വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.15 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Ramanan (Changampuzha).pdf/34 106 83341 246638 243388 2026-08-15T12:56:01Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246638 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>വിതം വിചാരശീലന്മാൎക്കു ശുഭാന്തമാണെങ്കിൽ വികാരഭരിതന്മാൎക്ക് അശുഭാന്തമാണ്.) കഥയുടെ ചുരുൾ അഴിഞ്ഞഴിഞ്ഞു പോകുന്തോറും രമണന്റെ ആദൎശോന്മുഖമായ ആത്മവത്തയും അതു വിലമതിക്കപ്പെടാത്തതി നാൽ അകത്തു പുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവതമ്മിൽ മ ത്സരിച്ചു ദുൎമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദൎശിത മാകുന്നതിനാൽ സഹൃദയന്മാൎക്കു് അയാളോടുണ്ടാകുന്ന സഹതാ പത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാൎത്ഥ വിലാപ കൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്നു പറയാം. ഒരു നാടകീയാരണ്യ ക കാവ്യത്തിന്റെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ടു നായകോ ല്ക്കൎഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്നവന്റെ ആത്മവിശുദ്ധി ക്കു കോട്ടം തട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനന്റെ രോദ നങ്ങൾ വേറിട്ടു നില്ക്കുന്ന വിലാപങ്ങളാവുകയും, എന്നാൽ കഥ യാൽ ജാഗരിതമായ ശോകത്തെ ശക്തപ്പെടുത്തുകയും ചെയ്തിട്ടു ണ്ട്. ദുരന്തത്തെ കണ്ടുംകൊണ്ടു നിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്ര മനസ്സിന്റെ വിലാപം വികാരവിപ്ലവമായിരിക്കുമെങ്കിൽ പൂൎണ്ണ മായും അതായിട്ടുണ്ട്, മദനന്റെ രോദനം. സംഭവത്തിൽനിന്നു കുറെ അകന്നു വികാരത്തെ സംയമനംചെയ്തു നല്ലൊരു വിചിന്ത നത്തിന്റെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്തികൾക്കു പററിയിട്ടില്ല. പക്ഷേ, വികാരത്തിന്റെ പരക്കംപാച്ചലിൽ മനുഷ്യന്റെ കനക്കുറവു കാ ണിക്കുന്ന കുറെ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്. നായകൻ ഏ തൊരു നീതിസംഹിതയുടെ നേരെ ഊൎദ്ധ്വ ശ്വാസംകൊണ്ടൊരു ചോദ്യചിഹ്നമുയൎത്തിയോ, അതിന്റെ സവിസ്തരമായ ഭാഷ്യമാ ണ് ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശില്പത്തിന്റെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു.<noinclude></noinclude> getvliqd77dok8545gu04m6fetgtkli