വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.21
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിമൂന്ന്
0
14924
238837
68882
2026-03-30T03:34:54Z
Shajiarikkad
1345
238837
wikitext
text/x-wiki
{{header2
| title = [[../]]
| author = കുമാരനാശാൻ
| section = അദ്ധ്യായം പതിമൂന്ന്
| previous = [[../അദ്ധ്യായം പന്ത്രണ്ട്|അദ്ധ്യായം പന്ത്രണ്ട്]]
| next = [[../അദ്ധ്യായം പതിനാല്|അദ്ധ്യായം പതിനാല്]]
| notes =
}}
<div class="novel">
1084 ചിങ്ങം 26-ാം തീയതി (ചതയം) സ്വാമിയുടെ 53-ാമത്തെ ജന്മനക്ഷത്രാഘോഷമായിരുന്നു. അന്നു ശിവഗിരിയിൽ സ്വജനങ്ങളുടെ ഒരു യോഗം കൂടുകയും സ്വാമി "ശാരദാമഠ"ത്തിന് അടിസ്ഥാനക്കല്ലുവയ്ക്കുകയും ചെയ്തു. "ജനനീനവരത്നമഞ്ജരി" എന്ന മധുരഗംഭീരമായ ചെറിയ സ്തോത്രകൃതി സ്വാമി ഇക്കാലത്തു ശിവഗിരിയിൽ വെച്ചു നിർമ്മിച്ചതാണ്. ശിവഗിരി മഠത്തിൽ അപ്പോൾ മഠം വക പണികൾക്കു പുറമേ മതസംബന്ധമായ ശാസ്ത്രപഠനങ്ങൾ, പാരായണം മുതലായവും നിയമേന നടന്നുകൊണ്ടിരുന്നു. പാണ്ഡിത്യമുള്ള പല ശിഷ്യന്മാരും ഗീത, ഉപനിഷത്തുക്കൾ,വസിഷ്ഠം സൂതസംഹിത മുതലായ പ്രൗഢഗ്രന്ഥങ്ങളുടെ അർത്ഥങ്ങൾ സ്വാമി മുഖേന കേട്ടു ഗ്രഹിക്കുകയും അവയെ ചർച്ച ചെയ്കയും ചെയ്തുകൊണ്ടിരുന്നു. ക്ഷേത്രസംബന്ധമായ തന്ത്രങ്ങൾ സമുദായികമായ സംസ്കാരകർമ്മങ്ങൾ മുതലായവ അഭ്യസിപ്പിക്കുന്നതിനു മഠത്തിൽ ഏർപ്പാടുകൾ ചെയ്തിരുന്നു. സ്വജനങ്ങളുടെ വിവാഹം , അപരകർമ്മങ്ങൾ, ശ്രാദ്ധം, ക്ഷേത്രപിണ്ഡം മുതലായവ മഠത്തിൽനിന്നും വൈദികന്മാരെ അയച്ചു ശാസ്ത്രരീത്യാ ചെയ്തുകൊടുത്തിരുന്നു. ഇടവമാസത്തിൽ എറണാകുളത്തുവച്ചു കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ 6-ാമതു വാർഷിക പൊതുയോഗത്തിൽ മതസംബന്ധമായും ആചാരപരിഷ്കരണസംബന്ധമായുമുള്ള പ്രവൃത്തികളിൽ യോഗം ദൃഷ്ടിവെക്കേണ്ട സാരമായ ചില സംഗതികളെപ്പറ്റി സ്വാമി എഴുതി അറിയിക്കയും ആ വിഷയങ്ങളിൽ പൊതുജനങ്ങളെ അതുമൂലം ഊർജ്ജിതപ്പെടുത്തുകയും ചെയ്തു. ഇതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വടക്കേമലയാളത്തെ സ്വജനങ്ങളിൽ അനേകായിരം ആളുകൾ ആണ്ടുതോറും കൊട്ടിയൂർ എന്നുകൂടി പറയാറുള്ള തൃച്ചംബരത്തു ക്ഷേത്രത്തിൽ ഇളനീരഭിഷേകത്തിനുപോയി അനവധി പണം വൃഥാ ചെലവുചെയ്കയും കാണിക്ക ഇടുകയും ചെയ്യുന്ന പതിവു നിറുത്തി അവരുടെ ഭക്തിവിശ്വാസങ്ങളെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലേക്കു തിരിച്ചുവിടത്തക്കവണ്ണം വേണ്ടതാലോചിക്കുകയും തന്റെ ആ ആഗ്രഹം ജനങ്ങൾ അറിവാനായി പത്രദ്വാരാ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലമായി ഇടവം 29-ാം തീയതി ജഗന്നാഥക്ഷേത്രത്തിൽ അതികേമമായ വിധത്തിൽ അഭിഷേകോത്സവം നടന്നു. ഒരു വലിയ സംഖ്യ നടവരവും ഉണ്ടായി. അക്കുറി കൊട്ടിയൂർ പതിവുപോലെ പോയ തീയരിൽ പലരും ഭാഗ്യദോഷത്താൽ പുഴയിലെ വെള്ളപ്പൊക്കത്തിൽപ്പെട്ടു മരിച്ചുപോയ വസ്തുത ശേഷമുള്ളവർക്കു സ്വാമിയുടെ വാക്കിൽ വിശ്വാസത്തെ വർദ്ധിപ്പിച്ചു എന്ന സംഗതിയും പ്രസ്താവയോഗ്യമാണ്. സന്യാസികളായ ശിഷ്യൻമാരിൽ യോഗ്യതയുള്ള ചിലരെ സ്വാമി ഈ അവസരത്തിൽ മതം, സദാചാരം മുതലായ വിഷയങ്ങളിൽ പ്രസംഗങ്ങൾ ചെയ്തു ജനങ്ങൾക്ക് അറിവും സന്മാർഗ്ഗനിഷ്ഠയും വർദ്ധിപ്പിപ്പാൻ ചില പ്രത്യേക നിർദ്ദേശങ്ങളോടുകൂടി കേരളത്തിന്റെ പല ഭാഗങ്ങളിലും അയച്ചിരുന്നു. ഈ കൊല്ലത്തിൽ ശിവഗിരിമഠത്തിനു സമീപമായി സ്വാമി മഠത്തിലേക്കു കുറെ ഭൂസ്വത്തുക്കൾ വിലയായും ഒറ്റിയായും വാങ്ങുകയും ചെയ്തു.
1085 ധനു 16-ാം തീയതി ശിവഗിരി വിട്ടു സ്വാമി വീണ്ടും മംഗലപുരത്തേക്ക് തിരുനെൽവേലിവഴിയായി യാത്ര പുറപ്പെട്ട് മദ്ധ്യേ മധുരയിലും മറ്റും ഏതാനും ദിവസം താമസിക്കയും ചെയ്തു. അതിനുശേഷം കോഴിക്കോട്, മയ്യഴി, തലശ്ശേരി, കണ്ണൂർ മുതലായ സ്ഥലങ്ങളിൽ അല്പാല്പം വിശ്രമിച്ചുകൊണ്ടു മംഗലപുരത്തെത്തി. മകരം 3-ാം തിയതി അിടത്തെ (ഇപ്പോൾ തൃപ്പതീശ്വരം എന്നു പറയുന്ന) ക്ഷേത്രത്തിന് ആഘോഷപൂർവ്വം കുറ്റി തറക്കുകയും, മടങ്ങി കുംഭം 2-ാം തീയതിയോടുകൂടി ശിവഗിരിയിൽ എത്തുകയും ചെയ്തു. മേടത്തിൽ വീണ്ടും സ്വാമി മലബാറിലേക്കു പോയി. ആ മാസം 29-ാ൦ തീയതി കോഴിക്കോട്ടു "ശ്രീകണ്ഠേശ്വരം" എന്ന, സ്വാമി ഒടുവിൽ നാമകരണം ചെയ്ത ക്ഷേത്രത്തിന്റെ കുംഭാഭിഷേകം നടത്തി. മംഗലപുരത്ത് കുറ്റിതറച്ചതായി മേൽ പ്രസ്താവിച്ച ക്ഷേത്രത്തിന്റെ ഷഡാധാരപ്രതിഷ്ഠ സ്വാമി 18-ാം തീയതി നടത്തി. മിഥുനമാസത്തിൽ സ്വാമി നെയ്യാറ്റിൻകര, തിരുവനന്തപുരം ഈ ദിക്കുകളിൽ സഞ്ചരിക്കുകയും, മഠത്തിലേക്ക് ധനാർജ്ജനം ചെയ്യുന്ന വിഷയത്തിൽ യത്നിക്കുകയും ചില വിലപിടിച്ച ദാനാധാരങ്ങൾ എഴുതിവാങ്ങുകയും ചെയ്തു.
