വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.15 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഗാന്ധിസം.pdf/130 106 85072 246636 246037 2026-08-14T15:26:18Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246636 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>തികളും അന്തരങ്ങളും വർഗവ്യത്യാസവും കണ്ടേക്കാം. ആ വക അനീതികളും അസമത്വങ്ങളും ദുരീകരിക്കുന്നതിനും സായുധവിപ്ലവമല്ല അഹിംസാ വിപ്ലവം മാത്രമാണു് സ്വീകാര്യമായുള്ളത്. ഇതിലേക്ക് അഹിംസാ സമരത്തിന്റെ സാങ്കേതികത്വം മാറി പ്രയോഗിക്കുമോ എന്നു കണ്ടു തന്നെ അറിയണം. {{text-indent|2em|അഹിംസാ വിപ്ലവം കാരണം ഗുണമുണ്ടാകുന്നതു് നമ്മുടെയിടയിൽ തന്നെ അതിനോട് സഹകരിക്കാതെ ഒരു പക്ഷേ എതിൎത്തു നിന്നവൎക്കം കൂടിയായിരിക്കാം, ഏതു സമരത്തിലും പട്ടാളക്കാർ മാത്രമല്ലല്ലോ വിജയിക്കുന്നതു്. വിജയ സുഖം രാജ്യത്തിനൊട്ടാകെയാണല്ലോ. എന്നാൽ അഹിംസാസമരത്തിലെ വിജയത്തിൽ പ്രതിലോമ ശക്തികളുടെ നാശത്തിനുള്ള ബീജം കൂടിയുണ്ടായിരിക്കുമെന്നൊരു വിശേഷമുണ്ടു്. എന്തെന്നാൽ അവർ തന്നെ സഹകരിക്കാതെ എതിൎത്തിരുന്ന ഒരു സമരത്തിന്റെ ഫലം അവൎക്ക് തന്നെ അനുഭവ യോഗമായിത്തീരുമ്പോൾ പ്രതിലോമശക്തിക്ക് വല്ല സാന്മാർഗിക ബലവുമുണ്ടായിരുന്നെങ്കിൽ അത് നഷ്ടപ്പെടുന്നത് സാധാരണമത്രേ. പുതിയ പരിതഃസ്ഥിതികളോട് ഇണങ്ങിക്കഴിയാത്ത പക്ഷം അവർ ദീർഘായുസ്സുണ്ടായില്ലെന്നു പ്രത്യക്ഷമായി കഴിയും. ബ്രിട്ടൻ ഇൻഡ്യ വിടുക എന്നതു് പ്രധാനവും പ്രഥമവുമായ ഒരു പടി മാത്രം. രാഷ്ട്രീയ സ്വാതന്ത്ര്യം രാമരാജ് സ്ഥാപനത്തിലെ പ്രാഥമികാവശ്യമെന്നേയുള്ളൂ. ഇനിയും വളരെ പടികൾ കടന്നെങ്കിലേ ആദർശത്തിലെത്തുകയുള്ളു. ആവക കാര്യങ്ങൾ കൂടി നിറവേറ്റുന്നതിന് നേതൃത്വം വഹിച്ചു് ലോകത്തിനൊട്ടാകെ അഹിംസാസന്ദേശം പ്രായോഗിക്കുമാറാക്കിക്കാണിച്ചു കൊടുക്കാൻ മഹാത്മജിക്കു കഴിയുമെന്നു നമുക്കും ന്യായമായി പ്രത്യാശിക്കാം.<noinclude></noinclude> qqmptqcnxvl4frz378qcpcp49u7o3dk 246637 246636 2026-08-14T15:26:29Z Sreejithk2000 57 246637 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>തികളും അന്തരങ്ങളും വർഗവ്യത്യാസവും കണ്ടേക്കാം. ആ വക അനീതികളും അസമത്വങ്ങളും ദുരീകരിക്കുന്നതിനും സായുധവിപ്ലവമല്ല അഹിംസാ വിപ്ലവം മാത്രമാണു് സ്വീകാര്യമായുള്ളത്. ഇതിലേക്ക് അഹിംസാ സമരത്തിന്റെ സാങ്കേതികത്വം മാറി പ്രയോഗിക്കുമോ എന്നു കണ്ടു തന്നെ അറിയണം. {{text-indent|2em|അഹിംസാ വിപ്ലവം കാരണം ഗുണമുണ്ടാകുന്നതു് നമ്മുടെയിടയിൽ തന്നെ അതിനോട് സഹകരിക്കാതെ ഒരു പക്ഷേ എതിൎത്തു നിന്നവൎക്കം