വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.16 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/സീതാസ്വയംവരം 0 3871 246722 246720 2026-08-18T14:06:03Z ~2026-44247-58 13522 246722 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = [[../അഹല്യാസ്തുതി|അഹല്യാസ്തുതി]] | next = [[../ഭാർഗ്ഗവഗർവശമനം|ഭാർഗ്ഗവഗർവശമനം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> ::വിശ്വനായകൻ തന്നോടീവണ്ണമരുൾ ചെയ്‌താൻ: :"ബാലകന്മാരെ!പോക മിഥിലാപുരിക്കു നാം :കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ. :യാഗവും മഹദേവചാപവും കണ്ടുപിന്നെ :വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം." 1240 :ഇത്തരമരുൾചെയ്‌തു ഗംഗയും കടന്നവർ :സത്വരം ചെന്നു മിഥിലാപുരമകം പുക്കു. :മുനിനായകനായ കൗശികൻ വിശ്വാമിത്രൻ :മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം :മനസി നിറഞ്ഞൊരു പരമാനന്ദത്തോടും :ജനകമഹീപതി സംഭ്രമസന്വിതം :പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു- :മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം :ആമോദപൂർവ്വം പൂജിച്ചാചാരംപൂണ്ടുനിന്ന :രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും 1250 :സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര- :നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും: :'കന്ദർപ്പൻ കണ്ടു വന്ദിച്ചീടിന ജഗദേക- :സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം. :നരനാരയണന്മാരാകിയ മൂർത്തികളോ :നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ?' :വിശ്വാമിത്രനുമതു കേട്ടരുൾചെയ്‌തീടിനാൻ: :'വിശ്വസിച്ചാലും മമ വാക്യം നീ നരപതേ! :വീരനാം ദശരഥൻ‍തന്നുടെ പുത്രന്മാരിൽ :ശ്രീരാമൻ ജ്യേഷ്‌ഠനിവൻ ലക്ഷ്‌മണൻ മൂന്നാമവൻ. 1260 :എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ :ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനേനിതുകാലം. :കാടകംപുക്കനേരം വന്നൊരു നിശാചരി :താടകതന്നെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാൻ. :പേടിയും തീർന്നു സിദ്ധാശ്രമം പുക്കു യാഗ- :മാടൽകൂടാതെ രക്ഷിച്ചീടിനാൻ വഴിപോലെ :ശ്രീപാദാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതൻ :പാപവും നശിപ്പിച്ചു പാവനയാക്കീടിനാൻ :പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളിൽ :പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.' 1270 :ഇത്തരം വിശ്വാമിത്രൻതന്നുടെ വാക്യം കേട്ടു :സത്വരം ജനകനും പൂജിച്ചുവഴിപോലെ :സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്ക- :ണ്ടുൾക്കുരുന്നിങ്കൽ പ്രീതി വർദ്ധിച്ച ജനകനും :തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു :"ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം" :എന്നതുകേട്ടു മന്ത്രിപ്രവരൻ നടകൊണ്ടാ- :നന്നേരം ജനകനും കൗശികനോടു ചൊന്നാൻ: :"രാജനന്ദനനായ ബാലകൻ രഘുവരൻ :രാജീവലോചനൻ സുന്ദരൻ ദാശരഥി 1280 :വില്ലിതുകുലച്ചുടൻ വലിച്ചു മൂറിച്ചീടിൽ :വല്ലഭനിവൻ മമ നന്ദനയ്‌ക്കെന്നു നൂനം." :"എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ :വില്ലിഹ വരുത്തീടു"കെന്നരുൾചെയ്തു മുനി. :കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും :ഹുങ്കാരത്തോടു വന്നു ചാപവാഹകൻമാരും :സത്വരമയ്യായിരം കിങ്കരന്മാരും കൂടി :മൃത്യുശാസനചാപമെടുത്തു കൊണ്ടുവന്നാർ. :ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം :കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും. 1290 :ചന്ദ്രശേഖരനുടെ പള്ളിവിൽ കണ്ടു രാമ- :ചന്ദ്രനുമാനന്ദമുൾക്കൊണ്ടു വന്ദിച്ചീടിനാൻ. :"വില്ലെടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ? :ചൊല്ലുകെ"ന്നതു കേട്ടുചൊല്ലിനാൻ വിശ്വാമിത്രൻ: :'എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട :കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ'. :മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു :മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം. :ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ :കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം 1300 :നിന്നരുളുന്നനേരമീരേഴുലോകങ്ങളു- :മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം :പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ :കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം :ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ- :ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ലാം :ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ- :ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാർ. :ജനകൻ ജഗത്‌സ്വാമിയാകിയ ഭഗവാനെ- :ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ. 1310 :ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു :നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ :മൈഥിലി മയിൽപ്പേടപോലെ സന്തോഷംപൂണ്ടാൾ :കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും. :മൈഥിലിതന്നെപ്പരിചാരികമാരും നിജ- :മാതാക്കന്മാരും കൂടി നന്നായിചമയിച്ചാർ. :സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി :സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ :സ്വർണ്ണമാലയും ധരിച്ചാദരഅൽ മന്ദം മന്ദ- :മർണ്ണോജനേത്രൻ മുൻപിൽ സത്രപം വിനീതയായ്‌ 1320 :വന്നുടൻ നേത്രോപ്പലമാലയുമിട്ടാൾ മുന്നേ, :പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ :മാലയും ധരിച്ചു നീലോല്പലകാന്തി തേടും :ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങിനാൻ. :ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും :ഭൂമിപാലകബാലൻതന്നെക്കണ്ടവർകളും :ആനന്ദാബുധിതന്നിൽ വീണുടൻ മുഴുകിനാർ :മാനവവീരൻ വാഴ്‌കെന്നാശിയും ചൊല്ലീടിനാർ :അന്നേരം വിശ്വാമിത്രൻ തന്നോടു ജനകനും :വന്ദിച്ചുചൊന്നാ "നിനിക്കാലത്തെക്കളയാതെ 1330 :പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ- :സ്സത്വരം ദശരഥഭൂപനെ വരുത്തുവാൻ." :വിശ്വാമിത്രനും മിഥിലാധിപൻതാനും കൂടി :വിശ്വാസം ദശരഥൻ തനിക്കു വരുംവണ്ണം :നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു :വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും. :സാകേതപുരി പുക്കു ഭൂപാലൻതന്നെക്കണ്ടു :ലോകൈകാധിപൻകൈയിൽ കൊടുത്തു പത്രമതും :സന്ദേശം കണ്ടു പംക്തിസ്യന്ദനന്താനുമിനി- :സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു. 1340 :അഗ്നിമാനുപാദ്ധ്യായനാകിയ വസിഷ്‌ഠനും :പത്നിയാമരുന്ധതി താനുമായ് പുറപ്പെട്ടു. :കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും :കൗസല്യാദികളായ ഭാര്യമാരോടും കൂടി :ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും :പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും :മിഥിലാപുരമകം പുക്കിതു ദശരഥൻ :മിഥിലാധിപൻതാനും ചെന്നെതിരേറ്റുകൊണ്ടാൻ. :വന്ദിച്ചു ശതാനന്ദൻ തന്നോടും കൂടെച്ചെന്നു :വന്ദ്യനാം വസിഷ്‌ഠനെത്തദനു പത്നിയേയും 1350 :അർഘ്യാപാദ്യാദികളാലർപ്പിച്ചു യഥാവിധി :സല്കരിച്ചിതു തഥായോഗ്യമുർവ്വീന്ദ്രൻതാനും. :രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ- :സ്സാമോദം വസിഷ്‌ഠനാമാചാര്യപാദാംബ്ജവും :തൊഴുതു മാതൃജനങ്ങളേയും യഥാക്രമം :തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാർ. :തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും :തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദാംഭോജം. :വക്ഷസി ചേർത്തു താതൻ രാമനെപ്പുണർന്നിട്ടു :ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തു നൃപൻ 1360 :ജനകൻ ദശരഥൻ തന്നുടെ കൈയുംപിടി- :ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌: :"നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌ :നാലുപുത്രന്മാർ ഭവാൻതനിക്കുണ്ടല്ലോതാനും :ആകയാൽ നാലു കുമാരന്മാർക്കും വിവാഹം ചെ- :യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട." :വസിഷ്‌ഠൻതാനും ശതാനന്ദനും കൗശികനും :വിധിച്ചു മുഹൂർത്തവും നാല്വർക്കും യഥാക്രമം :ചിത്രമായിരിപ്പൊരു മണ്ഡപമതും തീർത്തു :മുത്തുമാലകൾ പുഷ്പഫലങ്ങൾ തൂക്കി നാനാ- 1370 :രത്നണ്ഡിതസ്തംഭതോരണങ്ങളും നാട്ടി :രത്നണ്ഡിതസ്വർണ്ണപീഠവും വച്ചു ഭക്ത്യാ :ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം :ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും :ഹോമവും കഴിച്ചു തൻപുത്രിയാം വൈദേഹിയെ :രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും. :തല്പാദതീർത്ഥം നിജ ശിരസി ധരിച്ചുട- :നാൾപുളകാംഗത്തോടെ നിന്നിതു ജനകനും. :യാതൊരു പാദതീർത്ഥം ശിരസി ധരിക്കുന്നു :ഭൂതേശവിധിമുനീന്ദ്രാദികൾ ഭക്തിയോടെ. 1380 :ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും :കാമ്യാംഗിമാരാം ശ്രുതകീർത്തിയും മാണ്ഡവിയും :ഭരതശത്രുഘ്‌നന്മാർതന്നുടെ പത്നിമാരായ്; :പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും. :കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി :വിശദസ്മിതപൂർവ്വം പറഞ്ഞു ജനകനും: :"മുന്നം നാരദനരുൾചെയ്തു കേട്ടിരിപ്പു ഞാ- :നെന്നുടെ മകളായ സീതാവൃത്താന്തമെല്ലാം :യാഗഭൂദേശം വിശുദ്ധ്യാർത്ഥമായുഴുതപ്പോ- :ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം 1390 :ജാതയായൊരു ദിവ്യകന്യകതനിക്കു ഞാൻ :സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം :പുത്രിയായ് വളർത്തു ഞാനിരിക്കും കാലത്തിങ്ക- :ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം :എന്നോടു മഹാമുനിതാനരുൾചയ്‌താനപ്പോൾ: :'നിന്നുടെ മകളായ സീതാവൃത്താന്തം കേൾ നീ :പരമാനന്ദമൂർത്തി ഭഗവാൻ നാരായണൻ :പരമാത്മാവാമജൻ ഭക്തവത്സലൻ നാഥൻ :ദേവകാര്യാർത്ഥം പംക്തികണ്ഠനിഗ്രഹത്തിനായ് :ദേവേന്ദ്രവിരിഞ്ചരുദ്രാദികളർത്ഥിക്കയാൽ 1400 :ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു :രാമനായ് മായാമർത്ത്യവേഷമ് പൂണ്ടറിഞ്ഞാലും. :യോഗേശ്വരൻ മനുഷ്യനായിടുമ്പോളതുകാലം :യോഗമായാദേവിയും മാനുഷവേഷത്തോടെ :ജാതയായിതു തവ വേശ്മനി തൽക്കാരണത്താൽ :സാദരം ശ്രീരാമനു കൊടുക്ക മടിയാതെ' :ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു :പുത്രിയായ് വളർത്തിതു ഭക്തികൈക്കൊണ്ടു ഞാനും :സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ! :ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു? 1410 :എന്നതോർത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി :പന്നഗവിഭൂഷണൻതന്നനുഗ്രഹശക്ത്യാ. :മൃത്യുശാസനാചാപം മുറിച്ചീടുന്ന പുമാൻ :ഭർത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം :ചിത്തത്തിൽ നിരൂപിച്കുവരുത്തി നൃപന്മാരെ :ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും :ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടൻ :ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ :അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ :ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ." 