണമെന്നും
ധൈര്യമുള്ളിലുറച്ചിതു താപസൻ
പുണ്യവാന്റെ മനസ്സിലെ വേദന
തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു
മാലാഖായുമാന്നേരമയാളോടു
കാലം വൈകാതെ ചൊല്ലി സുവാർത്തകൾ
"സംശയമില്ല പത്നിയെ ശങ്കിപ്പാൻ
മംഗല ഭാര്യെപ്പാലിക്കു സാദരം
ഗർഭം സർവ്വേശ റൂഹായാലെന്നറി
നീ ഭയം നീക്കിസ്സന്തോഷിച്ചീടുക
പുത്രനെപ്പെറും നിർമ്മല കന്യക
സുതനെ 'ഈശോ' പേർ നീ വിളിക്കേണം
ദോഷത്താലുള്ള കേടുകൾ തീർത്തിടും
രക്ഷിക്കുമിയാൾ തനിക്കുള്ളോർകളെ
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധിയൊഴിഞ്ഞാനന്ദിച്ചന്നയാൾ
വന്നു ഭാര്യയെ കുമ്പിട്ടു പുണ്യവാൻ
തനിക്കുണ്ടായ ശങ്കയും കേൾപ്പിച്ചു
ദേവമാതാവോടുള്ളഴിവോടു താൻ
സേവിച്ചെന്റെ പിഴ നീ പൊറുക്കണം
ഉള്ളിലാധിയൊഴിഞ്ഞാറെ തന്നുടെ
ഉള്ളിലുള്ള സന്തോഷവും കേൾപ്പിച്ചു
പുണ്യവാളൻ പറഞ്ഞതു കേട്ടപ്പോൾ
പുണ്യവാരിധി കന്യയരുൾച്ചെയ്തു.
[ [[താൾ:Puthenpaana.djvu/32|32]] ]
"ഭർത്താവിനുള്ള ഭീതിയറിഞ്ഞു ഞാൻ
ചിന്തയും കണ്ടു ഭാവവികാരത്താൽ 106
ദേവനാലുള്ള ഗർഭമിതെങ്കിലോ
ദേവൻ താനറിയിച്ചീടും നിർണ്ണയം 107
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൗ
തീർന്നു സംശയം അങ്ങേ കരുണയാൽ" 108
എന്നുമ്മ ബഹുകാരുണ്യഭാഷയിൽ
മാന്യനാം പതിയോടരുളിച്ചെയ്തു 109
അന്നുതൊട്ടിയാളെത്രയും ഭക്തിയാൽ
കന്യകാരത്നത്തെപ്പരിപാലിച്ചു 110
സൂതിമാസമടുക്കുന്തോറുമുമ്മാ
ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു 111
ഒളിച്ചിടേണ്ട മൽപ്രിയ ദൈവമേ!
വെളിച്ചത്തുടൻ വന്നരുളീടുക! 112
എണ്ണുമ്മാസം ദിനംപ്രതി നാഴിക
കണ്ണിൽക്കാണ്മാനുഴറുന്നു മാനസം 113
കാൽക്ഷണം മഹായുഗമെന്നു തോന്നും
കാൽക്ഷണമിളവില്ലാതപേക്ഷയും 114
സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ
പ്രസവത്തിനു കാലമടുത്തിത് 115
<big>നാലാം പാദം സമാപ്തം</big>
jv7kkbrtnn95eehkjc1n4rbamizgiw0
237703
237697
2025-07-06T21:52:31Z
Jose Arukatty
3054
237703
wikitext
text/x-wiki
[ [[താൾ:Puthenpaana.djvu/25|25]] ]
{{C|<big><big>'''നാലാംപാദം'''</big></big>}}
{{justify|മാതാവും തന്റെ ഭർത്താവുംകൂടി എത്രയും ഉന്നതപുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാഖാ മാതാവിനോടു മംഗലവാർത്ത ചൊന്നതും ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ശ്ലീലായിൽ പോയതും മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ ഏലീശ്വായിൽ റൂഹാദക്കുദിശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവ് കർത്താവിനെ പുകഴ്ത്തി പത്തുവാക്യം ചൊല്ലിയതും പിന്നെയും തിരികെ ഇരുവരും നസ്രസ്സിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിന്റെ രഹസ്യമറിയാതെ യൗസേപ്പുപുണ്യവാനുണ്ടായ ദുഃഖം മാലാഖ കാണപ്പെട്ടു തീർത്തതും ദൈവമാതാവ് തന്റെ പുത്രന്റെ ദർശനം ഏറ്റവും ആഗ്രഹിച്ചു വന്നതും.}}
<poem>
അമ്മ കന്യക നസ്രസിൽ പോയപ്പോൾ
നന്മയ്ക്കും ഗുണവൃത്തി തപസ്സിന്നും{{line|1}}
തുമ്പമേതും വരുത്താതെ നിഷ്ഠമായ്
മുമ്പിൽ പള്ളിയിൽ പാർത്തിരിക്കുംവണ്ണം{{line|2}}
[ [[താൾ:Puthenpaana.djvu/26|26]] ]
സ്വാമിതന്നുടെയിഷ്ടമതുപോലെ
ശ്രമിച്ചു പുണ്യഭർത്താവും താനുമായ് {{line|3}}
ഏകമനസ്സാൽ പുണ്യകാര്യത്തിനു
സങ്കല്പിച്ചു പുറപ്പെട്ടു സന്തതം {{line|4}}
ഒട്ടൊഴിയാതെ ധർമ്മഗുണത്തിനും
കൂടെ ക്ലേശിച്ചു വിഘ്നം വന്നിടാതെ {{line|5}}
അവർകളുടെ മംഗലവൃത്തിയെ
നാവിനാൽ പറഞ്ഞൊപ്പിച്ചു കൂടുമോ?{{line|6}}
യൗസേപ്പു ശുഭപൂർണ്ണ നദിയെങ്കിൽ
ആ സ്ത്രീരത്നമബ്ധിയോടുപമിക്കാം {{line|7}}
അയാൾ മുഖ്യതകൊണ്ടദ്രിയെങ്കിലോ
ആയുമ്മാ മലമുകളെന്നു നൂനം {{line|8}}
മാണിക്യംകൊണ്ടയാൾ പൊന്നെന്നാകിലോ
മണിനായകക്കല്ലായുമ്മാതന്നെ {{line|9}}
ഭൂതലത്തിലും സംഭുവനത്തിലും
ആ സ്ത്രീരത്നത്തോടൊപ്പമില്ലാരുമേ {{line|10}}
സൃഷ്ടിചെയ്ത കർത്താവിന്റെ മുഖ്യത
സൃഷ്ടിമുഖ്യമിതേറെ സ്തുതിക്കുന്ന {{line|11}}
സ്വർന്നിധികളാൽ വ്യാപ്തമലംകൃതം
തമ്പുരാന്റെയിരുപ്പിന്നു പാത്രമായ് {{line|12}}
എന്നുതോന്നിയ സമയം തമ്പുരാൻ
തന്നുടെ മനിഷ്പത്തെയയച്ചിത് {{line|13}}
കന്യകയുടെ സമ്മതം കേട്ടിട്ടു
കന്യകാസൂനുവാകുവാൻ തമ്പുരാൻ {{line|14}}
ദുത്യത്തിന്നുടെ യോഗ്യമാകും യഥാ
ദൂതരിൽ ബഹുമാന്യനെ കല്പിച്ചു {{line|15}}
രാത്രി പാതിചെന്നെത്തിയ നേരത്ത്
ഉത്തമധ്യാനയുക്തയുമ്മായുമായ് {{line|16}}
രഹസ്യനമസ്കാരം ചെയ്യുന്നപ്പോൾ
മഹാഭാക്തനാം ഗൗറിയേൽ മാലാഖാ {{line|17}}
സ്വനാഥയിതെന്നെത്രയും ഭക്തിയാൽ
ചെന്നു വന്ദിച്ചു കുമ്പിട്ടുണർത്തിനാൽ {{line|18}}
"സ്വത്വം നിന്നിൽ സർവ്വേശതിരുവുള്ളം
ദത്തമാം ഗുണംകൊണ്ടു നിറഞ്ഞോളേ {{line|19}}
നിന്നോടുകൂടി നാഥനാം തമ്പുരാൻ
</poem>
[ [[താൾ:Puthenpaana.djvu/27|27]] ]
<poem>
നീ വധുക്കളിലാശീർവ്വാദപ്പെട്ടു.”{{line|20}}
ഇത്യാദി വാക്കു കേട്ടുടൻ കന്യക
അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു. {{line|21}}
സ്തുതിരൂപമാം വാക്കിതെന്തിങ്ങനെ
ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ{{line|22}}
മാനസത്തിലെ ശങ്ക കാണും വിധൌ
വന്ന ദൂതനുണർത്തിച്ചതുനേരം{{line|23}}
“ചിന്ത നീക്കിൻ മറിയം, പേടിക്കേണ്ട
തമ്പുരാന്റെ പ്രസാദം നിനക്കുണ്ട്{{line|24}}
നിനക്കുദരേ ഗർഭമുണ്ടായ്‌വരും
സൂനുവെ പ്രസവിക്കുമനന്തരം”{{line|25}}
“അവനെ 'യീശോ' പേർ നീ വിളിക്കേണം
ഭുവനങ്ങളിൽ വലിയവനാകും{{line|26}}
ഏകതപ്പെട്ടവനു പുത്രനിവൻ
സകലേശനനന്ത ദയാപരൻ{{line|27}}
ജനകനാകും ദാവീദുരാജന്റെ
തനായനിയാൾ വാഴും സിംഹാസനേ"{{line|28}}
അന്നേരമരുളിചെയ്ത കന്യക
"എങ്ങനെ ഭവിച്ചീടുമിതൊക്കെവേ!{{line|29}}
പുരുഷസംഗമറിയുന്നില്ല ഞാൻ
നരസംമോഹവ്യത്യാശയില്ലമേ{{line|30}}
നിർമ്മലനായ സർവ്വേശാ സാക്ഷിണി
നിർമ്മല കന്യാവ്രതവും നേർന്നു ഞാൻ{{line|31}}
ഉത്തമമുണർത്തിച്ചിതു മാലാഖ
സത്വമായ വചനങ്ങൾ പിന്നെയും{{line|32}}
റൂഹാദക്കുദാശായിറങ്ങും നിന്നിൽ
സിംഹാസനമയാൾക്കു നീയാകുമേ, {{line|33}}
അഭൂതപൂർവ്വ വിസ്മയവൃത്തിയാൽ
നിൻ വയറ്റിൽ ജനിച്ചിടും സുപ്രജ{{line|34}}
കന്യാത്വത്തിനും ക്ഷയമുണ്ടാകാതെ
കന്യകേ! ദൈവമാതാവാകും നീയേ{{line|35}}
ആലാഹാ പുത്രൻ നിന്മകനായ് വരും
ആലസ്യം നരർക്കയാളൊഴിച്ചിടും{{line|36}}
എന്നുതന്നെയുമല്ല വിശേഷിച്ച്
നിന്നുടെയിളയമ്മയാമേലീശ്വാ{{line|37}}
</poem>
[ [[താൾ:Puthenpaana.djvu/28|28]] ]
<poem>
വൃദ്ധത പുക്കിരിപ്പതറിവല്ലോ?
വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു{{line|38}}
മാസമാറായി മച്ചിപേരെങ്കിലും
അസാദ്ധ്യകാര്യം സർവ്വേശനില്ലല്ലോ{{line|39}}
മാലാഖായതുണർത്തിച്ചതുനേരം
കാലം വൈകാതെ കന്യകയരുൾ ചെയ്തു{{line|40}}
"ദേവനു ദാസിയാകുന്നു ഞാനിതാ!
ദേവനിഷ്ടം പോലെയേനിക്കാകട്ടെ"{{line|41}}
അൻപോടിങ്ങനെ കന്യക ചൊന്നപ്പോൾ
തമ്പുരാൻ റൂഹാ കന്യാമണിയുടെ{{line|42}}
ഉദരത്തിലതിശുദ്ധ രക്തത്താൽ
സുദേഹം നിർമ്മിച്ചുണ്ടാക്കി സത്വരം{{line|43}}
സർവ്വബോധം നിറഞ്ഞൊരാത്മാവിനെ
സർവ്വേശൻ നിർമ്മിച്ചാദേഹേ പൂകിച്ചു{{line|44}}
പുത്രൻ തമ്പുരാൻ കന്യാമണിയുടെ
പുത്രനായിയെടുത്തു മനുസുഖം{{line|45}}
ആത്മാവു ദേഹമായുസാൽ വർദ്ധിച്ചു
ആത്മനാഥനുമിങ്ങനെ കർത്ത്യനായ് {{line|46}}
പുത്രൻ തമ്പുരാൻ രണ്ടുമെടുത്തിങ്ങു
പുത്രരായ നരാദിയെ രക്ഷിപ്പാൻ {{line|47}}
ദേവമർത്ത്യസ്വഭാവമെടുത്തിതു
ദേവമാനുഷനായിയാളിങ്ങനെ {{line|48}}
സാദരം തന്നിളയമ്മേക്കാൺമാനായ്
സാദേവമാതൃകന്യക യാത്രയായ്{{line|49}}
ഗ്ലീഗ്ലീലാപ്പർവ്വതം കടന്നെഴുന്നെള്ളി
ഗ്ലീലാചന്തയിൽ സ്കറ്യാഗൃഹംപുക്ക് {{line|50}}
അമ്മകന്നി, ഇളയമ്മെയക്കണ്ടുടൻ
"ശ്ലാമ്മ" ചൊല്ലിയണഞ്ഞു തഴുകിനാൾ {{line|51}}
സ്വസ്തിചൊന്നതുകേട്ടൊരേലീശുവ
സന്തോഷാൽ പരിപൂർണ്ണത പ്രാപിച്ചു {{line|52}}
റൂഹാദക്കുദിശായുമതുനേരം
രഹസ്യവിധമെല്ലാമറിയിച്ചു {{line|53}}
സത്യമേലീശ്വ ഗർഭത്തിലെ പ്രജ
അത്യന്തം തെളിഞ്ഞാടിച്ചാടിക്കൊണ്ട് {{line|54}}
</poem>
[ [[താൾ:Puthenpaana.djvu/29|29]] ]
<poem>
കന്നിതന്നുദരത്തിലെ നാഥനെ
വന്ദിച്ചേലീശ്വതൻ പ്രജ കുമ്പിട്ടു {{line||55}}
ഈശോനാഥനാം കന്യുദരഫലം
ആശീർവ്വാദം കൊടുത്തു യോഹന്നാനെ{{line||56}}
ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ
സ്നിഗ്ധഭൃത്യനെ സർവ്വദയാപരൻ{{line||57}}
അന്നേരം കന്നിതന്നെയേലീശുവാ
വന്ദിച്ചാനന്ദത്തോടവൾ ചൊല്ലിയാൾ{{line||58}}
"നീവധുക്കളിലാശീർവാദപ്പെട്ടു
നിൻ വയറ്റിലെ പ്രജയ്ക്കാശീർവ്വാദം{{line||59}}
എന്റെ നാഥനു മാതാവായുള്ളവൾ
എന്നെക്കാൺമതിന്നായെഴുന്നെള്ളുവാൻ{{line||60}}
എനിക്കുയോഗ്യമുണ്ടായതെങ്ങിനെ?
നിനക്കുള്ള പ്രിയമെന്നതേ വേണ്ടൂ{{line||61}}
നിന്നോടു ദേവൻ കല്പിച്ചവയെല്ലാം
നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം{{line||62}}
നിശ്വസിച്ച നിനക്കു ഭാഗ്യമഹോ
വിശ്വാസം നാരാജാതിക്കു പോക്കു നീ{{line||63}}
നിൻ നാദമെന്റെ കർണ്ണത്തില്ക്കൊണ്ടുടൻ
എന്നുള്ളിൽ പ്രജ ചാടി സന്തോഷിച്ചു"{{line||64}}
അന്നേരം ദൈവമാതാവരുൾചെയ്തു:
"എന്നുടെ ജീവൻ ദേവം സ്തുതിക്കുന്നു.{{line||65}}
എന്നുടെയാത്മം സത്യം സർവ്വേശനിൽ
ആനന്ദം ധരിച്ചേറെ സ്തുതിക്കുന്നു.{{line||66}}
തനിക്കുള്ള ദാസിയുടെ താഴ്ചയെ
അനുഗ്രഹമായ് തൃക്കൺപാർത്തമൂലം{{line||67}}
എന്നതുകൊണ്ടു ഭാഗ്യമിനിക്കെന്നു
ജന്മം തോറും പറയുമെല്ലാവരും{{line||68}}
മുഷ്കരനെന്നെ സല്കരിച്ചേറ്റവും
ശ്രേഷ്ഠത്വമങ്ങെ നാമമതുകൊണ്ടു{{line||69}}
നിർമ്മലൻ തന്നെ പേടിയുള്ളോർകളെ
ജന്മന്തോറുമങ്ങേക്കുണ്ടനുഗ്രഹം{{line||70}}
തൻ തൃക്കൈബലമങ്ങിങ്ങെടുത്തുടൻ
ചിതറിച്ചഹങ്കാരമുള്ളോർകളെ{{line||71}}
</poem>
[ [[താൾ:Puthenpaana.djvu/30|30]] ]
<poem>
ദുഷ്കരന്മാരെത്താഴ്ത്തി, താണോർകളെ
സല്കരിച്ചങ്ങുയർത്തി സർവ്വേശ്വരൻ{{line||72}}
ക്ഷുത്തുൾള്ളോകൾക്കു സംപൂർണ്ണം നൽകി താൻ
വിത്തമുള്ളോരെ ശൂന്യരായും വിട്ടു{{line||73}}
മുൻപാറിവാളരോടരുൾചെയ്തപോൽ
തമ്പുരാൻ വിശ്വാസഭക്തനാം{{line||74}}
താതനാകുമൗറാഹാത്തിനും തന്റെ
സന്തതി ശുഭന്മാർക്കും മനോഗുണം{{line||75}}
ദാഹിച്ചു തൻ ദയാവിനെയോർത്തൊരു
ദാസനാമിസറായേലേപ്പാലിപ്പാൻ{{line||76}}
അന്തമില്ലാത്ത തന്റെ ദയാവിനാൽ
സന്തതിയായി വന്നു ജനിച്ചു താൻ{{line||77}}