കൂടിയായിരിക്കാം, ഏതു സമരത്തിലും പട്ടാളക്കാർ മാത്രമല്ലല്ലോ വിജയിക്കുന്നതു്. വിജയ സുഖം രാജ്യത്തിനൊട്ടാകെയാണല്ലോ. എന്നാൽ അഹിംസാസമരത്തിലെ വിജയത്തിൽ പ്രതിലോമ ശക്തികളുടെ നാശത്തിനുള്ള ബീജം കൂടിയുണ്ടായിരിക്കുമെന്നൊരു വിശേഷമുണ്ടു്. എന്തെന്നാൽ അവർ തന്നെ സഹകരിക്കാതെ എതിൎത്തിരുന്ന ഒരു സമരത്തിന്റെ ഫലം അവൎക്ക് തന്നെ അനുഭവ യോഗമായിത്തീരുമ്പോൾ പ്രതിലോമശക്തിക്ക് വല്ല സാന്മാർഗിക ബലവുമുണ്ടായിരുന്നെങ്കിൽ അത് നഷ്ടപ്പെടുന്നത് സാധാരണമത്രേ. പുതിയ പരിതഃസ്ഥിതികളോട് ഇണങ്ങിക്കഴിയാത്ത പക്ഷം അവർ ദീർഘായുസ്സുണ്ടായില്ലെന്നു പ്രത്യക്ഷമായി കഴിയും. ബ്രിട്ടൻ ഇൻഡ്യ വിടുക എന്നതു് പ്രധാനവും പ്രഥമവുമായ ഒരു പടി മാത്രം. രാഷ്ട്രീയ സ്വാതന്ത്ര്യം രാമരാജ് സ്ഥാപനത്തിലെ പ്രാഥമികാവശ്യമെന്നേയുള്ളൂ. ഇനിയും വളരെ പടികൾ കടന്നെങ്കിലേ ആദർശത്തിലെത്തുകയുള്ളു. ആവക കാര്യങ്ങൾ കൂടി നിറവേറ്റുന്നതിന് നേതൃത്വം വഹിച്ചു് ലോകത്തിനൊട്ടാകെ അഹിംസാസന്ദേശം പ്രായോഗിക്കുമാറാക്കിക്കാണിച്ചു കൊടുക്കാൻ മഹാത്മജിക്കു കഴിയുമെന്നു നമുക്കും ന്യായമായി പ്രത്യാശിക്കാം.}}<noinclude></noinclude> sp9t1chmdwvm5v3ckcl79wf2pdpovol താൾ:ഗാന്ധിസം.pdf/150 106 85084 246634 246050 2026-08-14T15:02:31Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246634 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|142}}</noinclude>അവൾ അത്തരം ജീവിതത്തോടിണങ്ങി. ഉപര്യുപരി അവൾ അധോഗതിയിലാണ്ടു. സ്ത്രീ അവളുടെ ശക്തിയെന്തെന്നു് ശരിയായി ഗ്രഹിച്ചാൽ മാനവ സമുദായം ഉൽക്കർഷം പ്രാപിക്കാതെ നിവൃത്തിയില്ല. സ്ത്രീയാണ് ലോക സമാധാനം സ്ഥാപിക്കേണ്ടതു്. പുരുഷനെ നിയന്ത്രിക്കേണ്ടതും അവളുടെ ചുമതല തന്നെ. പുരുഷൻ കാമസംപൂൎത്തിക്കായി സമീപിക്കുമ്പോൾ നിഷേധ സ്വരം പുറപ്പെടുവിച്ചു,, വേണ്ട, എനിക്കതു ആവശ്യമില്ല !!എന്നു പറയാനും മാത്രം ധൈര്യം വെച്ചും സ്ത്രീകൾക്കുണ്ടായിരുന്നാൽ തന്നെ ഏതാണ്ടു പുരോഗമനമായി എന്നു ഗാന്ധിജി പറയാറുണ്ടു്. {{text-indent|2em|ജീവിതോദ്ദേശം മോക്ഷമടയുക എന്നതാണെങ്കിൽ, മോക്ഷോപായം 'സേവന'ത്തിൽ സ്ഥിതി ചെയ്യുന്നതും സേവനാനുഷ്ഠാനത്തിനു് സ്വാതന്ത്ര്യവും സൗകര്യവും ശേഷിയും സിദ്ധിക്കുന്നതിലേക്കായി ബ്രഹ്മചര്യ വ്രതം അപേക്ഷണീയവും ആണ്. മഹാത്മജി ദക്ഷിണാഫ്രിക്കയിൽ വച്ചു് പൊതുജന സേവനം ആരംഭിച്ചപ്പോൾ തന്നെ ഈ തത്വം അനുഭവം കൊണ്ടറിഞ്ഞുവത്രേ. ഏതായാലും സുഖം എന്ന് തെറ്റായി വിളിക്കുന്ന ക്ഷണിക നേരത്തെ ഉത്തേജനത്തിനായി ദുൎവ്യയം ചെയ്യാൻ പാടില്ലാത്ത അമൂല്യസമ്പാദ്യമാണ് യൗവനം എന്നു് അദ്ദേഹം ഉപദേശിക്കുന്നു. മൈഥുനാസക്തി കൈവെടിയുക എന്നതിൽ ആനന്ദം ഉണ്ടെന്നു കൂടി സ്വാനുഭവത്തിൽ നിന്നു ഗാന്ധിജി ഉൽഘോഷിക്കുന്നു.