1086-തുലാമാസം മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര ഈ താലൂക്കുകളിൽ സ്വജനങ്ങളുടെ ആചാര പരിഷ്ക്കരണസംബന്ധമായും മറ്റുമുള്ള ചില സംഗതികൾ സംബന്ധിച്ച് മകരം 5-ാം തീയതി കരുംകുളം എന്ന സ്ഥലത്ത് ഒരു മാന്യ ഈഴവകുടുംബത്തിൽ അതികേമമായി നടന്നുകൊണ്ടിരുന്ന ഒരു താലികെട്ടടിയന്തിരം പന്തലിൽ സ്വാമിചെന്നു പെട്ടെന്ന് കയറി അപ്പോൾതന്നെ മുടക്കുകയും, മേലാൽ ആ സ്ഥലങ്ങളിൽ ആരും താലികെട്ടടിയന്തിരം നടത്തരുതെന്നുപദേശിക്കയും ചെയ്തു.
ശിവഗിരിമഠത്തിൽ സംസ്കൃതപാഠശാല ഈ അവസരത്തിൽ പൂർവ്വാധികം പുഷ്ടിപ്പെടുത്തുകയും സംസ്കൃതഭാഷയ്ക്കു പുറമേ കണക്ക്, ഇംഗ്ലീഷ് മുതലായ പാഠങ്ങൾകൂടി ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ സംഖ്യ അൻപതിലധികപ്പെട്ടിരുന്നു. ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ ഈയാണ്ടു മേടത്തിൽ നടത്തണമെന്നു സ്വാമി ആദ്യം ആലോചിച്ചു. ചില ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ അപ്പോൾ നടത്താൻ സാധിച്ചില്ല. പിന്നെ 1087 ചിങ്ങത്തിൽ സ്വാമിയുടെ ജന്മനക്ഷത്രം സംബന്ധിച്ചു നടത്തുന്നതു നന്നായിരിക്കുമെന്നു ഭാരവാഹികളിൽ ചിലരുടെ ഇടയിൽ ആലോചന നടന്നു. അന്നും സാധിച്ചില്ല. 1086 ഇടവത്തിൽ സ്വാമി കരുനാഗപ്പള്ളിയിൽ ചില സ്ഥലങ്ങളിൽ സഞ്ചരിച്ചു. ആ അവസരത്തിൽ അവിടെയുള്ള രണ്ടു പ്രധാന ഈഴവകുടുംബക്കാർ തമ്മിൽ നടന്നുവന്ന ഒരു ആപൽകരമായ മത്സരത്തെ രാജിപ്പെടുത്തിയിരുന്നു. 1088 കർക്കടമാസത്തിൽ സ്വാമി ഏതാനും ദിവസം കുറ്റാലത്തുപോയി വിശ്രമിച്ചിരുന്നു. 87 കന്നി 21-ാം തിയതി ശിവഗിരിയിൽ വച്ചു നടന്ന എസ്. എൻ. ഡി. പി. യോഗത്തിന്റെ 8-ാമതു വാർഷികപൊതുയോഗത്തിൽ സ്വാമി സംബന്ധിക്കുകയും ശാരദാപ്രതിഷ്ഠ നടത്തുന്നതിനായി യോഗം മുഖേന ഒരു കമ്മറ്റിയെ നിശ്ചയിച്ചു ചുമതലപ്പെടുത്തുകയും ചെയ്തു. തുലാമാസത്തിൽ സ്വാമി പാപനാശം എന്ന തീർത്ഥസ്ഥലത്തുപോയി കുറേദിവസം വിശ്രമിച്ചു. ഈ യാത്രയിൽ തിരുനൽവേലി, മധുര, തഞ്ചാവൂർ ഈ ഡിസ്ത്രിക്ടുകളിലുള്ള പല പുണ്യസ്ഥലങ്ങളിലും ഏതാനും ദിവസങ്ങൾ താമസിക്കയും അവിടെനിന്നു ധനുമാസത്തിൽ മലബാരിലേക്കു പോവുകയും ചെയ്തു. ജനങ്ങൾ വേണ്ടത്ര ഉത്സാഹിക്കാത്തതിനാൽ ശാരദാപ്രതിഷ്ഠ നടത്താൻ താമസം നേരിടുന്നതിൽ തനിക്കുള്ള വൈമനസ്യംകൊണ്ട് സ്വാമി ശിവഗിരിവിട്ട് സഞ്ചരിക്കയാണെന്ന് ഈ യാത്രയിൽ ഒരു ജനശ്രുതി പരന്നു. സ്വാമിയെ ദീർഘസഞ്ചാരത്തിന് പ്രേരിപ്പിച്ച യഥാർത്ഥമായ ഉദ്ദേശ്യം എന്താണെന്നു അധികംപേർ അറിഞ്ഞിട്ടില്ല. ഒടുവിൽ യോഗം ജനറൽ സെക്രട്ടറി സ്വാമിയെ തലശ്ശേരിയിൽചെന്നു സന്ദർശിച്ചു. ശരദാ പ്രതിഷ്ഠാസംബന്ധമായ അവിടത്തെ ആഗ്രഹങ്ങൾ അറിഞ്ഞും ആജ്ഞാപനങ്ങൾ വാങ്ങിയും മടങ്ങുകയും പ്രതിഷ്ഠ 88 മേടത്തിൽ നടത്താൻ യോഗത്തിന്റെ പ്രധാന ഭാരവാഹികളായ ജനങ്ങളുമായി ആലോചിച്ചും പ്രതിഷ്ഠാക്കമ്മറ്റി മീറ്റിംഗ് കൂടിയും നിശ്ചയിക്കുകയും ചെയ്തു.
</div>
[[വർഗ്ഗം:ശ്രീ നാരായണ ഗുരു]]
mch564z1frsq6inex4jd2jn73jp8dyu
ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിനൊന്ന്
0
18469
238834
68868
2026-03-29T15:15:30Z
Shajiarikkad
1345
238834
wikitext
text/x-wiki
{{header2
| title = [[../]]
| author = കുമാരനാശാൻ
| section = അദ്ധ്യായം പതിനൊന്ന്
| previous = [[../അദ്ധ്യായം പത്ത്|അദ്ധ്യായം പത്ത്]]
| next = [[../അദ്ധ്യായം പന്ത്രണ്ട്|അദ്ധ്യായം പന്ത്രണ്ട്]]
| notes =
}}
<div class="novel">
പിന്നെ രണ്ടു കൊല്ലത്തക്ക് (83-ാമാണ്ടുവരെ) സ്വാമിമിക്കവാറും ശിവഗിരിയിൽ തന്നെ വിശ്രമിക്കയായിരുന്നു. ഈ കാലത്താണ് സ്വാമി അവിടത്തെ പഴയമഠത്തിന്റെ പണിപൂർത്തിയാക്കുകയും ഒരു സംസ്കൃതപാഠശാല ഏർപ്പെടുത്തുകയും മറ്റും ചെയ്തത്. ചീഫ് ജസ്റ്റീസ് സദാശിവയ്യർ മുതലായ പല മഹത്തുക്കളും ഈ അവസരത്തിൽ സ്വാമിയെ ചെന്നു സന്ദർശിച്ചു തൃപ്തിപ്പെട്ടിട്ടുണ്ട്. സ്വജനങ്ങളിൽ വടക്കും തെക്കുമുള്ള പലപ്രധാന യോഗ്യന്മാരും ഈ അവസരത്തിൽ കൂടെക്കൂടെ അവിടെ വന്നു സ്വാമിയെ സന്ദർശിച്ചുകൊണ്ടിരുന്നു. ക്രമേണ ശിവഗിരി മഠത്തിൽ ഒരു പൊതുക്ഷേത്രവും ഒരു ഉയർന്നതരം സംസ്കൃതവിദ്യാമന്ദിരവും സ്ഥാപിക്കണമെന്നും ശിവഗിരി മഠത്തെ തന്റെ മതസംബന്ധമായ സ്ഥാപനങ്ങളുടെ തലസ്ഥാനമാക്കണമെന്നും ഉള്ള അഭിപ്രായത്തെ സ്വാമി വെളിപ്പെടുത്തി. 1083 ചിങ്ങം 13-ാ൦ തിയതി സ്വാമി പരസ്യമായി ഇതിലേക്ക് സ്വജനങ്ങളിൽ നിന്നും ധനസഹായം അപേക്ഷിച്ച് ഒരു ചെറിയ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി.
