വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/50 106 80992 239698 239607 2026-04-24T14:45:04Z Vineethapee 13269 /* സാധൂകരിച്ചവ */ 239698 proofread-page text/x-wiki <noinclude><pagequality level="4" user="Vineethapee" /></noinclude>കൾക്കിടയിൽ അറസ്റ്റോ മറ്റു സംഭവങ്ങളോ ഒന്നും ഉണ്ടായില്ല എന്നത് അദ്ഭു താവഹം തന്നെയാണ്. പക്ഷേ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വച്ചു നടന്ന ശാസ്ത്രപാർലമെന്റ് എടുത്തു പറയേണ്ട ഒന്നാണ്. മലപ്പുറം ജില്ലാക്കമ്മിറ്റി കൊണ്ടോട്ടിയിൽ ഏറെ പ്രചാരണത്തോടെ ഒരു ശാസ്ത്രപാർലമെന്റ് ആസൂത്രണം ചെയ്തിരിക്കയാണ്. സ്ഥലത്തെ ഇസ്ലാ മിക് കൾച്ചറൽ സൊസൈറ്റിയുമായി കൂടിച്ചേർന്നാണ് ഇത് നടത്തുന്നത്. പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ടും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറു മായ ഡോ. മുഹമ്മദ് തന്നെ ആയിരുന്നു അതിന്റെയും പ്രസിഡണ്ട്. “പ്രകൃതി യെയും ശാസ്ത്രത്തെയും സമൂഹത്തെയും കുറിച്ച് ശാസ്ത്രസാഹിത്യ പരി ഷത്ത് വിപുലമായ ഒരു പാർലമെന്റ് സംഘടിപ്പിക്കുകയാണ്. ഡോ. എം.പി. പരമേശ്വരൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും. പ ഞ്ചായത്തിന്റെ വിവിധ സ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ചോദ്യപ്പെട്ടിയിൽ നിങ്ങളുടെ ചോദ്യങ്ങൾ നിക്ഷേപിക്കുക. ജനുവരി 12-ാം തിയതി വൈകു ന്നേരം 4 മണിക്ക് കൊണ്ടോട്ടി അങ്ങാടിയിലുള്ള ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ ഹാളിൽ പാർലമെന്റ് ചേരുന്നതായിരിക്കും." നോട്ടീസു കളിലൂടെയും പോസ്റ്ററുകളിലൂടെയും വൻ പ്രചാരണം നടന്നു. ഒരാഴ്ചയോളം ചോദ്യപ്പെട്ടികൾ വച്ചുകൊണ്ടിരുന്നു. പാർലമെന്റിന്റെ തലേ ദിവസം പ്രവർത്ത കർ എല്ലാം ശേഖരിക്കുകയും ചോദ്യങ്ങളെ വർഗീകരിക്കുകയും ചെയ്തു. സ്വാഭാവികമായും പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ ഉൽപത്തിയെക്കുറിച്ചും ആയിരുന്നു ഏറിയ പങ്കും ചോദ്യങ്ങൾ, മത ത്തിന്റെയും ശാസ്ത്രത്തിന്റെയും ഇടയ്ക്കുള്ള ഒരു അവ്യക്ത മേഖലയാണ ത്. ഞാൻ നാലു മണിക്കുമുമ്പുതന്നെ ഹാളിൽ എത്തിച്ചേർന്നു. അദ്ഭുതം. ഏറെ വീതിയില്ലാത്ത നീളത്തിലുള്ള ഹാളായിരുന്നു അത്. മുമ്പിലെ 7-8 വരികൾ മുഴുവനും നിറഞ്ഞിരുന്നു. വെള്ളക്കുപ്പായം ധരിച്ച് താടി നീട്ടിയ മുള്ളമാർ. ഇത്രയധികം പേരോ? നാലര ആയപ്പോഴേയ്ക്കും ഹാൾ നിറഞ്ഞു. ഇരുനൂറിലധികം ആളുകൾ ഉണ്ടായിരുന്നു. അധ്യക്ഷത വഹിച്ചത് ഡോ.മുഹ മ്മദ് തന്നെയായിരുന്നു. അദ്ദേഹം എന്നെ സദസ്സിനു പരിചയപ്പെടുത്തി. എന്നോട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ഞാൻ എഴു ന്നേറ്റ് സംസാരിക്കാൻ തുടങ്ങി. “സുഹൃത്തുക്കളേ, മൊത്തം 200ൽപ്പരം ചോദ്യങ്ങൾ കിട്ടിയിട്ടുണ്ട്. അവ യെ ഞാൻ പല മേഖലകളായി വർഗീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യം പ്രപ ഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എടുക്കാം...“ “സാർ, പോയന്റ് ഓഫ് ഓർഡർ' സദസ്സിൽ നിന്നും ഒരു മുള്ള എഴു ന്നേറ്റുനിന്നു പറഞ്ഞു. പാർലമെന്റല്ലേ? “യെസ്, എന്താണത്? “സാർ, ഈ ശാസ്ത്രജ്ഞന് പ്രപഞ്ചത്തിന്റെ എല്ലാ കാര്യങ്ങളും അറി യാമോ?"<noinclude></noinclude> rm3sz3agm5p2t5dxbhkj4ojzvweekfz താൾ:Janakeeyasasthra prastanam.pdf/51 106 80998 239699 239608 2026-04-24T14:46:59Z Vineethapee 13269 /* സാധൂകരിച്ചവ */ 239699 proofread-page text/x-wiki <noinclude><pagequality level="4" user="Vineethapee" /></noinclude>“ഇല്ലേയില്ല. വളരെ പരിമിതമായ കാര്യങ്ങളേ അറിയാവൂ“- ഞാൻ സത്യ സന്ധമായി മറുപടി പറഞ്ഞു. “എങ്കിൽ പിന്നെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സംസാരിക്കാൻ താങ്കൾക്കെന്ത് അവകാശം? ഇരിക്കണം സർ.