}} {{text-indent|2em|സകലരും ബ്രഹ്മചര്യമാചരിച്ചാൽ മനുഷ്യ വൎഗ്ഗം ഇല്ലാതായിപ്പോകയില്ലേ എന്നു തൎക്കിച്ചവരും ഉണ്ടായിരുന്നു. ഇതിനു സമാധാന ം മൂന്നു തരം. ഒന്നാമതു് ലോകത്തിന്റെ ഭാവിയെപ്പറ്റി ഇത്ര മാത്രം ഉൽക്കണ്ഠയുണ്ടാകാൻ നിരൂപകൻ ആരാണ്? ലോകം സൃഷ്ടിച്ച ശക്തി അതു കാത്തു രക്ഷിച്ചു കൊള്ളും. എല്ലാവരും ബ്രഹ്മചാ}}<noinclude></noinclude> 79becp9qbnqys0mllpyts3rfe8v2txl താൾ:ഗാന്ധിസം.pdf/160 106 85093 246635 246059 2026-08-14T15:12:11Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246635 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|152}}</noinclude>സഹായകമാക്കി വച്ചിരിക്കുകയാണു്. നല്ല വിശപ്പുള്ളപ്പോൾ സ്വാദുകുറവായ ഭക്ഷണം നാം കഴിക്കാറുണ്ടു്. എന്നാൽ വിശപ്പില്ലാത്തപ്പോൾ ഭക്ഷിക്കുന്നതിന് പ്രത്യേക സ്വാദിന്റെ സഹായം ആവശ്യപ്പെടുന്നുമുണ്ടു്. ഭക്ഷിക്കുന്ന സാധനങ്ങളുടെ ഗുണമാണു് കാര്യമാക്കേണ്ടതു്, സ്വാദല്ല. {{text-indent|2em|അയിത്തോച്ചാടനത്തെപ്പറ്റിയും മതതുല്യതയേപ്പറ്റിയും മുന്നദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ടു്. ഇവയിൽ ആദ്യത്തേതിനു് മഹാത്മജി ഏകദേശം ഖാദിയോളം തന്നെ പ്രാധാന്യം നൽകുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവസാനമായി പറയാനുള്ളതു് സ്വദേശി വ്രതം എന്നതിനേപ്പറ്റിയാണ്.}} സ്വദേശി:- ഈ പദത്തിനു 1919-ാമാണ്ടു മഹാത്മജി നൾകിയ നിൎവചനം ഇതാണ്. "കൂടുതൽ അകൽച്ചയുള്ളവയേക്കാൾ പ്രാധാന്യം അടുത്തുള്ള പരിസരങ്ങൾക്കു നൽകി ആ സമീപ പരിസരങ്ങങ്ങളെ ഉപയോഗിയ്ക്കയും സേവിക്കയും ചെയ്യുന്ന മനോഭാവമാണ് സ്വദേശി". മതത്തിൻറെ കാര്യത്തിൽ മഹാത്മജി അദ്ദേഹത്തിനു ഏറ്റവും അടുത്തതായ ഹിന്ദു മതം സ്വീകരിയ്ക്കും. അതിനെ ഉപയോഗിക്കും. അതിൽ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കും. അതു് മത സേവനവും ആകും. രാഷ്ട്രീയ തലത്തിലാണെങ്കിൽ ഇന്നാട്ടിലെ സ്ഥാപനങ്ങൾ മുഖേന ശ്രമിയ്ക്കും. അവയ്ക്ക് ദോഷമുണ്ടെങ്കിൽ നന്നാക്കും. അല്ലാതെ വിദേശീയസ്ഥാപനങ്ങളെ ആശ്രയിക്കുകയില്ല. സാമ്പത്തികമായി ഇന്നാട്ടിലുണ്ടാക്കുന്ന സാധനങ്ങളെ പരിഷ്കരിച്ച് പുഷ്കിപ്പെടുത്തുകയും നമുക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഇവിടെത്തന്നെ ഉല്പാദിപ്പിക്കാൻ ശ്രമിക്കയും ചെയ്യും. ഇതത്രേ സാമ്പത്തിക സേവനം. ഇന്നാട്ടിൽ തന്നെ അയൽക്കാരൻ ഉണ്ടാക്കുന്ന സാധനത്തിനു പ്രാധാന്യം നൽകും. അയൽക്കാരനേ ദ്രോഹി}}<noinclude></noinclude> ke37k1yrhlw67oljo0dhmyggwb7aaqt