വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/10 106 80956 239722 239659 2026-04-27T08:27:44Z Shajiarikkad 1345 239722 proofread-page text/x-wiki <noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|{{xx-larger|'''ആമുഖം'''}}}} എന്തിനെയും അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോഴും പുറമേ നിന്ന് നോക്കുമ്പോഴും കാണുന്ന ചിത്രങ്ങൾ വ്യത്യസ്തമാണ്. ഭൂമിയിൽ ഇരുന്നുകൊണ്ട് നമുക്ക് 'ഭൂഗോളം' കാണാൻ കഴിയില്ല, ബഹിരാകാശത്തു നിന്നേ പറ്റൂ. പക്ഷേ, ഭൂമിശാസ്ത്രത്തിനാവശ്യമായ വിവരങ്ങൾ ഭൂതലം, മൺതരം, സസ്യാവരണം, ജൈവമണ്ഡലം മുതലായവ സസൂക്ഷ്മം നിരീക്ഷിക്കാൻ ഭൂമിയിൽനിന്നു മാത്രമേ സാധിക്കൂ. സമഗ്രതയും സൂക്ഷ്മതയും തമ്മിൽ, വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിൽ, അപരിഹാര്യമായ ഒരു വൈരുധ്യമുണ്ട്. ശാസ്ത്രസാഹിത്യപ്രസ്ഥാനത്തെ അതിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റങ്ങളിലും പങ്കാളിയായ ഒരാൾ കാണുന്ന രീതിയും, അതിൽ ഒരുതരത്തിലും പങ്കാളിയാകാതെ, അതിന്റെ മധുരവും കയ്പ്പും എരിവും പുളിയും അനുഭവിക്കാതെ, പരീക്ഷണശാലയിലെ ഒരു മൃഗത്തെയെന്ന പോലെ, സമീപിക്കുന്ന ഗവേഷകൻ കാണുന്ന രീതിയും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ടായിരിക്കും. രണ്ടാമത്തെ രീതിയിൽ ഞാൻ എന്ന പ്രഥമപുരുഷന് പ്രസക്തിയില്ല. ആദ്യത്തെ രീതിയിൽ ഗ്രന്ഥകാരൻ പ്രതിപാദ്യത്തിലെ ഒരു നടനായിരിക്കെ, 'ഞാൻ', 'എന്റെ' മുതലായ പ്രഥമപുരുഷ പ്രയോഗങ്ങൾ ഒഴിവാക്കണമെങ്കിൽ അതിന് “ഈ ഗ്രന്ഥകാരൻ” എന്നൊക്കെ എഴുതേണ്ടിവരും. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രം എഴുതുമ്പോൾ അതിൽ തുടക്കം മുതൽക്കേ സജീവപങ്കാളിയായ എന്നെപ്പറ്റി അതിൽ എങ്ങനെ പരാമർശിക്കണം? ഈ ആമുഖത്തിൽ അത് പ്രശ്നമല്ല. എന്നാൽ ടെക്സ്റ്റിൽ 'ഞാൻ' എന്നെഴുതണമോ അതോ, 'ഡോ.എം.പി.പരമേശ്വരൻ' എന്നെഴുതണമോ, അതോ 'എം.പി.എന്നെഴുതണമോ? പരിഷത്തിന്റെ വാർഷിക റിപ്പോർട്ടുകളിലോ, ലഘുലേഖകളിലോ 'ഞാൻ' എന്ന പദപ്രയോഗം കാണില്ല. എഴുതിയതും എഴുതാത്തതുമായ വാർഷിക റി<noinclude></noinclude> 1l6peqh7ggjybadsop4df1rr56h4bs7 താൾ:Janakeeyasasthra prastanam.pdf/12 106 80965 239726 239289 2026-04-27T08:58:24Z Shajiarikkad 1345 239726 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>യൊരു ചട്ടക്കൂട് സ്വീകരിച്ചത്. ഇന്ന് മനുഷ്യസമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന, ഉൽപ്പാദനപ്രവർത്തനങ്ങളിൽ കാണുന്ന ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തെ ജീവത്തായ വിജ്ഞാനം എന്നും പുസ്തകങ്ങളുടെ ഏടുകളിൽ കാണുന്നതിനെ മൃതമായ -സ്വയം വളരാത്ത- വിജ്ഞാനമെന്നും രണ്ടായി തരം തിരിക്കാമെന്നും അതിൽ തന്നെ, മുഖ്യമായത് ആദ്യത്തെ തരത്തിൽപ്പെട്ട ജീവത്തായ വിജ്ഞാനമാണെന്നും അതിലൂടെയല്ലാതെ മൃതവിജ്ഞാനത്തിന് ജീവൻ കൈവരിക്കാൻ കഴിയുകയില്ലെന്നും ഉള്ള തിരിച്ചറിവാണ് ഇതിലേക്ക് പരിഷത്തിനെ നയിച്ചത്. അതുകൊണ്ട് ജനങ്ങളുടെയിടയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വായനയുടെ ലോകത്തിൽ മാത്രമായി ഒതുങ്ങിക്കൂടിയാൽ പറ്റില്ലെന്നും ഉൽപ്പാദനത്തിന്റെ മേഖലയിൽക്കൂടി പ്രവർത്തിക്കണമെന്നും പരിഷത്ത് ബോധപൂർവം തീരുമാനമെടുത്തു. ഇതാണ് ഗ്രാമശാസ്ത്രസമിതികൾ എന്ന ആശയത്തിലേക്ക് പരിഷത്തിനെ നയിച്ചത്. ശാസ്ത്രത്തിന്റെ ചരിത്രപരതയും പ്രയോഗപരതയും ഏറ്റവും വ്യക്തമായി കാണാവുന്ന ഉൽപ്പാദനമേഖലകൾ നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്. തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന സങ്കൽപ്പനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ കാലഘട്ടമാണ്. പരിഷത്തിന്റേതിന് ഏതാണ്ട് സദൃശമായ കാഴ്ചപ്പാടുകളുള്ള ഒട്ടനവധി സംഘടനകളും ഗ്രൂപ്പുകളും ഇന്ത്യയുടെ നാനാഭാഗങ്ങളിലായി രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു. അവയെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഒരു അഖിലേന്ത്യാ കോൺഫറൻസ് സംഘടിപ്പിക്കാൻ പരിഷത്ത് തീരുമാനിച്ചു. 1978ൽ നടന്ന ഈ കോൺഫറൻസിന്റെ നാമകരണത്തിനുവേണ്ടിയാണ് അതിൽ പങ്കെടുക്കുന്ന സംഘടനകളുടെ സ്വഭാവസാദൃശ്യം വ്യക്തമാക്കുന്ന People's Science Movement -ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന പദത്തിന് രൂപം നൽകിയത്. 1987ൽ നടന്ന ഭാരത ജനവിജ്ഞാന ജാഥയും അതിനു ശേഷം നടന്ന ഒന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസും അതിൽവച്ച് ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക് രൂപം കൊണ്ടതും കൂടി ആയപ്പോഴേക്ക് ജനകീയ ശാസ്ത്രപ്രസ്ഥാനം പ്രായപൂർത്തി കൈവരിച്ചതായി കണക്കാക്കാം. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും അതിന്റെ ഇതളുകൾ വിരിഞ്ഞു കഴിഞ്ഞിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്താകട്ടെ ഇതിനകം ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു സംഘടനയായിത്തീർന്നിരുന്നു. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉൽപ്പത്തിയും ജനകീയ ശാസ്ത്രപ്രസ്ഥാനമായി അത് മാറുന്നതും ആണ് ഒന്നാം ഭാഗത്തിൽ കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ, താരതമ്യേന കൂടുതൽ സ്ഥൂലമായ ഭാഗം പരിഷത്തിന്റെ വികാസവും നാനാ മേഖലകളിലുമായി അത് നടത്തിയിട്ടുള്ള<noinclude></noinclude> 2s7en02suzuz6v17swlx2xz958rc1zt താൾ:Janakeeyasasthra prastanam.pdf/11 106 80987 239723 239262 2026-04-27T08:28:00Z Shajiarikkad 1345 239723 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>പ്പോർട്ടുകളുടെ ഒരു സങ്കലനമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ, അതായത് അവയപ്പാടെ കാലാനുഗതമായി അടുക്കിവച്ചു തുന്നിക്കെട്ടുന്നതിനുപകരം അവയെ അതേ ക്രമത്തിൽ സംഗ്രഹിക്കുക മാത്രമാണ് ലക്ഷ്യമായിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല.എന്നാൽ, അത്തരത്തിലുള്ള ഒരു ഗ്രന്ഥം റഫറൻസിനല്ലാതെ, ആസ്വദിച്ച് വായിക്കാനോ പഠിക്കാനോ കൊള്ളില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെചരിത്രം പഠിക്കുന്നത്, അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതുകൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. വിശ്ലേഷണത്തിന് എപ്പോഴും ഒരു റഫറൻസ് ചട്ടക്കൂട് ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടെ റഫറൻസ് ചട്ടക്കൂടുംമറ്റുള്ളവരിലേതിൽനിന്ന് വ്യത്യസ്തമായിരിക്കും. വ്യത്യാസം ഏറിയിരിക്കാം,കുറഞ്ഞിരിക്കാം. ഈ ചട്ടക്കൂടുകളിൽ പൊതുവായ കുറെ ഘടകങ്ങൾ ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടേയും തനതായ ഘടകങ്ങളും ഉണ്ടായിരിക്കും.ഈ തനതായ ഘടകങ്ങളാണ് ഓരോ വിശ്ലേഷണത്തിനും അതിന്റേതായ സവിശേഷത നൽകുന്നത്, ഫോട്ടോയും പെയിന്റിങ്ങും തമ്മിലുള്ള പോലത്തെ വ്യത്യാസം നൽകുന്നത്, നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന തനിമ നൽകുന്നത്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ 'ഞാൻ', 'എൻ്റെ' മുതലായ പ്രയോഗങ്ങൾ നിർബന്ധപൂർവം ഒഴിവാക്കാൻ ഇവിടെ ശ്രമിച്ചിട്ടില്ല. സ്വാഭാവിക ഗതിയിൽ 'ഞാൻ' എന്ന പ്രയോഗം ആവശ്യമായി വരുമ്പോൾ അതിന് മടിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും 'അവർ' എന്ന പ്രയോഗവും പരിഷത്ത്' എന്നപ്രയോഗവും കാണാം. എന്നാൽ “നിങ്ങൾ' എന്ന പ്രയോഗം, എന്നെ നിങ്ങളിൽ നിന്ന് വേർപെടുത്തുന്ന പ്രയോഗം കഴിയുന്നത് ഒഴിവാക്കാൻ ശ്രമിച്ചി ട്ടുണ്ട് ഈ പുസ്തകത്തിൻ്റെ ഘടനയെക്കുറിച്ച് കൂടി രണ്ടുവാക്ക് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാല് ഭാഗങ്ങളാക്കി തിരിച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1978ലാണ്. ആ പദത്തിന് അതിൽ ഉള്ളടങ്ങിയിട്ടുള്ള ആശയത്തിന് ജന്മം നൽകിയത് കേരളശാസ്ത്രസാഹിത്യ പരിഷ ത്താണ്. പരിഷത്താകട്ടെ, അതിന്റെ പേർസൂചിപ്പിക്കുന്നതുപോലെ മലയാളത്തിൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രസംബന്ധിയായ സാഹിത്യം രചിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിസ്ഥാപിക്കപ്പെട്ട ഒരു സംഘടനയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അപഗ്രഥനത്തിൽ കൂടിയാണ് പരിഷത്ത് പുതി 10<noinclude></noinclude> rrwbx883tngfs2v7eqzuihz5n6vy740 239724 239723 2026-04-27T08:34:04Z Shajiarikkad 1345 239724 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>പ്പോർട്ടുകളുടെ ഒരു സങ്കലനമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ, അതായത് അവയപ്പാടെ കാലാനുഗതമായി അടുക്കിവച്ചു തുന്നിക്കെട്ടുന്നതിനുപകരം അവയെ അതേ ക്രമത്തിൽ സംഗ്രഹിക്കുക മാത്രമാണ് ലക്ഷ്യമായിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, അത്തരത്തിലുള്ള ഒരു ഗ്രന്ഥം റഫറൻസിനല്ലാതെ, ആസ്വദിച്ച് വായിക്കാനോ പഠിക്കാനോ കൊള്ളില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെചരിത്രം പഠിക്കുന്നത്, അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതുകൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. വിശ്ലേഷണത്തിന് എപ്പോഴും ഒരു റഫറൻസ് ചട്ടക്കൂട് ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടെ റഫറൻസ് ചട്ടക്കൂടും മറ്റുള്ളവരിലേതിൽനിന്ന് വ്യത്യസ്തമായിരിക്കും. വ്യത്യാസം ഏറിയിരിക്കാം, കുറഞ്ഞിരിക്കാം. ഈ ചട്ടക്കൂടുകളിൽ പൊതുവായ കുറെ ഘടകങ്ങൾ ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടേയും തനതായ ഘടകങ്ങളും ഉണ്ടായിരിക്കും. ഈ തനതായ ഘടകങ്ങളാണ് ഓരോ വിശ്ലേഷണത്തിനും അതിന്റേതായ സവിശേഷത നൽകുന്നത്, ഫോട്ടോയും പെയിന്റിങ്ങും തമ്മിലുള്ള പോലത്തെ വ്യത്യാസം നൽകുന്നത്, നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന തനിമ നൽകുന്നത്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ 'ഞാൻ', 'എൻ്റെ' മുതലായ പ്രയോഗങ്ങൾ നിർബന്ധപൂർവം ഒഴിവാക്കാൻ ഇവിടെ ശ്രമിച്ചിട്ടില്ല. സ്വാഭാവിക ഗതിയിൽ 'ഞാൻ' എന്ന പ്രയോഗം ആവശ്യമായി വരുമ്പോൾ അതിന് മടിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും 'അവർ' എന്ന പ്രയോഗവും പരിഷത്ത്' എന്നപ്രയോഗവും കാണാം. എന്നാൽ “നിങ്ങൾ' എന്ന പ്രയോഗം, എന്നെ നിങ്ങളിൽ നിന്ന് വേർപെടുത്തുന്ന പ്രയോഗം കഴിയുന്നത് ഒഴിവാക്കാൻ ശ്രമിച്ചി ട്ടുണ്ട് ഈ പുസ്തകത്തിൻ്റെ ഘടനയെക്കുറിച്ച് കൂടി രണ്ടുവാക്ക് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാല് ഭാഗങ്ങളാക്കി തിരിച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1978ലാണ്. ആ പദത്തിന് അതിൽ ഉള്ളടങ്ങിയിട്ടുള്ള ആശയത്തിന് ജന്മം നൽകിയത് കേരളശാസ്ത്രസാഹിത്യ പരിഷ ത്താണ്. പരിഷത്താകട്ടെ, അതിന്റെ പേർസൂചിപ്പിക്കുന്നതുപോലെ മലയാളത്തിൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രസംബന്ധിയായ സാഹിത്യം രചിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിസ്ഥാപിക്കപ്പെട്ട ഒരു സംഘടനയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അപഗ്രഥനത്തിൽ കൂടിയാണ് പരിഷത്ത് പുതി 10<noinclude></noinclude> eq5sbhtb39b39zqrgbxdwjrleu0pdbo 239725 239724 2026-04-27T08:46:08Z Shajiarikkad 1345 239725 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>പ്പോർട്ടുകളുടെ ഒരു സങ്കലനമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ, അതായത് അവയപ്പാടെ കാലാനുഗതമായി അടുക്കിവച്ചു തുന്നിക്കെട്ടുന്നതിനുപകരം അവയെ അതേ ക്രമത്തിൽ സംഗ്രഹിക്കുക