ഈ സമയത്ത് തലശ്ശേരിയിൽ സ്വജങ്ങളുടെ വക ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയായി കൊണ്ടിരുന്നു. കോഴിക്കോട്ടും ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള ആലോചനകൾ എല്ലാം കഴിച്ച് അതിന്റെ പ്രാരംഭക്രിയകൾക്ക് ഒരുക്കം കൂട്ടിക്കൊണ്ടിരുന്നു. അതു സംബന്ധിച്ചു സ്വാമിയെ അവിടത്തേക്കു ക്ഷണിപ്പാൻ മ. രാ. രാ. കല്ലിങ്കൽ രാരിച്ചൻ മൂപ്പൻ മുതലായ മാന്യന്മാർ ശിവഗിരിയിൽ വന്നിരുന്നു. അവരെ എല്ലാം മുൻകൂട്ടി മടക്കി അയച്ചിട്ട്, സ്വാമി 1088 തുലാം 24-ാ൦ തിയതി രാത്രി ഏതാനും അനുയായികളുമായി യാത്രപുറപ്പെട്ടു. കൂടെയുള്ളവർ നിർബന്ധിക്കയാലാണ് താൻ പുറപ്പെടുന്നതെന്നും ഉള്ളിൽ അശേഷം ഉത്സാഹം തോന്നുന്നില്ലെന്നും മറ്റും പറഞ്ഞു യാത്രാരംഭത്തിൽ സ്വാമി വളരെ മടിച്ചു. 27-ാ൦ തിയതി വൈകുന്നേരം ആലുവായിൽ എത്തി. പിറ്റേദിവസത്തെ മെയിൽ വണ്ടിയിൽ കോഴിക്കോട്ടേക്കു പോവാൻ വിചാരിച്ചുകൊണ്ട് പരിജന സഹിതം രാത്രി തീവണ്ടി സ്റ്റേഷനുസമീപം ഒരു കെട്ടിടത്തിൽ താമസിച്ചു. ആ കെട്ടിടം ഇപ്പോൾ ആലുവാ അദ്വൈതാശ്രമം വക ഒരു മഠമാക്കിയിരിക്കയാണ്. രാത്രി 12 മണിക്കു സ്വാമിക്കു അവിടെ വച്ച് അതിസാരത്തിന്റെ ലക്ഷണം ആരംഭിച്ചു. ഒരു മണിക്കൂർ കഴിഞ്ഞു ഛർദ്ദികൂടി തുടങ്ങുകയും ഭയങ്കരമായ വിഷൂചികയാണെന്നു വെളിപ്പെടുത്തുകയും ചെയ്തു. ആരംഭം മുതൽ തന്നെ സ്ഥലത്തെ അപ്പാത്തിക്കിരിയെക്കൊണ്ട് ഇംഗ്ലീഷ് ചികിത്സ വളരെ ജാഗ്രതയോടെ ചെയ്യിക്കയും സകലവിധമായ ശുശ്രൂഷകളും യാതൊരു ന്യൂനതയും കൂടാതെ കൂടെയുള്ളവർ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദീനം ഭയങ്കരമാംവിധം വർദ്ധിച്ചു കൊണ്ടുതന്നെയിരുന്നു. പിറ്റേദിവസം പകൽ 12 മണിയോടു കൂടി പ്രജ്ഞ അശേഷം കെടുകയും നാഡി നിന്നുപോകയും ശരീരം തണുത്തുമരവിച്ച്പോകുകയും ചെയ്തു. ഇതിനിടയിൽ കൂടെയുണ്ടായിരുന്ന ശിഷ്യന്മാരിൽ 'കൊച്ചുമായിററ്റി' ആശാൻ എന്ന ഒരാൾക്കുകൂടി ദീനം ആരംഭിച്ച് അദ്ദേഹം മരിച്ചു കഴിഞ്ഞിരുന്നു. ഡോക്ടറുടെ അഭിപ്രായം അദ്ദേഹത്തിന്റെ സുഖക്കേടു ശമിക്കുമെന്നും സ്വാമിയുടെത് അസാധ്യം എന്നും ആയിരുന്നു. ഈ സമയത്ത് കോഴിക്കോട്ടുതീവണ്ടിയാഫീസിലും സമീപപ്രദേശങ്ങളിലും മെയിൽ വണ്ടിയിൽ സ്വാമി വന്നിറങ്ങുന്നതു കാണ്മാനും എതിരേൽക്കാനുമായി കൂടിയിരുന്ന പുരുഷാരത്തിനു കണക്കില്ലായിരുന്നു. ആലുവായിൽ സ്വാമിയുടെ സകലശുശ്രൂഷകളും അവസാനിപ്പിച്ചു കണ്ണീർവാർത്തുകൊണ്ട് വിഷണ്ണന്മാരായി നിൽക്കുന്ന ശിഷ്യന്മാരുടെയും പരിജനങ്ങളുടേയും ഈ സമയത്തെ ഹൃദയസ്ഥിതി പറഞ്ഞറിയിപ്പാൻ കഴിയാത്തതായിരുന്നു.
</div>
[[വർഗ്ഗം:ശ്രീ നാരായണ ഗുരു]]
1qzo9srajqk896v1vimtnri5bl4oecn
ശ്രീ നാരായണ ഗുരു/അദ്ധ്യായം പന്ത്രണ്ട്
0
18471
238835
68881
2026-03-29T16:53:33Z
Shajiarikkad
1345
238835
wikitext
text/x-wiki
{{header2
| title = [[../]]
| author = കുമാരനാശാൻ
| section = അദ്ധ്യായം പന്ത്രണ്ട്
| previous = [[../അദ്ധ്യായം പതിനൊന്ന്|അദ്ധ്യായം പതിനൊന്ന്]]
| next = [[../അദ്ധ്യായം പതിമൂന്ന്|അദ്ധ്യായം പതിമൂന്ന്]]
| notes =
}}
<div class="novel">
ഏതാനും ദിവസങ്ങൾകൊണ്ടു സ്വാമി ആ മഹാരോഗത്തിൽ നിന്നും, അതിനെ തുടർന്നുണ്ടായ ഉപദ്രവങ്ങളിൽ നിന്നുമെല്ലാം അദ്ഭുതകരമാംവണ്ണം രക്ഷപ്പെട്ടു. മുമ്പൊരിക്കൽ യോഗം ശീലിച്ചുകൊണ്ടിരുന്ന കാലത്തു നെയ്യാറ്റുംകരയ്ക്കടുത്ത അരുമാനൂർ എന്ന ഗ്രാമത്തിൽ വച്ച് സ്വാമിക്ക് ഇതുപോലെ വിഷൂചിക ബാധിച്ചു. അന്നു സകല ചികിത്സകളും നിറുത്തി സ്വാമി സ്വസ്ഥമായിരുന്നപ്പോൾ രോഗം പെട്ടെന്നുമാറി സുഖം വന്നതായി കേട്ടിട്ടുണ്ട്. പ്രസിദ്ധ ഡാക്ടറായ റാവു സാഹിബ് കെ. കൃഷ്ണൻ അവർകൾ സ്വാമിയെ ആലുവായിൽ നിന്ന് ചികിത്സക്കായി പാലക്കാട്ടുകൊണ്ടുപോയി താമസിപ്പിച്ചിരുന്ന അവസരത്തിൽ അവിടത്തെ സ്വജനങ്ങളുടെ വകയായി സ്ഥലത്ത് ഒരു ക്ഷേത്രവും സഭയും ഏർപ്പെടുത്തുന്നതിനെപ്പറ്റി ചില ആലോചനകൾ എല്ലാം നടന്നു. ധനു 8-ാ൦ തിയതി സ്വാമി അവിടെ ഒരു ക്ഷേത്രത്തിനായി ആഘോഷപൂർവ്വം കുറ്റി തറക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം സ്വാമി കോഴിക്കോട്ടെത്തി. സ്വാമിയെ സ്വീകരിപ്പാൻ കോഴിക്കോട്ടെ സ്വജനങ്ങൾ ചെയ്തിരുന്ന ഏർപ്പാടുകൾ സ്തുത്യർഹങ്ങളായിരുന്നു. 12-ാ൦ തിയതി കാലത്ത് അതികേമമായ ആഘോഷത്തോടുകൂടി സ്വാമി കോഴിക്കോട്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു കുറ്റിതറച്ചു. 15-ാ൦ തിയതി രാവിലെ ആനി ഹാളിൽ (Anne Hall) വച്ച് സ്ഥലം തിയോസഫി സഭയിലെ അംഗങ്ങളും വിദ്വാന്മാരുമായി ഏതാനും ബ്രാഹ്മണരും നായന്മാരും ചേർന്നു സ്വാമിക്ക് ഒരു മംഗളപത്രം സമർപ്പിച്ചു. അവർക്കു സ്വാമിയെപ്പറ്റി തോന്നിയ ഭക്തി ബഹുമാനങ്ങൾ ടി മംഗളപത്രത്തിൽ നിന്ന് താഴെ പകർത്തുന്ന വാക്യങ്ങളിൽ നിന്നു വെളിവാകുന്നതാണ്.