“ സംഗതി അലങ്കോലപ്പെടുത്താൻ തന്നെയാണോ ഇവർ കൂട്ടം കൂടി വന്നി രിക്കുന്നത്? ഞാൻ പിന്നോക്കം തിരിഞ്ഞു. ഡോ.മുഹമ്മദിനോട് ചോദിച്ചു: “ഡോക്ടറേ, നിങ്ങൾക്ക്, ഈ മനുഷ്യന്റെ ശരീരത്തിനകത്ത്, തലച്ചോ റിലും കിഡ്നിയിലും വയറ്റിലും ഒക്കെ നടക്കുന്ന കോടാനുകോടി ജീവത് രാ സായനിക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?" “അയ്യയ്യോ, ഇല്ല, ഇല്ല. വളരെ വളരെക്കുറച്ചു മാത്രമേ അറിയാവൂ. അറി ഞ്ഞതിന്റെ എത്രയോ ലക്ഷം മടങ്ങ് ഇനിയും അറിയാനുണ്ട്. ഉള്ള അറിവ് വച്ച് ഓരോന്നു ചെയ്യുന്നു. ഞാൻ ചോദ്യം ഉന്നയിച്ച മുള്ളയുടെ നേരെ തിരിഞ്ഞു പറഞ്ഞു: “നോക്കു. ഈ ഡോക്ടർ പറയുന്നു നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്ത നത്തെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തിനറിയാവു എന്ന്. എന്നിട്ടും രോഗം വരുമ്പോൾ ചികിത്സ തേടി നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തു പോകുന്നു. ശാസ്ത്രജ്ഞൻ എന്താണ് ചെയ്യുന്നത്? അറിഞ്ഞ കാര്യ ങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറിയാൻ ശ്രമിക്കുന്നു; നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കാൻ ശ്രമിക്കുന്നു. ആ ശാസ്ത്രത്തിന്റെ അറിവ്, പരിമിതമാണെങ്കിലും, ജനങ്ങളുമായി പങ്കിടുന്നതിൽ എന്ത് അനൗ ചിത്യമാണുള്ളത്. അദ്ദേഹത്തിന് ഉത്തരമൊന്നും ഇല്ലായിരുന്നു. അപ്പോഴേയ്ക്കും പിന്നിൽ നിറഞ്ഞ് ഇരുന്നിരുന്ന പരിഷത്തുകാരും നാട്ടുകാരും എഴുന്നേറ്റുനിന്നു പറ യാൻ തുടങ്ങി. “സാറിന്നധികാരമുണ്ട്. ഒരനൗചിത്യവുമില്ല. സാർ തുടരുക.“ ഏതാണ്ടു മൂന്നു മണിക്കൂർ നീണ്ടുനിന്നു ആ പാർലമെന്റ്. അത് കഴിഞ്ഞ ഉടൻ ഏതാനും മുള്ളമാർ എന്നെ വളഞ്ഞ് ഒരു ചോദ്യം ഉന്നയിച്ചു. “സർ, ശാസ്ത്രം പൂർണമാണോ?” ഞാൻ പറഞ്ഞു “അല്ലേ അല്ല, അത് വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരിക്കലും പൂർണമാകില്ല. “എന്നാൽ മതം പൂർണമാണ്. അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്. ഞങ്ങൾ ഒരു മത പാർലമെന്റ് വച്ചാൽ സാർ വരുമോ?' “നിശ്ചയമായും വരാം.” ഞാൻ പ്രതിവചിച്ചു. അതു നടന്നുവോ എന്തോ? ഏതായാലും അവർ എന്നെ വിളി ക്കുകയുണ്ടായില്ല. '''ശാസ്ത്രം പൂർണമാണോ?''' പക്ഷേ, ഒരു ചോദ്യം അവശേഷിക്കുന്നു. “ശാസ്ത്രം പൂർണമാണോ?“ ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ ലോകവീക്ഷണവും വളർത്തു<noinclude></noinclude> g7ylijsw5nlivj38k1il7rwu7hlr5q2 താൾ:Janakeeyasasthra prastanam.pdf/43 106 81009 239691 239689 2026-04-24T14:27:38Z ~2026-25065-84 13273 239691 proofread-page text/x-wiki <noinclude><pagequality level="1" user="Hardika Kunju" /></noinclude> '''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യ മായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹി കവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷ ഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യ മാണ്. തുടക്കത്തിൽ 'ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞി രുന്നത്. 'മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി. എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മന സ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽ കിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗ തികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടു തൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞ രുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷ ത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ ''ശാസ്ത്രം ചരിത്രത്തിൽ'', ''ശാസ്ത്രത്തിന്റെ സാമൂഹ്യധർമം'' എന്നീ കൃതികളും എംഗൽസിന്റെ ''വാന രനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്'' എന്ന ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ ''സമൂഹവും അറിവും'' എന്ന കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പ തുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദ നാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം- അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗ ത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണു ബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുക ളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ? അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാ ണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥ കളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നട ണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ്<noinclude></noinclude> 51y0da448wrgggcf2oe7j3lc2g6bnru 239692 239691 2026-04-24T14:29:52Z Vineethapee 13269 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239692 proofread-page text/x-wiki <noinclude><pagequality level="3" user="Vineethapee" /></noinclude> '''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യ മായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹി കവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷ ഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യ മാണ്. തുടക്കത്തിൽ 'ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞി രുന്നത്. 'മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി. എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മന സ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽ കിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗ തികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടു തൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞ രുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷ ത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ ''ശാസ്ത്രം ചരിത്രത്തിൽ'', ''ശാസ്ത്രത്തിന്റെ സാമൂഹ്യധർമം'' എന്നീ കൃതികളും എംഗൽസിന്റെ ''വാന രനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്'' എന്ന ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ ''സമൂഹവും അറിവും'' എന്ന കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പ തുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദ നാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം- അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗ ത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണു ബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുക ളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ? അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാ ണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥ കളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നട ണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ്<noinclude></noinclude> bdly8z3ip323eifj83jebljnxqbro6u 239697 239692 2026-04-24T14:42:40Z Peemurali 12614 /* സാധൂകരിച്ചവ */ 239697 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude> '''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യ മായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹി കവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷ ഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യ മാണ്. തുടക്കത്തിൽ 'ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞി രുന്നത്. 'മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി. എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മന സ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽ കിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗ തികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടു തൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞ രുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷ ത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ ''ശാസ്ത്രം ചരിത്രത്തിൽ'', ''ശാസ്ത്രത്തിന്റെ സാമൂഹ്യധർമം'' എന്നീ കൃതികളും എംഗൽസിന്റെ ''വാന രനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്'' എന്ന ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ ''സമൂഹവും അറിവും'' എന്ന കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പ തുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദ നാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം- അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗ ത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണു ബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുക ളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ? അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാ ണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥ കളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നട ണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ്<noinclude></noinclude> 6lt8f79k6ka44kgq5d6ccvll2wzybfo താൾ:Janakeeyasasthra prastanam.pdf/44 106 81014 239690 239161 2026-04-24T14:19:09Z Peemurali 12614 /* സാധൂകരിച്ചവ */ 239690 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>തീരുമാനിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനത്തിന്റെ സ്വഭാ വം. ശാസ്ത്രത്തിന്റെ സ്വഭാവവും. 'സാമൂഹ്യവിപ്ലവം' എന്ന പദത്തിന് തുടക്കത്തിൽ വ്യക്തമായ ഒരു നിർവ ചനം ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ചരിക്കപ്പെടാത്തതും ഉപബോധത്തിൽ കുടികൊള്ളുന്നതുമായ ഒരു ധാരണ ഉണ്ടായിരുന്നു എന്നു പറയാം. പരി ഷത്ത് പ്രവർത്തകരുടെ മറ്റു പ്രവർത്തനങ്ങളിലും അവരുടെ ജീവിതവീക്ഷ ണത്തിലും ഇത് കാണാമായിരുന്നു. ഒരു തരത്തിൽ ഉള്ള 'സോഷ്യലിസം' ആയിരിക്കും വിപ്ലവത്തിന്റെ ലക്ഷ്യം. അതിന്റെ രൂപമോ, അത് നടക്കുന്ന രീതിയോ റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ വിയറ്റ്നാമിലോ ഹംഗ റിയിലോ പോളണ്ടിലോ നടന്ന ഏതൊന്നിന്റെയും ആവർത്തനമായിരിക്കില്ല. എന്നിരുന്നാലും പൊതുവായുള്ള ഘടകങ്ങളായിരിക്കും വ്യത്യാസങ്ങളേ ക്കാൾ കൂടുതൽ. പിന്നീട് 7-8 കൊല്ലത്തിനുള്ളിൽ സാമൂഹിക വിപ്ലവത്തിന് കൂടുതൽ നിഷ്കൃഷ്ടമായ ഒരു നിർവചനം വളർന്നു വരികയുണ്ടായി. തുടർച്ച യായി ദരിദ്രവൽക്കരിക്കപ്പെടുകയോ അതിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, അവരുടെ ചെലവിൽ തുടർച്ചയായി ധനിക വൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം എന്നിങ്ങനെ സമൂഹത്തെ രണ്ടു വൻ ചേരികളായി തിരിച്ചു കാണുകയും അവയിൽ ഭൂരിപക്ഷം വരുന്ന ദരിദ്രചേ രിയോടുള്ള പക്ഷപാതിത്തം തുറന്നു പ്രഖ്യാപിക്കുകയുമാണ് 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിലൂടെ പരിഷത്ത് ചെയ്തത്. ഉയർന്ന ശുഭാപ്തി വിശ്വാസമാണ് അന്ന് എല്ലാവരെയും നയിച്ചത്. ഗ്രാമ ശാസ്ത്രസമിതി എന്ന ആശയം ഹരം പകരുന്നതായിരുന്നു, ഉത്തേജനകര മായിരുന്നു. ദക്ഷിണമേഖലാ പ്രവർത്തക ക്യാമ്പിൽ ഈ ആശയം അവത രിപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ കണ്ണൂർ ജില്ലയിലെ കെ.മാധവൻ മാസ്റ്റർ തന്റെ ഗ്രാമമായ കൂവേരിയിൽ ആദ്യത്തെ സമിതി രൂപീകരിച്ചു. പിന്നീട്, 1974 ഡിസംബറിൽ നടന്ന വാർഷികസമ്മേളനത്തിൽ മാത്രമാണ് വ്യാപക മായി ഗ്രാമശാസ്ത്രസമിതികൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. '''പീച്ചി ക്യാമ്പ്''' 1975 മാർച്ചിൽ ഞാൻ ബോംബെയിലെ ജോലി രാജിവച്ച് തിരുവനന്തപു രത്തെത്തി; ചിന്ത പബ്ലിഷേഴ്സിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനായി. പരി ഷത്തിനകത്താകെ പുത്തൻ ആവേശം തുളുമ്പിനിൽക്കുന്ന സമയമായിരുന്നു അത്. ഒരു മുദ്രാവാക്യം കിട്ടി. അത് നടപ്പാക്കാനുള്ള ഒരു കർമപരിപാടി യുടെ രൂപരേഖയും ഉണ്ടായി. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അതിന് അംഗങ്ങളെ തയ്യാറാക്കണം-സൈദ്ധാന്തികമായും ശേഷിപരമായും. സാധാരണ നിർവാഹക സമിതി സംവിധാനത്തിലൂടെ മാത്രം ഇത് സാധി ക്കില്ല. അതുകൊണ്ടാണ് പ്രവർത്തക ക്യാമ്പുകളാരംഭിച്ചത്. അവയുടെ തുടർച്ച എന്ന നിലയ്ക്ക്, നേരത്തെ മൂന്നുപേർ മാത്രമായി നടത്തിയ (ഞാൻ,<noinclude></noinclude> 0youfeubgf8ifxp06jrkxb6grvhs1xg താൾ:Janakeeyasasthra prastanam.pdf/47 106 81114 239695 239676 2026-04-24T14:36:40Z Peemurali 12614 /* സാധൂകരിച്ചവ */ 239695 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>പഞ്ചായത്തുകളിൽ ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞങ്കിലും ഒരൊറ്റ ഫാക്ടറി ശാസ്ത്രസമിതിപോലും രൂപീകരിക്കാൻ കഴിഞ്ഞില്ല. കുട്ടികൾക്കായുള്ള ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിനായി പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്ത് ഇറങ്ങണമെന്നും തീരുമാനിച്ചത് ഈ ക്യാമ്പിൽ വച്ചായിരുന്നു. STEPSന്റെ മൂന്നു വർഷത്തെ പ്രവർത്തനം ഒട്ടുംതന്നെ തൃപ്തികരമായിരുന്നില്ല. ആകെ രണ്ടു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. 1976 ജനുവരി ശാസ്ത്രമാസം ആയി ആഘോഷിക്കാനും അതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ വിഷയങ്ങളെ ആധാരമാക്കി 3,000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതും ഈ ക്യാമ്പിൽ വച്ചായിരുന്നു. ഈ ക്ലാസ്സുകൾ പരിഷത്തിന്റെ പ്രത്യ യശാസ്ത്രപരമായ വളർച്ചയിൽ ഒരു പ്രധാന പങ്കു വഹിച്ചു. മാനവ വികാസത്തിന്റെ ചരിത്രത്തെക്കുറിച്ചും ആ ചരിത്രത്തിന്റെ ദർശനത്തെക്കുറിച്ചും ഈ വികാസത്തിൽ ശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചും പരിഷത്ത് പ്രവർത്തകർക്ക് കൂടുതൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. 