1420 :ദർപ്പകസമനായ ചില്പുരുഷനെ നോക്കി :പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും: :"അദ്യ മേ സഫലമായ് വന്നു മാനുഷജന്മം :ഖദ്യോതായുതസഹസ്രോദ്യോത രൂപത്തൊടും :ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി :വിദ്യുൽസമ്യുതമായ ജീമൂതമെന്നപോലെ :ശക്തിയാം ദേവിയോടും യുക്തനായ് കാൺകമൂലം :ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം. :രക്തപങ്കജചരണാഗ്രേ സന്തതം മമ :ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം 1430 :ത്വൽ പാദാംബുജഗളീതാംബു ബിന്ദുക്കള് ധരി- :ച്ചുല്പലോത്ഭവൻ ജഗത്തൊക്കവേ സൃഷ്ഠിക്കുന്നു :ത്വല്പാദാമ്ബുജ ഗളിഥമ്ബു ധാരണമ് കൊണ്ടു :സർപ്പഭൂഷണൻ ജഗത്തൊക്കെസ്സംഹരിക്കുന്നു; :ത്വൽ പാദാംബുജഗളിതാംധാരണം കൊണ്ടു :സല്പുമാൻ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം :ത്വൽ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും :കില്‌ബിഷത്തോടു വേർപെട്ടു നിർമ്മലയാൾ. :നിന്തിരുവടിയുടെ നാമകീർത്തനം കൊണ്ടു :ബന്ധവുമകന്നു മോക്ഷത്തെയും ലഭിക്കുന്നു 1440 :സന്തതം യോഗസ്ഥൻമാരാകിയ മുനീന്ദ്രന്മാർ; :ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം" :ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും :ഭക്തികൈക്കൊണ്ടു കൊടുത്തീടിനാൻ മഹാധനം; :കരികളറുനൂറും പതിനായിരം തേരും :തുരഗങ്ങളെയും നൽകീടിനാൻ നൂറായിരം; :പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും :വസ്ത്രങ്ങൾ ദിവ്യങ്ങളായുള്ളതും ബഹുവിധം. :മുത്തുമാലകൾ ദിവ്യരത്നങ്ങൾ പലതരം :പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും 1450 :സീതാദേവിക്കു കൊടുത്തീടിനാൻ ജനകനും; :പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും. :വിധിനന്ദനപ്രമുഖന്മാരാം മുനികളെ :വിധിപൂർവ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാൻ. :സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും :സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു :കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും :തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു :നിർമ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ- :ധർമ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ. 1460 :ചിന്മയൻ മായാമയനായ രാഘവൻ നിജ- :ധർമ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു. :മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും :മൃദുഗാനങ്ങൾ തേടും വീണയും കുഴലുകൾ :ശൃംഗകാഹളങ്ങളും മദ്ദളമിടക്കകൾ :ശൃംഗാരരസപരിപൂർണ്ണവേഷങ്ങളോടും :ആന തേർ കുതിര കാലാളായ പടയോടു- :മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും :കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ :ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും 1470 :വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ- :ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ. :സന്നാഹത്തോടു നടന്നീടുമ്പോൾ ജനകനും :പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം :വെൺകൊറ്റക്കുട തഴ വെൺചാമരങ്ങളോടും :തിങ്കൾമണ്ഡലം തൊഴുമാലവട്ടങ്ങളോടും :ചെങ്കൊടിക്കൂറകൾകൊണ്ടങ്കിതധ്വജങ്ങളും :കുങ്കുമമലയജകസ്തൂരിഗന്ധത്തോടും :നടന്നു വിരവോടു മൂന്നു യോജന വഴി :കടന്നനേരം കണ്ടു ദുർന്നിമിത്തങ്ങളെല്ലാം. 1480 </div> fpnypsl8peey4dj3kjj3cr2ebd9k3aa അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഭാർഗ്ഗവഗർവശമനം 0 3914 246721 211137 2026-08-18T13:58:15Z ~2026-44247-58 13522 246721 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = [[../സീതാസ്വയംവരം|സീതാസ്വയംവരം]] | next = [[../../അയോദ്ധ്യാകാണ്ഡം|അയോദ്ധ്യാകാണ്ഡം ആരംഭം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> :അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ :"ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ. :"മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ :പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, :ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ :ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും." :ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം :പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും. :നീലനീരദനിഭനിർമ്മലവർണ്ണത്തോടും :നീലലോഹിതശിഷ്യൻ ബഡവാനലസമൻ 1490 :ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു :പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ :ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ; :ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും. :ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമന്തന്നെ- :പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം: :"കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ! :മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ! :ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി- :പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ! 1500 :പരശുപാണേ! പരിപാലയ കുലം മമ :പരമേശ്വരപ്രിയ! പരിപാലയ നിത്യം. :പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി- :ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ! :കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ! :കാൽത്തളിരിണ തവ ശരണം മമ വിഭോ!" :ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ :ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം :വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ :സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ: 1510 :"ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ? :മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ :നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ; :വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ. :നീയല്ലോ ബലാൽ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ :കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം :ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു :സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ. :അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു- :ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും 1520 :ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ? :ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ". :രേണുകാത്മജനേവം പറഞ്ഞോരന്തരം :ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും :അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും :സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു. :എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും :ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും :പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു, :സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും. 1530 :മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും :ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്‌തു: :"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ :വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ :ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ! :സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു? :നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി- :ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ? :അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ- :ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും. 1540 :ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ :ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും. :ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല :ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ. :അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല :നിന്തിരുവടിയുടെ ചിന്തിത മതുമൂലം :വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ- :മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട." സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ 1550 ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവൻ മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം നന്ദിച്ചു ദശരഥനന്ദനൻ വില്ലും വാങ്ങി നിന്നരുളുന്നനേരമീരേഴു ലോകങ്ങളുമൊ ന്നിച്ചു നിറഞ്ഞൊരു തേജസ്സു കാണായ്‌വന്നു. കുലച്ചു ബാണമേകമെടുത്തു തൊടുത്താശു വലിച്ചു നിറച്ചുടൻ നിന്നിതു ജിതശ്രമം ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി: 'മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ! 1560 മാർഗ്ഗണം നിഷ്ഫലമായ്‌വരികയില്ല മമ ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!' ശ്രീരാമവചനംകേട്ടന്നേരം ഭാർഗ്ഗവനു- മാരൂഡാനന്ദമതിനുത്തരമരുൾചെയ്തു: ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ! ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ! ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷേ്ണാ! ശ്രീരാമ രാമ! രമാരമണ! രഘുപതേ! ശ്രീരാമ രാമ! പുരുഷോത്തമ! ദയാനിധേ! ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂർത്തേ! 1570 ശ്രീരാമ! ദശരഥനന്ദന! ഹൃഷീകേശ! ശ്രീരാമരാമരാമ! കൌസല്യാത്മജ! ഹരേ! എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ പങ്കജവിലോചന! കാരുണ്യവാരാന്നിധേ! ചക്രതീർത്ഥത്തിങ്കൽചെന്നെത്രയും ബാല്യകാലേ ചക്രപാണിയെത്തന്നെ തപസ്സു ചെയ്‌തേൻ ചിരം ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം നിഗ്രഹിച്ചനുദിനം സേവിച്ചേൻ ഭഗവാനെ. വിഷ്ണു കൈവല്യമൂർത്തി ഭഗവാൻ നാരായണൻ ജിഷ്ണുസേവിതൻ ഭജനീയനീശ്വരൻ നാഥൻ 1580 മാധവൻ പ്രസാദിച്ചു മല്പുരോഭാഗേ വന്നു സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാൻ! 'ഉത്തിഷേ്ഠാത്തിഷ്ഠ ബ്രഹ്മൻ! തുഷ്ടോഹം തപസാ തേ സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും മത്തേജോയുക്തൻ ഭവാനെന്നതുമറിഞ്ഞാലും. കർത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ! കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ ചൊല്ലെഴും കാർത്തവീര്യാർജ്ജുനനാം നൃപേന്ദ്രനെ വല്ലജാതിയുമവൻ മല്ക്കലാംശജനല്ലോ വല്ലഭം ധനുർവേദത്തിന്നവനേറുമല്ലോ. 1590 ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക പൃഥ്വീമണ്ഡലമൊക്കെപ്പിന്നെശ്ശാന്തിയെപ്രാപി- ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും. പിന്നെ ഞാൻ ത്രേതായുഗേ ഭൂമിയിൽ ദശരഥൻ തന്നുടെ തനയനായ്‌വന്നവതരിച്ചീടും. അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ- സ്സന്യൂനം ദാശരഥിതന്നിലാക്കീടുക നീ. പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത- മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ!' 1600 എന്നരുൾചെയ്തു മറഞ്ഞീടിനാൻ നാരായണൻ തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥാ! നിന്തിരുവടിതന്നെ വന്നവതരിച്ചോരു പംക്തിസ്യന്ദനസുതനല്ലോ നീ ജഗല്പതേ! എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം ബ്രഹ്മാദിദേവകളാൽ പ്രാർത്ഥിയ്ക്കപ്പെട്ടുള്ളോരു കർമ്മങ്ങൾ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ. സാക്ഷാൽ ശ്രീനാരായണൻതാനല്ലോ ഭവാൻ ജഗ- ത്സാക്ഷിയായിടും വിഷ്ണു ഭഗവാൻ ജഗന്മയൻ. 1610 ഇന്നിപ്പോൾ സഫലമായ് വന്നിതു മമ ജന്മം മുന്നം ചെയ്‌തൊരു തപസ്സാഫല്യമെല്ലാം വന്നു. ബ്രഹ്മമുഖ്യന്മാരാലും കണ്ടു കിട്ടീടാതൊരു നിർമ്മലമായ രൂപം കാണായ് വന്നതുമൂലം ധന്യനായ് കൃതാർത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ; നിന്നുടെ രൂപമുള്ളിൽ സന്തതം വസിയേ്ക്കണം. അജ്ഞാനോൽഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങൾ സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ! നിർവ്വികാരത്മാ പരിപൂർണ്ണനായിരിപ്പൊരു നിർവ്വാണപ്രദനല്ലോ നിന്തിരുവടി പാർത്താൽ. 1620 വഹ്നിയിൽ ധൂമം പോലെ വാരിയിൽ നുര പോലെ നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം! യാവത്തര്യന്തം മായാസംവൃതം ലോകമോർത്താൽ താവത്തര്യന്തമറിയാവതല്ല ഭവത്തത്ത്വം. സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും ത്വൽസേവാരതന്മാരാം മാനുഷർ മെല്ലെ മെല്ലെ ത്വന്മായാരചിതമാം സംസാരപാരാവാരം തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ. ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങൾക്കുള്ളജ്ഞാ നം നീക്കുവോരു സദ്ഗുരു ലഭിച്ചീടും. 1630 സൽഗുരുവരങ്കൽനിന്നമ്പോടു വാക്യജ്ഞാനമുൾക്കാ മ്പിലുദിച്ചീടും ത്വൽപ്രസാദത്താലപ്പോൾ. കർമ്മബന്ധത്തിങ്കൽനിന്നാശു വേർപെട്ടു ഭവച്ചിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും. ത്വൽഭക്തിവിഹീനന്മാരായുള്ള ജനങ്ങൾക്കു കല്പകോടികൾകൊണ്ടും സിദ്ധിയ്ക്കയില്ലയല്ലോ. വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും അജ്ഞാനം നീക്കി ത്വൽബോധം മമ സിദ്ധിയേ്ക്കണം., ആകയാൽ ത്വത്താദപത്മങ്ങളിൽ സദാകാല മാകുലംകൂടാതൊരു ഭക്തി സംഭവിയേ്ക്കണം. 1640 നമസ്‌തേ ജഗത്പതേ! നമസ്‌തേ രമാപതേ! നമസ്‌തേ ദാശരഥേ! നമസ്‌തേ സതാം പതേ! നമസ്‌തേ വേദപതേ! നമസ്‌േത ദേവപതേ! നമസ്‌തേ മഖപതേ! നമസ്‌തേ ധരാപതേ! നമസ്‌തേ ധർമ്മപതേ! നമസ്‌തേ സീതാപതേ! നമസ്‌തേ കാരുണ്യാബ്ധേ! നമസ്‌തേ ചാരുമൂർത്തേ! നമസ്‌തേ രാമ രാമ! നമസ്‌തേ രാമചന്ദ്ര! നമസ്‌തേ രാമ രാമ! നമസ്‌തേ രാമഭദ്ര! സന്തതം നമോസ്തു തേ ഭഗവൻ! നമോസ്തു തേ ചിന്തയേ ഭവച്ചരണാംബുജം നമോസ്തു തേ 1650 സ്വർഗ്ഗതിയ്ക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യ- മൊക്കെ നിൻ ബാണത്തിനു ലക്ഷ്യമായ് ഭവിയേ്ക്കണം.' എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാഥൻ മന്ദഹാസവും ചെയ്തു ഭാർഗ്ഗവനോടു ചൊന്നാൻ: 'സന്തോഷം പ്രാപിച്ചേൻ ഞാൻ നിന്തിരുവടിയുള്ളിലെ ന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേൻ' പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോൾ സാദരം ദശരഥപുത്രനോടരുൾ ചെയ്തു: 'ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കിൽ പാദഭക്തന്മാരിലും പാദപത്മങ്ങളിലും 1660 ചേതസി സദാകാലം ഭക്തി സംഭവിയേ്ക്കണം മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ! ഇസ്‌താേത്രം മയാ കൃതം ജപിച്ചീടുന്ന പുമാൻ ഭക്തനായ് തത്വജ്ഞനായീടേണം, വിശേഷിച്ചും മൃത്യു വന്നടുക്കുമ്പോൾ ത്വത്താദാംബുജസ്മൃതി ചീത്തേ സംഭവിപ്പതിന്നായനുഗ്രഹിയേ്ക്കണം.' 'അങ്ങനെ തന്നെ'യെന്നു രാഘവൻ നിയോഗത്താൽ തിങ്ങിന ഭക്തിപൂണ്ടു രേണുകാതനയനും സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി പ്രീതനായ്‌ചെന്നു മഹേന്ദ്രാചലം പുക്കീടിനാൻ. 1670 ഭൂപതി ദശരഥൻതാനതിസന്തുഷ്ടനായ് താപവുമകന്നു തൻപുത്രനാം രാമൻതന്നെ ഗാഡമായാശ്ലേഷം ചെയ്താനന്ദാശ്രുക്കളോടും പ്രൌഡാത്മാവായ വിധിനന്ദനനോടും കൂടി പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയിൽ സ്വസ്ഥമാനസനായ് വാണീടിനാൻ കീർത്തിയോടെ. ശ്രീരാമാദികൾ നിജഭാര്യമാരോടും കൂടി സൈ്വരമായ് രമിച്ചുവാണീടിനാരെല്ലാവരും. വൈകുണ്ഠപുരിതന്നിൽ ശ്രീഭഗവതിയോടും വൈകുണ്ഠൻ വാഴും പോലെ രാഘവൻ സീതയോടും 1680 ആനന്ദമൂർത്തി മായാമാനുഷവേഷം കൈക്കൊ ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം. കേകയനരാധിപനാകിയ യുധാജിത്തും കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെൽവാൻ ദൂതനെയയച്ചതു കണ്ടൊരു ദശരഥൻ സോദരനായ് മേവീടും ശത്രുഘ്‌നനോടും കൂടി സാദരം ഭരതനെപ്പോവാനായ് നിയോഗിച്ചാ നാദരവോടും നടന്നീടിനാരവർകളും. മാതുലൻതന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാർ മോദമുൾക്കൊണ്ടു വസിച്ചീടിനാരതുകാലം. 1690 മൈഥിലിയോടും നിജനന്ദനനോടും ചേർന്നു കൌസല്യാദേവിതാനും പരമാനന്ദം പൂണ്ടാൾ. രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ ഭാമിനിമാരോടുമാനന്ദിച്ചു ദശരഥൻ സാകേതപുരിതന്നിൽ സുഖിച്ചു വാണീടിനാൻ പാകശാസനനമരാലയേ വാഴുംപോലെ. നിർവ്വികാരാത്മാവായ പരമാനന്ദമൂർത്തി സർവ്വലോകാനന്ദാർത്ഥം മനുഷ്യാകൃതിപൂണ്ടു തന്നുടെ മായാദേവിയാകിയ സീതയോടുമൊ ന്നിച്ചുവാണാനയോദ്ധ്യാപുരിതന്നിലന്നേ. 1700 ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ബാലകാണ്ഡം സമാപ്തം </div> f6h5qlpzv6a32rz6p1j9apedirai44i അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം 0 4381 246723 22850 2026-08-18T14:22:32Z ~2026-44247-58 13522 246723 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[അയോദ്ധ്യാകാണ്ഡം]] | previous = [[../ബാലകാണ്ഡം/ഭാർഗ്ഗവഗർവശമനം|ഭാർഗ്ഗവഗർവശമനം]] | next = [[/നാരദരാഘവസംവാദം|നാരദരാഘവസംവാദം]] | notes = }} {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <div class="prose"> <poem> '''ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു''' താർമകൾക്കൻപുള്ള തത്തേ വരികെടൊ താമസശീലമകറ്റേണമാശു നീ ദാമോദരൻ ചരിതാമൃതമിന്നിയും ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്‌. എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ പങ്കമെല്ലാമകലും പല ജാതിയും സങ്കടമേതും വരികയുമില്ലല്ലോ പങ്കജനേത്രൻ കഥകൾ കേട്ടീടിനാൽ. ഭാർഗ്ഗവിയാകിയ ജാനകി തന്നുടെ ഭാഗ്യജലനിധിയാകിയ രാഘവൻ 10 ഭാർഗ്ഗവൻ തന്നുടെ ദർപ്പം ശമിപ്പിച്ചു മാർഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു താതനോടും നിജ മാതൃജനത്തോടും ധാതൃസുതനാം ഗുരുവരൻ തന്നൊടും ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു മേദിനീപുത്രിയാം ഭാമിനി തന്നൊടും വന്നെതിരേറ്റൊരു പൗരജനത്തൊടും ചെന്നു മഹാരാജധാനിയകം പുക്കു. വന്നിതു സൗഖ്യം ജഗത്തിനു രാഘവൻ തന്നുടെ നനാഗുണഗണം കാൺകയാൽ. 20 രുദ്രൻ പരമേശ്വരൻ ജഗദീശ്വരൻ കദ്രുസുതഗണഭൂഷണഭൂഷിതൻ ചിദ്രൂപനദ്വയൻ മൃത്യുഞ്ജയൻ പരൻ ഭദ്രപ്രദൻ ഭഗവാൻ ഭവഭഞ്ജനൻ രുദ്രാണിയാകിയ ദേവിക്കുടൻ രാമ- ഭദ്രകഥാമൃതസാരം കൊടുത്തപ്പോൾ വിദ്രുമതുല്യാധരിയായ ഗൗരിയാ- മദ്രിസുതയുമാനന്ദവിവശയായ്‌ ഭർത്തൃപാദപ്രണാമം ചെയ്തു സമ്പൂർണ്ണ- ഭക്തിയോടും പുനരേവമരുൾ ചെയ്തു: 30 "നാരായണൻ നളിനായതലോചനൻ നാരീജനമനോമോഹനൻ മാധവൻ നാരദസേവ്യൻ നളിനാസനപ്രിയൻ നാരകാരാതി നളിനശരഗുരു നാഥൻ നരസഖൻ നാനാജഗന്മയൻ നാദ വിദ്യാത്മക ന്നാമ സഹസ്രവാൻ നാളീകരമ്യവദനൻ നരകാരി നാളീകബാന്ധവവംശസമുത്ഭവൻ ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ കാരുണ്യവാരിധി കാമഫലപ്രദൻ 40 രാക്ഷസവംശവിനാശനകാരണൻ സാക്ഷാൽ മുകുന്ദനാനന്ദപ്രദൻ പുമാൻ ഭക്തജനോത്തമഭുക്തിമുക്തിപ്രദൻ സക്തിവിമുക്തന്വിമുക്തഹൃദിസ്ഥിതൻ വ്യക്തനവ്യക്തനനന്തനനാമയൻ ശക്തിയുക്തൻ ശരണാഗതവത്സലൻ നക്തഞ്ചരേശ്വരനായ ദശാസ്യനു മുക്തികൊടുത്തവൻ തന്റെ ചരിത്രങ്ങൾ നക്തന്ദിവം ജീവിതാവധി കേൾക്കിലും തൃപ്തി വരാ മമ വേണ്ടീല മുക്തിയും". ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോൾ മന്ദസ്മിതം ചെയ്തു മന്മഥനാശനൻ സുന്ദരീ കേട്ടുകൊൾകെന്നരുളിച്ചെയ്തു. </poem> </div> <!-- :*[[/നാരദരാഘവസംവാദം|നാരദരാഘവസംവാദം]] :*[[/ശ്രീരാമാഭിഷേകാരംഭം|ശ്രീരാമാഭിഷേകാരംഭം]] :*[[/അഭിഷേകവിഘ്നം|അഭിഷേകവിഘ്നം]] :*[[/വിച്ഛിന്നാഭിഷേകം|വിച്ഛിന്നാഭിഷേകം]] :*[[/ലക്ഷ്മണസാന്ത്വനം|ലക്ഷ്മണസാന്ത്വനം]] :*[[/രാമസീതാതത്ത്വം|രാമസീതാതത്ത്വം]] :*[[/യാത്രാരംഭം|യാത്രാരംഭം]] :*[[/വനയാത്ര|വനയാത്ര]] :*[[/ഗുഹസംഗമം|ഗുഹസംഗമം]] :*[[/ലക്ഷ്മണഗുഹസംവാദം|ലക്ഷ്മണഗുഹസംവാദം]] :*[[/ഭരദ്വാജാശ്രമപ്രവേശം|ഭരദ്വാജാശ്രമപ്രവേശം]] :*[[/വാല്മീക്യാശ്രമപ്രവേശം|വാല്മീക്യാശ്രമപ്രവേശം]] :*[[/വാല്മീകിയുടെ ആത്മകഥ|വാല്മീകിയുടെ ആത്മകഥ]] :*[[/ദശരഥന്റെ ചരമം|ദശരഥന്റെ ചരമം]] :*[[/ഭരതാനയനം|ഭരതാനയനം]] :*[[/ഭരതപ്രലാപം|ഭരതപ്രലാപം]] :*[[/സംസ്കാരകർമ്മം|സംസ്കാരകർമ്മം]] :*[[/ഭരതന്റെ വനയാത്ര|ഭരതന്റെ വനയാത്ര]] :*[[/ഭരതരാഘവസംവാദം|ഭരതരാഘവസംവാദം]] :*[[/അത്ര്യാശ്രമപ്രവേശം|അത്ര്യാശ്രമപ്രവേശം]] --> [[വർഗ്ഗം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] 92xnjafkxdkcaw5pyfuu84g5224al1w 246739 246723 2026-08-19T03:02:48Z ~2026-44247-58 13522 246739 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[അയോദ്ധ്യാകാണ്ഡം]] | previous = [[../ബാലകാണ്ഡം/ഭാർഗ്ഗവഗർവശമനം|ഭാർഗ്ഗവഗർവശമനം]] | next = [[/നാരദരാഘവസംവാദം|നാരദരാഘവസംവാദം]] | notes = }} {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <div class="prose"> <poem> '''ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു''' താർമകൾക്കൻപുള്ള തത്തേ വരികെടൊ താമസശീലമകറ്റേണമാശു നീ ദാമോദരൻ ചരിതാമൃതമിന്നിയും ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്‌. എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ പങ്കമെല്ലാമകലും പല ജാതിയും സങ്കടമേതും വരികയുമില്ലല്ലോ പങ്കജനേത്രൻ കഥകൾ കേട്ടീടിനാൽ. ഭാർഗ്ഗവിയാകിയ ജാനകി തന്നുടെ ഭാഗ്യജലനിധിയാകിയ രാഘവൻ 10 ഭാർഗ്ഗവൻ തന്നുടെ ദർപ്പം ശമിപ്പിച്ചു മാർഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു താതനോടും നിജ മാതൃജനത്തോടും ധാതൃസുതനാം ഗുരുവരൻ തന്നൊടും ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു മേദിനീപുത്രിയാം ഭാമിനി തന്നൊടും വന്നെതിരേറ്റൊരു പൗരജനത്തൊടും ചെന്നു മഹാരാജധാനിയകം പുക്കു. വന്നിതു സൗഖ്യം ജഗത്തിനു രാഘവൻ തന്നുടെ നനാഗുണഗണം കാൺകയാൽ. 20 രുദ്രൻ പരമേശ്വരൻ ജഗദീശ്വരൻ കദ്രുസുതഗണഭൂഷണഭൂഷിതൻ ചിദ്രൂപനദ്വയൻ മൃത്യുഞ്ജയൻ പരൻ ഭദ്രപ്രദൻ ഭഗവാൻ ഭവഭഞ്ജനൻ രുദ്രാണിയാകിയ ദേവിക്കുടൻ രാമ- ഭദ്രകഥാമൃതസാരം കൊടുത്തപ്പോൾ വിദ്രുമതുല്യാധരിയായ ഗൗരിയാ- മദ്രിസുതയുമാനന്ദവിവശയായ്‌ ഭർത്തൃപാദപ്രണാമം ചെയ്തു സമ്പൂർണ്ണ- ഭക്തിയോടും പുനരേവമരുൾ ചെയ്തു: 30 "നാരായണൻ നളിനായതലോചനൻ നാരീജനമനോമോഹനൻ മാധവൻ നാരദസേവ്യൻ നളിനാസനപ്രിയൻ നാരകാരാതി നളിനശരഗുരു നാഥൻ നരസഖൻ നാനാജഗന്മയൻ നാദ വിദ്യാത്മക ന്നാമ സഹസ്രവാൻ നാളീകരമ്യവദനൻ നരകാരി നാളീകബാന്ധവവംശസമുത്ഭവൻ ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ കാരുണ്യവാരിധി കാമഫലപ്രദൻ 40 രാക്ഷസവംശവിനാശനകാരണൻ സാക്ഷാൽ മുകുന്ദനാനന്ദപ്രദൻ പുമാൻ ഭക്തജനോത്തമഭുക്തിമുക്തിപ്രദൻ സക്തിവിമുക്തന്വിമുക്തഹൃദിസ്ഥിതൻ വ്യക്തനവ്യക്തനനന്തനനാമയൻ ശക്തിയുക്തൻ ശരണാഗതവത്സലൻ നക്തഞ്ചരേശ്വരനായ ദശാസ്യനു മുക്തികൊടുത്തവൻ തന്റെ ചരിത്രങ്ങൾ നക്തന്ദിവം ജീവിതാവധി കേൾക്കിലും തൃപ്തി വരാ മമ വേണ്ടീല മുക്തിയും". 50 ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോൾ മന്ദസ്മിതം ചെയ്തു മന്മഥനാശനൻ സുന്ദരീ കേട്ടുകൊൾകെന്നരുളിച്ചെയ്തു. </poem> </div> <!-- :*[[/നാരദരാഘവസംവാദം|നാരദരാഘവസംവാദം]] :*[[/ശ്രീരാമാഭിഷേകാരംഭം|ശ്രീരാമാഭിഷേകാരംഭം]] :*[[/അഭിഷേകവിഘ്നം|അഭിഷേകവിഘ്നം]] :*[[/വിച്ഛിന്നാഭിഷേകം|വിച്ഛിന്നാഭിഷേകം]] :*[[/ലക്ഷ്മണസാന്ത്വനം|ലക്ഷ്മണസാന്ത്വനം]] :*[[/രാമസീതാതത്ത്വം|രാമസീതാതത്ത്വം]] :*[[/യാത്രാരംഭം|യാത്രാരംഭം]] :*[[/വനയാത്ര|വനയാത്ര]] :*[[/ഗുഹസംഗമം|ഗുഹസംഗമം]] :*[[/ലക്ഷ്മണഗുഹസംവാദം|ലക്ഷ്മണഗുഹസംവാദം]] :*[[/ഭരദ്വാജാശ്രമപ്രവേശം|ഭരദ്വാജാശ്രമപ്രവേശം]] :*[[/വാല്മീക്യാശ്രമപ്രവേശം|വാല്മീക്യാശ്രമപ്രവേശം]] :*[[/വാല്മീകിയുടെ ആത്മകഥ|വാല്മീകിയുടെ ആത്മകഥ]] :*[[/ദശരഥന്റെ ചരമം|ദശരഥന്റെ ചരമം]] :*[[/ഭരതാനയനം|ഭരതാനയനം]] :*[[/ഭരതപ്രലാപം|ഭരതപ്രലാപം]] :*[[/സംസ്കാരകർമ്മം|സംസ്കാരകർമ്മം]] :*[[/ഭരതന്റെ വനയാത്ര|ഭരതന്റെ വനയാത്ര]] :*[[/ഭരതരാഘവസംവാദം|ഭരതരാഘവസംവാദം]] :*[[/അത്ര്യാശ്രമപ്രവേശം|അത്ര്യാശ്രമപ്രവേശം]] --> [[വർഗ്ഗം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] 923ydduw5c532nifmg87qit9jyrgfuo അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/നാരദരാഘവസംവാദം 0 4409 246740 21166 2026-08-19T04:43:03Z ~2026-44247-58 13522 246740 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[അയോദ്ധ്യാകാണ്ഡം]] | previous = [[../../അയോദ്ധ്യാകാണ്ഡം|അയോദ്ധ്യാകാണ്ഡം ആരംഭം]] | next = [[../ശ്രീരാമാഭിഷേകാരംഭം|ശ്രീരാമാഭിഷേകാരംഭം]] | notes = }} {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <div class="prose"> <poem> എങ്കിലൊരുദിനം ദാശരഥിരാമൻ പങ്കജലോചനൻ ഭക്തപരായണൻ മംഗലദേവതാകാമുകൻ രാഘവൻ അംഗജനാശനവന്ദിതൻ കേശവൻ അംഗജലീലപൂണ്ടന്തഃപുത്തിങ്കൽ മംഗലഗാത്രിയാം ജാനകി തന്നൊടും 60 നീലോത്‌പലദളലോലവിലോചനൻ നീലോപലാഭൻ നിരുപമൻ നിർമ്മലൻ നീലഗളപ്രിയൻ നിത്യൻ നിരാമയൻ രത്നാഭരണവിഭൂഷിതദേഹനായ്‌ രത്നസിംഹാസനം തന്മേലനാകുലം രത്നദണ്ഡം പൂണ്ടു വെൺചാമരം കൊണ്ടു പത്നിയാൽ വീജിതനായതികോമളൻ ബാലനിശാകരഫാലദേശേലസൻ- മാലേയപങ്കമലങ്കരിച്ചങ്ങനെ 70 ബാലാർക്കസന്നിഭകൗസ്തുഭകന്ധരൻ പ്രാലേയഭാനുസമാനനയാസമം ലീലയാ താംബൂല ചർവ്വണാദ്യൈരതി വേലം വിനോദിച്ചിരുന്നരുളുന്നേരം, ആലോകനാർത്ഥം മഹാമുനി നാരദൻ ഭൂലോകമപ്പോളലങ്കരിച്ചീടിനാൻ. മുഗ്ദ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും ശുദ്ധസ്പടികസങ്കാശ ശരീരനായ്‌ സത്വരമംബരത്തിങ്കൽ നിന്നാദരാൽ തത്രൈവ വേഗാലവതരിച്ചീടിനാൻ. 80 ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു നാരദനെക്കണ്ടെഴുന്നേറ്റു സാദരം നാരീമണിയായ ജാനകിതന്നൊടും പാരിൽ വീണാശു നമസ്കരിച്ചീടിനാൻ. പാദ്യാസനാചമനീയർഘ്യപൂർവ്വക- മാദ്യേന പൂജിതനാകിയ നാരദൻ തന്നിയോഗത്താലിരുന്നൊരു രാഘവൻ മന്ദസ്മിതം പൂണ്ടു നന്ദിച്ചു സാദരം മന്ദം മുനിവരൻ തന്നോടരുൾ ചെയ്തു, "വന്ദേ പദം കരുണാനിധേ, സാമ്പ്രദം. 