<poem>
{{ഉദ്ധരണി|ഏവം സദ്ധർമ്മകർമ്മാചരണ വിഷയിണിം
{{gap}}{{gap}}{{gap}}ബുദ്ധി മസ്മാകമത്രാ
ധാതും കാരുണ്യപൂർവ്വം നിജനിലയമപാ-
{{gap}}{{gap}}{{gap}}ഹായ ചാഭ്യാഗമദ്യത്
ശ്രീമന്നാരായണാഖ്യഃ ശിവഗിരിനിലയാ-
{{gap}}{{gap}}{{gap}}ധിശ്വരോ ദേശികോയം
തസ്മത് സന്തുഷ്ടാചിത്താ വയമപി
{{gap}}{{gap}}{{gap}}തനുമഃ സ്വാഗതംഃ വന്ദനം ച.}}
</poem>
We.....recognising in you a born leader of men, a genuine descendant of the ancient saints of our mother land, a true Bramhana soul sent out by the guardians of humanity for the uplifting and redemption of a community whose spiritual interest those who call themselves highcaste have grown so sadly oblivious.
<div style="text-align: center;">
(സ്വാമി മനുഷ്യവർഗ്ഗത്തിന്റെ - ബ്രാഹ്മണാത്മാവാകുന്നു.)
ഈ യാത്രയിൽ സ്വാമി തലശ്ശേരിവരെ പോകയും അവിടെ ക്ഷേത്രസംബന്ധമായും "ജ്ഞാനോദയയോഗം" സംബന്ധിച്ചും തൽപ്രവർത്തകന്മാരുടെയും പൊതുജങ്ങളുടെയും ഇടയിൽ നടന്നിരുന്ന ചില തർക്കങ്ങളേയും കുഴപ്പങ്ങളേയും പറഞ്ഞുതീർക്കുകയും ചെയ്തു. സ്വാമി സ്വല്പദിവസംകൂടി വടക്കേമലയാളത്തിലുള്ള പല ചെറിയ പട്ടണങ്ങളും നഗരങ്ങളും സന്ദർശിച്ചുകൊണ്ടുതാമസിച്ചു. മകരമാസത്തിൽ സ്വാമി കണ്ണൂർ സ്വജങ്ങളുടെ വകയായ ഒരു ക്ഷേത്രത്തിന് കുറ്റി തറക്കുകയും അവിടെനിന്നു മംഗലാപുരത്തു വില്ലവർ എന്ന തുളുതിയരുടെ വകയായി ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന്റെ പ്രാരംഭപ്രവൃത്തികൾക്കായി അവിടം വരെ പോവുകയും ചെയ്തു. 1083 കുംഭം 1-ാ൦ തിയതി തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നടത്തുകയും ക്ഷേത്രത്തിലെ തന്ത്രാവകാശം ശാശ്വതമായി ശിവഗിരിമഠത്തിൽ ഇരിക്കത്തക്കവണ്ണം ജ്ഞാനോദയ യോഗക്കാരിൽനിന്ന് ഉടമ്പടി എഴുതിവാങ്ങി ഏർപ്പാടുചെയ്യുകയും ചെയ്തു. മടക്കത്തിൽ സ്വാമി കൊച്ചിയിൽ, കുളമ്പടി എന്ന സ്ഥലത്ത് ഒരു പഴയ ദുർഗ്ഗാക്ഷേത്രം പുതുക്കി പ്രതിഷ്ഠിക്കയും അവിടെ നടന്നുവന്ന പൂരംതുള്ളൽ, കുരുതി മുതലായ നിഷിദ്ധാചാരങ്ങളെ നിർത്തൽചെയ്യുകയും ചെയ്തു. ആ ആണ്ടു മേടം, ഇടവം ഈ മാസങ്ങളിൽ ശിവഗിരിയിലെ ധർമ്മകാര്യങ്ങൾ സംബന്ധിച്ചു സ്വാമി കൊല്ലം മുതലായ താലൂക്കുകളിൽ സഞ്ചരിച്ചു.
</div>
[[വർഗ്ഗം:ശ്രീ നാരായണ ഗുരു]]
7pmk1sg7eay0tzovzr0levtt42k35dj
238836
238835
2026-03-29T16:55:47Z
Shajiarikkad
1345
238836
wikitext
text/x-wiki
{{header2
| title = [[../]]
| author = കുമാരനാശാൻ
| section = അദ്ധ്യായം പന്ത്രണ്ട്
| previous = [[../അദ്ധ്യായം പതിനൊന്ന്|അദ്ധ്യായം പതിനൊന്ന്]]
| next = [[../അദ്ധ്യായം പതിമൂന്ന്|അദ്ധ്യായം പതിമൂന്ന്]]
| notes =
}}
<div class="novel">
ഏതാനും ദിവസങ്ങൾകൊണ്ടു സ്വാമി ആ മഹാരോഗത്തിൽ നിന്നും, അതിനെ തുടർന്നുണ്ടായ ഉപദ്രവങ്ങളിൽ നിന്നുമെല്ലാം അദ്ഭുതകരമാംവണ്ണം രക്ഷപ്പെട്ടു. മുമ്പൊരിക്കൽ യോഗം ശീലിച്ചുകൊണ്ടിരുന്ന കാലത്തു നെയ്യാറ്റുംകരയ്ക്കടുത്ത അരുമാനൂർ എന്ന ഗ്രാമത്തിൽ വച്ച് സ്വാമിക്ക് ഇതുപോലെ വിഷൂചിക ബാധിച്ചു. അന്നു സകല ചികിത്സകളും നിറുത്തി സ്വാമി സ്വസ്ഥമായിരുന്നപ്പോൾ രോഗം പെട്ടെന്നുമാറി സുഖം വന്നതായി കേട്ടിട്ടുണ്ട്. പ്രസിദ്ധ ഡാക്ടറായ റാവു സാഹിബ് കെ. കൃഷ്ണൻ അവർകൾ സ്വാമിയെ ആലുവായിൽ നിന്ന് ചികിത്സക്കായി പാലക്കാട്ടുകൊണ്ടുപോയി താമസിപ്പിച്ചിരുന്ന അവസരത്തിൽ അവിടത്തെ സ്വജനങ്ങളുടെ വകയായി സ്ഥലത്ത് ഒരു ക്ഷേത്രവും സഭയും ഏർപ്പെടുത്തുന്നതിനെപ്പറ്റി ചില ആലോചനകൾ എല്ലാം നടന്നു. ധനു 8-ാം തിയതി സ്വാമി അവിടെ ഒരു ക്ഷേത്രത്തിനായി ആഘോഷപൂർവ്വം കുറ്റി തറക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം സ്വാമി കോഴിക്കോട്ടെത്തി. സ്വാമിയെ സ്വീകരിപ്പാൻ കോഴിക്കോട്ടെ സ്വജനങ്ങൾ ചെയ്തിരുന്ന ഏർപ്പാടുകൾ സ്തുത്യർഹങ്ങളായിരുന്നു. 12-ാം തിയതി കാലത്ത് അതികേമമായ ആഘോഷത്തോടുകൂടി സ്വാമി കോഴിക്കോട്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു കുറ്റിതറച്ചു. 15-ാം തിയതി രാവിലെ ആനി ഹാളിൽ (Anne Hall) വച്ച് സ്ഥലം തിയോസഫി സഭയിലെ അംഗങ്ങളും വിദ്വാന്മാരുമായി ഏതാനും ബ്രാഹ്മണരും നായന്മാരും ചേർന്നു സ്വാമിക്ക് ഒരു മംഗളപത്രം സമർപ്പിച്ചു. അവർക്കു സ്വാമിയെപ്പറ്റി തോന്നിയ ഭക്തി ബഹുമാനങ്ങൾ ടി മംഗളപത്രത്തിൽ നിന്ന് താഴെ പകർത്തുന്ന വാക്യങ്ങളിൽ നിന്നു വെളിവാകുന്നതാണ്.
<poem>
{{ഉദ്ധരണി|ഏവം സദ്ധർമ്മകർമ്മാചരണ വിഷയിണിം
{{gap}}{{gap}}{{gap}}ബുദ്ധി മസ്മാകമത്രാ
ധാതും കാരുണ്യപൂർവ്വം നിജനിലയമപാ-
{{gap}}{{gap}}{{gap}}ഹായ ചാഭ്യാഗമദ്യത്
ശ്രീമന്നാരായണാഖ്യഃ ശിവഗിരിനിലയാ-
{{gap}}{{gap}}{{gap}}ധിശ്വരോ ദേശികോയം
തസ്മത് സന്തുഷ്ടാചിത്താ വയമപി
{{gap}}{{gap}}{{gap}}തനുമഃ സ്വാഗതംഃ വന്ദനം ച.}}
</poem>
We.....recognising in you a born leader of men, a genuine descendant of the ancient saints of our mother land, a true Bramhana soul sent out by the guardians of humanity for the uplifting and redemption of a community whose spiritual interest those who call themselves highcaste have grown so sadly oblivious.
<div style="text-align: center;">
(സ്വാമി മനുഷ്യവർഗ്ഗത്തിന്റെ - ബ്രാഹ്മണാത്മാവാകുന്നു.)