300 ഗ്രാമപഞ്ചായ ത്തുകളിലെങ്കിലും ഗ്രാമസമിതികൾ രൂപീകരിക്കണമെന്ന് പീച്ചി ക്യാമ്പിൽ വച്ചുതീരുമാനിക്കുകയുണ്ടായി. ഒരു മാസത്തിനുള്ളിൽ രാജ്യത്തിനകത്തെ അന്തരീക്ഷമാകെ മാറാൻ പോവുകയാണെന്നതിന് ഒരു സൂചനപോലും പീച്ചി ക്യാമ്പ് നടക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. 1975 ജൂൺ 25ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. പരിഷത്തിന്റെ പ്രവർത്തനത്തെയും. അതിനകംതന്നെ പരിഷത്തിനെ ഒരു CPI(M) പോഷക സംഘടനയായി ചിത്രീകരിക്കാൻ ചിലർ ശ്രമം ആരംഭിച്ചിരുന്നു. അന്ന് കേരളത്തിലെ മുഖ്യമന്ത്രി CPI നേതാവായ സി.അച്യുതമേനോൻ ആയിരുന്നു. ആഭ്യന്തരമന്ത്രിയായി, കോൺഗ്രസ് നേതാവായ കരുണാകരനും. യഥാർഥത്തിൽ കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. ഇതിനകം തന്നെ പരിഷത്ത്, സ്കൂൾ വിദ്യാർഥികളുടെ ഇടയിൽ ഗണ്യമായ സ്വാധീനം നേടിയിരുന്നു -ശാസ്ത്രകേരളം, യുറീക്ക, ശാസ്ത്രകേരളം ക്വിസ്, യുറീക്ക ടാലന്റ് ടെസ്റ്റ്, സ്കൂൾ സയൻസ് ക്ലബ്ബുകൾ, സ്കൂൾ ലെയ്സൺ കമ്മിറ്റി... കേരളത്തിലെ പിന്തിരിപ്പൻ ശക്തികളുടെ മർമമാണ് വിദ്യാഭ്യാസ മേഖല. അതിൽ തൊട്ടാൽ അവർ തീവ്രമായി പ്രതികരിക്കും. നിലവിലുണ്ടായിരുന്ന വഷളായ വിദ്യാഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ്, മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്, 1957ലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ വിമോചനസമരത്തിന് വഴിതെളിച്ചതെന്നു പറയാറുണ്ട്. പരിഷത്ത് അധികാരത്തിലല്ല, അത് CPI(M) ന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പോഷകസംഘടനയു<noinclude></noinclude> 8brlfy1qn7lhiu7msp1dq9x6e82h5aq താൾ:Janakeeyasasthra prastanam.pdf/48 106 81116 239696 239677 2026-04-24T14:38:44Z Peemurali 12614 /* സാധൂകരിച്ചവ */ 239696 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>മല്ല. പക്ഷേ, പരിഷത്ത് പുരോഗമനാത്മകമാണ്, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനോട് അതിന് പക്ഷപാതിത്തമുണ്ട്. സർവോപരി അതിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള സ്വാധീനവും അംഗീ കാരവും വർധിച്ചുവരികയാണ്. ഇത് അപകടകരമാണ്. ഇത് തടയാൻ പറ്റി യൊരവസരമാണ് അടിയന്തിരാവസ്ഥ അവർക്കു നൽകിയത്. അവർ ആഭ്യ ന്തരമന്ത്രിക്ക് പരാതി നൽകി: കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസമേഖലയിൽ നുഴ ഞ്ഞുകയറുകയാണ്. സാഹിത്യം പ്രചരിപ്പിക്കുന്നു, മത്സരപരീക്ഷകൾ നട ത്തുന്നു, സംഘടനകൾ (സയൻസ് ക്ലബ്) രൂപീകരിക്കുന്നു. ഇതിനെല്ലാം അധ്യാപകർ തന്നെ മുൻകൈ എടുക്കുന്നു. ഇത് അപകടകരമാണ്. പരാതി കിട്ടേണ്ട താമസം, ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നു ഹെഡ്‌മാസ്റ്റ‍ർ മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ അധികൃതർക്ക് സർക്കുലർ പോകുന്നു. സ്കൂളുകളുടെ നടത്തിപ്പിൽ പുറമേനിന്നുള്ള ആളുകൾ ഇടപെടുന്നതായും ഇതിന് അധ്യാപകർ കൂട്ടുനിൽക്കുന്നതായും അറിയുന്നു. സയൻസ് ക്ലബ്ബു കൾ ആവശ്യമാണ്. പക്ഷേ, അവയ്ക്ക് സഹായം നൽകാൻ ശാസ്ത്രസാ ഹിത്യ പരിഷത്തിനെപ്പോലെ പുറമേനിന്നുള്ള സംഘടനകൾ ആവശ്യമില്ല. അതിനായി ഗവൺമെന്റുതന്നെ ഒരു സയൻസ്‌ക്ലബ് അസോസിയേഷൻ രൂപീ കരിക്കുന്നുണ്ട്. അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾക്ക് ഭംഗം വരുത്തുന്ന രീതിയിൽ പുറമെനിന്നുള്ളവർ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് തടയണം.... ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. വിദ്യാർഥികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ പരിഷത്ത് തയ്യാറായിരു ന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിക്ക് അമിതമായ അധി കാരങ്ങളാണുള്ളത്. കരുണാകരന്റെ സുഹൃത്തും കോൺഗ്രസ്സുകാരനുമായ ഡോ.കെ.കെ.രാഹുലനായിരുന്നു അന്ന് പരിഷത്തിന്റെ പ്രസിഡണ്ട്. അദ്ദേഹം കരുണാകരനെ പോയിക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പരിഷത്ത് കമ്യൂ ണിസ്റ്റുകാരുടെയൊന്നുമല്ല. നോക്കു, ഞാനാണ് പ്രസിഡണ്ട്. കരുണാകരന്റെ നിലപാട് മയപ്പെടുന്നതിന് ഇത് കാരണമായി. പക്ഷേ, “ഡോക്ടറേ, നിങ്ങളെ കമ്യൂണിസ്റ്റുകാർ കുരങ്ങുകളിപ്പിക്കുകയാണ്, സൂക്ഷിക്കണം" എന്ന് കരു ണാകരൻ ഉപദേശിച്ചതായി പിന്നീട് രാഹുലൻ പറയുകയുണ്ടായിട്ടുണ്ട്. പരിഷത്ത് സ്വന്തം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 150ൽപ്പരം ഗ്രാമശാസ്ത്രസമിതികൾ ആ വർഷം രൂപീകരിച്ചു. അവയുടെ പ്രവർത്തന ത്തിന് എല്ലാവിധ സഹായവും നൽകണമെന്ന് പഞ്ചായത്തുകളോടാവശ്യ പ്പെടുന്ന ഒരു സർക്കുലർ ഗവൺമെന്റുതന്നെ പുറത്തിറക്കി.<noinclude></noinclude> nsatse77s6jpe1tzk9gg6key0dvaa66 താൾ:Janakeeyasasthra prastanam.pdf/49 106 81120 239693 239602 2026-04-24T14:32:44Z Peemurali 12614 239693 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude> {{ന|{{xx-larger|'''4<br /><br />ക്യാമ്പെയിനുകൾ'''}}}} '''പ്രകൃതി, ശാസ്ത്രം, സമൂഹം''' 1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാ റെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യ ണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാ ർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജന ങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്ന വർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയ ങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടു നിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി. ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്ത കർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളു കളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു<noinclude></noinclude> ka4dcrmzdd3gxxwco73bydshvv8e4t4 239694 239693 2026-04-24T14:33:59Z Vineethapee 13269 /* സാധൂകരിച്ചവ */ 239694 proofread-page text/x-wiki <noinclude><pagequality level="4" user="Vineethapee" /></noinclude> {{ന|{{xx-larger|'''4<br /><br />ക്യാമ്പെയിനുകൾ'''}}}} '''പ്രകൃതി, ശാസ്ത്രം, സമൂഹം''' 1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാ റെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യ ണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാ ർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജന ങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്ന വർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയ ങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടു നിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി. ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്ത കർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളു കളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു<noinclude></noinclude> l42mba18081xbpj47ssh7q7nijlsunh