ഇസ്തുതി ചൊല്ലിയേറ്റം തെളിഞ്ഞമ്മ
സത്വരമിളയമ്മയോടൊന്നിച്ചു{{line||78}}
പലനാൾ കുടിപാർത്താളവിടത്തിൽ
ഫലമേറ്റമതിനാലുണ്ടായതു{{line||79}}
സൂര്യനാലിരുൾ നീങ്ങി തെളിഞ്ഞുപോം
തീയടുക്കയാൽ ശീതമകന്നുപോം{{line||90}}
എന്നതുപോലെ ജന്മദോഷത്തിരുൾ
നീങ്ങിയുമ്മായുദരവസ്ഥ സൂര്യനാൽ{{line||911}}
യോഹന്നാനിൽ നിറച്ചിതു റൂഹായും
സ്നേഹമാതാസുതനുടെ ശക്തിയാൽ{{line||92}}
ആ വീട്ടിലുള്ള ശീതളം നീക്കിയിട്ടു
ദേവപ്രിയ പ്രകാശമുദിപ്പിച്ചു{{line||93}}
സ്വർന്നിധിയുമവിടത്തിരിക്കുമ്പോൾ
എന്നാലാവീട്ടിൽ ദാരിദ്ര്യമുണ്ടാമോ{{line||94}}
മൂന്നുമാസമവിടെയിരുന്നിട്ടു
കന്യാസ്വാലയം പ്രതിയെഴുന്നെള്ളി{{line||95}}
അർക്കൻ മേഘത്തിൽ പുരിക്കും വിധൌ
പ്രകാശമതിനിന്നുണ്ടാക്കുമെന്ന പോൽ,{{line||96}}
സൂര്യൻ പോലെ മനോഹരശോഭയും
ഭാരംകൂടാതൊരുദുരവൃത്തിയും{{line||97}}
ഉമ്മാ തന്നിലിക്ഷണമുണ്ടായ
ക്രമത്താലെ പ്രജ വളർന്നിങ്ങനെ{{line||98}}
</poem>
[ [[താൾ:Puthenpaana.djvu/31|31]] ]
<poem>
ഭാര്യതന്നുടെ ലക്ഷണം കണ്ടിട്ടു
ഭർത്താവിനുള്ളിലുണ്ടായ ചഞ്ചലം{{line||99}}
വൃത്തിദോഷം വിചാരിപ്പതിനൊന്നും
ഹേതു കണ്ടില്ല പുണ്യമേ കണ്ടുള്ളൂ{{line||100}}
എന്താവകാശമിങ്ങനെ കണ്ടത്
ചിന്തയാലതിനന്തവും കണ്ടില്ല{{line||101}}
നിർമ്മലവ്രതം ഞാനുമെൻ ഭാര്യയും
ധർമ്മദോഷമോ എന്തിതു ദൈവമേ{{line||102}}
ഗർഭമെന്നതു നിശ്ചയമെങ്കിലോ
കീർത്തിഹാനിയെ വരുത്തിക്കൊള്ളാതെ{{line||103}}
ഭാര്യതന്നെ ഉപേക്ഷിക്കണമെന്നും
ധൈര്യമുള്ളിലുറച്ചിതു താപസൻ{{line||103}}
പുണ്യവാന്റെ മനസ്സിലെ വേദന
തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു{{line||104}}
മാലാഖായുമാന്നേരമയാളോടു
കാലം വൈകാതെ ചൊല്ലി സുവാർത്തകൾ{{line||105}}
"സംശയമില്ല പത്നിയെ ശങ്കിപ്പാൻ
മംഗല ഭാര്യെപ്പാലിക്കു സാദരം{{line||106}}
ഗർഭം സർവ്വേശ റൂഹായാലെന്നറി
നീ ഭയം നീക്കിസ്സന്തോഷിച്ചീടുക{{line||107}}
പുത്രനെപ്പെറും നിർമ്മല കന്യക
സുതനെ 'ഈശോ' പേർ നീ വിളിക്കേണം{{line||108}}
ദോഷത്താലുള്ള കേടുകൾ തീർത്തിടും
രക്ഷിക്കുമിയാൾ തനിക്കുള്ളോർകളെ{{line||109}}
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധിയൊഴിഞ്ഞാനന്ദിച്ചന്നയാൾ{{line||110}}
വന്നു ഭാര്യയെ കുമ്പിട്ടു പുണ്യവാൻ
തനിക്കുണ്ടായ ശങ്കയും കേൾപ്പിച്ചു{{line||110}}
ദേവമാതാവോടുള്ളഴിവോടു താൻ
സേവിച്ചെന്റെ പിഴ നീ പൊറുക്കണം{{line||111}}
ഉള്ളിലാധിയൊഴിഞ്ഞാറെ തന്നുടെ
ഉള്ളിലുള്ള സന്തോഷവും കേൾപ്പിച്ചു{{line||112}}
പുണ്യവാളൻ പറഞ്ഞതു കേട്ടപ്പോൾ
പുണ്യവാരിധി കന്യയരുൾച്ചെയ്തു.{{line||113}}
</poem>
[ [[താൾ:Puthenpaana.djvu/32|32]] ]
<poem>
"ഭർത്താവിനുള്ള ഭീതിയറിഞ്ഞു ഞാൻ
ചിന്തയും കണ്ടു ഭാവവികാരത്താൽ 106
ദേവനാലുള്ള ഗർഭമിതെങ്കിലോ
ദേവൻ താനറിയിച്ചീടും നിർണ്ണയം 107
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൗ
തീർന്നു സംശയം അങ്ങേ കരുണയാൽ" 108
എന്നുമ്മ ബഹുകാരുണ്യഭാഷയിൽ
മാന്യനാം പതിയോടരുളിച്ചെയ്തു 109
അന്നുതൊട്ടിയാളെത്രയും ഭക്തിയാൽ
കന്യകാരത്നത്തെപ്പരിപാലിച്ചു 110
സൂതിമാസമടുക്കുന്തോറുമുമ്മാ
ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു 111
ഒളിച്ചിടേണ്ട മൽപ്രിയ ദൈവമേ!
വെളിച്ചത്തുടൻ വന്നരുളീടുക! 112
എണ്ണുമ്മാസം ദിനംപ്രതി നാഴിക
കണ്ണിൽക്കാണ്മാനുഴറുന്നു മാനസം 113
കാൽക്ഷണം മഹായുഗമെന്നു തോന്നും
കാൽക്ഷണമിളവില്ലാതപേക്ഷയും 114
സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ
പ്രസവത്തിനു കാലമടുത്തിത് 115
</poem>
<big>നാലാം പാദം സമാപ്തം</big>
3scku1zyx69lqej6ss6vnwd3x4ffctl
പുത്തൻ പാന/അഞ്ചാം പാദം
0
80459
237698
2025-07-06T20:21:20Z
Jose Arukatty
3054
പുതിയ താൾ സൃഷ്ടിച്ചു.
