വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.23
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
കണികാണും നേരം
0
5070
238994
236934
2026-04-14T17:27:41Z
Sajidmoorad
12930
238994
wikitext
text/x-wiki
{{header2
| title = കണികാണും നേരം / നരകവൈരീസ്തോത്രം
| genre =
| author = പൂന്താനം നമ്പൂതിരി
| year =
| translator =
| section =
| previous =
| next =
| notes = നമ:ശിവായ എന്ന പഞ്ചാക്ഷരി സ്തോത്രത്തിൽ ഘടിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളതായി കാണാം
}}
<poem>
കണികാണും നേരം കമലാനേത്രനെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം... ഭഗവാനേ!
നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ... കണികാണ്മാൻ.
മലർമാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ... കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ... കണികാണ്മാൻ.
ബാലസ്ത്രീകടെ{{Ref|1|1}} തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ... കണികാണ്മാൻ.
എതിരെ{{Ref|2|2}} ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ... കണികാണ്മാൻ.
</poem>
== പാഠഭേദങ്ങൾ ==
<div style="-moz-column-count:3; column-count:3;">
1.{{footnote|1}} വാലസ്തീകടെ
2.{{footnote|2}} യെതിരേ
</div>
3. {{footnote|3}} വാര്യ സ്ത്രീകടെ
4. {{footnote|3}} യദൃച്ഛെ പോകുമ്പോൾ അരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകിവാ കണികാണാൻ
[[വർഗ്ഗം:പൂന്താനത്തിന്റെ സ്തോത്രകൃതികൾ]]
kq1kze0sffauhry10c6bcemwh1j9wee