90 നാനാവിഷയസംഗം പൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ ജ്ഞാനിയാകും തവപാദപങ്കേരുഹം നാനാവിഷയസംഗം പൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ ജ്ഞാനിയാകും തവ പാദപങ്കേരുഹം കണ്ടുകൊൾവാനതി ദുർല്ലഭം നിർണ്ണയം പണ്ടു ഞാൻ ചെയ്തൊരു പുണ്യഫലോദയം കൊണ്ടു കാണ്മാനവകാശവും വന്നിതു പുണ്ഡരീകോത്ഭവപുത്ര, മഹാമുനേ. എന്നുടെ വംശവും ജന്മവും രാജ്യവു- മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ. 100 എന്നാലിനിയെന്തു കാര്യമെന്നും പുന- രെന്നോടരുൾ ചെയ്ക വേണം ദയാനിധേ. എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ സന്തോഷമുൾക്കൊണ്ടരുൾ ചെയ്കയും വേണം. മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കിൽ സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ. ഇത്ഥമാകർണ്യ രഘുവരൻ തന്നൊടു മുഗ്ദ്ധഹാസേന മുനിവരനാകിയ നാരദനും ഭക്തവത്സലനാം മനു- വീരനെ നോക്കി സരസമരുൾ ചെയ്തു. 110 "എന്തിനിന്നെന്നെ മോഹിപ്പിപ്പതിന്നു നീ സന്തതം ലോകാനുകാരികളായതി- ചാതുര്യമുള്ളൊരു വാക്കുകളേറ്റവും മാധുര്യമോടു ചൊല്ലീടുവതിങ്ങനെ? മുഗ്ദ്ധങ്ങളായുള്ള വാക്കുകളെക്കൊണ്ടു ചിത്തമോഹം വളർക്കേണ്ട രഘുപതേ. ലൗകികമായുള്ള വാക്യങ്ങളെന്നാലും ലോകോത്തമാന്മാർക്കു വേണ്ടിവരുമല്ലോ! യോഗേശനായ നീ സംസാരി ഞാനെന്നു ലോകേശ, ചൊന്നതു സത്യമത്രേ ദൃഢം, 120 സർവ്വജഗത്തിനും കാരണഭൂതയായ്‌ സർവ്വമാതാവായ മായാഭഗവതി സർവ്വജഗൽപ്പിതാവാകിയ നിന്നുടെ ദിവ്യഗൃഹിണിയാകുന്നതു നിർണ്ണയം. ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോൾ ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും. നിന്നുടെ സന്നിധിമാത്രേണ മായയിൽ നിന്നു ജനിക്കുന്നു നാനാപ്രജകളും. അർണ്ണോജസംഭവനായി തൃണാന്തമായ്‌ ഒന്നൊഴിയാതെ ചരാചരജന്തുക്കൾ 130 ഒക്കവേ നിന്നപത്യം, പുനരാകയാൽ ഒക്കും പറഞ്ഞതു സംസാരിയെന്നതും. ഇക്കണ്ട ലോകജന്തുക്കൾക്കു സർവ്വദാ മുഖ്യനാകും പിതാവായതും നീയല്ലോ! ശുക്ലരക്താസിതവർണ്ണഭേദം പൂണ്ടു സത്വരജസ്തമോനാമഗുണത്രയ- യുക്തയായീടിന വിഷ്ണുമഹാമായാ- ശക്തിയല്ലോ തവ പത്നിയാകുന്നതും. സത്വങ്ങളെ ജനിപ്പിക്കുന്നതുമവൾ സത്യം ത്വയോക്തമതിനില്ല സംശയം. 140 പുത്രമിത്രാർത്ഥകളത്രവസ്തുക്കളിൽ സക്തനായുള്ളു ഗൃഹസ്ഥൻ മഹാമതേ ലോകത്രയമഹാഗേഹത്തിനു ഭവാൻ ഏകനായോരു ഗൃഹസ്ഥനാകുന്നതും. നാരായണൻ നീ രമാദേവി ജാനകി ആദിത്യനല്ലോ ഭവാൻ, പ്രഭാ ജാനകി, ശീതകിരണൻ നീ രോഹിണി ജാനകി ആദിതേയാധിപൻ നീ ശചി ജാനകി. ജാതവേദസ്സു നീ സ്വാഹാ മഹീസുതാ, അർക്കജൻ നീ ദണ്ഡനീതിയും ജാനകി. രക്ഷോവരൻ ഭവാൻ താമസി ജാനകി പുഷ്കരാക്ഷൻ ഭവാൻ ഭാർഗ്ഗവി ജാനകി. ശക്രദൂതൻ നീ സദാഗതി ജാനകി., രാജരാജൻ ഭവാൻ സമ്പൽക്കരി സീത രാജരാജൻ നീ വസുന്ധര ജാനകി. രാജപ്രവരകുമാര, രഘുപതേ, രാജീവലോചന, രാമ, ദയാനിധേ രുദ്രനല്ലോ ഭവാൻ രുദ്രാണി ജാനകി സ്വർദ്രുമം നീ ലതാരൂപിണി ജാനകി. വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു സത്യപരാക്രമ, സദ്ഗുണവാരിധേ യാതൊന്നു യാതൊന്നു പുല്ലിംഗവാചകം വേദാന്തവേദ്യ, തൽസർവ്വവുമേവ നീ. ചേതോവിമോഹനസ്ത്രീലിംഗവാചകം യാതൊന്നതൊക്കവേ ജാനകീദേവിയും. നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു- മെങ്ങുമേ കണ്ടീല കേൾപ്പാനുമില്ലല്ലോ. അങ്ങനെയുള്ളോരു നിന്നെത്തിരഞ്ഞറി- ഞ്ഞെങ്ങനെ സേവിച്ചു കൊൾവൂ ജഗൽപതേ. മായയാ മൂടി മറഞ്ഞിരിക്കുന്നൊരു നീയല്ലോ നൂനമവ്യാകൃതമായതും. പിന്നെയതിങ്കൽ നിന്നുള്ളു മഹത്തത്വ- മെന്നതതിങ്കൽ നിന്നുണ്ടായി സൂത്രവും, സർവ്വാത്മകമായ ലിംഗമതിങ്കൽ നി- ന്നുർവ്വീപതേ പുനരുണ്ടായ്ച്ചമഞ്ഞതും, എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ- നിന്ദ്രിയജാലസംയുക്തമായൊന്നല്ലോ! ജന്മമൃതിസുഖദുഃഖാദികളുണ്ടു നിർമ്മലന്മാർ ജീവനെന്നു ചൊല്ലുന്നതും ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ- ച്ചൊല്ലുന്നു കാരണോപാധിയെന്നും ചിലർ. മൂലവും സൂക്ഷ്മവും കാരണമെന്നതും മൂലമാം ചിത്തിനുള്ളോരുപാധിത്രയം. എന്നിവറ്റാൽ വിശിഷ്ടം ജീവനായതും അന്യൂനനാം പരൻ തദ്വിയുക്തൻ വിഭോ! സർവ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌ സർവ്വോപരിസ്ഥിതനായ്‌ സർവ്വസാക്ഷിയായ്‌ തേജോമയനാം പരൻ പരമാത്മാവു രാജീവലോചനനാകുന്ന നീയല്ലോ! നിങ്കൽ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങൾ നിങ്കൽ പ്രതിഷ്ഠിതമായിരിക്കുന്നതും നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ നിൻ കളിയാകുന്നിതൊക്കെയോർക്കും വിധൗ. കാരണമെല്ലാറ്റിനും ഭവാൻ നിർണ്ണയം നാരായണ, നരകാരേ, നരാധിപ. ജീവനും രജ്ജുവിങ്കൽ സർപ്പമെന്നുള്ള ഭാവന കൊണ്ടു ഭയത്തെ വഹിക്കുന്നു. നേരേ പരമാത്മാ ഞാനെന്നറിയുമ്പോൾ തീരും ഭവഭയമൃത്യുദുഃഖാദികൾ. ത്വൽക്കഥാനാമശ്രവണാദികൊണ്ടുടൻ ഉൾക്കാമ്പിലുണ്ടായ്‌ വരും ക്രമാൽ ഭക്തിയും. ത്വൽപ്പാദപങ്കജഭക്തി മുഴുക്കുമ്പോൾ ത്വൽബ്ബോധവും മനക്കാമ്പിലുദിച്ചിടും. ഭക്തിമുഴുത്തുതത്ത്വജ്ഞാനമുണ്ടായാൽ മുക്തിയും വന്നിടുമില്ലൊരു സംശയം. ത്വൽഭക്തഭൃത്യഭൃത്യന്മാരിലേകനെ- ന്നൽപജ്ഞനാമെന്നെയും കരുതേണമേ. ത്വന്നാഭിപങ്കജത്തിങ്കൽനിന്നേകദാ മുന്നമുണ്ടായി ചതുർമുഖൻ മൽപിതാ. നിന്നുടെ പൗത്രനായ്‌ ഭക്തനായ്‌ മേവിനോ- രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും. പിന്നെയും പിന്നെയും വീണു നമസ്കരി- ച്ചന്നിവണ്ണം പറഞ്ഞീടിനാൻ നാരദൻ. ആനന്ദബാഷ്പപരിപ്ലുതനേത്രനായ്‌ വീണാധരൻ മുനി പിന്നെയും ചൊല്ലിനാൻ: "ഇപ്പോളിവിടേയ്ക്കു ഞാൻ വന്ന കാരണ- മുൽപലസംഭവൻ തന്റെ നിയോഗത്താൽ രാവണനെക്കൊന്നു ലോകങ്ങൾ പാലിപ്പാൻ ദേവകളോടരുൾ ചെയ്തതുകാരണം മർത്യനായ്‌ വന്നു ജനിച്ചു ദശരഥ- പുത്രനായെന്നതോ നിശ്ചയമെങ്കിലും പൂജ്യനായോരു ഭവാനെ ദശരഥൻ രാജ്യരക്ഷാർത്ഥമഭിഷേകമിക്കാലം ചെയ്യുമാറെന്നൊരുമ്പെട്ടിരിക്കുന്നിതു നീയുമതിനനനുകൂലനായ്‌ വന്നിടും. പിന്നെ ദശമുഖനെക്കൊന്നു കൊള്ളുവാൻ എന്നുമവകാശമുണ്ടായ്‌ വരായല്ലോ! സത്യത്തെ രക്ഷിച്ചു കൊള്ളുകെന്നെന്നോടു സത്വരം ചെന്നു പറകെന്നരുൾ ചെയ്തു. സത്യസന്ധൻ ഭവാനെങ്കിലും മാനസേ മർത്യജന്മം കൊണ്ടൂ വിസ്മൃതനായ്‌ വരും." ഇത്തരം നാരദൻ ചൊന്നതു കേട്ടതി- നുത്തരമായരുൾ ചെയ്തിതു രാഘവൻ. "സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം. കാലവിളംബനമെന്തിനെന്നല്ലല്ലീ മൂലമതിനുണ്ടതും പറഞ്ഞീടുവൻ. കാലാവലോകനം കാര്യസാദ്ധ്യം നൃണാം കാലസ്വരൂപനല്ലോ പരമേശ്വരൻ! പ്രാരബ്ധകർമ്മഫലൗഘക്ഷയം വരു- ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാർക്കുമേ കാരണമാത്രം പുരുഷപ്രയാസമെ- ന്നാരുമറിയാതിരിക്കയുമില്ലല്ലോ! നാളെ വനത്തിന്നു പോകുന്നതുണ്ടു ഞാൻ നാളീകലോചനൻ പാദങ്ങൾ തന്നാണെ. പിന്നെച്ചതുർദ്ദശ സംവത്സരം വനം തന്നിൽ മുനിവേഷമോടു വാണീടുവൻ. എന്നാൽ നിശാചരവംശവും രാവണൻ തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ! സീതയെക്കാരണഭൂതയാക്കിക്കൊണ്ടു യാതുധാനാന്വയനാശം വരുത്തുവൻ. സത്യമി"തെന്നരുൾ ചെയ്തു രഘുപതി ചിത്തപ്രമോദേന നാരദനന്നേരം രാഘവൻ തന്നെ പ്രദക്ഷിണവും ചെയ്തു വേഗേന ദണ്ഡനമസ്കാരവും ചെയ്തു. ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു ദേവലോകം ഗമിച്ചീടിനാനാദരാൽ. നാരദരാഘവ സംവാദമിങ്ങനെ നേരേ പഠിക്കതാൻ കേൾക്ക താനോർക്ക താൻ ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു മുക്തി ലഭിക്കുമതിനില്ല സംശയം. ശേഷമിന്നും കഥ കേൾക്കണമെങ്കിലോ ദോഷമകലുവാൻ ചൊല്ലുന്നതുണ്ടു ഞാൻ. </poem> </div> ndm2qu819cjri9to0j7steymoerz14e 246741 246740 2026-08-19T04:50:28Z ~2026-44247-58 13522 246741 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[അയോദ്ധ്യാകാണ്ഡം]] | previous = [[../../അയോദ്ധ്യാകാണ്ഡം|അയോദ്ധ്യാകാണ്ഡം ആരംഭം]] | next = [[../ശ്രീരാമാഭിഷേകാരംഭം|ശ്രീരാമാഭിഷേകാരംഭം]] | notes = }} {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <div class="prose"> <poem> എങ്കിലൊരുദിനം ദാശരഥിരാമൻ പങ്കജലോചനൻ ഭക്തപരായണൻ മംഗലദേവതാകാമുകൻ രാഘവൻ അംഗജനാശനവന്ദിതൻ കേശവൻ അംഗജലീലപൂണ്ടന്തഃപുത്തിങ്കൽ മംഗലഗാത്രിയാം ജാനകി തന്നൊടും 60 നീലോത്‌പലദളലോലവിലോചനൻ നീലോപലാഭൻ നിരുപമൻ നിർമ്മലൻ നീലഗളപ്രിയൻ നിത്യൻ നിരാമയൻ രത്നാഭരണവിഭൂഷിതദേഹനായ്‌ രത്നസിംഹാസനം തന്മേലനാകുലം രത്നദണ്ഡം പൂണ്ടു വെൺചാമരം കൊണ്ടു പത്നിയാൽ വീജിതനായതികോമളൻ ബാലനിശാകരഫാലദേശേലസൻ- മാലേയപങ്കമലങ്കരിച്ചങ്ങനെ 70 ബാലാർക്കസന്നിഭകൗസ്തുഭകന്ധരൻ പ്രാലേയഭാനുസമാനനയാസമം ലീലയാ താംബൂല ചർവ്വണാദ്യൈരതി വേലം വിനോദിച്ചിരുന്നരുളുന്നേരം, ആലോകനാർത്ഥം മഹാമുനി നാരദൻ ഭൂലോകമപ്പോളലങ്കരിച്ചീടിനാൻ. മുഗ്ദ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും ശുദ്ധസ്പടികസങ്കാശ ശരീരനായ്‌ സത്വരമംബരത്തിങ്കൽ നിന്നാദരാൽ തത്രൈവ വേഗാലവതരിച്ചീടിനാൻ. 80 ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു നാരദനെക്കണ്ടെഴുന്നേറ്റു സാദരം നാരീമണിയായ ജാനകിതന്നൊടും പാരിൽ വീണാശു നമസ്കരിച്ചീടിനാൻ. പാദ്യാസനാചമനീയർഘ്യപൂർവ്വക- മാദ്യേന പൂജിതനാകിയ നാരദൻ തന്നിയോഗത്താലിരുന്നൊരു രാഘവൻ മന്ദസ്മിതം പൂണ്ടു നന്ദിച്ചു സാദരം മന്ദം മുനിവരൻ തന്നോടരുൾ ചെയ്തു, "വന്ദേ പദം കരുണാനിധേ, സാമ്പ്രദം. 90 നാനാവിഷയസംഗം പൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ ജ്ഞാനിയാകും തവപാദപങ്കേരുഹം നാനാവിഷയസംഗം പൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ ജ്ഞാനിയാകും തവ പാദപങ്കേരുഹം കണ്ടുകൊൾവാനതി ദുർല്ലഭം നിർണ്ണയം പണ്ടു ഞാൻ ചെയ്തൊരു പുണ്യഫലോദയം കൊണ്ടു കാണ്മാനവകാശവും വന്നിതു പുണ്ഡരീകോത്ഭവപുത്ര, മഹാമുനേ. എന്നുടെ വംശവും ജന്മവും രാജ്യവു- മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ. 100 എന്നാലിനിയെന്തു കാര്യമെന്നും പുന- രെന്നോടരുൾ ചെയ്ക വേണം ദയാനിധേ. എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ സന്തോഷമുൾക്കൊണ്ടരുൾ ചെയ്കയും വേണം. മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കിൽ സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ. ഇത്ഥമാകർണ്യ രഘുവരൻ തന്നൊടു മുഗ്ദ്ധഹാസേന മുനിവരനാകിയ നാരദനും ഭക്തവത്സലനാം മനു- വീരനെ നോക്കി സരസമരുൾ ചെയ്തു. 110 "എന്തിനിന്നെന്നെ മോഹിപ്പിപ്പതിന്നു നീ സന്തതം ലോകാനുകാരികളായതി- ചാതുര്യമുള്ളൊരു വാക്കുകളേറ്റവും മാധുര്യമോടു ചൊല്ലീടുവതിങ്ങനെ? മുഗ്ദ്ധങ്ങളായുള്ള വാക്കുകളെക്കൊണ്ടു ചിത്തമോഹം വളർക്കേണ്ട രഘുപതേ. ലൗകികമായുള്ള വാക്യങ്ങളെന്നാലും ലോകോത്തമാന്മാർക്കു വേണ്ടിവരുമല്ലോ! യോഗേശനായ നീ സംസാരി ഞാനെന്നു ലോകേശ, ചൊന്നതു സത്യമത്രേ ദൃഢം, 120 സർവ്വജഗത്തിനും കാരണഭൂതയായ്‌ സർവ്വമാതാവായ മായാഭഗവതി സർവ്വജഗൽപ്പിതാവാകിയ നിന്നുടെ ദിവ്യഗൃഹിണിയാകുന്നതു നിർണ്ണയം. ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോൾ ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും. നിന്നുടെ സന്നിധിമാത്രേണ മായയിൽ നിന്നു ജനിക്കുന്നു നാനാപ്രജകളും. അർണ്ണോജസംഭവനായി തൃണാന്തമായ്‌ ഒന്നൊഴിയാതെ ചരാചരജന്തുക്കൾ 130 ഒക്കവേ നിന്നപത്യം, പുനരാകയാൽ ഒക്കും പറഞ്ഞതു സംസാരിയെന്നതും. ഇക്കണ്ട ലോകജന്തുക്കൾക്കു സർവ്വദാ മുഖ്യനാകും പിതാവായതും നീയല്ലോ! ശുക്ലരക്താസിതവർണ്ണഭേദം പൂണ്ടു സത്വരജസ്തമോനാമഗുണത്രയ- യുക്തയായീടിന വിഷ്ണുമഹാമായാ- ശക്തിയല്ലോ തവ പത്നിയാകുന്നതും. സത്വങ്ങളെ ജനിപ്പിക്കുന്നതുമവൾ സത്യം ത്വയോക്തമതിനില്ല സംശയം. 140 പുത്രമിത്രാർത്ഥകളത്രവസ്തുക്കളിൽ സക്തനായുള്ളു ഗൃഹസ്ഥൻ മഹാമതേ ലോകത്രയമഹാഗേഹത്തിനു ഭവാൻ ഏകനായോരു ഗൃഹസ്ഥനാകുന്നതും. നാരായണൻ നീ രമാദേവി ജാനകി മാരാരിയുമ് നീയുമാദെവി ജാനകി സാരസ സമ്ബവനായതുമ് നീ തവ ഭാരതി ദേവിയാകുന്നതു ജാനകി ആദിത്യനല്ലോ ഭവാൻ, പ്രഭാ ജാനകി, ശീതകിരണൻ നീ രോഹിണി ജാനകി 150 ആദിതേയാധിപൻ നീ ശചി ജാനകി. ജാതവേദസ്സു നീ സ്വാഹാ മഹീസുതാ, അർക്കജൻ നീ ദണ്ഡനീതിയും ജാനകി. രക്ഷോവരൻ ഭവാൻ താമസി ജാനകി പുഷ്കരാക്ഷൻ ഭവാൻ ഭാർഗ്ഗവി ജാനകി. ശക്രദൂതൻ നീ സദാഗതി ജാനകി., രാജരാജൻ ഭവാൻ സമ്പൽക്കരി സീത രാജരാജൻ നീ വസുന്ധര ജാനകി. രാജപ്രവരകുമാര, രഘുപതേ, രാജീവലോചന, രാമ, ദയാനിധേ രുദ്രനല്ലോ ഭവാൻ രുദ്രാണി ജാനകി സ്വർദ്രുമം നീ ലതാരൂപിണി ജാനകി. വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു സത്യപരാക്രമ, സദ്ഗുണവാരിധേ യാതൊന്നു യാതൊന്നു പുല്ലിംഗവാചകം വേദാന്തവേദ്യ, തൽസർവ്വവുമേവ നീ. ചേതോവിമോഹനസ്ത്രീലിംഗവാചകം യാതൊന്നതൊക്കവേ ജാനകീദേവിയും. നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു- മെങ്ങുമേ കണ്ടീല കേൾപ്പാനുമില്ലല്ലോ. അങ്ങനെയുള്ളോരു നിന്നെത്തിരഞ്ഞറി- ഞ്ഞെങ്ങനെ സേവിച്ചു കൊൾവൂ ജഗൽപതേ. മായയാ മൂടി മറഞ്ഞിരിക്കുന്നൊരു നീയല്ലോ നൂനമവ്യാകൃതമായതും. പിന്നെയതിങ്കൽ നിന്നുള്ളു മഹത്തത്വ- മെന്നതതിങ്കൽ നിന്നുണ്ടായി സൂത്രവും, സർവ്വാത്മകമായ ലിംഗമതിങ്കൽ നി- ന്നുർവ്വീപതേ പുനരുണ്ടായ്ച്ചമഞ്ഞതും, എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ- നിന്ദ്രിയജാലസംയുക്തമായൊന്നല്ലോ! ജന്മമൃതിസുഖദുഃഖാദികളുണ്ടു നിർമ്മലന്മാർ ജീവനെന്നു ചൊല്ലുന്നതും ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ- ച്ചൊല്ലുന്നു കാരണോപാധിയെന്നും ചിലർ. മൂലവും സൂക്ഷ്മവും കാരണമെന്നതും മൂലമാം ചിത്തിനുള്ളോരുപാധിത്രയം. എന്നിവറ്റാൽ വിശിഷ്ടം ജീവനായതും അന്യൂനനാം പരൻ തദ്വിയുക്തൻ വിഭോ! സർവ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌ സർവ്വോപരിസ്ഥിതനായ്‌ സർവ്വസാക്ഷിയായ്‌ തേജോമയനാം പരൻ പരമാത്മാവു രാജീവലോചനനാകുന്ന നീയല്ലോ! നിങ്കൽ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങൾ നിങ്കൽ പ്രതിഷ്ഠിതമായിരിക്കുന്നതും നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ നിൻ കളിയാകുന്നിതൊക്കെയോർക്കും വിധൗ. കാരണമെല്ലാറ്റിനും ഭവാൻ നിർണ്ണയം നാരായണ, നരകാരേ, നരാധിപ. ജീവനും രജ്ജുവിങ്കൽ സർപ്പമെന്നുള്ള ഭാവന കൊണ്ടു ഭയത്തെ വഹിക്കുന്നു. നേരേ പരമാത്മാ ഞാനെന്നറിയുമ്പോൾ തീരും ഭവഭയമൃത്യുദുഃഖാദികൾ. ത്വൽക്കഥാനാമശ്രവണാദികൊണ്ടുടൻ ഉൾക്കാമ്പിലുണ്ടായ്‌ വരും ക്രമാൽ ഭക്തിയും. ത്വൽപ്പാദപങ്കജഭക്തി മുഴുക്കുമ്പോൾ ത്വൽബ്ബോധവും മനക്കാമ്പിലുദിച്ചിടും. ഭക്തിമുഴുത്തുതത്ത്വജ്ഞാനമുണ്ടായാൽ മുക്തിയും വന്നിടുമില്ലൊരു സംശയം. ത്വൽഭക്തഭൃത്യഭൃത്യന്മാരിലേകനെ- ന്നൽപജ്ഞനാമെന്നെയും കരുതേണമേ. ത്വന്നാഭിപങ്കജത്തിങ്കൽനിന്നേകദാ മുന്നമുണ്ടായി ചതുർമുഖൻ മൽപിതാ. നിന്നുടെ പൗത്രനായ്‌ ഭക്തനായ്‌ മേവിനോ- രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും. പിന്നെയും പിന്നെയും വീണു നമസ്കരി- ച്ചന്നിവണ്ണം പറഞ്ഞീടിനാൻ നാരദൻ. ആനന്ദബാഷ്പപരിപ്ലുതനേത്രനായ്‌ വീണാധരൻ മുനി പിന്നെയും ചൊല്ലിനാൻ: "ഇപ്പോളിവിടേയ്ക്കു ഞാൻ വന്ന കാരണ- മുൽപലസംഭവൻ തന്റെ നിയോഗത്താൽ രാവണനെക്കൊന്നു ലോകങ്ങൾ പാലിപ്പാൻ ദേവകളോടരുൾ ചെയ്തതുകാരണം മർത്യനായ്‌ വന്നു ജനിച്ചു ദശരഥ- പുത്രനായെന്നതോ നിശ്ചയമെങ്കിലും പൂജ്യനായോരു ഭവാനെ ദശരഥൻ രാജ്യരക്ഷാർത്ഥമഭിഷേകമിക്കാലം ചെയ്യുമാറെന്നൊരുമ്പെട്ടിരിക്കുന്നിതു നീയുമതിനനനുകൂലനായ്‌ വന്നിടും. പിന്നെ ദശമുഖനെക്കൊന്നു കൊള്ളുവാൻ എന്നുമവകാശമുണ്ടായ്‌ വരായല്ലോ! സത്യത്തെ രക്ഷിച്ചു കൊള്ളുകെന്നെന്നോടു സത്വരം ചെന്നു പറകെന്നരുൾ ചെയ്തു. സത്യസന്ധൻ ഭവാനെങ്കിലും മാനസേ മർത്യജന്മം കൊണ്ടൂ വിസ്മൃതനായ്‌ വരും." ഇത്തരം നാരദൻ ചൊന്നതു കേട്ടതി- നുത്തരമായരുൾ ചെയ്തിതു രാഘവൻ. "സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം. കാലവിളംബനമെന്തിനെന്നല്ലല്ലീ മൂലമതിനുണ്ടതും പറഞ്ഞീടുവൻ. കാലാവലോകനം കാര്യസാദ്ധ്യം നൃണാം കാലസ്വരൂപനല്ലോ പരമേശ്വരൻ! പ്രാരബ്ധകർമ്മഫലൗഘക്ഷയം വരു- ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാർക്കുമേ കാരണമാത്രം പുരുഷപ്രയാസമെ- ന്നാരുമറിയാതിരിക്കയുമില്ലല്ലോ! നാളെ വനത്തിന്നു പോകുന്നതുണ്ടു ഞാൻ നാളീകലോചനൻ പാദങ്ങൾ തന്നാണെ. പിന്നെച്ചതുർദ്ദശ സംവത്സരം വനം തന്നിൽ മുനിവേഷമോടു വാണീടുവൻ. എന്നാൽ നിശാചരവംശവും രാവണൻ തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ! സീതയെക്കാരണഭൂതയാക്കിക്കൊണ്ടു യാതുധാനാന്വയനാശം വരുത്തുവൻ. സത്യമി"തെന്നരുൾ ചെയ്തു രഘുപതി ചിത്തപ്രമോദേന നാരദനന്നേരം രാഘവൻ തന്നെ പ്രദക്ഷിണവും ചെയ്തു വേഗേന ദണ്ഡനമസ്കാരവും ചെയ്തു. ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു ദേവലോകം ഗമിച്ചീടിനാനാദരാൽ. നാരദരാഘവ സംവാദമിങ്ങനെ നേരേ പഠിക്കതാൻ കേൾക്ക താനോർക്ക താൻ ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു മുക്തി ലഭിക്കുമതിനില്ല സംശയം. ശേഷമിന്നും കഥ കേൾക്കണമെങ്കിലോ ദോഷമകലുവാൻ ചൊല്ലുന്നതുണ്ടു ഞാൻ. </poem> </div> fynbx2h6t2f104kh23m8iw43w32zowp 246743 246741 2026-08-19T05:06:44Z ~2026-44247-58 13522 246743 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[അയോദ്ധ്യാകാണ്ഡം]] | previous = [[../../അയോദ്ധ്യാകാണ്ഡം|അയോദ്ധ്യാകാണ്ഡം ആരംഭം]] | next = [[../ശ്രീരാമാഭിഷേകാരംഭം|ശ്രീരാമാഭിഷേകാരംഭം]] | notes = }} {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <div class="prose"> <poem> എങ്കിലൊരുദിനം ദാശരഥിരാമൻ പങ്കജലോചനൻ ഭക്തപരായണൻ മംഗലദേവതാകാമുകൻ രാഘവൻ അംഗജനാശനവന്ദിതൻ കേശവൻ അംഗജലീലപൂണ്ടന്തഃപുത്തിങ്കൽ മംഗലഗാത്രിയാം ജാനകി തന്നൊടും 60 നീലോത്‌പലദളലോലവിലോചനൻ നീലോപലാഭൻ നിരുപമൻ നിർമ്മലൻ നീലഗളപ്രിയൻ നിത്യൻ നിരാമയൻ രത്നാഭരണവിഭൂഷിതദേഹനായ്‌ രത്നസിംഹാസനം തന്മേലനാകുലം രത്നദണ്ഡം പൂണ്ടു വെൺചാമരം കൊണ്ടു പത്നിയാൽ വീജിതനായതികോമളൻ ബാലനിശാകരഫാലദേശേലസൻ- മാലേയപങ്കമലങ്കരിച്ചങ്ങനെ 70 ബാലാർക്കസന്നിഭകൗസ്തുഭകന്ധരൻ പ്രാലേയഭാനുസമാനനയാസമം ലീലയാ താംബൂല ചർവ്വണാദ്യൈരതി വേലം വിനോദിച്ചിരുന്നരുളുന്നേരം, ആലോകനാർത്ഥം മഹാമുനി നാരദൻ ഭൂലോകമപ്പോളലങ്കരിച്ചീടിനാൻ. മുഗ്ദ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും ശുദ്ധസ്പടികസങ്കാശ ശരീരനായ്‌ സത്വരമംബരത്തിങ്കൽ നിന്നാദരാൽ തത്രൈവ വേഗാലവതരിച്ചീടിനാൻ. 80 ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു നാരദനെക്കണ്ടെഴുന്നേറ്റു സാദരം നാരീമണിയായ ജാനകിതന്നൊടും പാരിൽ വീണാശു നമസ്കരിച്ചീടിനാൻ. പാദ്യാസനാചമനീയർഘ്യപൂർവ്വക- മാദ്യേന പൂജിതനാകിയ നാരദൻ തന്നിയോഗത്താലിരുന്നൊരു രാഘവൻ മന്ദസ്മിതം പൂണ്ടു നന്ദിച്ചു സാദരം മന്ദം മുനിവരൻ തന്നോടരുൾ ചെയ്തു, "വന്ദേ പദം കരുണാനിധേ, സാമ്പ്രദം. 90 നാനാവിഷയസംഗം പൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ ജ്ഞാനിയാകും തവപാദപങ്കേരുഹം നാനാവിഷയസംഗം പൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ ജ്ഞാനിയാകും തവ പാദപങ്കേരുഹം കണ്ടുകൊൾവാനതി ദുർല്ലഭം നിർണ്ണയം പണ്ടു ഞാൻ ചെയ്തൊരു പുണ്യഫലോദയം കൊണ്ടു കാണ്മാനവകാശവും വന്നിതു പുണ്ഡരീകോത്ഭവപുത്ര, മഹാമുനേ. എന്നുടെ വംശവും ജന്മവും രാജ്യവു- മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ. 100 എന്നാലിനിയെന്തു കാര്യമെന്നും പുന- രെന്നോടരുൾ ചെയ്ക വേണം ദയാനിധേ. എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ സന്തോഷമുൾക്കൊണ്ടരുൾ ചെയ്കയും വേണം. മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കിൽ സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ. ഇത്ഥമാകർണ്യ രഘുവരൻ തന്നൊടു മുഗ്ദ്ധഹാസേന മുനിവരനാകിയ നാരദനും ഭക്തവത്സലനാം മനു- വീരനെ നോക്കി സരസമരുൾ ചെയ്തു. 110 "എന്തിനിന്നെന്നെ മോഹിപ്പിപ്പതിന്നു നീ സന്തതം ലോകാനുകാരികളായതി- ചാതുര്യമുള്ളൊരു വാക്കുകളേറ്റവും മാധുര്യമോടു ചൊല്ലീടുവതിങ്ങനെ? മുഗ്ദ്ധങ്ങളായുള്ള വാക്കുകളെക്കൊണ്ടു ചിത്തമോഹം വളർക്കേണ്ട രഘുപതേ. ലൗകികമായുള്ള വാക്യങ്ങളെന്നാലും ലോകോത്തമാന്മാർക്കു വേണ്ടിവരുമല്ലോ! യോഗേശനായ നീ സംസാരി ഞാനെന്നു ലോകേശ, ചൊന്നതു സത്യമത്രേ ദൃഢം, 120 സർവ്വജഗത്തിനും കാരണഭൂതയായ്‌ സർവ്വമാതാവായ മായാഭഗവതി സർവ്വജഗൽപ്പിതാവാകിയ നിന്നുടെ ദിവ്യഗൃഹിണിയാകുന്നതു നിർണ്ണയം. ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോൾ ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും. നിന്നുടെ സന്നിധിമാത്രേണ മായയിൽ നിന്നു ജനിക്കുന്നു നാനാപ്രജകളും. അർണ്ണോജസംഭവനായി തൃണാന്തമായ്‌ ഒന്നൊഴിയാതെ ചരാചരജന്തുക്കൾ 130 ഒക്കവേ നിന്നപത്യം, പുനരാകയാൽ ഒക്കും പറഞ്ഞതു സംസാരിയെന്നതും. ഇക്കണ്ട ലോകജന്തുക്കൾക്കു സർവ്വദാ മുഖ്യനാകും പിതാവായതും നീയല്ലോ! ശുക്ലരക്താസിതവർണ്ണഭേദം പൂണ്ടു സത്വരജസ്തമോനാമഗുണത്രയ- യുക്തയായീടിന വിഷ്ണുമഹാമായാ- ശക്തിയല്ലോ തവ പത്നിയാകുന്നതും. സത്വങ്ങളെ ജനിപ്പിക്കുന്നതുമവൾ സത്യം ത്വയോക്തമതിനില്ല സംശയം. 140 പുത്രമിത്രാർത്ഥകളത്രവസ്തുക്കളിൽ സക്തനായുള്ളു ഗൃഹസ്ഥൻ മഹാമതേ ലോകത്രയമഹാഗേഹത്തിനു ഭവാൻ ഏകനായോരു ഗൃഹസ്ഥനാകുന്നതും. നാരായണൻ നീ രമാദേവി ജാനകി മാരാരിയുമ് നീയുമാദെവി ജാനകി സാരസ സമ്ബവനായതുമ് നീ തവ ഭാരതി ദേവിയാകുന്നതു ജാനകി ആദിത്യനല്ലോ ഭവാൻ, പ്രഭാ ജാനകി, ശീതകിരണൻ നീ രോഹിണി ജാനകി 150 ആദിതേയാധിപൻ നീ ശചി ജാനകി. ജാതവേദസ്സു നീ സ്വാഹാ മഹീസുതാ, അർക്കജൻ നീ ദണ്ഡനീതിയും ജാനകി. രക്ഷോവരൻ ഭവാൻ താമസി ജാനകി പുഷ്കരാക്ഷൻ ഭവാൻ ഭാർഗ്ഗവി ജാനകി. ശക്രദൂതൻ നീ സദാഗതി ജാനകി., രാജരാജൻ ഭവാൻ സമ്പൽക്കരി സീത രാജരാജൻ നീ വസുന്ധര ജാനകി. രാജപ്രവരകുമാര, രഘുപതേ, രാജീവലോചന, രാമ, ദയാനിധേ 160 രുദ്രനല്ലോ ഭവാൻ രുദ്രാണി ജാനകി സ്വദ്രുമം നീ ലതാരൂപിണി ജാനകി. വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു സത്യപരാക്രമ, സദ്ഗുണവാരിധേ യാതൊന്നു യാതൊന്നു പുല്ലിംഗവാചകം വേദാന്തവേദ്യ, തൽസർവ്വവുമേവ നീ. ചേതോവിമോഹനസ്ത്രീലിംഗവാചകം യാതൊന്നതൊക്കവേ ജാനകീദേവിയും. നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു- മെങ്ങുമേ കണ്ടീല കേൾപ്പാനുമില്ലല്ലോ. 170 അങ്ങനെയുള്ളോരു നിന്നെത്തിരഞ്ഞറി- ഞ്ഞെങ്ങനെ സേവിച്ചു കൊൾവൂ ജഗൽപതേ. മായയാ മൂടി മറഞ്ഞിരിക്കുന്നൊരു നീയല്ലോ നൂനമവ്യാകൃതമായതും. പിന്നെയതിങ്കൽ നിന്നുള്ളു മഹത്തത്വ- മെന്നതതിങ്കൽ നിന്നുണ്ടായി സൂത്രവും, സർവ്വാത്മകമായ ലിംഗമതിങ്കൽ നി- ന്നുർവ്വീപതേ പുനരുണ്ടായ്ച്ചമഞ്ഞതും, എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ- നിന്ദ്രിയജാലസംയുക്തമായൊന്നല്ലോ! 