237698
wikitext
text/x-wiki
<big>'''<u>അഞ്ചാം പാദം</u>'''</big>
ദേവമാതാവും തന്റെ ഉത്തമഭർത്താവും കൂടെ ബെത്ലഹേമിൽ കേസറിന്റെ കല്പനയനുസരിച്ചു പോയതും, അവിടെ പാർപ്പാൻ സ്ഥലം കിട്ടാതെ ഒരു തൊഴുത്തിൽ പാർത്തതും, അതിൽ ദൈവപുത്രൻ പിറന്നതും, മാലാഖമാർ തന്നെ പാടിസ്തുതിച്ചതും, മാലാഖയുടെ അറിയിപ്പാൽ ഇടയന്മാരു വന്നു തന്നെ കുമ്പിട്ടു സ്തുതിച്ചതും, എട്ടാംനാൾ ഛേദനാചാരം കഴിച്ച് ഈശോയെന്ന തിരുനാമമിട്ടതും പുത്തൻ നക്ഷത്രം കാരണത്താൽ മൂന്ന് രാജാക്കൾ വന്നു പൊന്നും മുരളും കുന്തുരുക്കവും കാഴ്ചവച്ചു കുമ്പിട്ടതും നാല്പതാംനാൾ ഉണ്ണിയെ പള്ളിയിൽ കാഴ്ചവെച്ചതും ശെമയോൻ എന്ന മൂപ്പനും അന്ന എന്ന പുണ്യസ്ത്രീയും കർത്താവിനെ സ്തുതിച്ചതും ശെമയോൻ മാതാ[ [[താൾ:Puthenpaana.djvu/33|33]] ]വിനു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും തിരുക്കുടുംബം മെസ്രേനിൽ ഒളിച്ചോടിപ്പോയതും ഹെറോദേസ് കുഞ്ഞിപൈതങ്ങളെ കൊല്ലിച്ചതും മെസ്രേനിൽനിന്നു തിരികെ വന്നതും പന്ത്രണ്ടു തിരുവയസ്സിൽ കർത്താവ് തൻറ്റെ മാതാപിതാക്കളെ വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തൻറ്റെ വളർത്തുപിതാവിനും കീഴ്വഴങ്ങി പാർത്തതും:–
വൻപനഗുസ്തോസ് കേസർ മഹാരാജൻ
കല്‌പിച്ചു തൻറ്റെ ലോകരെയെണ്ണുവാൻ 1
നൂതനം തലക്കാണവും വാങ്ങിച്ചു
സാധനത്തിലെഴുതേണം ലോകരെ 2
ജന്മമായി നഗരിയിൽ കൂടുവാൻ
തന്മഹീപതി കല്‌പിച്ചറിയിച്ചു 3
ദാവീദു രാജപുത്രൻ യവുസേപ്പും
ദേവമാതാവും ദാവീനു ഗോത്രികൾ 4
താതൻ രാജാവു ദാവീദ് വാണതു
ബെസ്‌ലഹം തന്നിലെന്നതു കാരണം 5
പോകണമവർ ബെസ്‌ലഹം ചന്തയിൽ
സകലേശ വിധിയുമതുപോലെ 6
ഉമ്മായും യൗസേപ്പുമെഴുന്നള്ളി
ജന്മഭൂമിയവർക്കറിഞ്ഞാലും 7
ബെസ്‌ലഹം പൂക്കു രാജവിധിപോലെ
ബെസ്‌ലഹം ചന്തയാകെ നടന്നവർ 8
ഇരിപ്പാനൊരു വീടു തിരിഞ്ഞാറെ
ആരും കൈക്കൊണ്ടില്ല നരമുഖ്യരെ 9
മുഷ്‌കരന്മാർക്കു നൽകി ഭവനങ്ങൾ
സല്ക്കരിച്ചു കൊടുക്കുന്നെല്ലാവരും. 10
ഇവരെത്രയും നിർദ്ധനരാകയാൽ
ആവാസത്തിനു സ്ഥലമില്ലാഞ്ഞാറെ 11
ശ്രേഷ്‌ഠനാഥയ്ക്കു നിയോഗ്യയാഗത്താൽ
ഗോഷ്‌ഠാനത്തിലിറങ്ങി പാർത്താരവർ 12
വില്‌പഞ്ചവിംശതി ഞായർ വാസരെ
സ്വപ്‌നം ഭൂമിയിൽ വ്യാപിച്ച കാലത്തിൽ 13
തിന്മയാലുള്ള പാപങ്ങൾ നീക്കുവാൻ
ഭൂമിക്കാനന്ദത്തിനുള്ള കാരണം 14
[ [[താൾ:Puthenpaana.djvu/34|34]] ]
ഉത്തമധ്യാനം പൂണ്ടൊരു കന്യക
പുത്രദർശനമേറെ ഇഛിച്ചപ്പോൾ 15
രാത്രി പാതി കഴിഞ്ഞോരാനന്തരം
ചിത്രമെത്രയും നീങ്ങിയിരുട്ടുകൾ 16
മനോജ്ഞനൊരു സൂര്യോപമാനനായ്
കന്നിപുത്രൻ ഭൂപാലൻ പിറന്നത് 17
കന്യാത്വക്ഷയം വരാതെ നിർമ്മലാ
ഊനം കൂടാതെ പെറ്റു സവിസ്മയം? 18
കുപ്പിക്കു ഛേദം വരാതെയാദിത്യൻ
കുപ്പിതന്നിൽ കടക്കുമതുപോലെ 19
ഉദരത്തിനു ഛേദം വരുത്താതെ
മേദിനിയിലറങ്ങി സർവ്വപ്രഭു 20
സൂതിദുഃഖങ്ങളുമ്മായറിയാതെ
പുത്രനെ പുരോഭാഗത്തില്ക്കണ്ടുടൻ 21
ഉള്ളകത്തു കൊള്ളാതുള്ള സന്തോഷാൽ
പിള്ളതന്നെയെടുത്തുമ്മാ ഭക്തിയാൽ 22
ആദരിച്ച തൃക്കാൽ മുത്തി ബാലന്റെ
സ്നേഹസാധനം മാനസേ പൂരിച്ചു 23
ദേവമർത്ത്യനായ് വന്നു പിറന്നോരു
ദേവബാലനെയമ്മകൊണ്ടോടിനാൾ 24
ആടുകൾക്കിടയരുടെ സഞ്ചയം
ആടുകൾ മേച്ചിരുന്ന സമയത്തിൽ 25
ആ ജനം മഹാ ശോഭകണ്ടക്ഷണം
രജനിയിലിവെളിവെന്തിങ്ങനെ? 26
പകച്ചു മഹാപേടിയും പൂണ്ടിവർ
ആകാശത്തിലെ വികാരകാരണം 27
മാലാഖയുമിറങ്ങിയവരോടു
“കാലം വൈകാതെ സംഭ്രമം നീക്കുവിൻ" 28
ഭീതിക്കിപ്പോളവകാശമില്ലല്ലോ
സന്തോഷത്തിന്റെ കാലമിതായത് 29
അത്യന്തോത്സവം പൂണ്ടു കൊണ്ടാടുവാൻ
സത്യവേദവും വന്നു പിറന്നിതാ! 30
രക്ഷിതാവു നിങ്ങൾക്കു ഭവിച്ചയാൾ
ആക്ഷീഗോചരനായിടുമപ്രഭു 31
[ [[താൾ:Puthenpaana.djvu/35|35]] ]പുത്തൻപാന
ദാവീദിന്നുടെ നഗരേ ചെല്ലുവിൻ താൻ പറഞ്ഞപോലുണ്ണിയെക്കണ്ടീടും അസറോ” നെന്ന ശീലയും ചുറ്റിച്ചു അസമേശനെ കോഷ്ഠാനം തന്നിലേ തൃണത്തിന്മേൽ കിടക്കുന്ന നാഥനെ കാണുവിൻ നിങ്ങൾ ലോകങ്ങൾക്കീശനാം ഈവണ്ണം ചൊല്ലിക്കൂടിയ തൽക്ഷണം ദിവ്യന്മാർ വന്നുകൂടി സംഖ്യവിനാ, ഉന്നതത്തിലിരിക്കുന്ന ദേവന്നു നിരന്തരസ്തുതി സർവ്വലോകത്തും സുമനസ്സുള്ള ഭൂമി ജനത്തിനും അമേയാനുകൂലമുണ്ടായിടുക ഇത്യാദി ബഹു സുന്ദരഭാഷയിൽ സത്യവേദാവിന് ദൂതന്മാർ പാടിനാർ അന്തോനാ വേദപാഠവും വന്ദിച്ചു സന്തോഷിച്ചു നന്മനം ചെയ്താരവർ ഇടയന്മാരും നേരം കളയാതെ ഓടിച്ചെന്നവരുണ്ണിയെക്കണ്ടുടൻ മുട്ടുംകുത്തി വന്ദിച്ചു തിരുമേനി സാഷ്ടാംഗനമസ്കാരവും ചെയ്തുടൻ ഇടയർ ഞങ്ങളെന്നുവരികിലും ആടുകൾ നിനക്കു ഖിലപാലക! ആടുകൾ ഞങ്ങൾ രക്ഷിക്കുമെന്ന പോൽ ഇടയൻ നീയെ ഞങ്ങളെ പാലിക്ക കണ്ണിന്നിവിടെ ദുർബലനെങ്കിലും ഉണ്ണി നീ തന്നെ സർവ്വവശനല്ലോ ദിനനെന്നു തോന്നീടിലും മംഗലം അനന്തം നിനക്കെന്നു വിശ്വാസമായ് നിൻമുമ്പിലൊന്നുണർത്തിച്ചു കൊള്ളുവാൻ സാമർത്ഥ്യം ഞങ്ങൾക്കില്ലെന്നറിഞ്ഞു നീ ഉപേക്ഷിക്കാതെ കൈക്കൊണ്ടു ഞങ്ങളെ നീ പാലിക്കേണം സർവ്വദയാനിധേ. ഇതുചൊല്ലി സ്തുതിച്ചു തൃക്കാൽ മുത്തി സന്തോഷത്തോടു പോയാരവർകളും [ [[താൾ:Puthenpaana.djvu/36|36]] ]അഞ്ചാം പാദം
