ജര്മന് ഷെപ്പേര്ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജര്മന് ഷെപ്പേര്ഡ് നായ | ||
|---|---|---|
| മറ്റു പേരുകള് | ||
| Deutscher Schäferhund Schäferhund അല്സേഷ്യന് |
||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| ജര്മ്മനി | ||
| വര്ഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 1 Section 1 #166 | Stds |
| എ.കെ.സി: | കാലിമേയ്ക്കുന്ന നായ്ക്കള് | Stds |
| എ.എന്.കെ.സി: | Group 5 (ജോലിചെയ്യുന്ന നായ്ക്കള്) | Stds |
| സി.കെ.സി: | Group 7 - കാലിമേയ്ക്കുന്ന നായ്ക്കള് | Stds |
| കെ.സി (യു.കെ): | കാലിമേയ്ക്കുന്ന നായ്ക്കള് | Stds |
| എന്.സെഡ്.കെ.സി: | ജോലിചെയ്യുന്ന നായ്ക്കള് | Stds |
| യു.കെ.സി: | കാലിമേയ്ക്കുന്ന നായ്ക്കള് | Stds |
ജര്മന് ഷെപ്പേര്ഡ് വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ്. അല്സേഷ്യന് എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളില് വച്ച് ബുദ്ധിശക്തിയില് മുന്പന്തിയില് നില്ക്കുന്ന ഇവ നിയമപരിപാലനത്തിലും രക്ഷാപ്രവര്ത്തനങ്ങളിലും വളരെ നല്ല കാവല് നായയായും ശോഭിക്കുന്നു. വളരെയധികം അനുസരണ ശീലമുള്ള ജര്മന് ഷെപ്പേര്ഡ് നായകള് മനുഷ്യരും മറ്റു മൃഗങ്ങളുമായുള്ള സഹവാസം ഇഷ്ടപ്പെടുന്നവയാണ്.
[തിരുത്തുക] ശരീരപ്രകൃതി
ജര്മന് ഷെപ്പേര്ഡ് നായ്ക്കള് വലിപ്പവും ശക്തിയും ഒത്തിണങ്ങിയവയാണ്. അവയുടെ രോമക്കുപ്പായം രണ്ടു നിരകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. നീളം കുറഞ്ഞ രോമങ്ങളുടെ നിരയും നീളം കൂടിയ രോമങ്ങളുടെ നിരയും. ജര്മന് ഷെപ്പേര്ഡ് നായകളില് നീളം കൂടിയ രോമമുള്ളവയേയും നീളം കുറഞ്ഞ രോമമുള്ളവയേയും കാണാറുണ്ട്. കറുപ്പ് ഊതം (ഇംഗ്ലീഷ്:Red Saddle) എന്നീ നിറങളാണ് സാധാരണം[1]. മറ്റു പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ടെങ്കിലും അംഗീകൃതമായവ കുറവാണ്.
[തിരുത്തുക] പെരുമാറ്റം
യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജര്മന് ഷെപ്പേര്ഡ് നായ്ക്കള് അപരിചിതരോട് വെറുപ്പു പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവല് നായയാവാന് അവയെ ഈ സ്വഭാവം സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാന് ഇഷ്ടപ്പെടുന്ന ഈ ജനുസ്സ് വളരെ ഊര്ജ്ജ്വസ്വലരാണ്. ഇവയുടെ ബുദ്ധികൂര്മ്മതയും ഊര്ജ്ജ്വസ്വലതയും യജമാനനോടുള്ള കരുതലും നിമിത്തം കൂട്ടാളിയായും കാവല്ക്കാരനായും ജര്മന് ഷെപ്പേര്ഡ് ജനുസ്സ് ശോഭിക്കുന്നു.