മാത്രമാണ് ലക്ഷ്യമായിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, അത്തരത്തിലുള്ള ഒരു ഗ്രന്ഥം റഫറൻസിനല്ലാതെ, ആസ്വദിച്ച് വായിക്കാനോ പഠിക്കാനോ കൊള്ളില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെചരിത്രം പഠിക്കുന്നത്, അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതുകൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. വിശ്ലേഷണത്തിന് എപ്പോഴും ഒരു റഫറൻസ് ചട്ടക്കൂട് ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടെ റഫറൻസ് ചട്ടക്കൂടും മറ്റുള്ളവരിലേതിൽനിന്ന് വ്യത്യസ്തമായിരിക്കും. വ്യത്യാസം ഏറിയിരിക്കാം, കുറഞ്ഞിരിക്കാം. ഈ ചട്ടക്കൂടുകളിൽ പൊതുവായ കുറെ ഘടകങ്ങൾ ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടേയും തനതായ ഘടകങ്ങളും ഉണ്ടായിരിക്കും. ഈ തനതായ ഘടകങ്ങളാണ് ഓരോ വിശ്ലേഷണത്തിനും അതിന്റേതായ സവിശേഷത നൽകുന്നത്, ഫോട്ടോയും പെയിന്റിങ്ങും തമ്മിലുള്ള പോലത്തെ വ്യത്യാസം നൽകുന്നത്, നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന തനിമ നൽകുന്നത്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ 'ഞാൻ', 'എൻ്റെ' മുതലായ പ്രയോഗങ്ങൾ നിർബന്ധപൂർവം ഒഴിവാക്കാൻ ഇവിടെ ശ്രമിച്ചിട്ടില്ല. സ്വാഭാവിക ഗതിയിൽ 'ഞാൻ' എന്ന പ്രയോഗം ആവശ്യമായി വരുമ്പോൾ അതിന് മടിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും 'അവർ' എന്ന പ്രയോഗവും 'പരിഷത്ത്' എന്നപ്രയോഗവും കാണാം. എന്നാൽ 'നിങ്ങൾ' എന്ന പ്രയോഗം, എന്നെ നിങ്ങളിൽ നിന്ന് വേർപെടുത്തുന്ന പ്രയോഗം കഴിയുന്നത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. {{x-larger|ഈ പുസ്തകത്തിൻ്റെ ഘടനയെക്കുറിച്ച് കൂടി രണ്ടുവാക്ക്}} ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാല് ഭാഗങ്ങളാക്കി തിരിച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1978ലാണ്. ആ പദത്തിന് അതിൽ ഉള്ളടങ്ങിയിട്ടുള്ള ആശയത്തിന് ജന്മം നൽകിയത് കേരളശാസ്ത്രസാഹിത്യ പരിഷത്താണ്. പരിഷത്താകട്ടെ, അതിന്റെ പേർ സൂചിപ്പിക്കുന്നതുപോലെ മലയാളത്തിൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രസംബന്ധിയായ സാഹിത്യം രചിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിസ്ഥാപിക്കപ്പെട്ട ഒരു സംഘടനയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അപഗ്രഥനത്തിൽ കൂടിയാണ് പരിഷത്ത് പുതി<noinclude></noinclude> oz5pm5nsmoot56m1uieif8ahm95vln9 താൾ:Janakeeyasasthra prastanam.pdf/14 106 81012 239727 239331 2026-04-27T09:08:10Z Shajiarikkad 1345 239727 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>ത്വവും വികേന്ദ്രീകൃത പ്രവർത്തനവും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഉള്ള ധാരണകൾ അവ്യക്തമായിത്തന്നെ തുടരുന്നു. ലോക സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച ഈ അവ്യക്തതക്ക് ആഴം കൂട്ടി. നാലാം ഭാഗത്തിൽ ഇവയെല്ലാമാണ് ചർച്ച ചെയ്യുന്നത്. സാമൂഹ്യവിപ്ലവത്തെക്കുറിച്ചുള്ള ധാരണകൾ അവ്യക്തമായിരിക്കെ തന്നെ ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പലതും ചെയ്യാൻ കഴിയും. പരിഷത്തിൽ ഇന്ന് സൈദ്ധാന്തികതലത്തിലുള്ള അന്വേഷണങ്ങൾ തുടരവേതന്നെ, ദരിദ്രവത്കരിക്കപ്പെടുന്നവരുടെ ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്താനുള്ള പുതിയ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നീർത്തടാധിഷ്ഠിത വികസനം, സമഗ്രവും ഉദ്ഗ്രഥിതവുമായ കാർഷിക വികസനം, തദ്ദേശീയ ഉൽപ്പാദനവും പ്രത്യക്ഷ വിപണനവും മുതലായവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്. ഇതുപോലുള്ള ഒരു പുസ്തകത്തിന് ഒരു ഉപസംഹാരം പ്രസക്തമല്ല. കാരണം, ഒന്നും ഉപസംഹരിക്കപ്പെടുന്നില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചുവരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലാണ് പുസ്തകം അവസാനിക്കുന്നത്. “കിട്ടിയത് ഒരു പിടി മണ്ണുമാത്രം. നേടാൻ ഒരു ലോകം മുഴുവൻ." ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.<noinclude></noinclude> 41dr7modjmixum6pb5ugeb6lqj83a7j 239728 239727 2026-04-27T09:08:59Z Shajiarikkad 1345 239728 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>ത്വവും വികേന്ദ്രീകൃത പ്രവർത്തനവും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഉള്ള ധാരണകൾ അവ്യക്തമായിത്തന്നെ തുടരുന്നു. ലോക സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച ഈ അവ്യക്തതക്ക് ആഴം കൂട്ടി. നാലാം ഭാഗത്തിൽ ഇവയെല്ലാമാണ് ചർച്ച ചെയ്യുന്നത്. സാമൂഹ്യവിപ്ലവത്തെക്കുറിച്ചുള്ള ധാരണകൾ അവ്യക്തമായിരിക്കെ തന്നെ ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പലതും ചെയ്യാൻ കഴിയും. പരിഷത്തിൽ ഇന്ന് സൈദ്ധാന്തികതലത്തിലുള്ള അന്വേഷണങ്ങൾ തുടരവേതന്നെ, ദരിദ്രവത്കരിക്കപ്പെടുന്നവരുടെ ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്താനുള്ള പുതിയ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നീർത്തടാധിഷ്ഠിത വികസനം, സമഗ്രവും ഉദ്ഗ്രഥിതവുമായ കാർഷിക വികസനം, തദ്ദേശീയ ഉൽപ്പാദനവും പ്രത്യക്ഷ വിപണനവും മുതലായവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്. ഇതുപോലുള്ള ഒരു പുസ്തകത്തിന് ഒരു ഉപസംഹാരം പ്രസക്തമല്ല. കാരണം, ഒന്നും ഉപസംഹരിക്കപ്പെടുന്നില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചുവരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലാണ് പുസ്തകം അവസാനിക്കുന്നത്. “കിട്ടിയത് ഒരു പിടി മണ്ണുമാത്രം. നേടാൻ ഒരു ലോകം മുഴുവൻ." ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.<noinclude></noinclude> cns3knbmj706j0zi9jabv6mf9sc0fan