എട്ടാന്നാൾ തികഞ്ഞെന്നുവറുകിതും ഇട്ടു നാമവു മീശോ വിളിച്ചിത് അന്നു മുമ്പിൽ ഭൂമിയുടെ രക്ഷയ്ക്ക് തൻ തിരുമേനി ചിന്തി തിരുരക്തം ഈശോ നാമാർത്ഥം രക്ഷകനെന്നതും നിശ്ചയിച്ചു വരുത്തി പരമാർത്ഥം ഈ നാമത്തിനാലാണു മുമ്പിൽ ഭയം മാനസേ പൂണ്ടു ദുർഗ്ഗതിവാസികൾ ഇതിനാല്പര ലോകപുണ്യജനം അത്യന്തസുഖം പ്രാപിച്ചു നിശ്ചയം സർവ്വനാഥനെ ഭൂമിക്കു കാട്ടുവാൻ പൂർവ്വദൃഷ്ടശോഭാന്വതി നക്ഷത്രം കിഴക്കിൽ നിന്നുദിച്ചു പുറപ്പെട്ടു കീഴില്ക്കാണാത്ത താരകരശ്മിയാൽ മൂന്നുലോകേശ രാജപ്രസൂതിയെ മൂന്നു രാജാക്കൾ ബോധിച്ചാരന്നേരം സർവ്വപാപപ്രജയെന്നു ബോധിച്ചു കീഴ്വഴങ്ങണമെന്ന ന്യായവശാൽ ഗാംഗേയം കുന്തുരുക്കവും മുരളും- വേഗം കാഴ്ചയുംകൊണ്ടു പുറപ്പെട്ടു നക്ഷത്രം വഴികാട്ടിയ ശോഭയാൽ സൂക്ഷത്തോടു നടന്ന രാജാക്കന്മാർ പ്രാപിച്ചങ്ങവരോറേശലം പുരേ അപ്പോളംബരേ നക്ഷത്രം മാഞ്ഞുപോയ് പകച്ചു പ്രഭുവൃന്ദമതുനേരം ലോകരാജനെ ചോദിച്ചന്വേഷിച്ചു ഹേറോദേശതു കേട്ടതി സംഭ്രമാൽ ഏറെ ശാസ്ത്രികളെ വരുത്തീടിനാൻ ആ ജനത്തോടു ചോദിച്ചവനപ്പോൾ രാജരാജനാമുണ്ണിസ്സുവാർത്തകൾ ശാസ്ത്രോക്തം പോലെ മ്ശിഹായുടെ ജാതെ ശാസ്ത്രസിദ്ധമറിഞ്ഞവർ ചൊല്ലുവിൻ ശാസ്ത്രക്കാരതുകേട്ടു വിചാരിച്ചു ശാസ്ത്രസാക്ഷിയിൽ കണ്ടതുണർത്തിച്ചു [ [[താൾ:Puthenpaana.djvu/37|37]] ]പുത്തൻപാന
"ഇക്ഷിതാവായ ദാവീദിൻ പുത്രനായ് രക്ഷിപ്പാൻ മ്ശിഹാവരും നിശ്ചയം ദാവീദുരാജ ജന്മനഗരിയാം വേദലയിൽ മിശിഹാ പിറന്നീടും ശാസ്ത്രക്കാരിനു ചൊന്നതു കേട്ടാറെ മാത്രനേരം വിചാരിച്ചു ചൊന്നവൻ പോകൂ നിങ്ങളന്വേഷിച്ചു കുമ്പിട്ടു പോകുമ്പോൾ വന്നിങ്ങെന്നോടു ചൊല്ലണം നിന്ദിച്ചു ഹിംസിപ്പാനുറച്ചു ദുഷ്ടൻ വന്ദിപ്പാനാശയുണ്ടെന്നു ചൊല്ലിനാൻ ആയതുകേട്ടു കുശത്രി രാജാക്കൾ ആയവിടെന്നു വേഗം നടകൊണ്ടു പൂർവ്വനക്ഷത്രം പിന്നെയും കണ്ടുടൻ ഉൾവ്യാധിയപ്പോൾ നീക്കി സന്തോഷിച്ചു ബസ്ലഹം നഗരിയുടെ അന്തികെ അത്താരം തൊഴുത്തിന്മീതെ നിന്നുടൻ തൊഴുക്കൂട്ടിൽ പൂകീന്തു രാജാക്കന്മാർ തൊഴുതാദരവോടവർ നിന്നുടൻ രാജരാജനായുള്ളൊരു ബാലനെ രാജാക്കൾ ഭക്ത്യാ സൂക്ഷിച്ചു നോക്കിനാർ ആനനം നല്ല പ്രതാപദൃഷ്ടിയും മേനി സൂര്യനെ തോൽപ്പിക്കും ശോഭയും സർവ്വലക്ഷണമെല്ലാം തികഞ്ഞൊരു സർവ്വപാലനാം ദേവജനുണ്ണിയെ കണ്ടുകൊണ്ടാടി നിന്നാനന്ദിച്ചവർ വീണു സാഷ്ടാംഗം ചെയ്തവർ നാഥനെ കാണിക്കയവർവെച്ചു തിരുമുമ്പിൽ സ്വർണ്ണം നല്ല കുന്തുരുക്കമെന്നതും മരത്തിൻ പശയാം മുരുളെന്നിവ പരൻമുമ്പിൽ സ്വവിശ്വാസഭക്തിക്ക് രാജസമ്മതം പൊന്നും കുന്തുരുക്കം രാജരാജനാം ദേവനിയാളെന്നും മാനുഷനെന്നും മരിക്കുമെന്നതും തനുവിൽക്ഷയഹീനവും,മൂന്നിവ [ [[താൾ:Puthenpaana.djvu/38|38]] ]അഞ്ചാം പാദം
ഉറച്ചെന്നതിനടയാളമവർ മുരുൾക്കാഴ്ച കൊടുത്തു ഭക്തിയോടും കുന്തുരുക്കത്താൽ വിശ്വാസമെന്നതും, പിന്നെ മുരുളാൻ സുപ്രതീക്ഷാഗുണം പൊന്നിനാൽ സർവ്വനായകസ്നേഹവും പിഹ്നമായിവ കാഴ്ചവെച്ചാരവർ തൃക്കാലും മുത്തി യാത്രയുണർത്തിച്ചു അകക്കാമ്പു തെളിഞ്ഞു പിരിഞ്ഞവർ പോകുന്നേരം ഹേറോദേശമറിയാതെ പോകണമെന്നു ദിവ്യനറിയിച്ചു തല്ക്കാരണത്താലന്യമാർഗ്ഗമായി സ്വലോകം പ്രതിപോയവർ സാദരം നാല്പതാം ദിനം തികഞ്ഞ കാലത്ത് സ്വപുത്രനെയോറേശലം പള്ളിയിൽ ബാവാ തമ്പുരാൻ മുമ്പിൽ കന്യാമണി സുഭക്തിയോടു കാഴ്ചയായ് നൽകിനാൾ അന്നേരം വയസ്സേറിയ ശെമഓൻ ചെന്നു ജ്ഞാനദൃശ്യാ ബഹുസാദരെ പാർത്തുകൊണ്ടു താൻ ബാലകമുഖ്യത ചിത്തസമ്മതം വന്ദിച്ചു ചൊല്ലിനാൻ; ഭൂനരന്മാർക്കിരുട്ടുകൾ നീക്കുവാൻ ഭൂനരനായി വന്ന ദയാപരാ! തേലോകരിസാറായേല്പെരിമയക്കും എല്ലാഭൂമിയ്ക്കും പ്രത്യക്ഷമാകുക! തെളിവായിട്ടെൻ കണ്ണുകൾ കാൺകയാൽ തെളിവൊക്കെയും നീയല്ലോ! ദൈവമേ! വെളിവു നിന്റെ ലോകർക്കു കാട്ടുവാൻ തെളിവോടിങ്ങു വന്ന സർവ്വപ്രഭോ ഇപ്പോൾ ദാസനേ അനുകൂലത്തോടെ പ്രേമപ്രഭോ യാത്രയാക്കിക്കൊൾക നീ അമ്മയോടുടൻ ചൊല്ലി വയോധികൻ നിന്മകനിപ്പോൾ വിരോധ ലക്ഷ്യമാം പലർക്കുമിയാളാലുണ്ടാം മംഗലം പലർക്കുമിയ്യാളാൽ വരും നാശവും [ [[താൾ:Puthenpaana.djvu/39|39]] ]പുത്തൻപാന