180 ജന്മമൃതിസുഖദുഃഖാദികളുണ്ടു നിർമ്മലന്മാർ ജീവനെന്നു ചൊല്ലുന്നതും ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ- ച്ചൊല്ലുന്നു കാരണോപാധിയെന്നും ചിലർ. മൂലവും സൂക്ഷ്മവും കാരണമെന്നതും മൂലമാം ചിത്തിനുള്ളോരുപാധിത്രയം. എന്നിവറ്റാൽ വിശിഷ്ടം ജീവനായതും അന്യൂനനാം പരൻ തദ്വിയുക്തൻ വിഭോ! സർവ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌ സർവ്വോപരിസ്ഥിതനായ്‌ സർവ്വസാക്ഷിയായ്‌ 190 തേജോമയനാം പരൻ പരമാത്മാവു രാജീവലോചനനാകുന്ന നീയല്ലോ! നിങ്കൽ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങൾ നിങ്കൽ പ്രതിഷ്ഠിതമായിരിക്കുന്നതും നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ നിൻ കളിയാകുന്നിതൊക്കെയോർക്കും വിധൗ. കാരണമെല്ലാറ്റിനും ഭവാൻ നിർണ്ണയം നാരായണ, നരകാരേ, നരാധിപ. ജീവനും രജ്ജുവിങ്കൽ സർപ്പമെന്നുള്ള ഭാവന കൊണ്ടു ഭയത്തെ വഹിക്കുന്നു. 200 നേരേ പരമാത്മാ ഞാനെന്നറിയുമ്പോൾ തീരും ഭവഭയമൃത്യുദുഃഖാദികൾ. ത്വൽക്കഥാനാമശ്രവണാദികൊണ്ടുടൻ ഉൾക്കാമ്പിലുണ്ടായ്‌ വരും ക്രമാൽ ഭക്തിയും. ത്വൽപ്പാദപങ്കജഭക്തി മുഴുക്കുമ്പോൾ ത്വൽബ്ബോധവും മനക്കാമ്പിലുദിച്ചിടും. ഭക്തിമുഴുത്തുതത്ത്വജ്ഞാനമുണ്ടായാൽ മുക്തിയും വന്നിടുമില്ലൊരു സംശയം. ത്വൽഭക്തഭൃത്യഭൃത്യന്മാരിലേകനെ- ന്നൽപജ്ഞനാമെന്നെയും കരുതേണമേ. 210 മായയാലെന്നെ മോഹിപ്പിയാതേ ജഗ ന്നായക! നിത്യമനുഗ്രഹിക്കേണമേ ത്വന്നാഭിപങ്കജത്തിങ്കൽനിന്നേകദാ മുന്നമുണ്ടായി ചതുർമുഖൻ മൽപിതാ. നിന്നുടെ പൗത്രനായ്‌ ഭക്തനായ്‌ മേവിനോ- രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും. പിന്നെയും പിന്നെയും വീണു നമസ്കരി- ച്ചന്നിവണ്ണം പറഞ്ഞീടിനാൻ നാരദൻ. ആനന്ദബാഷ്പപരിപ്ലുതനേത്രനായ്‌ വീണാധരൻ മുനി പിന്നെയും ചൊല്ലിനാൻ: 220 "ഇപ്പോളിവിടേയ്ക്കു ഞാൻ വന്ന കാരണ- മുൽപലസംഭവൻ തന്റെ നിയോഗത്താൽ രാവണനെക്കൊന്നു ലോകങ്ങൾ പാലിപ്പാൻ ദേവകളോടരുൾ ചെയ്തതുകാരണം മർത്യനായ്‌ വന്നു ജനിച്ചു ദശരഥ- പുത്രനായെന്നതോ നിശ്ചയമെങ്കിലും പൂജ്യനായോരു ഭവാനെ ദശരഥൻ രാജ്യരക്ഷാർത്ഥമഭിഷേകമിക്കാലം ചെയ്യുമാറെന്നൊരുമ്പെട്ടിരിക്കുന്നിതു നീയുമതിനനനുകൂലനായ്‌ വന്നിടും. 230 പിന്നെ ദശമുഖനെക്കൊന്നു കൊള്ളുവാൻ എന്നുമവകാശമുണ്ടായ്‌ വരായല്ലോ! സത്യത്തെ രക്ഷിച്ചു കൊള്ളുകെന്നെന്നോടു സത്വരം ചെന്നു പറകെന്നരുൾ ചെയ്തു. സത്യസന്ധൻ ഭവാനെങ്കിലും മാനസേ മർത്യജന്മം കൊണ്ടൂ വിസ്മൃതനായ്‌ വരും." ഇത്തരം നാരദൻ ചൊന്നതു കേട്ടതി- നുത്തരമായരുൾ ചെയ്തിതു രാഘവൻ. "സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം. 240 കാലവിളംബനമെന്തിനെന്നല്ലല്ലീ മൂലമതിനുണ്ടതും പറഞ്ഞീടുവൻ. കാലാവലോകനം കാര്യസാദ്ധ്യം നൃണാം കാലസ്വരൂപനല്ലോ പരമേശ്വരൻ! പ്രാരബ്ധകർമ്മഫലൗഘക്ഷയം വരു- ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാർക്കുമേ കാരണമാത്രം പുരുഷപ്രയാസമെ- ന്നാരുമറിയാതിരിക്കയുമില്ലല്ലോ! നാളെ വനത്തിന്നു പോകുന്നതുണ്ടു ഞാൻ നാളീകലോചനൻ പാദങ്ങൾ തന്നാണെ. 250 പിന്നെച്ചതുർദ്ദശ സംവത്സരം വനം തന്നിൽ മുനിവേഷമോടു വാണീടുവൻ. എന്നാൽ നിശാചരവംശവും രാവണൻ തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ! സീതയെക്കാരണഭൂതയാക്കിക്കൊണ്ടു യാതുധാനാന്വയനാശം വരുത്തുവൻ. സത്യമി"തെന്നരുൾ ചെയ്തു രഘുപതി ചിത്തപ്രമോദേന നാരദനന്നേരം രാഘവൻ തന്നെ പ്രദക്ഷിണവും ചെയ്തു വേഗേന ദണ്ഡനമസ്കാരവും ചെയ്തു. 260 ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു ദേവലോകം ഗമിച്ചീടിനാനാദരാൽ. നാരദരാഘവ സംവാദമിങ്ങനെ നേരേ പഠിക്കതാൻ കേൾക്ക താനോർക്ക താൻ ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു മുക്തി ലഭിക്കുമതിനില്ല സംശയം. ശേഷമിന്നും കഥ കേൾക്കണമെങ്കിലോ ദോഷമകലുവാൻ ചൊല്ലുന്നതുണ്ടു ഞാൻ. </poem> </div> 2m9nu3d2ic78jdeljf89q10v3lxf8ns അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ശ്രീരാമാഭിഷേകാരംഭം 0 4410 246744 21167 2026-08-19T05:31:12Z ~2026-44247-58 13522 246744 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[അയോദ്ധ്യാകാണ്ഡം]] | previous = [[../നാരദരാഘവസംവാദം|നാരദരാഘവസംവാദം]] | next = [[../അഭിഷേകവിഘ്നം|അഭിഷേകവിഘ്നം]] | notes = }} {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <div class="prose"> <poem> എങ്കിലോ രാജാ ദശരഥനേകദാ സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോൾ 270 പങ്കജസംഭവപുത്രൻ വസിഷ്ഠനാം തൻ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാൻ “പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും ഓരോഗുണഗണം കണ്ടവർക്കുണ്ടക- താരിലാനന്ദമതിനില്ല സംശയം. വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാൽ പുത്രരിൽ ജ്യേഷ്ഠനാം രാമകുമാരനെ പൃത്ഥീപരിപാലനാർത്ഥമഭിഷേക- മെത്രയും വൈകാതെ ചെയ്യണമെന്നു ഞാൻ 280 കൽപ്പിച്ചതിപ്പോഴതങ്ങനെയെങ്കില- തുൾപ്പൂവിലോർത്തു നിയോഗിക്കയും വേണം. ഇപ്രജകൾക്കനുരാഗമവങ്കലു- ണ്ടെപ്പൊഴുമേറ്റമതോർത്തു കണ്ടീലയോ? വന്നീല മാതുലനെക്കാണ്മതിന്നേറെ മുന്നമേപോയ ഭരത ശത്രുഘ്നന്മാർ. വന്നു മുഹൂർത്തമടുത്ത ദിനം തന്നെ പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം. എന്നാലവർ വരുവാൻ പാർക്കയില്ലിനി- യൊന്നു കൊണ്ടുമതു നിർണ്ണയം മാനസേ. 290 എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ- ളിന്നു തന്നെ ബത സംഭരിച്ചീടണം. രാമനോടും നിന്തിരുവടി വൈകാതെ സാമോദമിപ്പൊഴേ ചെന്നറിയിയ്ക്കണം. തോരണ പംക്തികളെല്ലാമുയർത്തുക ചാരു പതാകകളോടുമത്യുന്നതം ഘോരമായുള്ള പെരുമ്പറനാദവും പൂരിയ്ക്ക ദിക്കുകളൊക്കെ മുഴങ്ങവേ!” മന്നവനായ ദശരഥനാദരാൽ പിന്നെസ്സുമന്ത്രരെ നോക്കിയരുൾ ചെയ്തു: 300 “എല്ലാം വസിഷ്ഠനരുളിച്ചെയ്യും വണ്ണം കല്യാണമുൾക്കൊണ്ടൊരുക്കിക്കൊടുക്ക നീ നാളെ വേണമഭിഷേകമിളമയായ് നാളീകനേത്രനാം രാമനു നിർണ്ണയം” നന്ദിതനായ സുമന്ത്രരുമന്നേരം വന്ദിച്ചു ചൊന്നാൻ വസിഷ്ഠനോടാദരാൽ. “എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു- മന്തരമെന്നിയേ സംഭരിiച്ചീടുവൻ” ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ- ടിത്ഥം വസിഷ്ഠമുനിയുമരുൾ ചെയ്തു: 310 “കേൾക്ക, നാളെപ്പുലർകാലെ ചമയിച്ചു ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം മദ്ധ്യകക്ഷ്യേ പതിനാറുപേർ നിൽക്കണം മത്ത ഗജങ്ങളെ പൊന്നണിയിയ്ക്കണം. ഐരാവതകുലജാതനാം നാൽക്കൊമ്പ- നാരാൽ വരേണമലങ്കരിച്ചങ്കണേ; ദിവ്യനാനാതീർത്ഥവാരി പൂർണ്ണങ്ങളായ് ദിവ്യ രത്നങ്ങളൂമുഴ്ത്തി വിചിത്രമായ് സ്വർണ്ണ കലശ സഹസ്രം മലയജ- പർണ്ണങ്ങൾ കൊണ്ടു വായ് കെട്ടി വച്ചീടണം 320 പുത്തൻ പുലിത്തോൽ വരൂത്തുക മൂന്നിഹ. ഛത്രം സുവർണ്ണദണ്ഡം മണിശോഭിതം മുക്താമണിമാല്യരാജിത നീർമല- വസ്ത്രങ്ങൾ, മാല്യങ്ങളാഭരണങ്ങളും സൽകൃതന്മാരാം മുനിജനം വന്നിഹ നിൽക്ക കുശപാണികളായ് സഭാന്തികേ നർത്തകീമാരോടു വാരവധൂജനം നർത്തക ഗായക വൈണീകവർഗ്ഗവും ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കണ- മുർവീശ്വരാങ്കണേനിന്നു മനോഹരം. 330 ഹസ്ത്യശ്വപത്തിരഥദി മഹാബലം വസ്ത്രാദ്യലങ്കാരമോടു വന്നീടണം. ദേവാലയങ്ങൾതോറും ബലിപൂജയും ദീപാവലികളും വേണം മഹോത്സവം. ഭൂപാലരേയും വരുവാന് നിiയോഗിയ്ക്ക, ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.” ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി - സത്വരം തേരിൽക്കരേറി വസിഷ്ഠനും ദാശരഥി ഗൃഹമെത്രയും ഭാസുര- മാശു സന്തോഷേണ സാമ്പ്രപ്യ സാദരം 340 നിന്നതുനേരമറിഞ്ഞു രഘുവരൻ ചെന്നുടൻ ദണ്ഡനമസ്കാരവും ചെയ്താൻ. രത്നാസനവും കൊടുത്തിരുത്തി തദാ പത്നിയോടുമതീ ഭക്ത്യാ രഘുത്തമൻ പൊൽക്കലശസ്ഥിതനിർമലവാരിണാ- തൃക്കാൽ കഴുകിച്ചു പാദാബ്ജതീർത്ഥവും ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ് ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു: “പുണ്യവാനായേനടിയനതീവ കേ- ളിന്നു പാദോദക തീർത്ഥം ധരിയ്ക്കയാൽ” 350 എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു- നന്നായ് ചിരിച്ചു വസിഷ്ഠനരുൾ ചെയ്തു: നന്നുനന്നെത്രയും നിന്നുടെ വാക്കുക- ളൊന്നുണ്ടു ചൊല്ലുന്നതിപ്പോൾ നൃപാത്മജ! ത്വല്പാദപങ്കജതീർത്ഥം ധരിയ്ക്കയാൽ ദർപ്പകവൈരിയും ധന്യനായീടിനാൻ ത്വൽപ്പാദതീഥവിശുദ്ധനായ് വന്നിതു മൽപ്പിതാവായ വിരിഞ്ചനും ഭൂപതേ! ഇപ്പോൾ മഹാജനങ്ങൾക്കുപദേശാർത്ഥ- മദ്ഭുത വിക്രമ! ചൊന്നതു നീയെടോ! 360 നന്നായറിഞ്ഞിരിയ്ക്കുന്നിതു നിന്നെ ഞാ- നിന്നവനാകുന്നതെന്നതുമിന്നെടോ! സാക്ഷാൽ പരബ്രഹ്മമാം പരമാത്മാവു മോക്ഷദൻ നാനാജഗന്മയനീശ്വരൻ ലക്ഷ്മീഭഗവതിയോടും ധരണിയി- ലിക്കാലമത്ര ജനിച്ചതു നിശ്ചയം! ദേവകാര്യാർത്ഥസിദ്ധ്യർത്ഥം കരുണയാ- രാവണനെക്കൊന്നു താപം കെടുപ്പാനും ഭക്ത ജനങ്ങൾക്കു മുക്തി സിദ്ധിപ്പാനു- മിത്ഥമവതരിച്ചീടിന ശ്രീപതേ! 370 ദേവകാര്യാർത്ഥമതീവ ഗുഹ്യം പുന- രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം. കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിയ്ക്ക, മായയാ മായാമനുഷ്യനായ് ശ്രീനിധേ! ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാൻ ശിക്ഷിയ്ക്ക വേണം ജഗദ്ധിതാർത്ഥം പ്രഭോ! സാക്ഷാൽ ചരാചരചാര്യനല്ലോ ഭവാ- നോർക്കിൽ പിതൃണാം പിതാമഹനും ഭവാൻ സർവ്വേഷ്വഗോചരനായന്തര്യാമിയായ് സർവ്വജഗദ്യന്ത്രവാഹകനായ നീ 380 ശുദ്ധസത്വാത്മകമായൊരു വിഗ്രഹം ധൃത്വാ നിജാധീനസംഭവനായുടൻ മർത്തൃവേഷേണ ദശരഥപുത്രനായ് പൃഥീതലേ യോഗമായയാ ജാതനാം എന്നതു മുന്നേ ധരിച്ചിരിയ്ക്കുന്നു ഞാ- നെന്നോടു ധാതാവു താനരുൾ ചെയ്കയാൽ എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു മുന്നേ പുരോഹിതനായിരുന്നു മുദാ ഞാനും ഭവാനോടു സംബന്ധകാംക്ഷയാ- നൂനം പുരോഹിത കർമ്മമനുഷ്ഠിച്ചു ........................390 നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു നന്നായ് വരുകിലതും പിഴയല്ലല്ലോ? ഇന്നു സഫലമായ് വന്നു മനോരഥ- മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും യോഗേശ!തേ മഹാമായാഭഗവതി ലോകൈക മോഹിനി മോഹിപ്പിയായ്ക മാം. ആചാര്യ നിഷ്കൃതികാമൻ ഭവാനെങ്കി- ലാശയം മായയാ മോഹിപ്പിയായ്ക മേ ത്വൽ പ്രസംഗാൽ സർവമുക്തമിപ്പോളിദ- മപ്രവക്തവ്യം മയാ രാമ! കുത്ര ചിൽ................400 രാജാ ദശരഥൻ ചൊന്നതു കാരണം രാജീവനേത്ര!വന്നേനിവിടേയ്ക്കു ഞാൻ ഉണ്ടഭിഷേകമടുത്തനാളെന്നതു കണ്ടുചൊൽവാനായുഴറി വന്നേനഹം വൈദേഹിയോടുമുപവാസവും ചെയ്തു മേദിനി തന്നിൽ ശയനവും ചെയ്യണം. ബ്രഹ്മചര്യത്തോടിരിയ്ക്ക, ഞാനോരോരോ കർമ്മങ്ങൾ ചെന്നങ്ങൊരുക്കുവൻ വൈകാതെ വന്നീടുഷസ്സിനു നീയെന്നരുൾ ചെയ്തു ചെന്നു തേരിൽ കരേറി മുനിശ്രേഷ്ഠനും..............410 പിന്നെ ശ്രീരാമനും ലക്ഷ്മണൻ തന്നോടു നന്നേ ചിരിച്ചരുൾ ചെയ്തു രഹസ്യമായ് ‘താതനെനിയ്ക്കഭിഷേകമിളമയായ് മോദേന ചെയ്യുമടുത്തനാൾ നിർണ്ണയം തത്ര നിമിത്ത മാത്രം ഞാനതിന്നൊരു- കർത്താവു നീ രാജ്യഭോക്താവും നീയത്രേ! വത്സ! മമ ത്വം ബഹി:പ്രാണനാകയാ- ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ മത്സമനാകുന്നതും ഭവാൻ നിശ്ചയം മത്സരിപ്പാനില്ലിതിനു നമ്മോടാരും’.................420 ഇത്തരമോരോന്നരുൾ ചെയ്തിരിയ്ക്കുമ്പോൾ പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും വൃത്താന്തമെല്ലാം ദശരഥൻ തന്നോടു ചിത്തമോദാലറിയിച്ചു സമസ്തവും രാജീവസംഭവനന്ദനന്തന്നോടു രാജാ ദശരഥനാനന്ദപൂർവകം രാജീവനേത്രാഭിഷേകവൃത്താന്തങ്ങൾ പൂജാവിധാനേന ചൊന്നതു കേൾക്കയാൽ കൌസല്യയോടും സുമിത്രയോടും ചെന്നു കൌതുകമോടറിയിച്ചാനൊരു പുമാൻ....................430 സമ്മോദമുൾക്കൊണ്ടതു കേട്ടനേരത്തു നിർമലമായൊരു മാല്യവും നൽകിനാർ കൌസല്യയും തനയാഭ്യുദയാർത്ഥമായ് കൌതുകമോടു പൂജിച്ചിതു ലക്ഷ്മിയെ “നാഥേ! മഹാദേവി!