ഈ യാത്രയിൽ സ്വാമി തലശ്ശേരിവരെ പോകയും അവിടെ ക്ഷേത്രസംബന്ധമായും "ജ്ഞാനോദയയോഗം" സംബന്ധിച്ചും തൽപ്രവർത്തകന്മാരുടെയും പൊതുജങ്ങളുടെയും ഇടയിൽ നടന്നിരുന്ന ചില തർക്കങ്ങളേയും കുഴപ്പങ്ങളേയും പറഞ്ഞുതീർക്കുകയും ചെയ്തു. സ്വാമി സ്വല്പദിവസംകൂടി വടക്കേമലയാളത്തിലുള്ള പല ചെറിയ പട്ടണങ്ങളും നഗരങ്ങളും സന്ദർശിച്ചുകൊണ്ടുതാമസിച്ചു. മകരമാസത്തിൽ സ്വാമി കണ്ണൂർ സ്വജങ്ങളുടെ വകയായ ഒരു ക്ഷേത്രത്തിന് കുറ്റി തറക്കുകയും അവിടെനിന്നു മംഗലാപുരത്തു വില്ലവർ എന്ന തുളുതിയരുടെ വകയായി ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന്റെ പ്രാരംഭപ്രവൃത്തികൾക്കായി അവിടം വരെ പോവുകയും ചെയ്തു. 1083 കുംഭം 1-ാം തിയതി തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നടത്തുകയും ക്ഷേത്രത്തിലെ തന്ത്രാവകാശം ശാശ്വതമായി ശിവഗിരിമഠത്തിൽ ഇരിക്കത്തക്കവണ്ണം ജ്ഞാനോദയ യോഗക്കാരിൽനിന്ന് ഉടമ്പടി എഴുതിവാങ്ങി ഏർപ്പാടുചെയ്യുകയും ചെയ്തു. മടക്കത്തിൽ സ്വാമി കൊച്ചിയിൽ, കുളമ്പടി എന്ന സ്ഥലത്ത് ഒരു പഴയ ദുർഗ്ഗാക്ഷേത്രം പുതുക്കി പ്രതിഷ്ഠിക്കയും അവിടെ നടന്നുവന്ന പൂരംതുള്ളൽ, കുരുതി മുതലായ നിഷിദ്ധാചാരങ്ങളെ നിർത്തൽചെയ്യുകയും ചെയ്തു. ആ ആണ്ടു മേടം, ഇടവം ഈ മാസങ്ങളിൽ ശിവഗിരിയിലെ ധർമ്മകാര്യങ്ങൾ സംബന്ധിച്ചു സ്വാമി കൊല്ലം മുതലായ താലൂക്കുകളിൽ സഞ്ചരിച്ചു.
</div>
[[വർഗ്ഗം:ശ്രീ നാരായണ ഗുരു]]
r01s4fd09an7xcmq83911la97kxir53
ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിനാല്
0
18475
238838
68924
2026-03-30T03:43:13Z
Shajiarikkad
1345
238838
wikitext
text/x-wiki
{{header2
| title = [[../]]
| author = കുമാരനാശാൻ
| section = അദ്ധ്യായം പതിനാല്
| previous = [[../അദ്ധ്യായം പതിമൂന്ന്|അദ്ധ്യായം പതിമൂന്ന്]]
| next = [[../അദ്ധ്യായം പതിനഞ്ച്|അദ്ധ്യായം പതിനഞ്ച്]]
| notes =
}}
<div class="novel">
1088 മകരമാസത്തിൽ സ്വാമി ആലുവായിലും അടുത്ത പ്രദേശങ്ങളിലും സഞ്ചരിച്ചിരുന്നു. മകരം 9-ാം തീയതി കൊച്ചി സംസ്ഥാനത്തു മുനമ്പിനുസമീപം ചെറായി എന്ന സ്ഥലത്ത് സ്വജനങ്ങളുടെ വകയായി ആരംഭിച്ച ക്ഷേത്രത്തിന്റെ പണികൾ കാൺമാനും മറ്റുമായി അവിടെ പോവുകയും സ്ഥലം "വിദ്യാപോഷിണിസഭ" വകയായി ഒരു മംഗളപത്രം സ്വീകരിക്കയും മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം മുതലായ സകലമാർഗ്ഗങ്ങളിലും സ്വജനങ്ങൾ അഭിവൃദ്ധി സമ്പാദിക്കേണ്ട ആവിശ്യകതയെസൂചിപ്പിച്ച് ഒരു സാരമായ മറുപടി നൽകുകയും ചെയ്തു മടങ്ങി. ക്ഷണമനുസരിച്ചു താമസിയാതെ തന്നെ ടി സ്ഥലത്തേക്കു വീണ്ടും സ്വാമി പോവുകയും മേൽപറഞ്ഞ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തുകയും "ഗൗരീശ്വരി" എന്നു നാമകരണം ചെയ്കയും ചെയ്തു. ഈ കാലങ്ങളിൽ സ്വാമി ആലുവായിൽ കൂടെക്കൂടെ താമസിക്കുകയും അവിടെ സ്ഥിരമായി എന്തെങ്കിലും ഒരു സ്ഥാപനം ഉണ്ടാക്കാനുള്ള അഭിലാഷത്തെ ഒരു വിധം തന്റെ പ്രവർത്തികളിൽ സൂചിപ്പിക്കയും ചെയ്തു. ഏകദേശം പത്തുകൊല്ലങ്ങൾക്ക് മുൻപ് അരുവിപ്പുറത്തുനിന്നും സ്വാമി വർക്കലെ സഞ്ചരിച്ചിരുന്നതുപോലെ ഈകാലത്ത് ശിവഗിരിയിൽനിന്നും ആലുവായിൽ പൊയ്ക്കൊണ്ടിരുന്നു എന്നു പറഞ്ഞാൽ ഏതാണ്ട് ശരിയായിരിക്കും. ആലുവായിൽനിന്നും സ്വാമി മംഗലപുരത്തേക്ക് ക്ഷണം അനുസരിച്ചു പോകയും കുംഭം 10-ാം തിയതി അവിടത്തെ തീയരുടെ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം നടത്തുകയും ആ ക്ഷേത്രത്തിന് "തൃപ്പതീശ്വരം" എന്ന് പേരിടുകയും ചെയ്തു. മംഗലപുരത്തെ തീയർ തൃപ്പതി വിഷ്ണുക്ഷേത്രത്തിൽ ആണ്ടുതോറും വലിയ തീർത്ഥയാത്ര ചെയ്യുകയും അനവധി പണം അവിടെകൊണ്ടുപോയി കാണിക്ക ഇടുകയും ചെയ്യുക പതിവായിരുന്നു. ആ കാണിക്കകൾ തങ്ങളുടെ ക്ഷേത്രത്തിൽ സമർപ്പിച്ചാൽ മതിയെന്നും ദേവന്റെ സാന്നിദ്ധ്യം തൃപ്പതിയിലെപ്പോലെതന്നെ ഇന്ന് ഇവിടെയും ഉണ്ടെന്നും സ്വാമി അവരോടുപദേശിച്ചിരുന്നു. "തൃപ്പതീശ്വരം" എന്നു ക്ഷേത്രത്തിനു നാമകരണം ചെയ്തതുതന്നെ ആ ഉദ്ദേശത്തിലായിരിക്കണം. തലശ്ശേരി ക്ഷേത്രത്തിനു സ്വാമി ജഗന്നാഥം എന്നുപേർ വിളിച്ചതും ഇതുപോലെ വേറൊരുദ്ദേശത്തോടുകൂടി ആയിരുന്നു. ഇന്ത്യയിലെ പ്രധാന ഹിന്ദുക്ഷേത്രങ്ങളിൽവച്ച് ഒറിസ്സയിലെ പുരി എന്ന സ്ഥലത്തെ ജഗന്നാഥ ക്ഷേത്രം ഏറ്റവും പുരാതനവും മുഖ്യവുമായ ഒന്നാണ്. അവിടെ ജാതിവിചാരം അശേഷം ഇല്ലെന്നുള്ള ഒരു വിശേഷം കൂടിയുണ്ട്. തന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ എല്ലാം അങ്ങിനെയായാൽകൊള്ളാമെന്ന ആഗ്രഹം സ്വാമിക്കുണ്ട്. അതിനെ സ്വാമി പല അവസരങ്ങളിലും പ്രവർത്തിമൂലം പ്രദർശിപ്പിച്ചിട്ടുമുണ്ട്. തലശ്ശേരി ക്ഷേത്രത്തിൽ ചില വർഗ്ഗക്കാർക്ക് പ്രവേശം അനുവദിക്കുന്നതിന് തീയരിൽ പൂർവാചാര പ്രിയരായ ചിലർക്കു വിരോധം ഉള്ളതായി സ്വാമി അറിഞ്ഞിട്ടുണ്ടായിരുന്നു. ക്ഷേത്രത്തിനു ജഗന്നാഥം എന്നു പേർ കൊടുത്തിട്ടുള്ള വിഷയത്തിൽ തനിക്കുള്ള വിശാലമായ അഭിപ്രായം സ്വാമി ജനങ്ങളെ അറിയിച്ചതാവുന്നു.