നിന്നുടെ ചിത്തം ദുഃഖാസിലംഘനം സങ്കടമേറെ ഭവിക്കും നിർണ്ണയം. പുണ്യദീർഘദർശനനിയാമന്നായും ഗുണത്തിന്നുടെ കാലമിതെന്നും രക്ഷകനാഥനെഴുന്നള്ളിയെന്നതും സൂക്ഷിച്ചു റൂഹായാലന്നേരം ചൊന്നു കന്യകതാനുമുണ്ണിയേയും കൊണ്ടു ധന്യനാം യൗസേപ്പുമവിടുന്ന് കാലം വൈകാതെപോയി നസ്സറസ്സിൽ ബാലനെ പരിപാലിച്ചിരിക്കുമ്പോൾ അക്കാലമൊരു മാലാഖാ തൽക്ഷണം ഇക്കാലമവിടെ പാർക്കരുതെന്ന് മാർ യൗസേപ്പോടും കന്യക തന്നോടും കാര്യകാരണമൊക്കെയും ചൊല്ലിനാൻ ബാലകവധം ഭാവിക്കുന്നു ചിലർ കാലം വൈകാതെ പോക മെസറേനിൽ വൈരികൾ വരവിന്നു സമയമായ വരുംമുമ്പേ നടകൊൾക വേഗത്തിൽ ഒളിക്ക പരദേശത്തിൽ ബാലനെ വെളിച്ചത്തുവരുവാൻ സമയമായ് പിൻതിരിഞ്ഞിങ്ങുപോരുവാൻ കാലത്തിൽ അന്തോനവിധി ഞാൻ വന്നറിയിക്കാം എന്നതുകേട്ട യൗസേപ്പുമുമ്മായും അന്നവിടുന്നു വാങ്ങി മെസറേനിൽ ഉണ്ണിയെ പരിപാലിച്ചിരുപേരും പുണ്യവൃത്തിയാൽ വാണു ചിരകാലം ഹേറോദേശപ്പോളുണ്ണിയേക്കാണാഞ്ഞു ഏറെക്കോപിച്ചു ശങ്കിച്ചു കശ്മലൻ മറ്റൊരു രാജനിഭുവി വാഴുകിൽ അറ്റുരാജ്യം തനിക്കെന്നു ബോധമായ് ശത്രുവാരെന്നറിയായ്ക കാരണം ചിന്തിച്ചിട്ടുമുപായത്തെ കണ്ടില്ല എങ്കിലാസമയത്തിൽ പിറന്നോരെ ഒക്കെക്കൊല്ലേണമെന്നു കല്പിച്ചവൻ [ [[താൾ:Puthenpaana.djvu/40|40]] ]അഞ്ചാം പാദം
ഒക്കെക്കൊന്നിട്ടും ത്രിലോകനാഥനു സങ്കടം ഭവിച്ചില്ലിവയൊട്ടുമേ ഹേറോദേശതിനുത്തരം വീട്ടുവാൻ അറുപ്പാംവണ്ണം പുഴുത്തുചത്തവൻ വർത്തമാനമതൊക്കെയും മാലാഖ മാർ യൗസേപ്പിനു പ്രത്യക്ഷമാക്കിനാൻ മെസറേനിൽ നിന്നുമ്മായും യൗസേപ്പും നസ്രസുനാട്ടിൽ വന്നു പാർക്കുന്നയാൾ പന്തീരണ്ടു വയസ്സിൽ മിശിഹായും അന്നോറേശലത്തുമ്മായും യൗസേപ്പും ചെന്നു പള്ളിയിൽ കുമ്പിട്ടനന്തരം അന്നാലോകരിൽ താൻ മറഞ്ഞീടിനാൻ കണ്ണുനീരാലെ യൗസേപ്പുമുമ്മായും ഉണ്ണിയെ തെരഞ്ഞെങ്ങുമേ കാണാഞ്ഞു കൂട്ടം തന്നിലും, വീട്ടിലും, നാട്ടിലും, കാട്ടിലും തെരഞ്ഞെങ്ങുമേ കണ്ടില്ല മൂന്നാംനാളുമ്മാ യൗസേപ്പും പള്ളിയിൽ ചെന്നുപുത്രനെക്കണ്ടു തെളിഞ്ഞുടൻ അന്നവിടത്തിൽ ശാസ്ത്രികളോടൊത്ത് ഉന്നതനായ ഉണ്ണിമിശിഹാ താൻ ശാസ്ത്രയുക്തികൾ ചോദിച്ചും കേൾപ്പിച്ചും ശാസ്ത്രികളൊക്കെ വിസ്മയം കൊൾകയും അന്നേരം സുധസന്നിധിയുമ്മായും ചെന്നു ഭക്തിവിനയത്തോടെ ചെന്നാൾ എന്തിതിങ്ങനെ പുത്രാ! നമ്മോടു നീ എന്തനിഷ്ടം നമ്മിലെന്നു ചൊല്ലുക! നിന്റെ താതനും ഞാനും സുതാപത്താൽ നിന്നെയന്വേഷിച്ചേറ്റം വലഞ്ഞിത് നിന്നെക്കാണാഞ്ഞു നിശ്വാസപ്പെട്ടാറെ, നിന്നെക്കണ്ടപ്പോളാശ്വാസമായി നാം എന്നുമ്മ ബഹുസന്തോഷഭക്തിയാൽ ചൊന്നതുകേട്ടു പുത്രനരുൾചെയ്തു സ്നിഗ്ദ്ധനാമെൻ ജനകന്റെ കാര്യങ്ങൾ സാധിപ്പാൻ വിധിയെന്നറിഞ്ഞില്ലയോ [ [[താൾ:Puthenpaana.djvu/41|41]] ]പുത്തൻപാന
തദ്ധ്വേതുവെന്നയന്വേഷിക്കണമോ? ബുദ്ധിധ്യാനമുള്ളാർകൾ ഗ്രഹിപ്പാനായ് മിശിഹായിതു ചൊന്നോരനന്തരം സംശയം പൊക്കി കൂടെയെഴുന്നള്ളി അവരെ വഴക്കത്തോടുകൂടവേ ആവാസം ചെയ്തു നസ്സറസ്സുപുരേ
'''അഞ്ചാം പാദം സമാപ്തം'''
01e877qj5atd6agih8v4a83bjf72kqj
പുത്തൻ പാന/ആറാം പാദം
0
80460
237699
2025-07-06T20:23:45Z
Jose Arukatty
3054
പുതിയ താൾ സൃഷ്ടിച്ചു.
237699
wikitext
text/x-wiki
'''<u>ആറാംപാദം</u>'''
യോഹന്നാന്റെ മാമ്മോദീസായും കർത്താവ് അയാളാൽ മാമ്മോദീസാ മൂങ്ങിയതും ഉടൻ തന്റെമേൽ റൂഹാ ഇറങ്ങിയതും ബാവായിൽനിന്ന് അശരീരിവാക്യം കേൾക്കപ്പെട്ടതും നാല്പതു നാൾ താനൊന്നും തിന്നാതെ വനത്തിൽ പാർത്തു നോമ്പു നോറ്റതും പിശാചിനാൽ പരീക്ഷിക്കപ്പെട്ടതും യോഹന്നാൻ കർത്താവിനെ ചൂണ്ടിക്കാണിച്ചു ബോധിപ്പിച്ചതും, ഗ്ലീലായിൽ വിവാഹത്തിനു വെള്ളം വീഞ്ഞാക്കിയതും പള്ളിയിൽ വിൽക്കയും കൊൾകയും ചെയ്തവരെ ശിക്ഷിച്ചതും താൻ മാമ്മോദീസാ മുങ്ങിയതും ശമറായക്കാരത്തിയെ തിരിച്ചതും ഗ്ലീലായ്കു പിന്നെയുമെഴുന്നെള്ളിയതും പ്രഭുവിന്റെ മകനെ പൊറുപ്പിച്ചതും, കേപ്പ, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ സന്നിപാതം പൊറുപ്പിച്ചതും, കടലിലെ ഓളം അടക്കിയതും, പിശാചുക്കളെ പുറപ്പെടുത്തിയതും അനുവാദത്താൽ പിശാചുകൾ പന്നികളിൽ പൂക്ക് അവയെ കൊന്നതും, ദേഷം പൊറുത്തെന്ന് കല്പിച്ചുകൊണ്ട് സർവ്വാംഗം തളർച്ചക്കാരെ സ്വസ്ഥപ്പെടുത്തിയതും, ഒരുവന്റെ മരിച്ച മകളെ ജീവിപ്പിച്ചതും, അവിടെ പോകുംവഴിയിൽ തന്റെ കുപ്പായത്തിനുമേൽ തൊട്ടതിനാൽ ഒരു സ്ത്രീയുടെ സക്തസ്രാവം പൊറുത്തതും, മറ്റു പല പുതുമകൾ ചെയ്തതും.