നീയേ തുണ” യെന്നു ചേതസി ഭക്ത്യാ വണങ്ങി വാണീടിനാൾ സത്യസന്ധൻ നൃപവീരൻ ദശരഥൻ പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ കേകയപുത്രീവശഗതനാകയാ- ലാകുലമുള്ളിൽ വളരുന്നിതേറ്റവും...................440 ദുർഗേ! ഭഗവതി! ദുഷ്കൃതനാശിനി! ദുർഗതി നീക്കിത്തുണച്ചീടുമംബികേ! കാമുകനല്ലോ നൃപതി ദശരഥൻ കാമിനി കൈകേയി ചിത്തമെന്തീശ്വരാ! നല്ലവണ്ണം വരുത്തേണ”മെന്നിങ്ങനെ ചൊല്ലി വിഷാദിച്ചിരിയ്ക്കുന്നതു നേരം. </poem> </div> azh03t4cv6e8o9ns85zptxykhhy2eey സൂചിക:Mathamgi 1940.pdf 104 29538 246727 108049 2026-08-18T19:15:27Z Manojk 804 246727 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=മാതംഗി |Subtitle= |Volume= |Issue= |Edition= |Author=എം. ആർ നാരായണപ്പിള്ള |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=കെ. ആർ. ബ്രദേഴ്സ് |Address=കോഴിക്കോട് |Printer= |Year=1940 |Source=pdf |Image=1 |Progress=MS |Pages=<pagelist /> |Volumes= |Remarks={{WSDC2014School/text}} |Notes= |Header= |Footer=<references/> }} o99bhh5ur24v0t15zj30yq3w4zqguv8 246728 246727 2026-08-18T19:24:41Z Manojk 804 246728 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q141123190 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=MS |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} 8ip66wcozdsbs3am9lqhg1l0wvwmeay ഉപയോക്താവിന്റെ സംവാദം:Max 3 76993 246736 244450 2026-08-19T00:11:48Z JJPMaster 10717 JJPMaster എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:DreamRimmer]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Max]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/DreamRimmer|DreamRimmer]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Max|Max]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്. 219857 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:DreamRimmer|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:48, 6 നവംബർ 2024 (UTC) 2k93mlolwz46sy5fznak3unfrlb8ocp Janakeeya Sasthra Prastanam 0 80984 246738 239113 2026-08-19T02:02:28Z EmausBot 4462 യന്ത്രം: [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്നതിലോട്ടുള്ള ഇരട്ട തിരിച്ചുവിടൽ ശരിയാക്കുന്നു 246738 wikitext text/x-wiki #തിരിച്ചുവിടുക [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] esnnkss60xorswf2o65vffjbb2c4eal താൾ:ഗാന്ധിസം.pdf/125 106 85081 246735 246047 2026-08-18T20:16:00Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246735 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|117}}</noinclude>യുള്ളു എന്നു ന്യായമായി വിശ്വസിയ്ക്കാം. {{text-indent|2em|ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. മഹാത്മജിയോ അഥവാ രാജ്യമോ ആഗ്രഹിച്ച ഫലം അതേപ്രകാരം കരഗതമായില്ല എന്നു പരാതിപ്പെടാൻ പാടില്ല, എന്തെന്നാൽ സമുദ്രത്തെ താണ്ടിയ ജനതക്ക് നദീജലത്തെ ഭയപ്പെടാനുണ്ടോ? അതുമല്ല, ഗാന്ധിജി നടത്തിയ സമരങ്ങൾ മേല്പറഞ്ഞതു പോലെ കുഴഞ്ഞു മറിഞ്ഞ പരിതഃസ്ഥിതികളിൽ എത്രയും അപൂർണമായ സാമഗ്രികൾ ഉപയോഗിച്ചല്ലേ സാധിച്ചത് . അപ്പോൾ അപൂർണത ഇത്തരം സമരത്തിന്റെയും പ്രധാന ലക്ഷണമാകാതെ തരമില്ല. എന്തെന്നാൽ മനുഷ്യന്റെ ഉള്ളിലുള്ള സത്യവും അഹിംസയും ബഹിർ ലോകത്തിൽ, പൊതുജന മധ്യത്തിൽ സ്ഥാപനങ്ങൾ മുഖേന പരത്തുമ്പോൾ അതിന്റെ മേന്മ ഏറക്കുറെ നഷ്ടപ്പെടാതെ തരമില്ല. ആയിരം ഭടന്മാരിൽ ഒരാൾക്കെങ്കിലും ക്ഷണേന കോപം വരുന്ന സ്വഭാവം ഉണ്ടാകാം. മറ്റൊരാൾ ദേഹദണ്ഡം അനുഭവിക്കുമ്പോൾ അറിയാതെ അഥവാ അടക്കമില്ലാതെ ഹിംസാ മാർഗ്ഗേണ പ്രതികാരം ചെയ്തെന്നു വരാം. ആദർശപരമായ പരിശുദ്ധി പലരിലും നൂറു ശതമാനം ഉണ്ടായില്ലന്നും വരാം. അതിനാൽ ചിലപ്പോൾ അങ്ങിങ്ങായി കായികവും മാനസികവുമായ അല്പഹിംസയും, ചില സംഘട്ടനങ്ങളും, ഉഷ്ണവീര്യവും മറ്റും പ്രകടമായിട്ടുണ്ടെങ്കിൽ അത് വെറും സ്വാഭാവികമെന്നു സമാധാനിക്കാനേ നിവൃത്തിയുള്ളു. മഹാത്മജിക്കു കിട്ടിയ ഉപകരണങ്ങൾ അദ്ദേഹം ആഗ്രഹിച്ചത്ര പരിശുദ്ധമല്ലായിരുന്നെന്നു വിശ്വസിക്കയേ പാടുള്ളു. ഗാന്ധിമാർഗത്തിനോ ഗാന്ധിത്വത്തിനോ കുറവൊന്നും ഉണ്ടായിട്ടില്ല. ഇപ്പറഞ്ഞതൊക്കെ ഉണ്ടാക്കുന്നതു്. സമഷ്ടിയായി പറഞ്ഞാൽ മുൻ തലമുറകളിൽ ജനിച്ച മ}}<noinclude></noinclude> 7xtqt8fbml5zx1a8ykrnlnvwqqlt2c7 താൾ:ഗാന്ധിസം.pdf/115 106 85122 246724 246093 2026-08-18T15:47:15Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246724 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>ക്കു വേണ്ടതായിട്ടുണ്ട്. ഇവയോരോന്നും നടപ്പിലിരിക്കുന്ന ദിക്കിൽ 'രാമരാജ്യം' ഉണ്ടോ എന്നാണെങ്കിൽ നിഷേധിക്കയേ തരമുള്ളൂ. ഭരണത്തിന്റെ തത്വത്തിലല്ല, ഡെമോ ക്രസിയും സോഷ്യലിസവും തത്വപരമായി നിഷ്കൎഷിച്ചു പ്രയോഗിക്കാതിരിക്കുന്നതിലാണു് ശ്രദ്ധിക്കേണ്ടതു്. നാം കണ്ടു പരിചയിച്ച ഡെമോക്രസിയും സോഷ്യലിസവും പാശ്ചാത്യമാണല്ലോ. ഡെമോക്രസിയിൽ ധനപ്രഭുത്വം നടമാടാൻ അനുവദിച്ചു. തൽകാരണം ഭരണാധികാരം പ്രായേണ ധനാഢ്യന്റെ കയ്യിൽ; അഥവാ അയാളുടെ വർഗത്തിന്റെ ക്ഷേമം മാത്രം അയാളുടെ ലക്ഷ്യമായി. പണമാണ് അവിടത്തെ ചക്രവൎത്തി. പണം ജീവിത വസ്തുവും. സ്വർണ്ണം ഭരിച്ചു തുടങ്ങിയാൽ മനുഷ്യത്വം പാതാളത്തിലേക്കു പായുന്നതു് അതിശയമാണോ? ഒടുവിൽ ഉല്പാദനം വർദ്ധിച്ചു് മനുഷ്യനു് ഉപയോഗിക്കാവുന്ന സാധനങ്ങൾ വൃഥാ നശിപ്പിക്കുക എന്ന അവസ്ഥ വന്നു ചേരുന്നു. അതേസമയം ആ സാധനങ്ങൾ ആവശ്യമുള്ള കോടാനു കോടി ജനങ്ങൾ പട്ടിണിയിലും. ഈ വിഷയം സാമ്പത്തികമായാൽ കൂടുതൽ നീട്ടിക്കൊണ്ടു പോകാൻ പാടില്ല. അപ്പോൾ സാക്ഷാൽ ഡെമോക്രസി എന്നതിൽ ഇന്നത്തെ ധന പ്രഭുത്വമോ, ഉദ്യോഗസ്ഥ പ്രഭുത്വമോ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിപുലമായ അന്തരമോ കാണാൻ പാടില്ലന്നു വരുന്നു. {{text-indent|2em|ഇന്നുവരെ നാം കണ്ടറിഞ്ഞ ഒറ്റ സോഷ്യലിസ പ്രവർത്തനം റഷ്യയിൽ മാത്രമാണു്. അവിടെ ഒരു തലമുറക്കാലം കൊണ്ടു് തൊഴിലില്ലായ്മയും ദാരിദ്രവും മാറാനും സാമൂഹ്യമായി ഗണ്യമായ പുരോഗമനം ഉണ്ടാക്കാനും സാധിച്ചു എന്നത് ഒരു പരമാൎത്ഥം തന്നെയാണ്. എന്നിരുന്നാലും അവിടെ ചില വൻ നഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. അതിൽ പ്രാധാന്യമൎഹിക്കുന്നത് വ്യ}}<noinclude></noinclude> t5p1zzxrobo9o7pekz7h9yo0mxlxq94 താൾ:ഗാന്ധിസം.pdf/135 106 85135 246742 246108 2026-08-19T05:05:51Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246742 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|127}}</noinclude>നിർദ്ദേശിച്ച് മാൎഗ്ഗം ട്രസ്റ്റി വാദം എന്നറിയപ്പെടുന്നു. {{text-indent|2em|ധനാഢ്യരും പ്രഭുക്കന്മാരും ജന്മികളും രാജാക്കന്മാരും പൊതു ജനങ്ങളുടെ ട്രസ്റ്റികളാണെന്നു വിചാരിക്കണം. അവരുടെ ധനം പൊതു ജനങ്ങളാകുന്ന ഗുണഭോക്താക്കൾക്കു വേണ്ടി വിനിയോഗിക്കേണ്ടതാണു്. ഒരു കുടുംബ നാഥൻ കുടുംബ സ്വത്ത് കൈവശം വയ്ക്കുകയും ഭരിക്കുകയും ചെയ്യുന്നെങ്കിലും കുടുംബാംഗങ്ങളടെ എല്ലാവരുടേയും ഗുണത്തിനായി ആ ധനം വിനിയോഗിക്കുന്ന സമ്പ്രദായം ഒന്നു വിപുലമാക്കി ധനാഢ്യർ പ്രയോഗിക്കണമെന്നു താൽപര്യം. ഗാർഹികമായ സ്നേഹ നിയമം പൊതു ജന മദ്ധ്യേ സംക്രമിപ്പിക്കുക എന്ന തത്വം ഗാന്ധിജി ഇക്കാര്യത്തിൽ മാത്രമല്ലല്ലോ ഉപദേശിച്ചിരിക്കുന്നതു്.}} {{text-indent|2em|ഈ ട്രസ്റ്റി വാദത്തെ കർശനമായി വിമർശിക്കാനിടയായിട്ടുണ്ട്. ഈ പദ്ധതിയിൽ സദാ ശ്രേഷ്ഠത അഥവാ നിയന്ത്രണാധികാരം ധനവാനിൽ തന്നെ സ്ഥാപിക്കുന്നു എന്നതാണ് ഒരു ആക്ഷേപം. അതിനു ഗാന്ധിജി പറയുന്ന സമാധാനം നോക്കാം "ട്രസ്റ്റി വാദ തത്വം ഏക പക്ഷീയമല്ല. ട്രസ്റ്റിയ്ക്കു് ഒരു മേന്മയും അതിലില്ല. അത് ഞാൻ കാണിച്ചതു പോലെ ഓരോ കക്ഷിയുടേയും താല്പര്യ സംരക്ഷണം ഏറ്റവും ഭംഗിയായി നിർവഹിക്കുന്നത് മറ്റേ കക്ഷിയുടെ താ താൽപര്യ സംരക്ഷണം മുഖേനയാണെന്നു് ഓരോ കക്ഷിയും വിശ്വസിക്കുന്ന രീതിയാണിതു്. ദേവാൻ ഭാവയ താനേന തേ ദേവാ ഭാവയന്തുവാ. പരസ്പരം ഭാവ യന്ത: പരമവാപ്സ്യഥ:” എന്ന ഭഗവൽ ഗീത പറയുന്നു. ബ്രഹ്മാണ്ഡത്തിൽ ദേവന്മാരെന്നൊരു പ്രത്യേക ജാതിയില്ല. സൃഷ്ടിക്കാൻ ശേഷിയുള്ളവരും ശേഷി ഉപയോഗിച്ചു് സമുദായത്തിനു വേണ്ടി പ്രയത്നി}}<noinclude></noinclude> fvk16ayb7iw00e4jq9ridkfazefgv2f താൾ:Mahabhalicharitham Onappattu.pdf/3 106 85367 246726 246708 2026-08-18T16:17:53Z Sreejithk2000 57 246726 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|2}}</noinclude>ല്ലാം കണക്കുകൾ തുല്യമായി കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ല. നല്ലമഴപെയ്യുംവേണ്ടുന്നേരം വേദിയർവേദവും സംഗീതവും യാഗാദികൎമ്മം മുടങ്ങിടാതെ രക്ഷിച്ചു വാഴുന്നകാലത്തിങ്കൽ മാവേലിയെന്നൊരു രാജാവല്ലോമാഷനുരോടൊന്നരുളിച്ചെയ്തു. മഹാദേവൻ തന്റെ തിരുനാളല്ലോതിരുനാളിലുള്ള തിരുവോണങ്ങൾ നിങ്ങളെല്ലാരുമനുസരിപ്പാൻ അങ്ങിനെ ഓണം കഴിയും കാലം തൃക്കാക്കര ദേവനോണം കാണാൻ പോകണമെന്നു പുറപ്പെട്ടാറെ ബാലന്മാർ വൃദ്ധന്മാർ മറ്റുളോരും തൃക്കാക്കരയ്ക്കു വഴിനടന്നു ദുഃഖിക്കാനേതുമെളുതല്ലെന്നു എന്നതുകേട്ടൊരു മാവേലിയും മാനുഷരോടൊന്നരുളിച്ചതു ഇന്നുതുടങ്ങിനാമെല്ലാവരും ഇല്ലങ്ങൾ തോറുമലങ്കരിച്ചു ചെത്തിയടിച്ചു മെഴുകിത്തേച്ചു നൽത്തറയിട്ടുകളമെഴുതി തുമ്പമലരാദിപുഷ്പങ്ങളും അമ്പോടണിയറ തന്നിൽ ചാൎത്തി പത്തുനാൾ മുമ്പുവന്നത്തം തൊട്ടങ്ങെത്രയും ഘോഷങ്ങളെന്നേവേണ്ടു ആൎത്തുവിളിച്ചുമലങ്കരിച്ചും ഉത്രാടമസമസ്തമിച്ചീടുന്നേരം മഹാദേവനെയുമെഴുന്നള്ളിച്ചു നാരിമാർവൃദ്ധന്മാർ മറ്റുള്ളോരും ആകകുളിച്ചവരൂൺ കഴിഞ്ഞു അങ്ങനെതന്നെയും തിങ്കൾതോറും ഓണങ്ങളൊക്കയുമൊന്നുപോലെ മാവേലിമണ്ണുപേക്ഷിച്ചശേഷം മാധവൻ നാടുവാണീടും കാലം മാവേലിയോണം മുടങ്ങിയല്ലൊ അക്കഥ കേട്ടൊരു മാവേലിയും ഖേദിച്ചു തന്റെ മനസ്സുകൊണ്ടു ചോദിച്ചു കൃഷ്ണനോടേവമപ്പോൾ എന്നുടെ ഭൂമി അടക്കം ചെയ്തു ഞാനുപേക്ഷിച്ചങ്ങിരുന്നശേഷം മാനുഷരൊക്കെ വലഞ്ഞിതല്ലോ ദേവകിനന്ദനവാസുദേവ! അമ്മാവനെക്കൊലചെയ്തവനെ അമ്പാടിതന്നിൽ വളൎവനെ നാരിമാർ പോർമുലയുവനേനാരിമാർ കൂറകൎന്നവനെ കാലികൾമേച്ചുനടന്നവനെ കുന്നുകുടയായ്പിടിച്ചവനെ കുചേലന്റവൽ വാരിത്തിന്നവനേ പാൎത്ഥന്റെ തേരുതെളിച്ചവനെ മണ്ണളന്നെന്നെ ച<noinclude></noinclude> hxy24d88s43y7jj76ltzrkww5o630bk താൾ:Mahabhalicharitham Onappattu.pdf/4 106 85368 246725 246686 2026-08-18T16:17:35Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246725 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|3}}</noinclude>തിച്ചവനെകാളിയൻ തന്റെ മദംകളഞ്ഞു, കല്പാന്തകാലത്തൊരാലിലമേൽഉല്പന്നമോദം കിടന്നവനെ ഇങ്ങനെവാൎണിടാനെന്തുബന്ധം മാവേലിചൊന്നതുകേട്ടനേരം മാധവൻ താനമരുളിച്ചെയ്തു ഖേദിക്കവേണ്ട നീമാവേലിയെ കാലമൊരാണ്ടിലൊരുദിവസം മാനുഷരെ വന്നുകണ്ടുകൊൾക ചിങ്ങമാസത്തിലെ ഓണത്തുനാൾ ഭംഗ്യാവരികെന്നരുളിച്ചെയ്തു അങ്ങിനെതന്നെയും വാസുദേവൻ മാധവൻ ധൎമ്മജൻ താനും കൂടി മംഗലമോടങ്ങിരിക്കും കാലം ധൎമ്മജൻ താനുമരുളിച്ചെയ്തു ഗോപാലകന്മാരും മറ്റുള്ളോരും ആകവെകേൾപ്പിഞാൻ ചൊൽ‌വതെല്ലാം ചിങ്ങമാസത്തിലെ ഓണത്തുന്നാൾ മാവേലിതാനും വരുമിവിടെ പണ്ടതിലേക്കാൾ വിചിത്രമായി വേണ്ടുന്നതെല്ലാമൊരുക്കിടേണം ചെത്തിയടിച്ചു വഴി നടപ്പാൻ വെണ്മയിൽ ചേരും നിലങ്ങളെല്ലാം വെണ്മയിൽ ചെത്തി വെളുപ്പിക്കയും കുമ്മായം കൊണ്ടുമെഴുകുന്നോരും ചെമ്മണ്ണുകൊണ്ടുതറപിടിച്ചു മുറ്റത്തുവട്ടക്കളവുമിട്ടു ഗോമയംകൊണ്ടുമെഴുകിയെല്ലാം പുഷ്പങ്ങൾകൊണ്ടു മതിൽ വളച്ചു. ആൎത്തുവിളിച്ചുമലങ്കരിച്ചും ആനന്ദമെന്നേ പറവാനുള്ളു എത്രയും ഘോഷങ്ങളെന്നേവേണ്ടു ആണ്ടവില്ലമ്പുങ്കടുന്തുടിയും തുംബുരുവീണ കുഴൽനാദവും മദ്ദളം ചെണ്ടമുരശുടുക്കു നല്ലകുഴൽ വീണചിന്തുരാഗം വാളേറുമമ്മാനയാട്ടമെല്ലാം ഇത്തരമോരോരോമേളത്തോടെ ചിത്തമോദത്താൽ തരുണിമാരും ലീലകലൎന്നുമരുവുംകാലം മാനം വളച്ചുവളപ്പകത്തു നല്ലകനകംകൊണ്ടെല്ലാവരും നെല്ലുമരിയും പലതരത്തിൽ വേണ്ടുന്നവാണിഭമൊന്നുപോലെ ആനകുതിരകളോടുമാടും കിട്ടി വരുന്നതിനറ്റമില്ല ശീലത്തരങ്ങളും വേണ്ടുവോളം നീലക്കവണികൾ വേണ്ടുവോളം നല്ലോണംഘോഷിക്കാൻ നല്ലെഴുത്തൻ കായംകുളച്ചേല പോൎക്കളയിൽ ചീനത്തുമുണ്ടുകൾ വേണ്ടുവോളം ജീരകം നല്ല കടുമുളകുശൎക്കരതേനോടുപഞ്ച<noinclude></noinclude> jcl26ve44y67ky7pppi4mli5rv0d3mp താൾ:Mathamgi 1940.pdf/3 106 85376 246729 2026-08-18T19:27:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നാം അദ്ധ്യായം. രാധാഗഞ്ച്. ഒരു കുഗ്രാമമെങ്കിലും നിരവധി കുബേരന്മാ രായ ജന്മികളുടെ ആവാസത്താലും