മംഗലപുരത്തെ ക്ഷേത്രപ്രതിഷ്ഠയോടുകൂടി സ്വാമിയുടെ ക്ഷേത്രസ്ഥാപനയത്നം കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ എത്തി വേരൂന്നിക്കഴിഞ്ഞു. അതിനുശേഷം അതിന്റെ യഥാക്രമമായ വളർച്ചയേയും നിലനിൽപിനേയും പറ്റിയാണ് സ്വാമിക്ക് ചിന്തിക്കേണ്ടിയുള്ളത്. മുമ്പേതന്നെ തന്റെ മതസംബന്ധമായ സ്ഥാപനങ്ങളുടെ തലസ്ഥാനമാക്കാനുദ്ദേശിച്ചിരിക്കുന്ന ശിവഗിരിയിലെ പ്രതിഷ്ഠയും അതുസംബന്ധിച്ച ഏർപ്പാടുകളും എല്ലാം അതിന്റെ ഗൗരവത്തിനു തക്കവണ്ണം കേമമാക്കണമെന്ന് സാമി സങ്കൽപിക്കുകയും പ്രതിഷ്ഠാക്കമ്മറ്റിക്കാർ അതിനെ അപ്രകാരം തന്നെ മനസ്സിലാക്കുകയും ചെയ്തു. പ്രതിഷ്ഠാക്കമ്മറ്റിയിലെ പ്രസിഡന്റ് ഡോക്ടർ പൽപ്പു മുതലായ യോഗ്യന്മാർ തന്നെ സ്വാമിയെ പ്രതിഷ്ഠ സംബന്ധിച്ച കാര്യങ്ങൾക്കായി മംഗലപുരംവരെ പോയി കൂട്ടിക്കൊണ്ടുവരികയും പ്രധാനമായ സകല ഏർപ്പാടുകളും ഒരുക്കങ്ങളും സ്വാമിയുടെ ഹിതവും കൽപനയും അനുസരിച്ച് ചെയ്കയും ചെയ്തു. പ്രതിഷ്ഠാ അവസരത്തിൽ ശിവഗിരിയിൽ സംഭാവനകളോടുകൂടി ഹാജരാകുന്നതിനും സ്വാമി പ്രതിഷ്ഠ നടത്തിയിട്ടുള്ള ചെറുതും വലുതും പൊതുവകയും പ്രത്യേകമാളുകളുടെ വകയുമായ 50-ഓളം ക്ഷേത്രങ്ങളിലേക്കു വിജ്ഞാപനങ്ങൾ അയക്കുകയും ചെയ്തപ്രകാരം പല ദൂരദേശത്തുള്ള ക്ഷേത്രങ്ങളിൽ നിന്നു വിഗ്രഹങ്ങളെ ആനപ്പുറത്ത് ഏഴുന്നള്ളിച്ച് ശിവഗിരിയിൽ എത്തുകയും ചെയ്തിരുന്നു. സ്വാമിതന്നെ നിശ്ചയിച്ച പ്രകാരം 1088 മേടം 18-ാം തിയതി രാത്രി 3 മണിക്ക് ശിവഗിരിയിൽ മഹാദേവ പ്രതിഷ്ഠയും 5 മണിക്ക് മദ്ധ്യേ ശാരദാ പ്രതിഷ്ഠയും സ്വാമി തന്റെ പാവനമായ കയ്യാൽതന്നെ നിർവഹിച്ചുകഴിഞ്ഞു. സംഗതികൾ എല്ലാം വിചാരിച്ചതിലും തുലോം അധികം ഭംഗിയായും കേമമായും മംഗളമായും കഴിഞ്ഞുകൂടി എന്ന് എങ്ങും ഒരുപോലെ ഉണ്ടായ ശ്രുതി സ്വാമിക്കും കമ്മറ്റിക്കും സമുദായത്തിനു മുഴുവനും ചാരിതാർത്ഥ്യജനകമായിരുന്നു. പ്രാധാന്യംകൊണ്ടും പ്രൗഡികൊണ്ടും ഇത്ര കേമമായ ഒരു മഹോത്സവം കേരളത്തിൽ തീയർ ഇതിനുമുൻപ് ഒരിക്കലും കൊണ്ടാടിയിട്ടില്ലെന്നുള്ളത് നിശ്ചയം തന്നെ.
</div>
[[വർഗ്ഗം:ശ്രീ നാരായണ ഗുരു]]
tf0oenyy8t8ov2s83kxjyefr057muuv
ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിനഞ്ച്
0
18476
238839
151826
2026-03-30T03:54:28Z
Shajiarikkad
1345
238839
wikitext
text/x-wiki
{{header2
| title = [[../]]
| author = കുമാരനാശാൻ
| section = അദ്ധ്യായം പതിനഞ്ച്
| previous = [[../അദ്ധ്യായം പതിനാല്|അദ്ധ്യായം പതിനാല്]]
| next = [[../അനുബന്ധം: 1090 മുതൽ മഹാസമാധി വരെ|അനുബന്ധം: 1090 മുതൽ മഹാസമാധി വരെ]]
| notes =
}}
<div class="novel">
ശിവഗിരിയിലെ പ്രതിഷ്ഠ കഴിഞ്ഞ് സ്വല്പ ദിവസം സ്വാമി ശിവഗിരിയിൽ താമസിച്ചു. അതിനു ശേഷം സന്യാസി ശിഷ്യന്മാരിൽ ചിലരെ മഠത്തിൽ താമസിപ്പാനും ചിലരെ പുറത്തുപോയി മതസംബന്ധമായ പ്രസംഗങ്ങൾ കൊണ്ടും മറ്റു പ്രകാരത്തിലും ജനങ്ങളുടെ ഗുണത്തിനായി യത്നിപ്പാനും ആജ്ഞാപിച്ച് അയച്ചുകൊണ്ട് സ്വാമി വീണ്ടും വടക്കോട്ടേക്ക് യാത്രചെയ്തു. വഴിക്ക് ചേർത്തല ഇറങ്ങുകയും സ്ഥലത്തെ സ്വജനങ്ങൾ സ്വാമിയെ ഭക്തി ബഹുമാനപൂർവ്വം സ്വീകരിച്ച് സൽക്കരിക്കയും, ആലുവായിൽ ഒരു മഠം പണിയുന്ന വകയ്ക്കായി കുറെ പണം ജനങ്ങൾ കാണിക്കവയ്ക്കയും ചെയ്തു. അവിടെനിന്നും സ്വാമി ആലുവായിലെത്തി താമസിച്ചു. ആ അവസരത്തിൽ തലശ്ശേരി "ജഗന്നാഥ" ക്ഷേത്രത്തിൽ ഇടവമാസത്തെ ഇളംനീരഭിഷേകത്തിന് സ്വാമിയുടെ സാന്നിദ്ധ്യം ആവിശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾ വന്നു ക്ഷണിക്കയും വീണ്ടും സ്വാമി തലശ്ശേരിക്ക് പോകയും ചെയ്തു. ഈ യാത്രയിൽ സ്വാമി ആലുവായിൽ ഒരു സ്ഥാപനം ഉറപ്പിക്കുന്നതിനെപ്പറ്റി പ്രത്യക്ഷമായി ശ്രമിക്കുകയായിരുന്നു. ജഗന്നാഥക്ഷേത്രത്തിൽ അന്നത്തെ ഇളംനീരഭിക്ഷേകം സംബന്ധിച്ചുള്ള നടവരവിൽ ഒരു ഭാഗം ആലുവായിലെ സ്ഥാപനത്തിന്റെ ചിലവിലേക്കായി സമർപ്പിക്കാൻ ക്ഷേത്രഭാരവാഹികൾ തീർച്ചയാക്കുകയും അപ്രകാരം ചെയ്കയും ചെയ്തു. തലശ്ശേരിയിൽ നിന്നും സ്വാമി ഉടനെ ആലുവായ്ക്കു മടങ്ങുകയും അവിടെ മുൻപു സൂചിപ്പിച്ചിട്ടുള്ളതും, ഇപ്പോൾ സ്വാമി ആശ്രമം സ്ഥാപിച്ചിരിക്കുന്നതുമായ പുഴവക്കത്തുള്ള പറമ്പ് തീറെഴുതിവാങ്ങുകയും ചെയ്തു.
