വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.2 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/36 106 81082 240327 239682 2026-05-12T16:26:56Z Shajiarikkad 1345 240327 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റന്റ് ആയി അതിനകം ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല... പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ''ശാസ്ത്രകേരളം'' ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യുടെയും 'ശാസ്ത്രകേരള'ത്തിന്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമായിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള ''യുറീക്ക''. 1970ൽ ആണ് അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കുലേഷനും ഉണ്ടായിരുന്നു. അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു. സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതിനാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീകരണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Educational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരിഷത്തിന്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവികൾ" എന്ന പുസ്തകമാണ് ആദ്യമായി സിദ്ധീകരിക്കപ്പെട്ടത്. STEPSന് [[പ്രമാണം:Sasthrakeralam.png|sasthrakeralam]]<noinclude>37</noinclude> kn389fcind7yjnl4rp7s9my5rgzmw69 240328 240327 2026-05-12T16:28:29Z Shajiarikkad 1345 240328 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റന്റ് ആയി അതിനകം ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല... പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ''ശാസ്ത്രകേരളം'' ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യുടെയും 'ശാസ്ത്രകേരള'ത്തിന്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമായിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള ''യുറീക്ക''. 1970ൽ ആണ് അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കുലേഷനും ഉണ്ടായിരുന്നു. അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു. സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതിനാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീകരണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Educational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരിഷത്തിന്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവികൾ" എന്ന പുസ്തകമാണ് ആദ്യമായി സിദ്ധീകരിക്കപ്പെട്ടത്. STEPSന് [[പ്രമാണം:Sasthrakeralam.png|sasthrakeralam]]<noinclude></noinclude> h3cr43vu3x2ev513rv9o6fb5mbwniva