തദനുസൃതമായ പരിഷ്ക്കാരങ്ങ ളാലം ഒരു വലിയ പട്ടണത്തിന്റെ പ്രശസ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246729 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാം അദ്ധ്യായം. രാധാഗഞ്ച്. ഒരു കുഗ്രാമമെങ്കിലും നിരവധി കുബേരന്മാ രായ ജന്മികളുടെ ആവാസത്താലും തദനുസൃതമായ പരിഷ്ക്കാരങ്ങ ളാലം ഒരു വലിയ പട്ടണത്തിന്റെ പ്രശസ്തിയെ ആ ജിച്ചിരുന്നു. വിശിഷ്യ, വസുമതി എന്ന നദിയുടെ സാന്നിദ്ധ്യം അതിന്റെ മഹിമയെ വിശതിപ്പിക്കുകയും ചെയ്തിരുന്നു. മീനമാസത്തിൽ ഒരു ദിവസം, മദ്ധ്യ സൂര്യന്റെ തീവ്രത മിക്കവാറും ശരിച്ച സായകാലം സമാഗതമായി. പാടത്തു കൃഷിപ്പണിചെയ്തിരുന്ന കാഷികന്മാരുടെ നെറ്റിത്തടത്തിലും പകൽ വളയിലെ നി യിൽ നിന്നും പ്രബുദ്ധകളായ വനിതാ ജനങ്ങളുടെ കബരീഭര ത്തിലും തിങ്ങിനിറഞ്ഞിരുന്ന വിയർപ്പുതുള്ളികളെ ആറ്റികൊണ്ട മന്ദപവനൻ സർവ്വത്ര കളിയാടി ഒരു ഗൃഹത്തിനുള്ളിൽ, പകലത്തെ ഉറക്കം തെളിഞ്ഞ ഇന്ന് കഷ്ടിച്ചു മുപ്പതായൊടെടുത്തു പ്രായം വരുന്ന ഒരു സ്ത്രീ, നിദ്രാവേളയിൽ ഛിന്നഭിന്നമായി കിടന്നിരുന്ന തലമുടിക്കെട്ടും വസ്ത്രങ്ങളും യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചു ഭംഗിപിടിപ്പിച്ചു. സാധാരണ സ്ത്രീകൾ ഈ മാതിരി കാര്യങ്ങളിൽ അധികം സമയം ചെലവഴിക്കുക സാധാരണയാണല്ലോ. എന്നാൽ, അവൾക്കാ കാട്ടെ ഒട്ടും സമയം ആയതിനു വേണ്ടിവന്നില്ല. കുറച്ചു. ജലമെടുത്തു മുഖം കഴുകി നെറ്റിയിൽ ഒരു കുങ്കുമപ്പൊട്ടും ധരിച്ചു ഒരു കടവു മെടുത്തും കൊണ്ടു സമീപസ്ഥിതമായ വേറൊരു വീട്ടിലേക്കു കടന്നു. അവൾ കടന്നുചെന്ന ആ വീട് ഏററവും അടുത്തടുത്ത് നാലു വിടുകളാൽ സംഘടിപ്പിക്കപ്പെട്ടതും നിലം മണ്ണും ചുമ തിന്നു പകരം മുളകൾ ചതച്ചു മറച്ചിരുന്നവയുമായിരുന്നു. ആ വീടു കൾ കാഴ്ചയിൽ ഏറ്റവും ചെറിയവയും ചുവരുകൾ മുകളിൽ നിമ്മിക്കപ്പെട്ടവയും ആയിരുന്നുവെങ്കിലും സർവ്വ പരിശുദ്ധമായി<noinclude><references/></noinclude> q6702bj99q8iug6agr7ibnzo7c4vadl താൾ:Mathamgi 1940.pdf/12 106 85377 246730 2026-08-18T19:27:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10 മനോഹര നടത്തവും മാധവാ ഘോഷിനേയും ധൂർ ഘോഷിനേയും അതിരുകടന്നാകഷിച്ചു. ഇരുവരും അവളെത്തന്നെ ഉറ്റു നോക്കി കൊണ്ടു നിന്നു. ഇതേ തരുണത്തിൽ ഒരു മന്ദപവനങ്ങൾ ആ ശിരസ്സിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു 246730 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>10 മനോഹര നടത്തവും മാധവാ ഘോഷിനേയും ധൂർ ഘോഷിനേയും അതിരുകടന്നാകഷിച്ചു. ഇരുവരും അവളെത്തന്നെ ഉറ്റു നോക്കി കൊണ്ടു നിന്നു. ഇതേ തരുണത്തിൽ ഒരു മന്ദപവനങ്ങൾ ആ ശിരസ്സിൽ ധ രിച്ചിരുന്ന വസ്ത്രാഞ്ചലങ്ങളിൽ വിശിയടിച്ചു. അപ്പോൾ യുവതി വെള്ളം കോരി കുടത്തിൽ എടുത്തു നടന്നു ശീലമില്ലാതിരുന്നതി നാൽ അരക്കെട്ടിൽ നിന്നും ഇളകിത്തുടങ്ങിയ ജലകുംഭത്തെ നില ഈ വികാതെ യഥാസ്ഥാനത്തു തുറപ്പിക്കുവാൻ വേണ്ടി വസ്ത്രാഞ്ചല ത്തിൽ പിടിച്ചിരുന്ന കൈ എടുക്കുകയും അത് തരുണത്തിൽ സ്ത്രം കാറ്റിൽ പറന്നു തലയിൽ നിന്നും നീങ്ങുകയും ചെയ്തു. അവളു ടെമുഖം ദശിച്ചമാത്രയിൽ മാധാഘോഷ് അത്യന്തം അതിശയിച്ചു പോയി. അപ്പോൾ മധുര ഘോഷ് ചോദിച്ചു. അതാ ഇപ്പോൾ നല്ലവണ്ണം നോക്കുക. അവൾ ആരാണെന്നു നിനക്കറിയാമൊ അറിയാം അറിയാമോ? നീ അറിയുമെങ്കിൽ ഞാൻ എന്തുകൊണ്ടറിയു കയില്ല. ഞാനാണെങ്കിൽ ഇദ്ദിക്കിൽ സ്ഥിരമായി പാകുന്നവൻ. നീയോ അന്യ നാട്ടിൽ നിന്നും ഇപ്പോൾ വന്നവൻ. നിനക്കറിയു മെന്നും ഞാനറിയുകയില്ലെന്നും വന്നതിൽ ആശ്ചയപ്പെടുന്നു. അറി യുമെങ്കിൽ അവൾ ആരെന്നു വേഗം പറയുക നിന്റെ ജേഷ്ഠത്തിയോ രാജമോഹനന്റെ ഭാര്യയോ? ഞാൻ ഇതേവരെ ഇവളെ കണ്ടിട്ടേ ഇല്ല. എങ്ങിനെയാണ് കാണുന്നു. അവൾ ഒരിക്കലും വീടുവിട്ടു പു റത്തിറങ്ങാറില്ല എന്നാൽ ഇപ്പോൾമാത്രം എന്തുകൊണ്ടിറങ്ങി എനിക്കെങ്ങിനെ അറിയാം apകട്ടെ ആൾ എങ്ങിനെ 'നിശ്ചയമില്ല. നിങ്ങൾ കണ്ടില്ല. നല്ല രൂപവതി.<noinclude><references/></noinclude> 9b0za1l3fyl8rd25y3k0mtwarnv4tvc താൾ:Mathamgi 1940.pdf/22 106 85378 246731 2026-08-18T19:28:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 KOKO 19 പിതാവു മരിച്ച ശേഷവും മാധ്യഘോഷ് തന്റെ വിദ്യാ ഭ്യാസം പൂർത്തിയാകുന്നതുവരെ കലയിൽ തന്നെ പാഞ്ഞു. അക്കാ ലത്തു തന്റെ പേരിലുണ്ടായിരുന്ന സമ്പത്തുകളെല്ലാം തനിക...' താൾ സൃഷ്ടിച്ചിരിക്കുന്നു 246731 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>20 KOKO 19 പിതാവു മരിച്ച ശേഷവും മാധ്യഘോഷ് തന്റെ വിദ്യാ ഭ്യാസം പൂർത്തിയാകുന്നതുവരെ കലയിൽ തന്നെ പാഞ്ഞു. അക്കാ ലത്തു തന്റെ പേരിലുണ്ടായിരുന്ന സമ്പത്തുകളെല്ലാം തനിക്കു വേ ണ്ടപ്പെട്ടവരിൽ ചിലർ തന്നെ നോക്കി വരികയായിരുന്നു. പഠിപ്പ പൂത്തിയാക്കിയ ശേഷം പത്നിയേയും കൂട്ടി സ്വദേശമായ രാധാ ഗഞ്ചിലേക്കു പോകുവാനായി ഹേമാംഗിയുടെ ഗൃഹത്തിൽ വന്നു. മാധവഘോഷ് പത്തിത്തിൽ ചെന്നിരുന്ന ഒരു അ സരത്തിൽ അവിടെ മാതംഗിയും രാജമോഹനനും വന്നിട്ടുണ്ടായി രുന്നു. ഭർത്താവു വന്നിരിക്കുന്ന ഉദ്ദേശമറിഞ്ഞപ്പോൾ, തന്റെ മാ താപിതാക്കന്മാരേയും പ്രിയപ്പെട്ട ജ്യേഷ്ഠത്തിയേയും എന്നെ ന്നേക്കുമായി വേർപിരിയേണ്ടി വരുമല്ല. എന്നാൽ മാം ഗി വളരെ ഖേദിച്ചു. തൃഗൃഹമാണെങ്കിൽ വളരെ അകലത്തിൽ. ഞാൻ ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചുവരുന്നവളും തന്റെ ജീവ ക! സൌഖ്യമായി വരിക എന്നു തോംഗിയെ ആശിച്ച യുക്കാൻ പാസ് മാംഗിയുടെ കണ്ണുകളിൽ നിന്നും അ 2<noinclude><references/></noinclude> n31lo4bl5v78gvkaultg2o20oro61fm താൾ:Mathamgi 1940.pdf/31 106 85379 246732 2026-08-18T19:28:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏഴാം അദ്ധ്യായം. 29 അവർ വരികയില്ല എന്നവൾ മറുപടി പറഞ്ഞപ്പോൾ അന്നു നിന്നു കാരണം അറിഞ്ഞു വരുവാൻ മാധവൻ വീണ്ടും നിയാ 1942 ഭർത്താവിന്റെ അതിരു കവിഞ്ഞ ശാസനക്കൽ പരിത ചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246732 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഏഴാം അദ്ധ്യായം. 29 അവർ വരികയില്ല എന്നവൾ മറുപടി പറഞ്ഞപ്പോൾ അന്നു നിന്നു കാരണം അറിഞ്ഞു വരുവാൻ മാധവൻ വീണ്ടും നിയാ 1942 ഭർത്താവിന്റെ അതിരു കവിഞ്ഞ ശാസനക്കൽ പരിത ചിത്തയായ മാതംഗി അമ്മായിയുടെ ആശ്വാസവചനങ്ങളാൽ തെല്ലു സമാധാന മനസ്സുമായി തന്റെ ശയനമുറിയിൽ കടന്നു പലതും ചിന്തിച്ചുകൊണ്ടു കിടന്നു. രാത്രിഭക്ഷണം പ്പോൾ വൃദ്ധ ഊണുകഴിക്കുവാൻ അവളെ വിളിച്ചു. എന്നാൽ, മാതംഗി കിടന്ന കിടപ്പിൽ നിന്നും എഴുന്നേറ്റില്ല. അനന്തരം ഭർതൃ സഹോദരിയായ കിശോരി ചെന്നു എത്രതന്നെ നിർബ്ബന്ധിച്ചു വിളിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അന്നുരാത്രി അവൾ പട്ടിണി യായിത്തന്നെ കിടന്നു. a. അവൾ തന്റെ ദുഷ്ടത്തെക്കുറിച്ചു പലതും ചിന്തിച്ചു നിദ്രാവിഹീനയായി കിടന്നു. അവളോടു ദേഷ്യപ്പെടുന്ന ദിവസ ങ്ങളിലൊന്നും രാജമോഹനൻ അവളുടെ ശയഗൃഹത്തിൽ കട ക്കുക പതിവില്ലായിരുന്നു. അന്നുരാത്രി അവൻ അവിടേക്കു ചെല്ലു കയില്ലെന്നു അവൾക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു. അതിതമായതോടുകൂടി ഗത്തിലുണ്ടായിരുന്നവരെ ഈ ഗാഢനിദ്രയിൽ ലയിച്ചു. നിശ്ശബ്ദത സർവ്വത്ര കളിയാടി. മാതംഗിയുടെ മുറിയിൽ വെളിച്ചമില്ലായിരുന്നു. വാതിൽ പഴുതുക ളിലൂടെ നിലാവുവെളിച്ചം അവളുടെ മുറിക്കുള്ളിൽ കടന്നു ഒരു ഭാഗം മാത്രം നന്നേ പ്രകാശിച്ചിരുന്നു. ബാക്കി സ്ഥലം മുഴുവൻ അന്ധകാരം നിബിഢ കൃതവുമായിരു തീവ്രമായ ഹൃദയവേദന ശമിക്കുന്നതുവരെ ആകും ഉറക്ക മുണ്ടാവുക പതിവില്ലല്ലോ. മേൽവസ്ത്രം മാറിയിട്ടു ഇടതുകൈ ഉപധാനമാക്കിക്കൊണ്ടു മാതംഗി വെളിച്ചമുള്ള സ്ഥലത്തേക്കു യോരിക്കൊണ്ടു കിടക്കുകയായിരുന്നു. ആ ശീതള നിലാവിന്റെ<noinclude><references/></noinclude> lbm3vnnnl63nsm06bjpm0uiw17g1p9s താൾ:Mathamgi 1940.pdf/38 106 85380 246733 2026-08-18T19:28:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 എന്നോടു പറഞ്ഞ ക ആരോടും പറഞ്ഞുകൂടാത്തതാണ് അതു ർഘോഷം തെ മറ്റാരുമായിരിക്കയില്ല, അല്ലാ ആയിരിക്കാം പെട്ടി എങ്ങിനെയുള്ള താണെന്നു പറയുക ആദ്യം പ്രതിഫലസംഖ്യ എത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 246733 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>38 എന്നോടു പറഞ്ഞ ക ആരോടും പറഞ്ഞുകൂടാത്തതാണ് അതു ർഘോഷം തെ മറ്റാരുമായിരിക്കയില്ല, അല്ലാ ആയിരിക്കാം പെട്ടി എങ്ങിനെയുള്ള താണെന്നു പറയുക ആദ്യം പ്രതിഫലസംഖ്യ എത്രയെന്നു കേൾക്കട്ടെ. നിങ്ങൾക്കെന്തു കിട്ടണം, അതു പറയുന്നു. രണ്ട് രണ്ടു വാക്ക് പറയുവാൻവേണ്ടിയാണോ നിങ്ങൾ ഇ വലിയൊരു സംഖ്യ ആവശ്യപ്പെടുന്നത് എങ്ങിനെയുമാകട്ടെ അതൊരു ദന്ത പെട്ടിയാണ്. അതിന്മേൽ തക നിമിതമായ മൂന്നിംഗ്ലീഷരങ്ങൾ പിടിപ്പിച്ചിട്ടുണ്ട്, അതു വൻ മുഴുവൻ ക്കാരവും നിരവതി, എന്നോടൊന്നിച്ചു പോന്നു കൊള്ളുക. നമ്മുടെ കൂട്ടുകാരെ പോയി ക്കാണ് ഞങ്ങൾ ഒരു ലാവു പൊലിഞ്ഞാലുടൻ പണി തുടങ്ങണം. ഇന്നു ഇരുട്ടു വളരെ കുറച്ചു സമയത്ത് മതം എന്നു പറഞ്ഞ കാളനും രാജ ഒമ്പതാം അദ്ധ്യായം. *XXO ആ ദുഷ്ടരുടെ മിലാനകൾ ശ്രദ്ധിച്ചുമാത്രയിൽ " പോലെ അവളുടെ ശരീരം വിറച്ചുതുടങ്ങി. കനത്തിൽ അ ഒന്നും ചെയ്യുവാൻ ശക്തിയായില്ല. നല്ല സ്മരണയുണ്ട<noinclude><references/></noinclude> fayecx65ka05xc6x3zz6iual0d21zg9 താൾ:Mathamgi 1940.pdf/47 106 85381 246734 2026-08-18T19:28:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'P 20200 45 കണ്ടപ്പോൾ മാതംഗി ലജ്ജാരനായി ഒരു മൂലയിൽ ഒഴിക്കാനും മാറിനിന്നു. മഞ്ഞിൽ നനഞ്ഞ താമര പുഷ്പം പോലെ നിന്ന ഒന്ന മാതംഗിയെ കണ്ടു. മാധവൻ ആശ്ച ഭരിതയായി എന്ത്, ഈ അസമയത...' താൾ സൃഷ്ടിച്ചിരിക്കുന്നു 246734 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>P 20200 45 കണ്ടപ്പോൾ മാതംഗി ലജ്ജാരനായി ഒരു മൂലയിൽ ഒഴിക്കാനും മാറിനിന്നു. മഞ്ഞിൽ നനഞ്ഞ താമര പുഷ്പം പോലെ നിന്ന ഒന്ന മാതംഗിയെ കണ്ടു. മാധവൻ ആശ്ച ഭരിതയായി എന്ത്, ഈ അസമയത്തു നീ എന്താണിവിടേക്കു വന്നത്തും എന്നു ചോദിച്ചു. ഇതേ അവസരത്തിൽ യോംഗിയും ഉറക്കം തെളിഞ്ഞു ന്നു. വസ്ത്രങ്ങളെല്ലാം പഴയപടി ഉടുത്തു ക കട്ടിലിന്നരികിലിരുന്നി രുന്ന ഒരു മെഴുകുതിരി കത്തിച്ചുവച്ചു. എന്നാൽ, പെട്ടെന്നു തെളി യിലേക്കിറങ്ങുവാൻ ലാം അവളെ അനുവദിച്ചില്ല. താൻ തെല്ലു മുൻപു തൊന്നിച്ചു ശയിച്ചിരുന്ന വസ്തുത ജ്യേഷ്ഠത്തി യെ മറച്ചു മാനാകയാലായിരിക്കാം അവൾ പുറത്ത കിറങ്ങാതിരുന്നത്. മാതംഗി തന്നെ കണ്ടു നിന്നതറി ഞ്ഞ മാധാൻ തന്റെ പത്നിയെ വിളിച്ചു ഹമേ! നിൻറ ജ്യേഷ്ഠത്തി എന്തിനായിട്ടാണ് വന്നിരിക്കുന്നു ചോദിക്കുക ഹേമാംഗി എഴുന്നേറ്റു വളരെ പ്രയാസപ്പെട്ടു പുറത്തുവന്നു. ജ്യേഷ്ഠത്തി ഈ അധരാത്രിസമയത്തു നിങ്ങൾ വളരെ ബന്ധ എന്നു ചോദിച്ചു. no താഴത്തേക്കു വരിക, പറയാം' എന്നു പറഞ്ഞു വെളിച്ചവു മായി മുമ്പിൽ കരുണയെ നടത്തി അവർ രണ്ടുപേരുമായി താഴ ത്തിറങ്ങി. മാതംഗി : നിങ്ങൾക്കു മുന്നറിയിപ്പു തരുവാനായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. നല്ലതുപോലെ സൂക്ഷിച്ചുകൊള്ളുക. അടുത്ത നിമിഷത്തിൽ കള്ളന്മാർ ഈ വീട്ടിൽ കവച്ചു നടത്തുവാൻ അയ്യാ എന്നു കരുണ സംഭാപൂർവ്വം നിലവിളിക്കുവാൻ തുടങ്ങി. മാതാ കരുണാ എന്തു ബുദ്ധിശൂന്യതയാണിത്. മെല്ലെ നില വിളിക്കുകയും പറയുകയും ചെയ്താൽ മതി. സന്ദമറിയാതെ<noinclude><references/></noinclude> 3h75b51fdxcrkoe3agb6xpfqd36szyd ഉപയോക്താവിന്റെ സംവാദം:DreamRimmer 3 85382 246737 2026-08-19T00:11:48Z JJPMaster 10717 JJPMaster എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:DreamRimmer]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Max]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/DreamRimmer|DreamRimmer]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Max|Max]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്. 246737 wikitext text/x-wiki #തിരിച്ചുവിടുക [[ഉപയോക്താവിന്റെ സംവാദം:Max]] drvfv25ds3aaw7rnb5b9y6euios1jko