കർക്കിടത്തിൽ വീണ്ടും സ്വാമി ശിവഗിരിയിലും അവിടെനിന്നും അരുവിപ്പുറത്തും എത്തി വിശ്രമിക്കയും സമീപപ്രദേശങ്ങളിൽ സഞ്ചരിക്കുകയും 1088 കന്നിമാസത്തോടുകൂടി ആലുവായ്ക്കു മടങ്ങുകയും ചെയ്തു. കുംഭമാസം ശിവരാത്രി സംബന്ധിച്ച് ആലുവായിൽ സ്വാമി ഒരു വലിയ സഭ വിളിച്ചുകൂട്ടുകയും ഒരു സംസ്കൃത വിദ്യാമന്ദിരം സ്ഥാപിക്ക മുതലായ സംഗതികളെപ്പറ്റി ആലോചിക്കയും ചെയ്തു. ഈ വിദ്യാമന്ദിരം സംബന്ധിച്ചു ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും മറ്റുമായി വീണ്ടും സ്വാമി മലബാറിൽ സഞ്ചരിക്കുകയും അനേകം ധനവാന്മാർ അതിലേക്കായി വലിയ സംഖ്യകൾ കൊടുപ്പാൻ വാഗ്ദാനം ചെയ്കയും ചെയ്തു. മീനത്തിൽ സ്വാമി ശിവഗിരി, അരുവിപ്പുറം ഈ സ്ഥലങ്ങളിലും കൊല്ലത്തും ഏതാനും ദിവസം വിശ്രമിക്കയും മേടത്തിൽ ആലുവായ്ക്കു മടങ്ങി അവിടെനിന്നും സ്വല്പദിവസം നീലഗിരിയിൽ പോയി വിശ്രമിക്കയും മടക്കത്തിൽ പാലക്കാട്ട് ഇറങ്ങുകയും അവിടെ സ്വല്പം താമസിച്ച് ആലുവായിൽ തിരിയെ എത്തി വിശ്രമിക്കുകയും ചെയ്തു.
1089-ാമാണ്ട് ചിങ്ങമാസം മുതൽ വൃശ്ചികംവരെ അധികദിവസവും സ്വാമി ആലുവായിൽ വിശ്രമിക്കയും അവിടെ നിന്നു വടക്കോട്ടു സഞ്ചരിക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ കൊല്ലം, കാർത്തികപ്പള്ളി ഈ സ്ഥലങ്ങളിൽ ക്ഷണിക്കപ്പെടുകയും കാർത്തികപ്പള്ളി ആലുംമൂട്ടിൽ തറവാട്ടിൽ നിന്നും മദ്രാസിൽ അവരുടെ വകയായുള്ള 13000ക. വിലപിടിക്കുന്ന ഒരു വീടും പറമ്പും ദാനമായി സ്വാമിക്ക് എഴുതിക്കൊടുക്കയും ചെയ്തു. ഇതിനിടയിൽ സ്വാമി ആലുവാപുഴവക്കിൽ തീറുവാങ്ങിയ പറമ്പിൽ ഒരു ചെറിയ ആശ്രമം പണികഴിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിനടുത്തു പറവൂർ വടക്കേക്കര മൂത്തകുന്നത്തു ശ്രീനാരായണമംഗല ക്ഷേത്രക്കാർ വാങ്ങി സ്വാമിക്കു സമർപ്പിച്ചിരിക്കുന്ന, തീവണ്ടിസ്റ്റേഷനു സമീപമുള്ളതും സ്വാമി മുൻപ് വിഷൂചിക പിടിപെട്ടപ്പോൾ താമസിച്ചിരുന്നതുമായ കെട്ടിടത്തെ പുതുക്കി അതിൽ വിദ്യാർത്ഥികളും സന്യാസികളും മറ്റും താമസിക്കുന്നതിനുള്ള ഒരു മഠം ആക്കുകയും ഒരു അദ്ധ്യാപകനെ വച്ചു സംസ്കൃതം പഠിപ്പിക്കുന്നതിന് ഏർപ്പാടു ചെയ്യുകയും ചെയ്തിട്ടുണ്ട്. മകരത്തിൽ സ്വാമി ശിവഗിരിയിൽ ആദ്യമായി പൂയം മഹോത്സവത്തിന് ഏർപ്പാടു ചെയ്യുകയും ഉത്സവം മംഗളകരമായും കേമമായും നടക്കുകയും ചെയ്തു. ഈകൊല്ലം മേടമാസത്തോടടുത്ത്, അന്നും തിരുവിതാംകൂർ ചീഫ് ജസ്റ്റീസായിരുന്ന ഇപ്പോഴത്തെ ദിവാൻ മ.രാ.രാ. മന്ദത്തു കൃഷ്ണൻ നായർ അവർകൾ സ്വാമിയെ ആലുവായിൽവച്ചു സന്ദർശിച്ചിരുന്നു. മേടത്തിൽ ആലുവാവച്ച് അതികേമമായി നടത്തപ്പെട്ട എസ്. എൻ. ഡി. പി. യോഗത്തിന്റെ 11-ാം വാർഷിക പൊതുയോഗത്തിൽവച്ചു മാറിപ്പോയ ദിവാൻ രാജഗോപാലാചാരി അവർകൾ സ്വാമിയെ കാണാൻ മുൻകൂട്ടി പ്രതക്ഷിച്ചിരുന്നു എങ്കിലും ആ സന്ദർഭത്തിൽ സ്വാമി കുറ്റാലത്തു വിശ്രമിക്കയായിരുന്നാൽ സാധിച്ചില്ല. മേടം അവസാനത്തിൽ സ്വാമി മടങ്ങി ആലുവായ്ക്കു വരുന്ന മദ്ധ്യത്തിൽ കേരളിയ നായർസമാജം പ്രവർത്തകന്മാർ സ്വാമിയെ കോട്ടയത്തുവച്ചു നടത്തിയിരുന്ന ടി സമാജത്തിന്റെ വാർഷികയോഗത്തിൽ സംബന്ധിപ്പാനായി സൽക്കാരപൂർവ്വം കൂട്ടിക്കൊണ്ടുപോകയും സ്വാമി ടി സമാജത്തിൽ ഹാജരാകയും സഭയിൽ സന്നിഹിതരായിരുന്ന സർവ്വജനങ്ങളുടെയും അസാമാന്യമായ സ്നേഹബഹുമാനങ്ങൾക്ക് ഏക ലക്ഷ്യമായി തീരുകയും ചെയ്തു. കോട്ടയത്തുനിന്നു സ്വാമി ആലുവാ അദ്വൈതാശ്രമത്തിൽ എത്തി സ്വല്പദിവസം താമസിച്ചു. അവിടെനിന്നും, ഇടവത്തിൽ മലബാറിൽപോയി മടങ്ങിവന്നു. മിഥുനത്തിൽ കൊല്ലത്തുവന്നു. അവിടെ നിന്ന് ഏതാനും മാന്യഗൃഹസ്ഥന്മാരും ബ്രഹ്മചാരികളും ഒന്നിച്ച് കുറ്റാലം മുതലായ പല പുണ്യക്ഷേത്രങ്ങളും സന്ദർശിച്ചുകൊണ്ട് യാത്ര ചെയ്തു. മദ്രാസിലെത്തി സ്വല്പദിവസം താമസിക്കുകയും അവിടെനിന്ന് ബാംഗ്ലൂർവരെപോയി ആലുവായ്ക്കു മടങ്ങുകയും ചെയ്തു. 1090-ാമാണ്ടു ചിങ്ങമാസത്തിൽ സ്വാമി ചെങ്ങന്നൂർ, തിരുവല്ല ഈ താലൂക്കുകളിൽ സഞ്ചരിച്ചു. സ്വജനങ്ങൾ സ്വാമിയെ ഏറ്റവും ഭക്തിപുരസരം അതാതുസ്ഥലങ്ങളിൽ എതിരേൽക്കുകയും സൽക്കരിക്കുകയും ആലുവ സ്ഥാപിപ്പാൻ വിചാരിക്കുന്ന വിദ്യാലയത്തിന് ധനസഹായം ചെയ്യുകയും ചെയ്തു. ഈ യാത്രയിൽ അന്യവർഗങ്ങളിലെ പല മാന്യന്മാരും സ്വാമിയെ ആദരിക്കുകയും പൊതുവകയായുള്ള ചില സഭകളിൽ സ്വാമി സന്നിഹിതനാകുകയും ചെയ്തു. പുലയർ മുതലായ എളിയ വർഗ്ഗക്കാരുടെ മേൽ ജനങ്ങൾക്ക് അനുകമ്പ തോന്നേണ്ട ആവശ്യകതയെപ്പറ്റി ഈ സന്ദർഭത്തിൽ സ്വാമി പലരോടും സ്വകാര്യമായി ഉപദേശിക്കയും സ്വാമി പ്രത്യക്ഷമായി ആ വർഗ്ഗക്കാരോട് ഭേദമില്ലാതെയും പ്രത്യേകം സ്നേഹപൂർവ്വമായും പെരുമാറുകയും ചെയ്തു. സ്വാമിയുടെ ഈ സ്നേഹ പ്രകടനം ആ സ്ഥലത്തെ സ്ഥിതിക്ക് പ്രത്യേകം ആവശ്യം തന്നെ ആയിരുന്നു.