ത്രിംശതി തിരുവയസ്സു ചെന്നപ്പോൾ മിശിഹാ സ്വകതത്വമുദിപ്പാനും സ്വാമി തന്റെ വരവറിയിപ്പാനും സ്വാമിഭക്തൻ മഹാമുനിശ്രേഷ്ഠനാം യോഹന്നാൻ പുരോഗാമിയെ കല്പിച്ചു
മഹാഭക്തനയ്യാൾ വന്നു ദൂതനായ്[ [[താൾ:Puthenpaana.djvu/42|42]] ]
ആസ്ഥപ്പാടാം പ്രായശ്ചിത്തം മാംദീസാ
ആസ്ഥമായ് മുക്കി പലരേയുമയാൾ 1
ഭക്തിപ്രിയൻ മിശിഹായും മാംദീസാ
ഭക്തനാമിയ്യാടെ കയ്യാൽ മുങ്ങിനാൻ 2
"ഇച്ഛയൊത്തമപുത്രനിയാളെന്നും
ഉച്ചത്തിലൊരു നാദം പ്രത്യക്ഷമായ് 3
സ്നേഹാലയനിയ്യാളെന്നറിയിപ്പാൻ
സ്നേഹറൂഹായിറങ്ങിയാളുടെമേൽ 4
അവിടന്നു വനത്തിലെഴുന്നള്ളി 5
അവിടെപ്പാർത്തു നാല്പതുനാളു താൻ
ശിക്ഷയാം വണ്ണം ദേവധ്യാനം ചെയ്തു 6
ഭക്ഷ്യമൊന്നും നിരസിക്കാതെ നിഷ്ഠയാൽ
തല്ക്കാലാന്തരേ പിശാചിന്റെ വ്യാജങ്ങൾ 7
ദൃക്കിൻ ഗോചരമായ പരീക്ഷകൾ
"ക്ഷുത്താപത്തോടിരിക്കാതെ നീയിപ്പോൾ 8
ക്ഷുത്തിന്നിച്ഛയാം ഭക്ഷണസാധനം
ക്ഷുത്തിന്നിച്ഛയാം ഭക്ഷണസാധനം 9
കല്പിക്ക ദേവനെങ്കിൽ നീയിക്കല്ല്
അപ്പമാക്കീട്ടു തിന്നു ജീവിക്കെടോ” 10
ഇപ്രകാരം പിശാചു പറഞ്ഞപ്പോൾ
തൽപരനുത്തരമരുളിച്ചെയ്തു 11
“അപ്പത്താൽ മാത്രം മർത്ത്യൻ ജീവിക്കില്ല
തൽപരന്റെ തിരുവുള്ളം കൊണ്ടത്രേ 13
പിന്നെ നാഥം വഹിച്ചു ദേവാലയ
ഉന്നത ചുവരിൻമേൽ സ്ഥാപിച്ചവൻ 14
ദേവൻ നീയെങ്കിൽ ചാടുക തൽക്ഷണം
സേവകരാമ്മാലാഖമാർ താങ്ങിടും 15
പരീക്ഷവാക്കു ചൊന്ന പിശാചൊടു
പരമദേവൻ താനരുളീടിനാൻ 16
“കോവണിയായിരിക്കുന്നേരം ചാടുവാൻ
അവകാശവുമില്ലൊരു തിട്ടതി 18
നിന്റെ നാഥനെ നീ പരീക്ഷിക്കേണ്ട
നിന്റെ വാക്കിന്നെടുത്തു പൊട്ടുത്തരം 19
മൂന്നാവട്ടം പിശാചവൻ നാഥനെ
[ [[താൾ:Puthenpaana.djvu/43|43]] ]
ഉന്നതാദി മുകളിൽ നിറുത്തിയിട്ടു
അവധിഹീന സമ്പൽസുഖങ്ങളെ
വൻ മായാവ്യാജത്താലാട്ടിക്കൊണ്ടു
നാണംകെട്ടു പിശാചവൻ ചൊല്ലിനാൻ
"കാണുന്ന വസ്തുവൊക്കെയിനിക്കുള്ള
വീണുനീയെന്നെക്കുമ്പിടുന്നാകിലോ
വേണങ്കിലിതെല്ലാം തരുവാൻ ഞാൻ
സർവ്വനിന്ദ പറഞ്ഞ പിശാചിനെ
സർവ്വ മുഷ്ക്കരനായകനാട്ടിനാൻ
പോക; നീചൻ നീയെന്റെ മുമ്പിൽ നിന്ന്
സകലേശ്വര കല്പന കേട്ടപ്പോൾ
ഭീതി പൂണ്ടു പിശാചു വിറച്ചുടൻ
ഭീതിതലോകേ പോയി മറഞ്ഞവൻ
ചീത്ത നീതിയും വർജ്ജ്യങ്ങളെന്നതും
വൃത്തിയിൽക്കാട്ടി നമുക്കറിവിനായി
മർത്ത്യരക്ഷകനായ മിശിഹാ തൻ
മർത്ത്യർക്കു ബോധമാവാൻ ശ്രമിച്ചിത്
കർത്താവീശോയെ കണ്ടാരുനാൾ പിന്നെ
കീർത്തിയുള്ള യോഹന്നാനുര ചെയ്തു
“മർത്ത്യദോഷങ്ങൾ നീക്കുവാൻ തമ്പുരാൻ
യാത്രയാക്കിയ ആട്ടിൻകുട്ടിയിതാ
തമ്പുരാന്റെ പുത്രനിയാളെന്നത്
തമ്പുരാനെന്നോടരുളിച്ചെയ്തിത്
ഇയ്യാളീലോക രക്ഷയ്ക്കു വന്നവൻ
ഇയ്യാളാൽ ദേവദത്ത് സമ്പൂർണ്ണവും
കിട്ടുവാൻ വഴിയുള്ളൂ” വെന്നിങ്ങനെ
പട്ടാങ്ങസാക്ഷി മാംദാന ചൊല്ലിനാൻ
യൂദായിൽനിന്നു മിശിഹാ ഗ്ലീലായിൽ
തദനന്തരം പോയ് കല്യാണത്തിന്
വിവാഹത്തിനു മുന്തിരിങ്ങാ നീരു
സുവിസ്മയത്താൽ വെള്ളം കൊണ്ടാക്കിനാൻ
പെൺകെട്ടിനു ശുഭം കൂട്ടിയിങ്ങനെ
തൻ കരുണയ്ക്കടയാളം കാട്ടിനാൻ
അക്കാലം യൂദന്മാരെ മൂഢന്മാർ
[ [[താൾ:Puthenpaana.djvu/44|44]] ]
വില്ക്കും കൊള്ളമൊറേശലം പള്ളിയിൽ
എന്നതുകൊണ്ടു കോപിച്ചു നാഥനും
നിന്ദചെയ്യുന്ന നീചവൃന്ദത്തിനെ
തിന്മയായ പ്രവൃത്തികൾ ചെയ്കയാൽ
ചമ്മട്ടികൊണ്ടു ദുഷ്കൃതം ശിക്ഷിച്ചു
പുണ്യവൃത്തിയാലാചാരയോഗ്യമാം
പുണ്യമായ സ്ഥലമെന്നരുളിനാൻ
ആ ദിക്കിൽ മുമ്പിൽ മാമ്മോദീസാമുക്കി
യൂദായിലതിനാജ്ഞയറിയിച്ചു
ശ്രമായിൽ പരസ്ത്രീയവൾക്കു ധർമ്മം
ദുർമ്മതമൊഴിവാനരുളീടിനാൻ
നല്ല സാധുത്വമുള്ള വചനത്താൽ
ചൊല്ലി ദേവദത്താവുമുദിപ്പിച്ചു
അവളുമുടൻ മിശിഹാ വന്നതും
സുവൃത്തികളതെല്ലാമറിയിച്ചു
ആറാം പാദം
നീളെ ചൊല്ലി നടത്തിയ ലോകരും
ഉള്ളിൽ വിശ്വാസം കൊണ്ടവൾ വാക്കിനാൽ
പാർപ്പിച്ചു രണ്ടു നാളവർ നാഥനെ
ഓർപ്പിച്ചു ദൈവന്യായമവരെത്താൻ
ഇച്ഛയാം വണ്ണം നല്ല വചനത്താൽ
നിശ്ചയിച്ചു പഠിപ്പിച്ചു വേദാർത്ഥം
പണ്ടുകേളാത്ത വാക്കിന്റെ ശക്തിയാൽ
കൊണ്ടാടി സ്തുതി ചെയ്തവൻ നാഥനെ
പിണക്കമെന്നിയെ മനോദാഹത്താൽ
ഗുണത്തിനായുറപ്പിച്ചു മാനസം
ഗ്ലീലാ നാട്ടിന്നവിടെയെഴുന്നള്ളി
ഗ്ലീലാക്കാരുമൊശലേം പുരേ
ചെയ്ത വിസ്മയം കണ്ടു വിശ്വാസത്താൽ
സന്തോഷത്തോടു കൈക്കൊണ്ടു സ്വാമിയെ
നാടുവാഴിയൊരുത്തൻ മകനുടെ
കേടുപോക്കുവാൻ കുടവ പാരണം
എന്നപേക്ഷിച്ചു വൈഷമ്യം കേൾപ്പിച്ചു
അന്നേരം സലേശനരുൾ
ചെയ്തു;
“എങ്കിൽ നിൻമകനിപ്പോൾ സുഖം വന്നു
[ [[താൾ:Puthenpaana.djvu/45|45]] ]
സങ്കടമൊഴിഞ്ഞെന്നുറച്ചു പ്രഭു 54
പൊറുത്തന്നരുളിച്ചെയ്ത നേരത്തു
പൊറുതിയങ്ങു വന്നു പ്രഭുസുതൻ 55
സങ്കടമെല്ലാം തീർന്നു സുഖം വന്നു
തങ്കൽ വിസ്മയം പൂണ്ടു തെളിഞ്ഞവൻ 56
ശ്ലീലായിൽ ചുറ്റിസഞ്ചരിച്ചു നാഥൻ
നല്ല നേർവഴി സേവിക്കേണമെന്നും 57
തന്നെ വിശ്വസിച്ചീടേണമെന്നതും
അന്നാ ലോകരോടൊക്കെ പ്രസംഗിച്ചു 58
എന്നല്ലാദിക്കിലുള്ള നരാമയം
അന്നുതൻ തിരുവാക്കാലൊഴിച്ചു താൻ 59
കേപ്പാതന്നെയുമന്ത്രയോസിനെയും
ചിൽപുരുഷൻ യാക്കോയോഹന്നാനെയും 60
കൂട്ടരാക്കി അരുൾ ചെയ്ത വേദത്തിൻ
കൂട്ടത്തിന്നുടെ ശിഷ്യരാക്കീടിനാൻ 61
ചൈത്താൻ ക്ലേശം പൊറുപ്പിച്ച തമ്പുരാൻ
ചെയ്ത വിസ്മയം പ്രത്യക്ഷം കേട്ടുടൻ 62
ശതവത്തിക്കധിപനായുള്ളവൻ
ചിത്തദാഹത്താൽ വന്നുടനപ്രഭു 63
സന്നിപാതത്താൽ വലഞ്ഞ ഭൃത്യനു
താനാരോഗ്യം കൊടുക്കാനപേക്ഷിച്ചു 64
കൂടെപ്പോരാമെന്നപ്പോൾ മിശിഹായും
കേട്ടു ഭക്തനുണർത്തിച്ചു തൽക്ഷണം 65
"കൂടെപ്പോന്നേ മതിയാമെന്നില്ലല്ലോ
കേടു പോവാൻ കല്പിച്ചാൽ മതിതാനും 66
ഭാഗ്യനാഥനാം നീയെഴുന്നെള്ളുവാൻ
യോഗ്യമില്ലിനിക്കുമെന്റെ വീട്ടിന്നും 67
ചിന്തയുമവൻ ഭക്തിയും കണ്ടുതാൻ
സന്തോഷിച്ചവന്റെ വിശ്വാസത്തിനാൽ 68
"പോക നിന്റെ വിശ്വാസമതുപോലെ
ആകട്ടെ" ന്നരുൾ ചെയ്ത കേടും തീർത്തു 69
കപ്പൽകേറി ശിഷ്യരുമായോടുമ്പോൾ
കോപിച്ചു കടലോളവും വായുവാൽ 70
ശിഷ്യർ പേടിച്ചു രക്ഷയപേക്ഷിച്ചു.