ധനുമാസത്തിൽ സ്വാമി ശിവഗിരിയിലെത്തി സ്വല്പം വിശ്രമിക്കയും അവിടെനിന്നും അരുവിപ്പുറത്തു പോയി താമസിക്കയും സമീപസ്ഥലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കയും ചെയ്തു. നെയ്യാറ്റിൻകര പുലയർക്ക് ഈ അവസരത്തിൽ അന്യജാതിക്കാരിൽ നിന്നു നേരിട്ട ഉപദ്രവങ്ങളിൽ സ്വാമി അത്യന്തം സഹതപിക്കുകയും സ്വവർഗ്ഗക്കാരുടെ അനുകമ്പ അവരിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിന് സ്വകാര്യമായി വേണ്ട ഉപദേശങ്ങൾ ചെയ്യുകയും ചെയ്തു. അനവധി പുലയരും അവരുടെ സമുദായ പ്രധാനികളും സ്വാമിയെവന്ന് സന്ദർശിച്ച് അനുഗ്രഹവും സദുപദേശങ്ങളും സ്വീകരിച്ചു. ഈ സന്ദർഭത്തിൽ സ്വാമിയുടെ ശ്രദ്ധയെ ആകർഷിച്ചിരുന്ന മറ്റൊരു വിഷയം എസ്. എൻ. ഡി. പി. യോഗത്തിന്റെ ആചാരസംബന്ധമായും മതസംബന്ധമായും മറ്റുമുള്ള ഉദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനും അതിന്റെ പ്രവർത്തികളെ പൂർവ്വാധികം പ്രചാരപ്പെടുത്തുന്നതിനുമായി സ്വജനങ്ങൾ അധിവസിക്കുന്ന ദേശങ്ങൾ, അല്ലെങ്കിൽ കരകൾതോറും ദേശസഭകൾ ഏർപ്പെടുത്തുക എന്നുള്ളതായിരുന്നു. എസ്. എൻ. ഡി. പി. യോഗം പോലെതന്നെ ദേശസഭകളും കേരളത്തിന്റെ തെക്കേ അറ്റമായ നെയ്യാറ്റിൻകര താലൂക്കിൽ ആദ്യമായി സ്ഥാപിച്ചുതുടങ്ങുകയും, ക്രമേണ മറ്റു താലൂക്കുകളിലും രാജ്യങ്ങളിലും വ്യാപിപ്പിക്കയും ചെയ്യണമെന്നുള്ള വിചാരത്താൽ സ്വാമി അരുവിപ്പുറത്ത് അതിനായി കുറേദിവസം വിശ്രമിക്കയും സ്ഥലത്തെ ജനങ്ങളെ ആ വിഷയത്തിൽ പ്രേരിപ്പിക്കയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ തിരുവിതാംകൂറിന്റെ തെക്കുകിഴക്കേ അതിർത്തിയും തമിഴ് പ്രദേശവുമായ തോവാള, അഗസ്തീശ്വരം ഈ താലൂക്കുകളിലെ സ്വജനങ്ങൾ സ്വാമിയെ ക്ഷണിച്ച് ആ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകയും തോവാള കടുക്കറ എന്ന സ്ഥലത്തും അഗസ്തീശ്വരത്ത് കോട്ടാർ നഗരത്തിലും സ്വാമി ഒന്നുരണ്ടു ദിവസം വിശ്രമിക്കയും ചെയ്തു. ഈ അവസരത്തിൽ സ്വാമി അവിടെ ആട്, കോഴി, മുതലായ ജന്തുക്കളെ ബലികഴിച്ചുവന്ന അനേകം ദുർദേവതകളുടെ പീഠങ്ങൾ ജനങ്ങളുടെ സമ്മതം വാങ്ങി ഇടിച്ചുകളയുകയും ചില ദേവിക്ഷേത്രങ്ങളിൽ നടന്നുവന്ന പ്രാണിഹിംസയെ നിർത്തൽചെയ്തു സാത്വികരീതിയിലുള്ള ആരാധനാക്രമം നടപ്പാക്കുകയും ചെയ്തു. ഈ നഗരത്തിൽ വാകയടിത്തെരുവു ആറുമുഖപ്പെരുമാൾ പിള്ളയാർ ദേവസ്വവും സമുദായവും വക കാര്യങ്ങൾക്കു സമുദായങ്ങളുടെ ഇടയിലുള്ള കക്ഷി മത്സരം നിമിത്തം ഉണ്ടായിരുന്ന കുഴപ്പങ്ങൾ എല്ലാം ഈ അവസരത്തിൽ സ്വാമി പറഞ്ഞു തീർത്തു രാജിപ്പെടുത്തുകയും മേലാൽ ഈ കുഴപ്പങ്ങൾ ഉണ്ടാകാതിരിപ്പാൻ ചില വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തു. അവിടെനിന്നു സ്വാമി ശിവഗിരിയിൽ പൂയമഹോത്സവം സംബന്ധിച്ചു സന്നിഹിതനായിരിക്കേണമെന്നുള്ള ഉത്സവ ഭാരവാഹികളുടെ ഭക്തിപൂർവ്വകമായ അപേക്ഷ അനുസരിച്ച് ഉടനെ പുറപ്പെട്ടു ശിവഗിരിയിൽ എത്തി. ശിവഗിരി മഹാദേവ പ്രതിഷ്ഠ ശാരദാപ്രതിഷ്ഠയോടുകൂടി പെട്ടെന്നു ആലോചിച്ചു ചെയ്ത ഒരു സ്ഥാപനമാണെന്നും അതു വേണ്ടത്ര പൂർവ്വാലോചനയോടും ക്ഷേത്രം നിർമിക്ക മുതലായ ആവിശ്യങ്ങൾ പൂർത്തിയാക്കിയശേഷവും ചെയ്തതല്ലെന്നുമുള്ള വസ്തുത പരസ്യമാണ്. പ്രതിഷ്ഠാദിവസം മുതൽ ക്ഷേത്രത്തിന്റെ സ്ഥാനത്തിൽ ഒരു ചെറിയ ഒരു ഓലപ്പുര മാത്രമാണുള്ളത്. ക്ഷേത്രപ്പണി ജനങ്ങൾ വേഗം ആരംഭിച്ചു പൂർത്തിയാക്കുമെന്നായിരുന്നു സ്വാമി പ്രതീക്ഷിച്ചിരുന്നത്. ശിവഗിരി വിട്ടു പ്രതിഷ്ഠാനന്തരം സ്വാമി ആലുവായിൽ താമസം ആരംഭിച്ചതിനാൽ ജനങ്ങളുടെ ദൃഷ്ടി ക്രമേണ അങ്ങോട്ടേക്കു ആകർഷിക്കപ്പെടുകയും ശിവഗിരിയിലെ കാര്യങ്ങൾക്ക് ഉത്സാഹം ഏതാണ്ട് കുറഞ്ഞു തുടങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെയാണു ക്ഷേത്രപ്പണി ആരംഭിപ്പാൻ താമസം നേരിട്ടത്. എന്നാൽ സമുദായത്തിൽ പല യോഗ്യന്മാരും യോഗം ഭാരവാഹികളും സദാ അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടും പണി ആരംഭിപ്പാൻ ഒരു നല്ല അവസരത്തെ പ്രതീക്ഷിച്ചുകൊണ്ടുമാണിരുന്നത്.
ഉത്സവം സംബന്ധിച്ചു ശിവഗിരിയിൽ വിശ്രമിക്കുമ്പോൾ അവിടെ നിർമ്മിക്കേണ്ട ക്ഷേത്രത്തിന്റെ മാതൃകയേയും വലിപ്പത്തേയും മറ്റും പറ്റി സ്വാമി ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കയും ചില അഭിപ്രായങ്ങൾ എല്ലാം പ്രസ്താവിക്കയും ചെയ്തിട്ടുണ്ട്. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അനുമിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന മറ്റൊരു പാവനമായ അഭിപ്രായം തന്റെ ശിഷ്യന്മാരായ സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേകസംഘം സ്ഥാപിച്ചും അതുമൂലം ജാതി മത ഭേതംകൂടാതെ പൊതുവിൽ നാട്ടിനും ജനങ്ങൾക്കും ഒന്നുപോലെ ആദ്ധ്യാത്മികമായ ശ്രേയസ്സും സദാചാരസംബന്ധമായും വിദ്യാഭ്യാസസംബന്ധമായും ഉള്ള അഭിവൃദ്ധിയും ഉണ്ടാകുന്നതിനു യത്നിപ്പാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നുള്ളതാകുന്നു.
സ്വാമിയുടെ സംക്ഷിപ്തമായ ഈ ജീവചരിത്രം തൽകാലം ഇവിടെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിനെ വായനക്കാർ അതിമനോഹരമായ അവിടത്തെ ജീവചരിത്രഗാത്രത്തിന്റെ അസ്ഥികൂടം എന്നുമാത്രം കരുതിയാൽ മതി.
</div>
[[വർഗ്ഗം:ശ്രീ നാരായണ ഗുരു]]
lt4a4tnqhn1qzfz7hg7837gk416v46c