[ [[താൾ:Puthenpaana.djvu/46|46]] ]
തൽക്ഷണം കടൽക്കോപമടക്കി താൻ
രക്ഷാനാഥൻ മിശിഹായുടെ വാക്കിനാൽ
അക്ഷോഭ്യം പോലടങ്ങി കടലപ്പോൾ
വിസ്മയം പൂണ്ടു വാഹനലോകരും
വിശ്വനാഥൻ കരക്കിറങ്ങിയപ്പോൾ
പിശാചുക്കളാൽ പീഡിതനെ കണ്ടു
പിശാചുക്കളും തന്നോടപേക്ഷിച്ചു
“തമ്പുരാന്റെ പുത്രൻ മിശിഹായെ നീ
വൻപാ ഞങ്ങളെ ശിക്ഷിക്കല്ലെയെന്ന്
ഇങ്ങനെ പിശാചുക്കൾ പറഞ്ഞപ്പോൾ
“വാങ്ങുവിനെ” ന്നവരോടരുൾ ചെയ്തു
കല്പനയതുകേട്ടു പിശാചുക്കൾ
തല്പരനോടപേക്ഷിച്ചു ചൊല്ലിനാർ
“നിന്നുകൂടാ മനുഷ്യരെങ്കിലോ
പന്നിക്കൂട്ടത്തിൽ പോകാൻ കല്പിക്കണം.
പോകയെന്നനുവാദം കൊടുത്തപ്പോൾ
പുക്കുപന്നിയശേഷവും കൊന്നുടൻ
പോർക്കു പാലന്മാരോടിവന്ന ക്ഷണം
പോർക്കശേഷം നശിച്ചെന്നു ചൊല്ലിനാർ
എന്നാൽ നായകൻ മുൻപേയറിഞ്ഞത
അന്നവർക്കനുവാദം കൊടുത്തിത്
മാനുഷരോടും വൻ സർവ്വത്തോടും
ദീനരായ പിശാച് ഗണങ്ങൾക്ക്
പൈശൂന്യമവർക്കുണ്ടെന്നറിയിപ്പാൻ
മിശിഹായനുവാദം കൊടുത്തിത്
അപ്പുരിയതിൽ പാർത്തിരിക്കും വിധൗ
ആൾപ്പെരുപ്പത്താൽ കൂടിയ യോഗത്തിൽ
സർവ്വാംഗം വാതമുള്ള വ്യാധികനെ
പര്യങ്കത്തിന്മേൽ വച്ചുകൊണ്ട്വന്നപ്പോൾ
തൻ തിരുമുമ്പിൽ കൊണ്ടു വന്നീടുവാൻ
ചിന്തിച്ചാവതില്ലാൾപ്പെരുപ്പം കൊണ്ട്
എന്നാൽ മേൽപ്പുര നീക്കിതിരുമുമ്പിൽ
അന്നാരോഗിയെ വെച്ചപേക്ഷിച്ചവർ
ആത്മദോഷത്താൽ വന്ന രോഗമിത്
[ [[താൾ:Puthenpaana.djvu/47|47]] ]
ആത്മനാഥൻ പൊറുത്തൊന്നരുൾചെയ്തു 88
രക്ഷിതാവിന്റെ കല്പന കേട്ടപ്പോൾ
രക്ഷവന്നു നടന്നിതു രോഗിയും 89
ആരിയാളെന്നു ചിന്തിച്ചു ലോകരും
ദുരിതങ്ങളെ തമ്പുരാനെന്നിയെ 90
പോക്കുവാനാർക്കും ദുഷ്കരമില്ലല്ലോ
പോക്കി രക്ഷവരുത്തിയതത്ഭുതം 91
അപ്പോൾ സർവ്വേശനിയാളാകുന്നിതോ?
ഇപ്പടി വിചാരിക്കുന്നു ലോകരും 92
അപ്പോൾ വന്നയിറോസെന്ന വൻപരും
തൻപുത്രിയുടെ സങ്കടം പോക്കുവാൻ 93
കൂടെപ്പോന്നേ മതിയാമെന്നേറ്റവും
ആടലോടെയപേക്ഷിച്ചു നായകൻ 94
പോകുന്നേരത്തൊരു സ്ത്രീയടുത്തുടൻ
രക്തസ്രാവം നില്ക്കുമെന്ന് തോറ്റത്താൽ 95
ത്രാതാവിന്നുടെ കുപ്പായം തൊട്ടവൾ
(താതാവന്നേരം കല്പിച്ചു വിസ്മയം 96
"ആരെന്നെ തൊട്ടതെന്നു" ചോദിച്ചുടൻ
അരുൾകേട്ടാറെ ലോകരുണർത്തിച്ചു 97
എല്ലാരും ചുറ്റിയെഴുന്നള്ളും വിധൗ
"പലരും തിരുമേനിമേൽ തൊട്ടല്ലോ” 98
അന്നേരമരുളിച്ചെയ്തുതമ്പുരാൻ
"എന്നെതൊട്ടതു ചോദിപ്പാൻ കാരണം 99
എന്നിൽനിന്നും ഗുണം പുറപ്പെട്ടിതു
എന്നതുകൊണ്ടു ചോദിച്ചു ഞാനിപ്പോൾ" 100
പിന്നെയുമരുളിച്ചെയ്തു തമ്പുരാൻ
"എന്നെത്തൊട്ടവരാരെന്നു ചൊല്ലുവിൻ" 101
പേടിച്ചുവീണു കുമ്പിട്ടു സ്ത്രീയവൾ
പേടിപോക്കി മിശിഹായരുൾചെയ്തു 102
“നിന്റെ വിശ്വാസം നിന്നെ പൊറുപ്പിച്ചു
നിന്റെ രോഗമൊഴിഞ്ഞു നീ പോയാലും" 103
അപ്പോൾ വൻപന്റെ പുത്രി മരിച്ചെന്നു
കേൾപിച്ചാളുകളോടി വന്ന ക്ഷണം 104
ഏറെപ്പീഡിതനോടരുൾചെയ്തു താൻ
[ [[താൾ:Puthenpaana.djvu/48|48]] ]
തേറിക്കൊൾക നിൻ പുത്രി ജീവിച്ചീടും
എന്നരുൾചെയ്ത് വീട്ടിലെഴുന്നള്ളി
ചെന്നുതാൻ കൈപിടിച്ചരുളിച്ചെയ്തു
എഴുന്നേൽ പെണ്ണയപ്പോൾ ബാലയും
എഴുന്നേറ്റു ജീവിച്ചു സുഖത്തോടും
ഇപ്രകാരത്തിൽ സർവ്വേശസ്വയമാം
സൽപ്രവൃത്തികൾ ചെയ്തു സംഖ്യംവിനാ
അന്ധന്മാർക്കു വെളിവു കൊടുത്തതും,
വ്യാധിശാന്തിയെ വാക്കിനാൽ ചേർത്തതും
ചൈത്താന്മാരെ താൻ കല്പന കേൾപ്പിച്ചു
ചത്തോരെയൊരു വാക്കാലുയർപ്പിച്ചു
അതിനാൽ സകലേശ്വരൻ താനെന്നു
മർത്ത്യർക്കു ബോധമാവാൻ കല്പിച്ചതു
ബോധിപ്പിക്കാൻ താനാഗ്രഹിക്കുന്നിതു
ബുദ്ധിയിൽ കൊൾവാൻ വേല മഹാപണി
മാനുഷരറിയേണ്ടുന്ന കാര്യൽ
മനസ്സാശയമുണ്ടൊരു
ചുരുക്കമേ
അതിന്ദ്രിയങ്ങൾ ബോധിച്ചുകൊള്ളുവാൻ
അത്യന്തം വിഷയം നരദൃഷ്ടിയാൽ
നിർവ്വികല്പനും സർവ്വശക്തനും താൻ
സർവ്വജ്ഞാനനിധിയാം ഗുരുവും താൻ
ദുഷ്ടമാനസേ ശക്തിയാൽ നല്കുകിൽ
ശ്രേഷ്ഠശാസ്ത്രമുറച്ചീടും ചേതസി
അതുകൊണ്ടുതാനാരെന്നതാദിയിൽ
പ്രത്യക്ഷമാക്കിയറുത്തു സംശയം
'''ആറാം പാദം സമാപ്തം'''
8lhvq9l64m9rtqwscfwylkl8z7p1apd